December 21, 2007

ഡിസംമ്പറിന്‍റെ ഓര്‍മകളിലൂടേ - മൂന്നാം ഭാഗം.



അസ്തമിക്കുന്ന സൂര്യനെയും നോക്കി നില്ക്കുകയാണ് നിഷ..
പോക്കുവെയില്‍ ഹോസ്റ്റല്‍ ക്യാമ്പസ്സില്‍ മനസ്സിലെന്ന പോലെ നിഴലുകള്‍ തീര്‍ത്തിരിക്കുന്നു..
അമ്മ ഈ വര്‍ഷം ആശുപത്രി ജോലിയില്‍ നിന്നു വിരമിക്കുന്നതിന്നു മുന്‍പ്,
തനിക്ക് ജോലി ശെരിയാക്കണം, അത്രയേ ആലോചിചിരുന്നുള്ളൂ..
അപ്പന്‍ മരിക്കുമ്പോള്‍, അപ്പന്‍ കഷ്ടപ്പെട്ട് ഉണടാക്കിയ വീട‌ല്ലാതേ വേറെ ഒന്നും അമ്മയുടെതെന്നു പറയുവാന്‍ ഉണ്ടായിരുന്നില്ല, രണ്ടു കുട്ടികളല്ലാതേ..
പ്രേമ വിവാഹമായതിനാല്‍ അമ്മയുടെ വീട്ടുകാര്‍ ആരും തന്നെ സഹായിക്കുവാന്‍ ഉണ്ടായിരിന്നില്ല..

പിന്നെ ഗുണദോഷിക്കുവാനും ചീത്ത പറയുവാനും
അമ്മയുടെ മൂത്ത ആങ്ങള വരും.. വീട്ടില്‍ കയറുകയില്ല
റോഡില്‍ നിന്നാണ് തെറിയും അനുഗ്രഹവും..
കുട്ടികാലത്ത് അമ്മയെ തോളില്‍ എടുത്തു നടന്നത് മുതല്‍ അമ്മ അപ്പനെ കെട്ടുന്ന വരെയുള്ള കഥകള്‍ വീടിന്നടുത്തുള്ള ഓരോ മണല്‍ തരികള്‍ക്കും അറിയാം..
പക്ഷെ.. എന്നും കള്ളു കുടിച്ചു സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍..
അമ്മയെ രണ്ടു പറയാതെ അമ്മാവന് സമാധാനം കിട്ടില്ല..
അനുജന്‍ അമ്മാവനെ വഴി തലക്കല്‍ കാണുമ്പോഴേ ഓടി ഒളിക്കും..
അമ്മ വീട്ടിലുള്ള സമയത്തു വീടിന്നു പുറത്തു വന്നു നിന്നു കൊടുക്കും..
വായില്‍ ഇരിക്കുന്നതു നേരിട്ടു വാങ്ങുവാനായ്...
തന്നെയും അനുജനെയും കാണുന്നത് അമ്മാവന് കലിയാണ്...
ചതിയന്‍ ജോസിന്‍റെ മക്കളാണ്.. ഞങ്ങള്‍

അപ്പന്‍ ചതിയനായത്, അമ്മയെ കെട്ടിയത് കൊണ്ട് മാത്രം..
വിവാഹത്തിനു അപ്പന്‍റെയും അമ്മയുടെയും വീട്ടുകാര്‍ എതിര്‍ത്തു...
പിന്നേ ഈ യുള്ള കാലം ബന്ധുക്കളില്ലാതേ ജീവിച്ചു..

അപ്പന്‍റെ മരണം ആലോചിച്ചു നോക്കുമ്പോള്‍ ഇന്നും വളരെ പേടി തോന്നുന്നു..
അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല, അനുജനും താനും മാത്രം വീട്ടില്‍..
അപ്പന്‍റെ കൂടെ ജോലിയെടുക്കുന്ന പോള്‍ സാര്‍ ആമ്പുലന്‍സുമായി വീടിന്നു മുന്നില്‍
എത്തിയപ്പോള്‍ കാണുന്ന കാഴ്ച കണ്ടു താനകെ മരവിച്ചു നിന്നു പോയി..
അനുജന്‍ വണ്ടി കണ്ട സന്തോഷത്തിലാണ്‌
വെള്ള തുണിയില്‍ പൊതിഞ്ഞ ശരീരം താഴെ എടുത്ത പ്പോള്‍ തനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.. അമ്മയും അമ്പുലന്‍സില്‍ ഉണടായിരുന്നു..

അമ്മ തന്നെ കണ്ടതോടെ കരഞ്ഞുകൊണ്ട് ഓടി വന്നു..
അനുജന്‍ പോള്‍ സാറിന്റെ അടുത്തേക്ക് ഓടിപ്പോയി..
അമ്മ തേങ്ങുകയാണ് തന്നെ കെട്ടിപിടിച്ചു കൊണ്ടു..
താനിപ്പോഴും മരവിച്ചു നില്‍ക്കുകയാണ്..കണ്ണീര്‍ തോരാതേ ഒഴുക്കുനുണ്ട്..

പിന്നീട് നടന്നതൊന്നും പ്രത്യേകിചോര്‍ക്കുന്നില്ല..
തനിക്ക് ബോധം തിരിച്ചു കിട്ടുമ്പോള്‍ അമ്മയെ അടുത്ത വീട്ടിലേ അമ്മണി ചേച്ചി ചുമലില്‍ പിടിച്ചിരിക്കുന്നുണ്ട്.. അപ്പന്‍റെ ശരീരം പോള്‍ സാറും സുഹൃത്തുക്കളും സംസ്കരിക്കുവാനുള്ള തയ്യാറെടുപ്പിലാണ്
അപ്പന്‍റെ വീട്ടുകാര്‍ ആരും തന്നെ വന്നില്ല
അമ്മാവന്‍ വീട്ടില്‍ കയറാതെ വഴിയില്‍ നിന്നിരുന്നു..
അനുജന്‍ കുട്ടികളുടെ കൂടെ കളിക്കുകയാണ്..

അവസാനമായി അപ്പന്‍റെ മുഖം കണ്ടതോര്‍മ്മിക്കുന്നു..
അത് അപ്പനാനെന്നു തോന്നിയതേ ഇല്ല.. നെറ്റിയിലും കണ്ണിനു താഴെയും ചോരകക്കിയ പാടുകള്‍
വായ് തുറന്നാണ്‌ ഇരിക്കുന്നത്‌..
ബാന്‍ഡ് ഐട് കൊണ്ടു അടക്കുവാനായ്
പോസ്റ്റ്മോര്‍ട്ടം ചെയ്തവര്‍ ശ്രമിച്ചിരിക്കുന്നു..
ഇതെന്‍റെ അപ്പനല്ല...വേറെ ആരോ ആണ്..
നിഷ ഉറക്കെ കരഞ്ഞു...

പോള്‍ സാര്‍ അനുജനെക്കൊണ്ടും തന്നെക്കൊണ്ടും മണ്ണ് വാരിയിടീപ്പിച്ചു..
സിമിത്തേരിയില്‍ നിന്നു തിരിച്ചു വീടെത്തിയതു മുതല്‍ ഇന്നുവരെ അതിനുശേഷം അമ്മയെ ചിരിച്ചു കണ്ടിട്ടില്ല.. ഒരിക്കല്‍ പോലും..


മിനി വന്നു പിന്നില്‍ നില്ക്കുന്നത് നിഷ അറിഞ്ഞില്ല..
കണ്ണ് തടവിയപ്പോള്‍ നനവുള്ള തായി തോന്നി..
മിനി നിഷയുടെ ചുമലില്‍ കൈ വെച്ചു കൊണ്ട് പറഞ്ഞു..
" നിഷ, വിഷമിക്കാതിരിക്കുക എനിക്ക് കഴിയുന്നത് പോലെ ഞാന്‍ സഹായിക്കാം..
പക്ഷെ, നീ കുറച്ചു ധൈര്യം കാണിച്ചേ മതിയാകൂ.. സണ്ണിച്ചായന്‍ പറഞ്ഞതു വളരെ സത്യ മാണ്.. ഇവിടെ നല്ല ഉപദേശം തരുവാന്‍ ആരും ഇല്ല.. ഈ നഗരത്തിലെ ആളുകള്‍ സ്വന്തം കാര്യങ്ങള്‍ നോക്കി നടത്തുന്ന വരാണ്.. ഇയളെയോ എന്നെയോ നേരയാക്കി ഇവിടെയുള്ളവര്‍ക്ക് നോബല്‍ സമ്മാനമൊന്നും ആവശ്യമില്ല. കിംഗ്‌ ഫിഷര്‍ നല്ല കമ്പനിയാണ്, പക്ഷെ അവിടെ നിന്നു കിട്ടുന്ന സാലറി വീട്ടു വാടകയും ഇന്‍കം ടാക്സും സ്വന്തം ചിലവും കഴിഞ്ഞാല്‍ പിന്നെ മിച്ച മായി ഒന്നും തന്നെ അതില്‍ കാണില്ല.."




നിഷ തിരിഞ്ഞു മിനിയുടെ നേരേ നോക്കി..
എന്നിട്ട് പറഞ്ഞു.." വളരേ നന്ദി.. ഇത്രക്കും സ്നേഹവും സഹായവും സത്യത്തില്‍ എന്നിക്കു ആദ്യമായാണ്.. അമ്മയാല്ലതേ ഒരാളുടെ അടുത്ത്‌ നിന്നു ലഭിക്കുന്നത്.. ഈശോ മിശിഹായ നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ" നിഷ തന്നെ ക്കുറിച്ചും വീടിനെക്കുറിച്ചും അമ്മയെക്കുരിച്ചും മിനിയോട്‌ പറഞ്ഞു..
മിനി താടിക്കും കൈ കൊടുത്തിരിപ്പാണ്.. ഒന്നും ശബ്ദിക്കാതേ

പിന്നീട് നിഷയെ ചുമലില്‍ പിടിച്ചു കൊണ്ട് പറഞ്ഞു..
"ഇനി ഞാന്‍ ഉണ്ടെന്ന്‌ കരുതിക്കോ ഒരു നല്ല കൂട്ടു കാരിയായ്.."
എന്‍റെ കഥയും നിന്‍റെ പോലെ തന്നെ..
സണ്ണിച്ചായനും ഞാനും എട്ടന്‍റെയും അനിയത്തിയുടെയും മക്കള്‍ ആണ്..
സണ്ണിച്ചായന്‍റെ അപ്പന്‍ വിവാഹം കഴിച്ചത് നിന്‍റെ അപ്പനെപ്പോലെയാണ്..
അതുകൊണ്ടു വീട്ടില്‍ നിന്നും അകന്നാണ് താമസവും.. മറ്റെല്ലാം..
എന്‍റെ അമ്മക്ക് സണ്ണിച്ചായന്‍റെ അപ്പനെ വലിയ ഇഷ്ടമായിരുന്നു..
പക്ഷേ, അമ്മയുടെ അപ്പന്‍ വലിയ കണിശക്കാരനായിരുന്നു..”

“സണ്ണിച്ചായന്‍റെ അപ്പന് എന്‍റെ അമ്മയുടെ മിന്നുകെട്ടിനു വരേ പങ്കെടുക്കുവാന്‍ പറ്റിയില്ല..
പക്ഷെ.. അതൊന്നും എനിക്കും സണ്ണിച്ചായനും ഒരു പ്രശ്നം ആയിരുന്നില്ല..
ഞാന്‍ പഠിച്ചതും വളര്‍ന്നതും ഇവിടെയായിരുന്നു..
സണ്ണിച്ചായന്‍ പഠിച്ചത് കേരളത്തിലായിരുന്നു.. പിന്നെ എഞ്ചിനീറിംഗ് പഠിക്കുവാന്‍ ഇവിടെ എത്തി.. എന്‍റെ അമ്മയും അപ്പനും ഇപ്പോള്‍ അമേരിക്കയിലാണ്
അത് കൊണ്ടു എന്‍റെ ബാംഗളൂരിലെ ലോക്കല്‍ ഗാര്‍ഡ്യന്‍ സണ്ണിച്ചായനാണ്..”

“എനിക്ക് അമ്മയുടെ വീട്ടില്‍ നില്ക്കാന്‍ താല്പര്യമില്ല..
പിന്നെ ഒറ്റക്ക് എന്‍റെ വീട്ടില്‍ കഴിയാനും പേടി..
അത് കൊണ്ടു ഹോസ്റ്റലില്‍ സ്ഥിര താമസമാണ്..
ഞാന്‍ പഠിക്കുകയാണ്..ഇപ്പോഴും..
ഈ റൂം ഞാന്‍ ആരുമായും ഷെയര്‍ ചെയ്യാറില്ല..
നിന്നെ കണ്ടപ്പോള്‍ എന്തോ ഒരു ഇഷ്ടം തോന്നി..
അത്ര മാത്രം.."

“അമ്മയും അപ്പനും വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടെ വരും..
അല്ലെന്കില്‍ ഞാന്‍ സന്നോസേയില്‍ പോകും..
ഈ തവണ എന്‍റെ ഊഴ മാണ്.. ഞാന്‍ ഈ ഇരുപതിന് അങ്ങോട്ട് പോകുകയാണ്..”

"പക്ഷെ നീ ഇവിടെ ഉണ്ടെന്കില്‍ നിനക്കു ഈ റൂം ഉപയോഗിക്കാം..
നിനക്കു ആവശ്യ മുള്ള കാലം വരെ..
പക്ഷെ കെട്ടികഴിഞാല്‍ ഇവിടെ നില്‍ക്കരുത്..കേട്ടോ നിഷേ.."

നിഷ ചിരിച്ചു..
എന്നിട്ട് മിനിയുടെ കൂടെ കിടക്കയില്‍ ഇരുന്നു..
സമയം ആറര.. മിനി നിഷയോട് ചായ കഴിക്കണമോ എന്ന് ചോദിച്ചു..
വേണ്ടെന്നു നിഷ പറഞ്ഞെങ്കിലും മിനി കേള്‍ക്കാതെ വെള്ളം നിറച്ച ശേഷം കെറ്റില്‍ ഓണ്‍ ചെയ്തു.. ചൂടു വെള്ളം രണ്ടു കപ്പിലേക്ക് പകര്‍ത്തി.. ടീ ബാഗ് ഇട്ടു.. മധുരം നോക്കിയതിനു ശേഷം നിഷക്ക് കപ്പു നീട്ടി.. എന്നിട്ട് നിഷയുടെ അരികില്‍ വന്നിരുന്നു..

അപ്പോഴാണ് തിരിച്ചു പോകുന്ന ട്രെയിന്‍ ടിക്കെറ്റിന്‍റെ കാര്യം നിഷയോര്‍ത്തതു...
ഉടനേ ചാടി എണീറ്റു..മിനി പേടിച്ചു നിഷയെ നോക്കി.. ചായക്കെന്തികിലും പ്രശ്നം..
" എന്താ ചായ നന്നായില്ലേ ? " മിനി ചോദിച്ചു..
"എന്‍റെ ട്രെയിന്‍ ടിക്കറ്റ് മാറ്റ ണം.. അത് ഞാന്‍ മറന്നു പോയി..
ഇന്നു തിരിച്ചു പോകുവാന്‍ ഉണ്ടായിരുന്നതാണ്.. ഇപ്പോള്‍ ക്യാന്‍സല്‍ ചെയ്തില്ലെന്കില്‍ കുറെ പൈസ നഷ്ടമാകും മാത്രമല്ല എനിക്ക് നാളെ തിരിച്ചു പോകുവാനും കഴിയില്ല.."
നിഷ പറഞ്ഞു..

"അത്രയേ ഒള്ളോ പ്രശ്നം..
സണ്ണിച്ചായന്‍ ഉള്ളപ്പോള്‍ നീ പേടിക്കേണ്ട.."
മിനി പറഞ്ഞു..
നിഷയുടെ മുഖത്ത് സണ്ണിയെ ബുദ്ധി മുട്ടിക്കുന്നതിലുള്ള വിഷമം..
മിനി സണ്ണിയെ മൊബൈലില്‍ വിളിച്ചു സംസാരിച്ചു.. ഉടനെ ആളെ അയക്കാമെന്നു പറഞ്ഞു ഹോസ്ടലിലേക്ക്.. നിഷയുടെ ടിക്കറ്റ് മാറ്റുവനായ് സണ്ണി യുടെ ഓഫീസിലേ ആളെത്തി..

ടിക്കറ്റും വാങ്ങി അയാള്‍ പോയി..
നിഷയും മിനിയും ഹോസ്റ്റലിനു വെളിയിലേക്കു നടന്നു..
മിനി നിഷയോട് ബാഗ്ലൂര്‍ കാണണമോ എന്ന് ചോദിച്ചു..
നിഷ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല..
മിനി അവിടെ കിടന്നിരുന്ന ആട്ടോറിക്ഷക്കാരനോട് ബാഗ്ലൂര്‍ സെന്ട്രലില്‍ പോകാമോ എന്ന് ചോദിച്ചു.. അതിനു ശേഷം...നിഷയോട് കയറുവാന്‍ ആംഗ്യം കാണിച്ചു..

നിഷക്ക് എവിടെക്കാണ് പോകുന്നതെന്ന് മനസ്സിലായില്ല..
സെന്‍‌ട്രല്‍ സ്റ്റേഷന്‍ ആണോ മിനി ഉദേശിച്ചത്‌ എന്ന് അറിയാത്ത തു കൊണ്ടു ചോദിച്ചു..
"നമ്മള്‍ സ്റ്റേഷനിലേക്കണോ പോകുന്നത്.. ?" നിഷ ചോദിച്ചു..
മിനി ചിരി നിര്‍ത്താതെ പറഞ്ഞു.. സെന്‍‌ട്രല്‍ ഇവിടുത്തെ ഷോപ്പിങ്ങ് മാള്‍ ആണ്..
നിഷ ചിരിക്കാന്‍ ശ്രമിച്ചു..
ആട്ടോ റിക്ഷ ക്കാരന്‍ ഫോര്‍മുല വണ്ണ്‍ ഓട്ടത്തില്‍ ഉള്ള പങ്കാളിയെ പ്പോലെ നഗരത്തിലെ വീഥികളിലൂടേ പായുകയാണ്, മിനിയും നിഷയും വീഴാതിരിക്കുവാന്‍ സൈഡില്‍ പിടിച്ചു ഇരിക്കുകയാണ്

അവസാനം മിനി ഡ്രൈവറോട് ഹിന്ദിയില്‍ പറഞ്ഞു..
" ഭായ് സാബ് തോടാ സവ്ദാനി സേ ചലായിയെ നാ, പെട്റ്റ്‌ ദുഖ്‌ രഹെ.. "
അയാള്‍ കണ്ണാടി യിലൂടെ നോക്കി തലകുലുക്കി.. വണ്ടിയുടെ വേഗത കുറച്ചു..
കുറച്ചു സമയത്തിനുള്ളില്‍ അവര്‍ ബാംഗളുരിലെ സെന്‍‌ട്രല്‍ ഷോപ്പിങ്ങ് സെന്ടറില്‍ എത്തി..
നിഷ മിനിയുടെ കൂടെ നടക്കുവാന്‍ ശ്രമിച്ചു..

താഴെ ഉള്ള പെര്‍ഫും സെക്ഷനില്‍ ചെന്നു മിനി വിവിദ സുഗന്ദങ്ങള്‍ മണത്തു നോക്കുകയാണ്.. നിഷയോട് ചോദിച്ചു.. " ഇതെങ്ങിനെയുണ്ട്‌, കാല്‍വിന്‍ ക്ലീനിന്‍റെ യുഫോറിയ" .

"വളരേ നന്നായിട്ടുണ്ട്.., പക്ഷെ നല്ല വില കാണുമല്ലോ ?" നിഷ പറഞ്ഞു..
മിനി ചിരിച്ചു കൊണ്ടു പറഞ്ഞു..
" ഇവിടെ വിലയില്ലാത്തതു സ്നേഹത്തിനും ആത്മാര്‍ത്ഥ തക്കും മാത്രം, ബാക്കിയെല്ലാം വളരെ വിലകൂടുതലാണ്‌.."

നിഷ ചിരിക്കാന്‍ ശ്രമിച്ചു.. മിനി രണ്ടു പെര്‍ഫും ബോട്ടില്‍ വാങ്ങി..
ഒന്നു നിഷയുടെ കയ്യില്‍ കൊടുത്തു കൊണ്ടു പറഞ്ഞു..
ഇതെന്‍റെ വക ക്രിസ്തുമസ് സമ്മാനം.. എന്‍റെ പുതിയ കൂട്ടുകാരിക്ക്..
നിഷയുടെ കണ്ണില്‍ വെള്ളം നിറഞ്ഞു..





മിനി നിഷയുടെ കയ്യും വലിച്ചു എസ്കലെറ്ററില്‍ കയറി..
മുകളിലെ നിലയില്‍ കുട്ടികള്‍ക്കുള്ള ഉടുപ്പുകളും..പിന്നെ സ്ത്രീകള്‍ക്കുള്ള റെഡി മേഡ് ട്രെസ്സുകളും ആണ്.. മിനി തനിക്കും പിന്നെ നിഷക്കും ജീന്‍സ് എടുത്തു..
നിഷ വേണ്ട എന്ന് നിര്‍ബന്തമായി പറഞ്ഞെങ്കിലും മിനി നിഷയെക്കൊണ്ടു സൈസ് ചെക്ക് ചെയ്തു ഡ്രസ്സ്‌ എടുത്തു..

സമയം എട്ടു മണി..
നിഷയുടെ മുഖത്ത് പരിഭ്രമം..
മിനിയോട്‌ എന്ത് പറഞ്ഞാണ് ഈ ഷോപ്പിങ്ങ് നിര്‍ത്തുക.. പിന്നെ സണ്ണിയുടെ ഓഫീസിലെ ആള് വന്നു തങ്ങളെ കാണാതേ തിരികെ പോയോ എന്ന് എങ്ങിനെ അറിയും..
മിനി ഡ്രസ്സ്‌ തപ്പി നടക്കുന്നതിനടിയില്‍ നിഷയെ ശ്രദ്ധിച്ചു..
നിഷ ഡ്രെസ്സില്‍ ഒന്നു പോലും തൊട്ടു നോക്കുന്നത് വരെയില്ല..
വളരെ അത്ഭുത ത്തോടെ ചോദിച്ചു.. "ഈ ഡ്രെസ്സുകള്‍ ഒന്നും ഇഷ്ടമായില്ലേ നിഷക്ക്.."
നിഷ മറുപടി പറഞ്ഞു.. " ഞാനായി ഡ്രെസ്സേടുക്കുവാന്‍ പോകാറില്ല, അമ്മെയെന്തെടുതാലും അത് ഇടാറെ പതിവുള്ളൂ. അതുകൊണ്ടാണ്...പ്രത്യേകിച്ചൊന്നും തോന്നരുത്‌.."

മിനി ഷോപ്പിങ്ങ് മതിയാക്കി.. പുറത്തോട്ടിറങ്ങി..
നിഷയോട് ചോദിച്ചു.. "രാത്രിയില്‍ എന്താണ് ഭക്ഷണം കഴിക്കേണ്ടത്..
ഹോസ്റ്റലില്‍ പരിപ്പും ചപ്പാത്തിയും പിന്നെ കുറച്ചു ചോറും തൈരും കിട്ടും.. അത് മതിയോ അല്ലെന്കില്‍ ഹോട്ടലില്‍ നിന്നു കഴിക്കണമോ.."
നിഷ ഹോസ്റ്റലില്‍ നിന്നു മതിയെന്ന് പറഞ്ഞു..
മിനി ഉടനെ തന്നെ പറഞ്ഞു.. "നിന്‍റെ അടുത്ത് ചോദിക്കുവാന്‍ പോയ ഞാന്‍ മണ്ടി.."
ആട്ടോറിക്ഷയും പിടിച്ചു അവര്‍ ഹോസ്റ്റലില്‍ ലേക്ക് പോയി.
ഡ്രസ്സ്‌ മാറ്റി ഭക്ഷണം കഴിക്കുവാന്‍ മെസ്സില്‍ എത്തി..
മിനി ഭക്ഷണം കഴിക്കുന്ന നിഷയെ നോക്കി പറഞ്ഞു..
" നാളെ ഇന്റര്‍വ്യൂനു പോകുവാന്‍ ഡ്രസ്സ്‌ ഉണ്ടോ..വേണമെങ്കില്‍ എന്‍റെ ട്രൈ ചെയ്തോളു"
തന്‍റെ കയ്യില്‍ ഡ്രസ്സ്‌ ഉണ്ടെന്നു പറഞ്ഞു തല്ക്കാലം രക്ഷപെട്ടു നിഷ..
മിനിക്ക് വളരെ പെട്ടെന്ന് തന്നെ കാര്യം മനസിലായ്..
ഒന്നും പറയാതേ ഭക്ഷണം കഴിച്ചു..
നിഷ ഭക്ഷണം കഴിച്ചു തീര്‍ക്കുന്നത്‌ വരേ കാത്തു നിന്നു..
പിന്നെ റൂമിലേക്ക്‌ തിരിച്ചു വന്നു..

നിഷ ബാഗ് തുറന്നു ബൈബിള്‍ എടുത്തു..
താഴെ നിലത്തിരുന്നു വായിച്ചു..

Psalm 91
1 Those who live in the shelter of the Most High
will find rest in the shadow of the Almighty.
2 This I declare about the Lord:
He alone is my refuge, my place of safety;
he is my God, and I trust him.

14 The Lord says, “I will rescue those who love me.
I will protect those who trust in my name.

15 When they call on me, I will answer;
I will be with them in trouble. I will rescue and honor them.

16 I will reward them with a long life and give them my salvation

മിനി ഐപോടില്‍ പാട്ട് കേട്ടുകൊണ്ട് കിടക്കുകയാണ്
നിഷ ബൈബിള്‍ വായിച്ച് കഴിഞ്ഞതിന് ശേഷം കുരിശും വരച്ചു എണീറ്റപ്പോള്‍ മിനി കിടക്കയില്‍ എണീറ്റിരുന്നു..
എന്നിട്ട് പറഞ്ഞു.. " എനിക്ക് നാളെ ക്ലാസ്സുണ്ട്‌.. ഇന്നു തന്നെ ബംഗ് ചെയ്തു.. അത് കൊണ്ട് ഉച്ചക്ക് കാണാം നമുക്കു..ഒരുമിച്ചു ലുഞ്ചും കഴിക്കാം.., ഈ പ്ലാനില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ എന്നെ മൊബൈലില്‍ വിളിച്ചാല്‍ മതി.. കിടന്നോളൂ..നാളെ ഇന്റര്‍വ്യൂ ഉള്ളതല്ലേ.. ഗുഡ് നൈറ്റ്.. "
നിഷ ഗുഡ് നൈറ്റ് പറഞ്ഞു കിടക്കയില്‍ കയറി കിടന്നു..
അനുജന് SMS ചെയ്തു.. പുതിയ കൂട്ടുകാരിയേയും അവളുടെ സ്നേഹത്തെകുറിച്ചും..
അമ്മയോട് നാളെ ഫോണ്‍ ചെയ്യാമെന്നു പറയണമെന്നും എഴുതി..
യാത്രയുടെ ക്ഷീണം കാരണം ഉറങ്ങിയത് അറിഞ്ഞില്ല..

December 20, 2007

ഡിസംബര്‍ ഓര്‍മകളിലൂടെ -രണ്ടാം ഭാഗം

സണ്ണിയും മിനിയും നിഷയും കാഫേ കാഫീ ഡേ യുടെ ഒഴിഞ്ഞ ഒരു കോണില്‍ ഇരുന്നു.. മിനി പുതിയ ഒരു കൂട്ടുകാരിയെ കിട്ടിയ ഉഷാറിലാണ്.. കാഫേ കാഫീ ഡേ ആണ് വിഷയം.. നിഷ അടുത്ത ദിവസത്തേക്കുള്ള ഇന്റര്‍വ്യൂവിനായ് തയ്യാറെടുക്കുകയാണോ എന്ന് തോന്നും.. വളരെ ശ്രദ്ധയോടെ മിനിയുടെ വിവരണം കേട്ടു ഇരിക്കുകയാണ്.. സണ്ണി രണ്ടു പേരെയും മാറി മാറി നോക്കി, സര്‍വീസ്‌ കൌണ്ടറില്‍ ഇരിക്കുന്ന സ്ടാഫിനു നേരെ കൈ കൊണ്ടു മെനു കാര്‍ഡിനായ് ആംഗ്യം കാണിച്ചു..

മിനി മെനു നോക്കാതേ തന്നെ ഓര്‍ഡര്‍ ചെയ്തു..
ചിക്കന്‍ സാന്‍വിച്ച് , ചോക്ലേറ്റ് ഫാന്ടസി പിന്നേ മിനറല്‍ വാട്ടര്‍..
എന്നിട്ട്.. നിഷയോട് പറഞ്ഞു.. നിഷ.. ഈ സാന്‍വിച്ച് ചിക്കന്‍ തെരിയാകിയുടെ രുചിയില്‍ ഉണ്ടാക്കിയതാണ്.. കഴിച്ചു നോക്കൂ.. നിഷ ശെരിയെന്നു തല കുലുക്കി..
മിനി ഓര്‍ഡര്‍ ഡബിള്‍ ചെയ്തു.. സണ്ണി കാഫേ ലാട്ടെയും ഒരു ചിക്കന്‍ സാന്‍വിച്ചും ഓര്‍ഡര്‍ ചെയ്തു.. മിനി കാഫേ കാഫീ ഡേ യുടെ പുരാണങ്ങലേക്ക്...
"ഇവിടെ വരുന്നുത് പൊതുവെ കോളേജില്‍ പഠിക്കുന്നവര്‍, കോളേജ് പഠനം തീര്ന്നു ജോലി തുടങ്ങിയവര്‍.. കമിതാക്കള്‍.. തുടങ്ങി കൊച്ചമമമാര്‍ വരേ.."

"എന്തൊക്കെ പറഞ്ഞാലും എനിക്കിവിടത്തേ ചോക്ലേറ്റ് ഫാന്ടസി ആഴ്ചയില്‍ ഒരു തവണ കഴിചില്ലെങ്കില്‍ ഉറക്കം വരത്തില്ല... സണ്ണിച്ചായന്‍ ഉള്ളത് കൊണ്ട് തല്‍ക്കാലം കാര്യം നടക്കും.."

സണ്ണി ചിരിച്ചു..
ഇതിനിടെ ഭക്ഷണം എത്തി.. എല്ലാവരും കഴിച്ചു തുടങ്ങി..
നിഷ തന്നെ കുറിച്ചു പറഞ്ഞു തുടങ്ങി... "പഠിച്ചത് ശ്രീ കേരള വര്‍മ കോളേജില്‍, മാത്സ് ആയിരുന്നു മെയിന്‍, കമ്പ്യൂട്ടര്‍ കോഴ്സിനു NIIT യിലാണ് പഠിച്ചത്.. പ്രോഗ്രാമിങ്ങ് കുറച്ചു പഠിച്ചു... C, C++, Java പിന്നെ കുറച്ചു ERP യിലും പയറ്റി നോക്കി.. പ്രൊജക്റ്റ് തീര്‍ന്ന പ്പോള്‍ കമ്പ്യൂട്ടിങ്ങ് പണിയും നിര്‍ത്തി.. ഇപ്പോള്‍ കസ്റ്റമര്‍ സര്‍വീസ്‌ എക്സിക്യൂട്ടീവ് ആയി ജോലിക്ക് അപ്ലൈ ചെയ്തിട്ടുണ്ട്.. സത്യം പറഞാല്‍ നമ്മള്‍ പഠിച്ച വിഷയങ്ങള്‍ എന്നെങ്കിലും കാലത്തു ഉപകരിക്കും എന്നാണ് തോന്നിയിരുന്നത്.. ഇതിപ്പോ ഭാഷയല്ലാതേ ഒന്നും പ്രത്യേകിച്ച് സഹായമുള്ള തായി തോന്നിയിട്ടില്ല."




സണ്ണി നിഷ പറയുന്നതു ശ്രദ്ധിച്ചു കൊണ്ടു ഭക്ഷണം കഴിക്കുകയായിരുന്നു
ചിരിയോടെ നിഷയോട് പറഞ്ഞു.. "മാത്സ് മെയിന്‍ എടുത്തത്‌ കൊണ്ടു ഇയാള്‍ Einstein ആകുമോ.. പ്രായോഗിഗമായി ചിന്തിക്കുമ്പോള്‍ നമ്മള്‍ ഡിഗ്രിക്ക് പഠിക്കുന്നത് കുറച്ചെങ്കിലും ബിസിനസ്സ് സമ്പന്തിച്ചതാവണം അല്ലെങ്ങില്‍ പിന്നെ ബിസ്സിനസ്സില്‍ സ്പെഷലയ്സു ചെയ്യണം.., കാലം മാറിയിട്ടും നമ്മുടെ പഠന വിഷയങ്ങള്‍ക്ക്‌ വലിയ മാറ്റം വന്നിട്ടില്ല.. ഇതൊക്കെ മതി എന്നുള്ള ഒരു ധാരണ മലയാളികള്‍ക്കുള്ളതു കൊണ്ടാണോ എന്നറിയില്ല"

" ഇനി പ്രോഗ്രാമിങ്ങില്‍ താല്പര്യമാണെകില്‍ എന്‍റെ കമ്പനയില്‍ തുടങ്ങിക്കോളൂ
അതല്ല, ബ്ലൂ ചിപ്പ് കമ്പനയിലെ ഗുമസ്ത പണി മതിയെങ്കില്‍ നാളെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തോളൂ.. ഇന്നത്തെ കാലത്തു സോഫ്റ്റ്‌വെയര്‍ സമ്പന്തമായ എന്തെങ്കിലും ചെയ്യുന്നതാണ്‌ ബുദ്ധി.. കാരണം...പണവും.. പിന്നെ കുറച്ചു ഗ്ലാമറും ഇതില്‍ തന്നെ.. പൊങ്ങച്ചമല്ല.. ഞാന്‍ കാര്യമായി പറയുന്നതാണ്‌. "
നിഷക്ക് എന്ത് പറയണമെന്നു അറിയുന്നില്ല ...
അത് പിന്നെ, ഞാന്‍ എന്താ വീട്ടില്‍ പറയുക ..

അതുവരെ ചോക്കലട്ടു തിന്നിരുന്ന മിനി പറഞ്ഞു.. "നാളെ എന്തായാലും നിഷ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യട്ടെ.. ജോലിയെടുക്കണമോ വേണ്ടയോ എന്ന് പിന്നീടും തീരുമാനിക്കാമല്ലോ.."
നിഷക്ക് അത് ശെരിയായി തോന്നി.. സണ്ണിക്ക് അതത്ര രസിച്ചില്ല..സണ്ണി അടുത്ത ടേബിളില്‍ ഇരിക്കുന്നവരെ വെറുതെ നോക്കി കൊണ്ടിരിക്കുകയാണ്..
നിഷ സണ്ണി യോട് പറഞ്ഞു.. "എനിക്ക് ആലോചിക്കുവാനായ് ഒരു ദിവസം കൂടി തരു.. നാളേ ഞാന്‍ എന്ത് തന്നെ ആയാലും മിനിയോട്‌ പറയാം.."

സണ്ണി ചിരിയോടെ തല കുലുക്കി ..പുറക് തിരിഞ്ഞു ബില്ലിനായ് കൈ കൊണ്ടു ആംഗ്യം കാണിച്ചു. ബില്‍ പേ ചെയ്യുവാന്‍ നിഷ പുറപ്പെട്ടപ്പോള്‍ മിനി തടഞ്ഞു ..എന്നിട്ട് പറഞ്ഞു.."വരട്ടെ ജോലി ശേരിയായിട്ടു മതി ഇതൊക്കെ.. ഇപ്പൊ ഇചായനാണ് ബാങ്ക്.."
മിനിയും നിഷയും കാറില്‍ കയറി.. കാര്‍ CSI ബ്ലോക്ക് കഴിഞ്ഞു ഹോസ്ടലിനു മുന്നിലായ് നിര്‍ത്തി.. മിനിയും നിഷയും ഇറങ്ങി, സണ്ണി വൈകീട്ട് വിളിക്കാമെന്നു പറഞ്ഞു കാറും ഓടിച്ചു പോയി...
നിഷ റൂം വെക്കെറ്റു ചെയ്തു മിനിയുടെ റൂമിലേക്ക്‌ താമസം മാറി..
മിനി SMS നു പിറകേ ആണ്.. ആര്‍ക്കോ മെസ്സേജ് അയച്ചു കൊണ്ടിരിക്കയാണ്..
നിഷ ഉപദ്രവിക്കാതെ ജനലിനു പുറത്തോട്ടും നോക്കി നില്‍ക്കയാണ്‌.. ജോലിയെ കുറിച്ചു ആലോചിക്കുമ്പോള്‍ സണ്ണി പറഞ്ഞതു കാര്യമായി തോന്നി.. വീട്ടില്‍ എന്താണ് പറയുക. കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിലെ കിട്ടിയ ജോലി കളഞ്ഞു, ഒരു ചെറിയ കമ്പനയില്‍ ജോയിന്‍ ചെയ്യുകയാണെന്നോ?...

അപ്പന്‍ ജീവിച്ചിരുന്നെങ്ങില്‍ ചോദിക്കാമായിരുന്നു.. ഇതിലേത് എടുക്കണമെന്നു..
അമ്മക്ക് എന്ത് തന്നെ ആയാലും ആങ്ങളമാരുടെ തെറി കേള്‍ക്കാം.. അതല്ലാതെ എന്താണ് അവര്‍ കൊടുത്തിരിക്കുന്നത്‌... ഈ ജീവിതത്തില്‍..

December 18, 2007

ഡിസംബര്‍ ഓര്‍മകളിലൂടെ -ഒന്നാം ഭാഗം

അങ്ങിനെ ക്രിസ്തുമസ് അവധിയും വന്നു.. സത്യത്തില്‍ നാട്ടില്‍ പോകണമെന്നു തോന്നിയതെ ഇല്ല..
കാരണങ്ങള്‍ പലതാണ്.. പഴയ ചങ്ങാതി മുതല്‍ പുതിയ ബോസ്സ് വരെ..
എല്ലാവര്‍ക്കും അവരുടെ നീതികരണം കാണും.. നിഷ ജനലിലൂടെ താഴെ വാഹനങ്ങള്‍ പോകുന്നതും കടകളില്‍ തൂങ്ങുന്ന ക്രിസ്തുമസ് നക്ഷത്രങ്ങളെയും നോക്കി നിന്നു..

മനസ്സെങ്ങോട്ടോ പ്രയാണം തുടരകുയാണ്..


വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂരില്‍ എത്തിയ ആ രാത്രി ഓര്‍മയില്‍ ഓടിയെത്തി..
അതൊരു ഡിസംബര്‍ മാസം, ജോലിക്കുള്ള ഇന്റര്‍വ്യൂ ആയി വന്നതാണ്‌..
അറിയാവുന്ന ആരും ഉണ്ടായിരുന്നില്ല ബാംഗ്ലൂരില്‍, എങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് നോക്കാതേ യാത്ര പുറപ്പെട്ടു, യാത്രയാക്കാന്‍ അനുജന്‍ വന്നിരുന്നു റെയില്‍വേ സ്‌റ്റേഷനില്‍.

ട്രെയിനില്‍ ഉറങ്ങി സമയം തിര്‍ത്തു, പുലര്‍ച്ചെ ബാംഗ്ലൂരില്‍ എത്തി..
ക്രിസ്ത്യന്‍ വിമന്‍സ് ഹോസ്റ്റലില്‍ റൂം ബുക്ക് ചെയ്തിരുന്നതിനാല്‍ താമസപ്രശ്നം ഒഴിവായി. ഓട്ടോറിക്ഷ പിടിച്ചു ഹോസ്റ്റലില്‍ എത്തി, തിരക്കിട്ട് കുളിച്ചു, ഇന്റര്‍വ്യൂ ചെയ്യുന്ന ഇടത്തിലേക്ക് എത്തി. ദൈവം കഴിഞ്ഞാല്‍ പിന്നെ ഓട്ടോറിക്ഷക്കാരനാണ് എന്ന് നിഷക്ക് ബോധ്യമായ ദിവസം.. അഞ്ചു മിനുട്ടിനു മുന്‍പ് എങ്ങനെയോ..എത്തിപ്പെട്ടു..
ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല..അതുകൊണ്ട് എന്തോ ഒരു ആത്മ വിശ്വാസം പോലെ തോന്നി.. ജീവിതത്തിലെ ഒന്നാമത്തെ ഇന്റര്‍വ്യൂ ആയതു കൊണ്ടു ചെറിയ ഒരു പേടി തോന്നി.. പുറത്തു കാണിക്കതിരിക്കാന്‍ ആവുന്ന അത്ര ശ്രമിച്ചു... നിഷയെ ഇന്റര്‍വ്യൂ റൂമിലേക്ക്‌ വിളിച്ചു.. സര്‍ട്ടിഫിക്കറ്റ്‌ ഫയലും എടുത്തു റൂമില്‍ കയറുമ്പോള്‍ ഇന്റര്‍വ്യൂ പാനലില്‍ ഇരിക്കുന്നയാളെ ശ്രദ്ധിച്ചു..എവിടെയോ കണ്ട മുഖം..
സ്വയം പരിചയ പെടുത്തി, " ഐ അം നിഷ, ഫ്രം തൃശൂര്‍" മറുപടിയായി " ഐ അം വിനയന്‍, വര്‍ക്കിംഗ്‌ ഹിയര്‍ എസ് മാനേജര്‍ കസ്റ്റമര്‍ സര്‍വീസ്‌ "

" ബിഫോര്‍ വി സ്റ്റാര്‍ട്ട്‌ ദ ഇന്റര്‍വ്യൂ, ടു യു വാണ്ട്‌ ടു ഹാവ് എനി തിന്ഗ് ടു ട്രിന്ക് ? "

പഴയ പൊങ്ങച്ചത്തോടെ തട്ടിവിട്ടു, " നതിംഗ് സാര്‍, ലെത്സ് സ്റ്റാര്‍ട്ട്‌ "

സത്യത്തില്‍ തൊണ്ടയില്‍ വെള്ളം ഇല്ലാതെ ഉമിനീര്‍ ഇറക്കി ഒരു പരുവത്തിലാണെന്ന് പുറത്തു പറഞ്ഞില്ല. അങ്ങിനെ ഇന്റര്‍വ്യൂ തുടങ്ങി.. ജനനം തുടങ്ങി കോളേജ് അവസാനിപ്പിച്ചത് വരെയുള്ള ചരിത്രം വിളമ്പി. പിന്നെ വീട്ടുകാരെ കുറിച്ചും ഈ ജോലിയുടെ അത്യാവശ്യത്തെ കുറിച്ചും സംസാരിച്ചു...
വിനയനു മായുള്ള ഇന്റര്‍വ്യൂ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തീര്‍ന്നു..

നിഷയോടു ഫൈനല്‍ റൌണ്ടിനു വേണ്ടി അടുത്ത ദിവസം വരുവാന്‍ അറിയിച്ചു.. നിഷക്ക് സന്തോഷവും പിന്നെ അല്പം കൂടുതല്‍ ടെന്‍ഷനും, ഹോസ്റ്റലില്‍ ഒരു ദിവസമേ ബുക്കിംഗ് ഉള്ളു, എന്തും സംഭവിക്കാം. ഇന്റര്‍വ്യൂ കഴിഞ്ഞ വിവരത്തിനു അനുജന് മൊബൈലി ല്‍മെസ്സേജ് അയച്ചു..

ഉച്ചയായിട്ടും ഭക്ഷണം കഴിക്കുവാന്‍ തോന്നിയില്ല, ഓഫീസിനു പുറത്തിറങ്ങി..

വയസ്സായ ഒരു മനുഷ്യന്‍ ആയിരുന്നു ഡ്രൈവര്‍, തമിഴില്‍ ചോദിച്ചു.. " എന്ഗ്ഗെ മാ പോണോം" , നിഷ ഹോസ്റ്റല്‍ അഡ്രസ്സ് മലയാളത്തില്‍ പറഞ്ഞു...ഡ്രൈവര്‍ ചിരിച്ചു കൊണ്ടു ചോദിച്ചു.. "മലയാളത്ത ആവാ ?"
നിഷ തല കുലുക്കി അതെ എന്ന് സമ്മതിച്ചു ...

ഡ്രൈവര്‍ വിടാനുള്ള ഭാവമില്ല, കൂടുതല്‍ ചോദ്യങ്ങള്‍.. എന്തിനാണ് ബാംഗ്ലൂരില്‍ വന്നത് എന്ന് തുടങ്ങി വീട്ടില്‍ ഉള്ള ആളുകളുടെ എണ്ണം വരെ.. നിഷക്ക് വിശപ്പും തമിഴന്‍റെ വധവും ചേര്‍ന്നപ്പോള്‍ ക്ഷമ നശിച്ചു.. പിന്നെ കിട്ടാവുന്ന തമിഴില്‍ കാച്ചി.. " തലൈവലി എനക്ക്, അതിനാലെ പേസ മുടിയിലേ"..
തമിഴന്‍ മനസില്ലായ പോലെ ചിരിച്ചു.. " മാത്ര വേണ മാ ? "
നിഷയുടെ തമിള്‍ അവിടെ തീര്‍ന്നു.. മനസില്ലവാത്ത ഭാവത്തില്‍ തമിഴനെ നോക്കി..

തമിഴന്‍ പുറത്തു നോക്കുകയാണ്.. അടുത്ത മെഡിക്കല്‍ ഷോപ്പിന്നരികില്‍ വണ്ടി നിര്‍ത്തി. നിഷക്ക് കാര്യം മനസിലായ്.. ഇപ്പോള്‍ ആങ്ങ്യ ഭാഷയില്‍ പേഴ്സ് ചൂണ്ടി കാണിച്ചു..
തമിഴന് മനസ്സിലായില്ല എങ്കിലും, വണ്ടിഎടുത്തു ഹോസ്റ്റല്‍ ലകഷ്യമാക്കി.

നിഷ ഹോസ്റ്റലില്‍ എത്തി, ഓഫീസില്‍ തിരക്കായിരുന്നു..
തന്‍റെ ഊഴത്തിനായ്‌ കാത്തു നില്‍ക്കുമ്പോള്‍, മലയാളിയെ പോലെ തോന്നിക്കുന്ന ഒരു യുവാവിനെ കണ്ടു. എന്തോ പ്രത്യേകിച്ച് പരിച്ചയപെടാണോ സംസാരിക്കണോ തോന്നിയില്ല..
പക്ഷെ..അയാള്‍ നിഷയെ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

നിഷ കൌണ്ടറില്‍ എത്തി.. കാര്യം അവതരിപ്പിച്ചു.. ഒരു നൈറ്റ് കൂടെ കൂട്ടി തരണം..വേറെ നിവൃത്തി ഇല്ലാതേ ആണ്.. കൌണ്ടറില്‍ ഇരുന്ന സിസ്റ്റര്‍ കാത്തു നില്ക്കാന്‍ ആംഗ്യം കാണിച്ചു.. അവര്‍ അവിടെ നിന്നൊരു പെണ്‍കുട്ടിയോട് എന്തൊക്കെയോ സംസാരിച്ചു.. പിന്നീട്..നിഷയെ ചൂണ്ടി കാണിച്ചു.. എന്നിട്ട്, നിഷയുടെ അടുത്തുവന്നു പറഞ്ഞു.. ഇവിടെ റൂം ഇല്ല, പക്ഷെ ആ നില്ക്കുന്ന പെണ്‍കുട്ടിക്ക് റൂം ഷെയര്‍ ചെയ്യാന്‍ സമ്മത മാണ്, പറ്റു മെങ്കില്‍ എടുത്തോളൂ.. നിഷ ആ പെണ്‍കുട്ടിയുടെ അടുത്ത് ചെന്നു പരിചയ പെട്ടു.. മിനി എന്നാണ് പേര്‌.. മലയാളിയാണ്.. നിഷക്ക് സമാധാനം..സന്തോഷം ചിരിയിലൂടെ പുറത്തെത്തി..
മിനി അവിടെ കണ്ട യുവാവിനെ പരിചയ പെടുത്തി.. സണ്ണി കുര്യന്‍ എന്‍റെ കസിന്‍ ആണ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. നിഷയെ കുറിച്ചു സണ്ണിയോട് മിനി പറഞ്ഞു.. നിഷ തൃശ്ശൂരില്‍ നിന്നാണ്, ഇവിടെ ജോലിക്കായി എത്തിയതാണ്.. നാളെയാണ് ഫൈനല്‍ ഇന്റര്‍വ്യൂ..

" ഞങ്ങള്‍ പുറത്തു പോയി ലഞ്ച് കഴിക്കുവാനായ് പോകുകയാണ്, വരുന്നോ.". എന്ന് സണ്ണി തിരക്കി.. നിഷ മിനിയുടെ മുഖത്തേക്ക് നോക്കി..മിനി വിളിച്ചു.. "വരൂ നിഷാ.. നിങ്ങള്ക്ക് ഈ നഗരം അത്ര അറിയാത്തതു കൊണ്ടു പറയുകയാണ്.."

നിഷ സണ്ണിയുടെയും മിനിയുടെയും കൂടെ കാറില്‍ കയറി പോയി.
സണ്ണിയെ കുറിച്ചു മിനി പറഞ്ഞു തുടങ്ങി.. സണ്ണി സ്വന്തമായി ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുന്നു, ജയ നഗറില്‍.. അന്‍പതു പേര്‍ സണ്ണിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്നുട് ഇന്ത്യയിലും പുറത്തു മായ്. മിനി സണ്ണിയുടെ കസിന്‍ ആണ്.
സണ്ണി കാര്‍ കാഫെ ഡേ യുടെ മുന്നില്‍ നിര്‍ത്തി. മിനിയോട്‌ ചോദിച്ചു.. " ഭക്ഷണം ഇവിടെ വേണമോ അതോ മലയാളി ഹോട്ടലില്‍ വേണമോ? " മിനി നാക്ക്‌ പുറത്തോട്ടു നീട്ടി ഭക്ഷണം എത്ര രുചികരമാണ് എന്ന് കാണിച്ചു.. എന്തെങ്കിലും സണ്ണി പറയും മുന്‍പ് കാറിന്‍റെ ഡോര്‍ തുറന്നു മിനി പുറത്തെത്തി.. നിഷയും കൂടെയിറങ്ങി .. സണ്ണി കാര്‍ പാര്ക്ക് ചെയ്തു കാഫെ ഡയിലോട്ടു കയറി..

December 16, 2007

ജപ്പാന്‍ സ്മരണകള്‍































രപോങ്കി ഹില്‍സ് പ്ലാസ-ടോക്കിയോ സിറ്റി:
അവിടെയെടുത്ത ചില ചിത്രങ്ങള്‍ ഇതാ നിങ്ങള്‍ക്കായ്‌...
























ദൈവത്തിന്‍റെ നാട്ടില്‍

















കേരളം..
ദൈവത്തിന്‍റെ നാടെന്നു പറയുന്നതു
പരമാര്‍ത്ഥമാണെന്ന്പ്രകൃതി ഭംഗി
കണ്ടാല്‍ പറയാത്തവര്‍ ചുരുക്കം..
വിവാദ പരമായ
അപവാദങ്ങള്‍ ഇങ്ങിനെയും.....
കേരളിയരെക്കൊണ്ട് പോറിതിമുട്ടി
ദൈവം ഓടിപ്പോയ നാടെന്ന്‍
അസൂയാലുക്കള്‍ പറയുന്നതു
നമുക്കു മറക്കാം..
കേരളം സുന്ദരം തന്നെ..
ഈ ചിത്രങ്ങള്‍ ഞാന്‍ എടുത്തതാണ്..അടിച്ച് മാറ്റരുത്.. ആവശ്യമെങ്ങില്‍ അറിയിക്കുക..ഒറിജിനല്‍ കോപ്പി തരാം..


















ഓര്‍മകളില്‍ ഓണം..


തുമ്പ പൂവും ചെമ്പരുത്തിയും

പറിച്ചു പൂക്കളം തീര്‍ത്ത ഓണ ദിനങ്ങള്‍..

പമ്പരം കൊത്തും കുമ്മാട്ടി കളിയും

നിറഞ്ഞു ആവേശ പൂരിതമായ ബാല്യം..

വാഴ പഴവും ത്രിക്കാകരയപ്പനും

അടയും അപ്പവും വാഴക്ക വറുത്തതും

ഓണക്കോടിയും തുമ്പിതുള്ളലും

ഉത്സവ ദിനങ്ങള്‍ക്ക് മാറ്റ് പകരവേ..



കുസ്രിതിയും വഴക്കും

തമ്മില്‍ തല്ലും പോരെങ്കില്‍

സുഹൃത്തുക്കളുടെ വാകചാര്‍ത്തും

കഴിഞ്ഞു വീടെത്തുമ്പോള്‍

സ്നേഹത്തോടെ

ഓണ സദ്യയൊരുക്കുന്ന

അമ്മയും അമ്മായിയും,

ഇന്നും സ്മ്രിതി പദങ്ങളില്‍

ഓടിയെത്തുന്നു..



പിന്നെ ഒരുപാടു

നൊമ്പരങ്ങലോടെ

പടിയിറങ്ങുന്നു...

വീണ്ടുമൊരു ഓണത്തിനായ്..