April 08, 2008

വിശപ്പ്‌

പതിനെട്ടു വയസ്സിനും താഴെയുള്ള കുട്ടികള്‍ ഭാരത ജനസംഖ്യയുടെ നാല്‍പ്പതു ശതമാനത്തിലധികം വരും, അതില്‍ വലിയൊരു ശതമാനവും ഒരു നേരത്തെ ആഹാരത്തിന് വകയില്ലാത്തവരും പാഠശാലയുപേക്ഷിച്ചു തൊഴില്‍ ചെയ്യുന്നവരുമാണ്. ഭാരതത്തിലെ അനാഥരായ കുഞ്ഞുങ്ങളുടെ ഉന്നമനത്തിനു പ്രയത്നിക്കുന്ന എല്ലാ നല്ല മനസ്സുകള്‍ക്കുമായി ഈ വരികള്‍ സമര്‍പ്പിക്കട്ടെ..

കവിതയും ആലാപനവും : ഗോപന്‍

വിശപ്പ്‌


നഗരത്തിന്‍ നിരത്തിലെ
അഴുക്കിന്‍ കൂടയില്‍
ജീവിതം കൊരുത്തോര-
നാഥമാം ഉയിര്‍കളെ..

വിശപ്പിന്‍ വിളിയിലും
തീരാത്ത നോവിലും
നിങ്ങളോര്‍ക്കുന്നുവോ
ഈ കാപട്യ ലോകത്തെ

ഇല്ല, സ്നേഹമേകാ-
നിന്നൊരു മാതാവും
ഇല്ല, സ്വപ്ന മേകാ -
നിന്നൊരു താതനും

എങ്കിലു മോര്‍ക്കുക,
നിങ്ങളില്‍ ഭദ്രമീ
നാടിന്‍ സമൃദ്ധിയും
തത്വ ശാസ്ത്രങ്ങളും !

ഒരു മാത്രയെങ്കിലും
നിങ്ങള്‍ പൊറുക്കയീ-
സ്വാര്‍ത്ഥമാം ലോകത്തിന്‍
നിരര്‍ത്ഥമാം ജല്‍പനം !


Get this widget Track details eSnips Social DNA

16 comments:

Gopan | ഗോപന്‍ said...

എന്‍റെ ആദ്യ കവിത ഇവിടെ പോസ്റ്റുന്നു,

ഈ വരികളെ കവിതയാക്കുവാന്‍ സഹായിച്ച ഗീത ചേച്ചിക്കും ശ്രീവല്ലഭനും പ്രത്യേക നന്ദി.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നഷ്ടപ്പെടുന്ന ബാല്യം വല്ലാത്തൊരു നീറ്റലാണ്

ആ കുഞ്ഞുങ്ങള്‍ക്കുവേണ്ടി ഇത്തിരി സ്നേഹം ഇവിടെ വെയ്ക്കുന്നു.

ഗോപന്‍ ജീ, നല്ല ശബ്ദം അണ്. നിര്‍ത്താതെ പാടൂ.....

കാപ്പിലാന്‍ said...

പൂക്കളെ മാത്രം സ്നേഹിച്ചിരുന്ന ഗോപന്‍ ഇപ്പോള്‍ നാടകത്തിന്റെ രചന ഏറ്റെടുതതോടുകൂടി ഇപ്പോള്‍ ചെറു കഥ ,കവിത ,ആലാപനം ,പിന്നെ നാടകം അങ്ങനെ സാഹിത്യത്തിന്റെ എല്ലാ മേഖലയിലും കൈ വെച്ചു തുടങ്ങി .

ഇനി അടുത്തത് എന്താണ്?

എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ കവിതയും ആലാപനവും ..
ഇനിയും പോരട്ടെ ആശംസകള്‍

ആ നാസിനോട് പറയണം നാടകത്തില്‍ ഗോപന് ഒരു കവിയുടെ വേഷം കൊടുക്കണം എന്ന്.ദുബായില്‍ കവിത ചൊല്ലി നടക്കുന്ന ഒരു പുതിയ കഥാപാത്രം . കാത്തിരിക്കുക :):)

പാമരന്‍ said...

ജോറു സൌണ്ടാണ്‌ട്ടോ മാഷേ...

ദിലീപ് വിശ്വനാഥ് said...

വരികളും ആലാപനവും നന്നായിട്ടുണ്ട്.

ശ്രീ said...

"
ഇല്ല, സ്നേഹമേകാ-
നിന്നൊരു മാതാവും
ഇല്ല, സ്വപ്ന മേകാ -
നിന്നൊരു താതനും"

നല്ല വരികള്‍... നല്ല ശബ്ദം. ആശംസകള്‍ മാഷേ.
:)
തുടരൂ...

Rare Rose said...

കാപ്പില്‍സ് പറഞ്ഞ പോലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ ഗോപന്‍ജീ ഇറങ്ങിത്തിരിച്ചോ..ആരോരുമില്ലാത്ത കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള ഈ വരികള്‍ ഹൃദയസ്പര്‍ശിയായി തന്നെ പാടാനും,എഴുതാനും കഴിഞ്ഞു ട്ടാ..ഘനഗംഭീര ശബ്ദം തന്നെ..ഇനിയും കവിതകള്‍ എഴുതൂ..ആലപിക്കൂ..

നിരക്ഷരൻ said...

കാപ്പിലാന്‍ പറഞ്ഞതുപോലെ ഗോപനില്‍ വന്ന മാറ്റം നാടകം എഴുതാന്‍ തുടങ്ങിയതിനുശേഷമാണെന്നാണ് എനിക്ക് തോന്നുന്നത്. എന്തായാലും, എല്ലാ മേഖലയിലും ഉന്നതി കൈവരിക്കട്ടെ എന്നാശംസിക്കുന്നു. ഗീതേച്ചിക്കും, വല്ലഭന്‍‌ജിക്കും ഗോപനും അഭിനന്ദനങ്ങള്‍.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആശംസകള്‍ ഗോപന്‍,നന്നായിരിക്കുന്നു കവിതയും ആലാപനവും.തുടരു

Unknown said...

ജിവിതത്തിലെ ഏറ്റവും വലിയ വേദന എന്നു പറയുന്നത് വിശപ്പാണു നമ്മളില്‍ പലരും അതനുഭവിച്ചിട്ടില്ലാത്തതു കൊണ്ട് അതെന്തെന്നു നമ്മുക്കറിയില്ല ഏറ്റവും വിലകൂടിയ വിഭവങ്ങള്‍ കഴിക്കുംപ്പോള്‍ ഒരു നേരത്തെ അഹാരത്തിനു വേണ്ടി നിലവിളിക്കുന്ന ഒരു കുട്ടിയുടെ നിലവിളി നമ്മളീല്‍ നിറയുന്നുണ്ടെങ്കില്‍ നാം വലിയവനാണു
ഗോപാ നല്ല വരികള്‍ ആലാപനവും നന്നായിട്ടുണ്ട്

ഹരിശ്രീ said...

ആദ്യകവിതയ്ക് ആശംസകള്‍...

ആലാപനവും ഹൃദ്യം....

:)

ഹരിത് said...

ആലാപനവും കവിതയും കൊള്ളാം. അങ്ങനെ ഗോപനും ആദ്യ കവിതയെഴുതി വാല്‍മീകിയായി.!!!

ശ്രീവല്ലഭന്‍. said...

ഗോപന്‍,
കവിതയും ആലാപനവും വളരെ നല്ലത്.
തുടരൂ......

സാരംഗി said...

കവിതയും ആലാപനവും നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍.

ഗീത said...

എല്ലാവരും പറഞ്ഞിരിക്കുന്നപോലെ എഴുതിതെളിയുകയാണ് ഗോപന്‍. ആ ആലാപനം ഗംഭീരം. നല്ല ഘനഗാംഭീര്യമുള്ള ശബ്ദം. കവിത ചൊല്ലലിനു വളരെ യോജിച്ചത്.
ആശംസകളും അഭിനന്ദനങ്ങളും.

ഓ.ടോ:ഒരു കുഞ്ഞു സഹായത്തിനുപോലും ഇത്രവലിയ നന്ദി പറഞ്ഞ ആ മഹാമനസ്സിനു നന്ദി.

Gopan | ഗോപന്‍ said...

പ്രിയാ ജി: കവിതയെഴുതുവാനായ് എനിക്കു നല്‍കിയ പ്രേരണകള്‍ക്കും ടിപ്സിനു പ്രത്യേക നന്ദി. അനാഥമായ ഈ കുഞ്ഞുങ്ങളെ നമുക്കെല്ലാവര്‍ക്കും സഹായിക്കുവാന്‍ കഴിയട്ടെ എന്നാശിക്കുന്നു. കവിത പോലെ, ആലാപനവും ആദ്യത്തേതാണ്. അടുത്ത വീട്ടുകാര്‍ പരാതി പറയുംവരെ ഇനി തുടര്‍ന്നേക്കാം. അഭിപ്രായത്തിനും ഈ വഴി വന്നതിനും വളരെ നന്ദി. :)

കാപ്പില്‍സേ: പൂക്കളും പ്രകൃതിയും ഉപദ്രവകാരികള്‍ അല്ലാത്തതിനാലും അവയുടെ ചാരുത വര്‍ണ്ണിച്ചാല്‍ തീരാത്തതിനാലും അവയെ കുറിച്ചെഴുതുവാനായി ഞാന്‍ സമയം കണ്ടെത്താറുണ്ട്. അത് സത്യം. പിന്നെ നാടകം എഴുതുവാനുള്ള പ്രേരണയും സഹായവും ഷാപ്പില്‍ നിന്നു തന്നെ. ഒരു സംശയവും വേണ്ട. പിന്നെ മോയലാളി പറഞ്ഞാ എങ്ങിന്യാ വേണ്ടാന്നു പറയാ..കവിയെങ്കില്‍ കവി. ദൂബായിക്കുള്ള വിസ തരൂല്ലോ, അത് മതി. :)

പാമരന്‍സെ: നന്ദീ ട്ടാ ഗട്യെ, :)

വാല്‍മീകി മാഷ്‌: വളരെ നന്ദി :)

ശ്രീ : വളരെ നന്ദി, സന്തോഷം വരികള്‍ ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍. :)

റോസ് : കവിതയെഴുതുവാന്‍ നിര്‍ബന്ധിക്കപെട്ടപ്പോള്‍ എഴുതിയതാണ്. ഈ നല്ല വാക്കുകള്‍ക്ക് വളരെ നന്ദി. തുടര്‍ന്നെഴുതുവാന്‍ ശ്രമിക്കാം. :)

നിരക്ഷരാ: വളരെ നന്ദി, കവിത ഇങ്ങനെയൊക്കെ ആകും എന്ന് യാതൊരു വ്യാമോഹവും ഉണ്ടായിരുന്നില്ല എഴുതുമ്പോള്‍. പക്ഷെ ഭാഗ്യത്തിന് കവിത പോലെയായി.. :)

വഴിപോക്കന്‍ : ഈ വഴി വന്നതിനും അഭിപ്രായത്തിനും വളരെ നന്ദി. :)

അനൂപ് : അതെ, ഈ അനാഥ മനസ്സുകളെ അലട്ടുന്നത്‌ കിട്ടാത്ത സ്നേഹത്തിന്‍റെ, ലഭിക്കാത്ത അന്നത്തിന്‍റെ വിശപ്പാണ്. നമ്മളേവര്‍ക്കും ചെയ്യാവുന്ന ഏതു സഹായവും ഈ കുഞ്ഞുങ്ങള്‍ക്കായി ചെയ്യുക കഴിയുമെങ്കില്‍.. അഭിപ്രായത്തിനു വളരെ നന്ദി. :)

ഹരിശ്രീ : വളരെ നന്ദി. :)

ഹരിത് : വളരെ നന്ദി, വാല്‍മീകി മാഷാവാന്‍ റേഞ്ച് പോരാ ! :)


ആനന്ദ് : എനിക്ക് നല്‍കിയ സഹായത്തിനും സമയത്തിനും ഒരിക്കല്‍ കൂടി നന്ദി പറയുന്നു. :)

സാരംഗി : ശ്രീ, കവിതയെഴുതുവാനായി നിര്‍ബന്ധിച്ചില്ലായിരുന്നെങ്കില്‍ ഈ കവിതയും പോസ്റ്റും ഉണ്ടാകുമായിരുന്നില്ല. വളരെ നന്ദി ഈ അഭിപ്രായത്തിനും സഹായങ്ങള്‍ക്കും :)

ഗീത ചേച്ചി : ചുമ്മാ വരികള്‍ കോറിയിട്ടാല് കവിതയാകില്ലല്ലോ, ആ മാജിക് ടച്ചിനു വളരെ നന്ദി. കൂടുതല്‍ എഴുതുവാനുള്ള പ്രേരണയെല്ലാം ഇങ്ങിനെയുള്ള അഭിപ്രായങ്ങളില്‍ നിന്നുമാണ്. many thanks for being there !