നിഷയുടെ ബാംഗളൂരില്‍ ഉള്ള വീട്:
താഴെയുള്ള റോഡിലേക്ക് നോക്കി നില്ക്കുന്ന നിഷ.. വഴിയിലൂടെ പോകുന്ന വാഹനങ്ങളിലെ പുറകുവശത്തുള്ള വിളക്കിന്‍ ചുവപ്പു നിറങ്ങള്‍ .. നേരം ഇരുട്ടിയത് അറിഞ്ഞില്ലെന്നു തോന്നുന്നു.. കയ്യില്‍ സനലിന്‍റെ വിവാഹക്ഷണകത്ത്..ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടു ചിന്തകളില്‍ നിന്നുണര്‍ന്നു..
കണ്ണ് തുടച്ചു കൊണ്ട് ഫോണ്‍ എടുത്തു..അമ്മയാണ്.. തലവേദനയാണ്, പിന്നീട് ഫോണ്‍ ചെയ്യാം എന്ന് പറഞ്ഞു ഫോണ്‍ താഴെ വച്ചു..
നിഷ കരയുവാന്‍ ശ്രമിച്ചു..തലയിണയില്‍ മുഖം ചേര്‍ത്തുകൊണ്ട്..മനസ്സു തകരുകയാണ്, സനലിനൊരു സൂചനയെങ്കിലും നല്‍കാമായിരുന്നു..താന്‍ പ്രാണന് തുല്യം സ്നേഹിച്ചിട്ടും അവന്‍ എന്താണിങ്ങനെ ചെയ്യാന്‍ കാരണം.. തന്‍റെ ജീവിതത്തിന് ഉണ്ടായിരുന്ന ദിശ തന്നെ നഷ്ടപ്പെടുന്നതു പോലെ നിഷക്ക് തോന്നി..
കഴിഞ്ഞ തവണ സനലിനെ മുംബെയില്‍ വച്ചു കാണുമ്പോഴും പഴയ ചിരിയും അടുപ്പവും കാണിച്ചത് ഓര്‍ത്തു ... പുതിയ നഗര ജീവിതം സനലിനും മുഖം മൂടി സമ്മാനിച്ചിരിക്കാം..തനിക്കറിയാതെ പോയ ഈ മനം മാറ്റത്തെ എന്ത് വിളിക്കാന്‍.. തനിക്ക് വിധിച്ചിട്ടില്ല എന്ന് കരുതുകയെ നിവര്‍ത്തിയുള്ളൂ..
കഴിഞ്ഞ വര്‍ഷങ്ങളില്‍ തനിക്ക് വന്ന മാറ്റം നിഷ ഓര്‍ക്കുകയായിരുന്നു..
ഒരു ശരാശരി പെണ്‍കുട്ടിയില്‍ നിന്നും സീനിയര്‍ മാനേജര്‍ വരെ.. ഇന്നു തനിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന നാല്‍പ്പതോളം കണ്‍സള്‍ട്ടന്‍സുണ്ട്, പിന്നെ കമ്പനിയുടെ കാര്‍, സ്വന്തമായ് വീട്, അത്യാവശത്തിനുള്ള പണവും.. അനുജനും അമ്മയും സുഖമായി നാട്ടില്‍.. ഇത്രയും താന്‍ പ്രതീക്ഷിച്ചിരുന്നോ ആദ്യമായി ഇവിടെ വന്നപ്പോള്‍.?
തന്‍റെ ഉയര്‍ച്ചയില്‍ അമ്മയ്ക്കും അനുജനും വന്ന മാറ്റവും നിഷ ഓര്‍ത്തു നോക്കുകയായിരുന്നു.. നടന്നു കോളേജില്‍ പോയിരുന്ന അനുജന്‍ ഇപ്പോള്‍ ബൈക്ക് ഇല്ലാതെ പുറത്തിറങ്ങില്ല, അമ്മക്ക് ഇപ്പോള്‍ ഇല്ലാത്തവരെന്നു പറയുന്നതു കുറച്ചിലാണ്..
വീട്ടുകാരും നാട്ടുകാരും കാലത്തിനനുസരിച്ചു മാറി.. പക്ഷെ, തന്‍റെ മനസ്സിനു മാത്രം ഒരു മാറ്റവും വന്നില്ല..
മനസില്ലാ മനസ്സോടെ സനലിന്‍റെ വിവാഹത്തിന്‍റെ ക്ഷണകത്ത് തുറന്നു നോക്കി..
നോര്‍ത്ത് ഇന്ത്യന്‍ സ്റ്റൈലില്‍ ചെയ്തിരിക്കുന്ന കാര്‍ഡ്. സനല്‍ വര്‍മ weds സ്മിത റ്റെല്‍കര്‍
അടുത്ത വര്‍ഷമാണ് വിവാഹം.. താനെയില്‍ വച്ചു..ഫാമിലി നെയിം വച്ചു നോക്കുമ്പോള്‍ സനലിന്‍റെ പെണ്‍കുട്ടി മഹാരാഷ്ട്രിയന്‍ ആണ് എന്ന് തോന്നുന്നു.. താഴെ സനലിന്‍റെ അച്ചന്‍റെയും, അമ്മയുടെയും പേരുകള്‍ വച്ചിട്ടുണ്ട്.. വൈകീട്ടുള്ള റിസപ്ഷനിനാണ് ക്ഷണിച്ചിരിക്കുന്നത് ..നിഷ കണ്ണടച്ചിരുന്നു കുറച്ചു നേരം.. എന്നിട്ട് കത്ത് കവരിലേക്ക് തിരികെ ഇടുവാന്‍ ശ്രമിക്കുമ്പോള്‍ കവറിനകത്ത് ഉണ്ടായിരുന്ന മഞ്ഞ നിറത്തിലുള്ള ഒരു കടലാസ് കണ്ണില്‍ പെട്ടു.
അത് സനലിന്‍റെ കുറിപ്പായിരുന്നു..
നിഷക്ക്,
ഇങ്ങനെ ഒരു ക്ഷണകത്ത് അയക്കേണ്ടി വന്നതില്‍ വളരെ ഖേദ മുണ്ട്..
പക്ഷെ എന്‍റെ സാഹചര്യങ്ങള്‍ എന്‍റെ ആഗ്രഹങ്ങള്‍ക്ക് എതിരാണിപ്പോള്‍
സ്മിത എന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു കുട്ടിയാണ്, ഇവിടത്തുകാരി..
വര്‍ഷങ്ങളായ് ജോലി സ്ഥലത്തും ട്രെയിനിലും ഉള്ള ചങ്ങാത്തം വളര്‍ന്നത് വളരെ പെട്ടന്നായിരുന്നു.. യുവത്വത്തിന്‍റെ തിളപ്പും അവളുടെ അഴകും ചേര്‍ന്നപ്പോള്‍ എനിക്ക് എന്നെ തന്നെ നഷ്ട മായി, പിന്നെ തനിക്ക് നല്കിയ വാക്കും.. പകരം അപേക്ഷിക്കാനായ് ഒന്നേയുള്ളൂ.. എന്നെ മനസ്സുകൊണ്ട് ശപിക്കരുത്,
കഴിഞ്ഞ തവണ തമ്മില്‍ കണ്ടപ്പോള്‍ ഇതേ പറ്റി പറയണം എന്ന് ഞാന്‍ കരുതിയാതാണ്, പക്ഷെ അന്ന് തന്‍റെ സ്നേഹം കണ്ടിട്ടു എനിക്ക് തുറന്നു പറയുവാന്‍ കഴിഞ്ഞില്ല. അതിനുശേഷം ഇവിടെ പല സംഭവങ്ങളും നടന്നു. സ്മിതക്ക് തന്‍റെ ശരീരത്തില്‍ വളരുന്ന കുഞ്ഞിനെ പറ്റി പുറത്തു പറയേണ്ടി വന്നു, എന്നെ സ്മിതയുടെ വീട്ടുകാര്‍ വന്നു ഭീഷണിപ്പെടുത്തി, പിന്നെ നാട്ടില്‍ ഉള്ള എന്‍റെ അച്ഛനും അമ്മയും ഇവിടെ വന്നു സ്മിതയുടെ വീട്ടുകാരോടു സംസാരിച്ചു തീര്‍ത്തപ്പോള്‍ അത് വിവാഹത്തില്‍ കലാശിച്ചു..
ഈ നിസ്സഹായാവസ്ഥക്ക് ഞാന്‍ തന്നെയാണ് കാരണം..
എന്നോട് പൊറുക്കുക..
ഈ ജീവിതത്തില്‍ ഞാന്‍ തന്ന വേദനകള്‍ക്കായി,
ഞാന്‍ നല്കിയ പാഴ് സ്വപ്നങ്ങള്‍ക്കായി,
എനിക്ക് നല്‍കിയ ആത്മാര്‍ത്ഥമായ സ്നേഹത്തിനായി
എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനായി
തന്‍റെ കണ്ണില്‍പ്പെടാതിരിക്കുവാനായി ഞാന്‍ ശ്രമിക്കാം ..
പക്ഷെ കഴിഞ്ഞില്ലെങ്കില്‍, ഒരു ചെറു പുഞ്ചിരിയെങ്കിലും ബാക്കി വെക്കുക
ഈ അപരിചിതനായ്..
വേദനയോടെ,
സനല്‍
സനലിന്‍റെ കത്ത് വായിച്ചതിനു ശേഷം നിഷ തരിച്ചിരിക്കുകയാണ് ..
പിന്നെ പ്രാര്‍ത്ഥിച്ചു .. ദൈവമേ സനലിനെ സഹായിക്കേണമേ..
തന്നെക്കാള്‍ അവനാണിപ്പോള്‍ ദൈവ സഹായം വേണ്ടത്..
പിന്നെ എഴുന്നേറ്റു മ്യൂസിക് സിസ്റ്റം ഓണ്‍ ചെയ്തു..
പഴയ ഗാനം മുറി നിറഞ്ഞു..
സ്നേഹം വിടപറയും….
ആത്മാവില്‍ ശോകം കരകവിയും
പ്രിയനേ നിന്‍ ഹൃദയം
അറിയാതെ കേഴുന്നോ…
കളിചിരിതന്‍ മണി നോപുരമേതോ
ഇരുളലയില്‍ സ്വയം തേങ്ങുന്നു..
നീയെന്തേ..ഒരു പാട്ടു
പാടാതെ പോകുന്നോ....
സ്വര മിടരും കള കൂജന മേതോ..
മറവികളില്‍ സ്വയം മായുന്നോ..
നിയെന്നില്‍ ഒരു നാളും
മായാതെ പോവുന്നോ ..
സ്നേഹം വിടപറയും….
ആത്മാവില്‍ ശോകം കരകവിയും
പ്രിയനേ നിന്‍ ഹൃദയം
അറിയാതെ കേഴുന്നോ…
സോഫയില്‍ കിടന്നു ഉറങ്ങിയതറിഞ്ഞില്ല..
---------------------------------------------------------------
ക്രിസ്തുമസ് ഈവ്
നിഷയുടെ വീട് - പ്രഭാതം:
ടി വിയും കണ്ടു കൊണ്ടിരിക്കുന്ന നിഷ.
ഫോണ്‍ ബെല്‍ കേട്ടു വിളിക്കുന്നതാരെന്നു നോക്കാതെ ഹലോ പറഞ്ഞു..
"ഹായ് നിഷ, ദിസ് ഈസ് സണ്ണി. ഗുഡ് മോര്‍നിംഗ്, ഹൌ ആര്‍ യു ടുഡേ?, വാട്ട് ആര്‍ യൌര്‍ പ്ലാന്‍ ഫോര്‍ ക്രിസ്തുമസ് ഈവ് ?, ആര്‍ യു കമിംഗ് ഫോര്‍ മിഡ്നൈറ്റ് മാസ്സ് ? യു വില്‍ ഹാവ് എ സര്‍പ്രൈസ് ദിസ് ടൈം, ബിലീവ് മി "
കുറച്ചു നേരത്തേക്ക് സംസാരിക്കുവാന്‍ പറ്റാതെ നിഷ ഇരുന്നു..
സണ്ണിയുടെ തുടരെയുള്ള ഹലോ വിളികള്‍ക്കിടയില്‍ നിഷ പറഞ്ഞു..
" ഹലോ സണ്ണിച്ചായ, എനിക്ക് സുഖം തന്നെ, ഇചായന്‍ എങ്ങിനെ ഇരിക്കുന്നു..അമ്മച്ചിയെന്തു പറയുന്നു.. ഇചായന്‍ കമ്പനി വിട്ടതില്‍ പിന്നെ തമ്മില്‍ കാണുന്നത് പോലും ഇപ്പോള്‍ വളരെ ചുരുക്കം..ഇപ്പോള്‍ ഇവിടെ ബാംഗളൂരില്‍ തന്നെ ഉണ്ടോ അതോ സിലികോണ്‍ വാലിയിലോ ?"
"എനിക്ക് പരമ സുഖം, കമ്പനിയുടെ ഷേയരുകള്‍ വിറ്റതിന് ശേഷം പഴയ പങ്കാളികളും ആയി പുതിയ കമ്പനി തുടങ്ങി സന്നോസെയില്‍ ..ഇ ബിസിനസ്സ് സമ്പന്തിച്ച പുതിയ ഒരു വര്‍ക്ക് സ്ട്രീം ആണ് എടുത്തത്...തുടക്കമായതിനാല്‍ എന്‍റെ സമയം മുഴുവനും ബിസിനസ്സ് മീറ്റിംഗില്‍ പോകും.. ക്രിസ്തുമസ്സിനായ് നാട്ടില്‍ അവധിക്കു വന്നതാണ്.. അതാണ് എന്‍റെ വിശേഷം, അമ്മച്ചിക്ക് വയസ്സായി..സാബുവും രമ്യയും ഉള്ളത് കൊണ്ട് സമാധാനം.. അപ്പോള്‍ ഇന്നു വൈകീട്ട് ഞാന്‍ വീട്ടില്‍ വരാം, പള്ളിയില്‍ പോകുവാന്‍..വേറെ പരിപാടിയെന്തെങ്കിലും നിഷ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ വേണ്ട കേട്ടോ.."
" ഇല്ല സണ്ണിച്ചായ, എനിക്ക് പ്രത്യേകിച്ച് പ്ലാന്‍ ഒന്നും ഇല്ല. ഇച്ചായന്‍ വരുന്നെങ്കില്‍ സന്തോഷമേ ഉള്ളൂ.. നമുക്കൊരുമിച്ചു പള്ളിയില്‍ പോകാം.., ഞാന്‍ വെയിറ്റ് ചെയ്യാം. ബായ്, സീ യു ടുനൈറ്റ് "
രാത്രി നിഷയുടെ വീട്.
സണ്ണിക്കായി കാത്തിരിക്കുന്ന നിഷ.
കുറച്ചു സമയത്തിന് ശേഷം, ഡോര്‍ ബെല്‍ ശബ്ദിച്ചു..
നിഷ വാതില്‍ തുറന്നു.. സണ്ണി പുറത്തു നില്ക്കുന്നു. കറുത്ത സ്യൂടും ഇളം നീല നിറത്തിലുള്ള ഷര്‍ട്ടും പിന്നെ ചുവപ്പു നിറത്തിലുള്ള ടൈയും ആണ് സണ്ണി ധരിച്ചിരിക്കുന്നത് ..കയ്യില്‍ ഒരു ഗിഫ്റ്റ് പാക്കും ഒരു ബോക്കെയും.. നിഷയെ കണ്ടയുടന്‍ ക്രിസ്തുമസ് ആശംസകള്‍ പറഞ്ഞു കൊണ്ട് കൈകള്‍ നീട്ടി. നിഷ വീട്ടിന്നകത്തേക്ക് സണ്ണിയെ ക്ഷണിച്ചു.. സണ്ണി വീടിനകത്തേക്ക് കയറി.. പിന്നെ ബോക്കെയും ഗിഫ്ടും നിഷക്ക് നല്കി... എന്നിട്ട് പറഞ്ഞു.. "ഞാനാണ് ഇയാളുടെ ക്രിസ്തുമസ് അപ്പൂപ്പന്‍"
"അപ്പൂപ്പന് താടിയും മുടിയും ഇല്ല.., പിന്നെ വയറും കുറച്ചു കുറവാണ്.". ചിരിച്ചു കൊണ്ട് നിഷ പറഞ്ഞു.. "പള്ളിയിലേക്ക് പോകാന്‍ ഇനിയും സമയമുണ്ട്.. ഇച്ചായനു കുടിക്കാനെന്തെങ്കിലും എടുക്കട്ടെ.. നിഷ ചോദിച്ചു..സണ്ണി സമ്മതത്തോടെ തലയാട്ടി.. എന്നിട്ട് സോഫയിലെക്കിരുന്നു..പഴയ കമ്പനിയിലെ വിശേഷങ്ങള്‍ ചോദിക്കുകയാണ് നിഷയോട്, പുതിയ മാനേജ്മെന്ടിനെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചും..
താമസിയാതെ അവര്‍ പള്ളിയിലേക്കിറങ്ങി..
നിഷ കാറില്‍ കയറി...സണ്ണി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു..പതുക്കെ റോഡിലെക്കിറക്കി..
"ഇചായനു ഓര്‍മയുണ്ടോ എന്നറിയില്ല, ബാംഗളൂരിലെ എന്‍റെ ആദ്യത്തെ ക്രിസ്തുമസ് പ്രാര്‍ത്ഥനക്ക് നമ്മള്‍ രണ്ടു പേരും ചേര്‍ന്നാണ് പോയത്...വര്‍ഷങ്ങള്‍ക്ക് മുന്‍പ്.. അതുവരെ പള്ളിയില്‍ പോകാതെ ഇരുന്നിരുന്ന ഇച്ചായനും എനിക്ക് വേണ്ടി വരേണ്ടി വന്നു.. ഇപ്പോഴും അങ്ങിനെ എനിക്ക് വേണ്ടിയാണോ വരുന്നേ..?"
"ഇയാള്‍ക്ക് ഒരു കമ്പനി തരാം എന്ന് കരുതി, പിന്നെ ക്രിസ്തുമസ് പ്രാര്‍ത്ഥന തനിയെ അറ്റന്‍ഡ് ചെയ്‌താല്‍ ഒരു ത്രില്ലും ഇല്ല.. ഈശോ മിശിഹായക്ക് എന്നെ കാണുമ്പോള്‍ ബോറടിക്കുന്നുണ്ടാകും, പിന്നെ താനും കൂടെ ഉണ്ടാകുമ്പോള്‍ എന്നെ പിന്നെ ശ്രദ്ധിക്കാന്‍ പുള്ളിക്ക് സമയം കിട്ടതില്ല.."
നിഷ ചിരിച്ചു, എന്നിട്ട് ചോദിച്ചു.. " സീരിയസ് ആയിട്ട് പറ സണ്ണിച്ചായ, വൈ ആര്‍ യു കമിംഗ് ടു ചര്‍ച്ച് , ഇഫ് യു ഡോണ്ട് എന്ജോയ് പ്രെയിംഗ് ദേര്‍ "
നിഷയെ നോക്കുന്ന സണ്ണി, പിന്നീട് ശ്രദ്ധ റോഡിലേക്ക് മാറ്റി പറഞ്ഞു..
" ആക്ച്വലി, ആദ്യം വന്നപ്പോള്‍, ഇയാളെ അടുത്തറിയാനുള്ള ഒരു ആകാംക്ഷയായിരുന്നു എന്ന് കൂട്ടിക്കോ.. ഇപ്പോള്‍ പിന്നെ ദൈവത്തോട് പ്രത്യേകിച്ച് റിക്വസ്റ്റ് ചെയ്യാനായാണ് വന്നിരിക്കുന്നത്..ഇയാളുടെ മനസ്സു എളുപ്പത്തില്‍ മാറ്റി തരേണമേ എന്നും പറഞ്ഞു.."
നിഷ സണ്ണി പറഞ്ഞതു മനസ്സിലാകാത്തത് പോലെ നോക്കുകയാണ്..
" എനിക്ക് ഇയാളെ ഇവിടെ കണ്ടത് മുതലേ ഇഷ്ടമായിരുന്നു..പക്ഷെ പല കാരണങ്ങള്‍ ക്കൊണ്ട് ഞാന്‍ ഇയാളോട് പറഞ്ഞില്ലായിരുന്നു.. പക്ഷെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നൊരു ക്രിസ്തുമസ് ദിവസം എന്‍റെ വീട്ടില്‍ വന്നപ്പോള്‍, അമ്മച്ചി എന്‍റെ മനസ്സു വായിച്ചതു പോലെ ഇയാളോട് സമ്മതം ചോദിച്ചായിരുന്നു. അന്ന് ഇയാള്‍ക്ക് ഞങ്ങളുടെയും നിങ്ങളുടെയും വ്യത്യാസങ്ങളില്‍ ആയിരുന്നു ശ്രദ്ധ. ഇന്നു ആ പഴയ സിറ്റുവേഷന്‍ തന്നെ.. അമ്മച്ചിക്ക് പകരം ഞാന്‍ ആണെന്ന് മാത്രം.. എന്നതാ സമ്മതമാണോ കുരിയന്‍റെ മകന്‍റെ കൂടെ പൊറുക്കാന്‍.." നിഷ പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു അത്..
" ഇന്നു എന്‍റെ അവസ്ഥ പഴയതില്‍ നിന്നും അല്‍പ്പം വ്യത്യാസമുള്ളതാണ്, ഞാന്‍ സ്നേഹിച്ചിരുന്ന എന്‍റെ സുഹൃത്തിന്‍റെ വിവാഹമാണ് അടുത്ത മാസം..പ്രതീക്ഷിക്കാതെയുള്ള ഈ മാറ്റം എനിക്ക് ആലോചിക്കുവാന്‍ തന്നെ പ്രയാസം..പിന്നെ അനുഭവിക്കുമ്പോള്‍ പറയേണ്ടതുണ്ടോ.. പിന്നെ ഇച്ചായനോട് എനിക്കെന്നും ആദരവേ ഉണ്ടായിരുന്നിട്ടുള്ളൂ.. ഇന്നു ഞാന്‍ എന്തോക്കെയാണോ അതെല്ലാം ഇച്ചായന്‍ സഹായിച്ചത് കൊണ്ട് മാത്രം.., കടപ്പാട് ഞാന്‍ മറക്കില്ല മരിക്കും വരെ.."
"എന്‍റെ ചോദ്യത്തിന് മറുപടി പറയൂ നിഷ.."
"എനിക്ക് ആലോചിക്കണം സണ്ണിച്ചായാ, ഗിവ് മി ടൈം ടു തിങ്ക്.. "
" ഐ നീഡ് യുര്‍ ആന്‍സര്‍ ടുഡേ, കാന്‍ ദാറ്റ് ബി ഗിവെന്‍ ? "
നിഷ വാച്ച് നോക്കുന്നു...പാതിരാ കുറുബാനക്ക് ഇനിയും അഞ്ചു മിനുട്ട് ബാക്കി
ഇന്നിനി സമയം ബാക്കിയില്ല..എന്തായാലും കുറുബാന കഴിയട്ടെ..
ഐ വില്‍ ടെല്‍ യു അഫ്ടെര്‍ ദ മാസ്സ്, ഈസ് ദാറ്റ് ഫൈന്‍ വിത്ത് യു ?
ശെരിയെന്നു സണ്ണി തലയാട്ടി, എന്നിട്ട് കാറില്‍ നിന്നും ഇറങ്ങി ..
നിഷയും സണ്ണിയും പള്ളിയിലേക്ക്..
പ്രാര്‍ത്ഥന തുടങ്ങി.. സണ്ണി നിഷയെ നോക്കുന്നുണ്ട് ഇടക്കിടെ..
പ്രാര്‍ത്ഥന കഴിഞ്ഞു പുറത്തിറങ്ങി.. സണ്ണിയും നിഷയും കാറിലേക്ക്..
സണ്ണി കാര്‍ സ്റ്റാര്‍ട്ട് ചെയ്യാതെ സീറ്റില്‍ ഇരിക്കുകയാണ്..
" പറയൂ, വില്‍ യു മാരി മി ? "
" എനിക്ക് എതിര്‍പ്പില്ല...പക്ഷെ എന്‍റെ അമ്മയുടെ അഭിപ്രായം അറിയാതെ ഒന്നും ഉറപ്പിച്ചു പറയുവാന്‍ കഴിയുകയില്ല.."
" എതിര്‍പ്പില്ല എന്ന് പറഞ്ഞാല്‍, ഇയാള്‍ക്ക് സമ്മതം എന്ന് ഞാന്‍ എടുക്കുന്നു.., പിന്നെ ഇയാളുടെ അമ്മയോട് ചോദിച്ചു അഭിപ്രായം നാളെ അറിയിചേക്കണം.., ഇനി ടെന്‍ഷന്‍ തന്നേക്കരുത് ..."
നിഷ ചിരിച്ചു കൊണ്ട് ചോദിച്ചു..."ഇച്ചായന്‍ സര്‍പ്രൈസ് ഉണ്ട് എന്ന് പറഞ്ഞതു ഇതാണോ ?"
"ഓ അതോ.. ഇല്ല സര്‍പ്രൈസ് ഇപ്പോള്‍ കാണിച്ചു തരാം".. ഫോണ്‍ ചെയ്യുന്നു. പിന്നെ ഡോര്‍ തുറന്നു പുറത്തിറങ്ങി കൈ വീശി കാണിക്കുന്നു..
അകലെ നിന്നും മിനിയും ഭര്‍ത്താവും, സണ്ണിയുടെ അമ്മച്ചിയും നടന്നു വരുന്നതു കാണാം..
നിഷയെ കണ്ടയുടനെ മിനി ഓടിക്കൊണ്ട് വന്നു ചേര്‍ത്തു പിടിച്ചു.. അവര്‍ക്ക്
തമ്മില്‍ പറയുവാന്‍ ഒരുപാടു കഥകള്‍ ബാക്കി.. സണ്ണിയുടെ അമ്മച്ചി നിഷയെ കവിളില്‍ ചുംബിച്ചുകൊണ്ട് ക്രിസ്തുമസ് ആശംസകള്‍ നല്‍കി.. പിന്നെ സണ്ണിയോടായി ചോദിച്ചു..
"സണ്ണിയേ, എന്നതാഡാ കൊച്ചനെ നീ ചെയ്യുവാന്‍ പോകുന്നെ.. നിഷയെയും കൊണ്ട് അങ്ങ് വീട്ടിലോട്ടു വാ, അവിടെ വെച്ചാകാം ക്രിസ്തുമസ്.. കേട്ടോടീ മോളെ..യേവന്‍റെ കൂടെ വന്നോണം ഉടനെ തന്നെ.. "
പിന്നെ ശബ്ദം താഴ്ത്തി അമ്മച്ചി സണ്ണിയോട് ചോദിക്കുന്നു... " യെവള് സമ്മതിചോടാ മോനേ ?"
" ഉവ്വ് അമ്മച്ചി, നിഷക്ക് സമ്മതം.." സണ്ണി പറഞ്ഞു..
" ഓ ഇനിയെനിക്ക് ചത്താലും വേണ്ടില്ല എന്‍റെ ഗുരുവായൂരപ്പാ.., യെവളെ സമ്മതിപ്പിക്കുവാന്‍ വലിയ പാടാണല്യോടാ ?, നീ ഇനി കൂടുതല്‍ ബുദ്ധിമുട്ടുവാന്‍ പോകുന്നതെയുള്ളൂ " അമ്മച്ചി പറഞ്ഞു..
സണ്ണിയും നിഷയും ചിരിച്ചു.. പിന്നെ കൈ കോര്‍ത്ത് പിടിച്ചു കൊണ്ട് കാറിനെ ലകഷ്യമാക്കി നടന്നു.
December 31, 2007
ഡിസംബറിന്‍റെ ഓര്‍മകള്‍ - അവസാന ഭാഗം
എഴുതിയത് Gopan | ഗോപന് at 05:56 16 comments
December 30, 2007
ഈ വാനം
എല്ലാ ബ്ലോഗ് വാസികള്‍ക്കും വേണ്ടി ഈ ഗാനം ഇവിടെ പോസ്റ്റ് ചെയ്യട്ടെ.. ഇതൊരു ലളിത ഗാനമാണ്, പി കെ ഗോപി എഴുതി, ശരത് ഈണം നല്കി, കെ എസ് ചിത്ര പാടിയ ഗാനം.
ഗാനത്തിന് ദൃശ്യ ആവിഷ്കാരം നടത്തുവാന്‍ ഫ്ലിക്കര്‍ സൈറ്റിലെ ചിത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു... (but the objective was to share the song).
പുതുവത്സരാശംസകളോടെ
December 29, 2007
ഡിസംബറിന്‍റെ ഓര്‍മകള്‍ - എട്ടാം ഭാഗം
അമ്മക്ക് ഫോണ്‍ ചെയ്യുന്ന നിഷ. സണ്ണിയുടെ വീട്ടില്‍ വിരുന്നിനു പോയ കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ചു കൊണ്ടു പറയുകയാണ് നിഷ അമ്മയോട് . തന്‍റെ പ്രേമ ബന്ധമൊഴികെ മറ്റെല്ലാം അമ്മയോട് പറയുന്നു.. നിഷയുടെ മുഖഭാവങ്ങളില്‍ നിന്നു അമ്മ സന്തോഷത്തിലാണെന്നു വ്യക്തം..പിന്നീട് വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ വെക്കുന്നു..
കിടക്കയില്‍ മുകളിലേക്കും നോക്കി കിടക്കുന്ന നിഷ.. എന്തോ ആലോചിക്കുകയാണ്..
പിന്നെ ഡയറി എടുത്തു തന്‍റെ മനസ്സു പകര്‍ന്നെഴുതുന്നു..
" തനിക്കീ സ്നേഹവും ആദരവും അര്‍ഹ്യപ്പെട്ടതോ അല്ലയോ എന്ന് മനസ്സിലാകുന്നേയില്ല.
ജോസിന്‍റെ മകള്‍ക്ക് പുറത്തു നിന്നുള്ള ആദ്യമായുള്ള അംഗീകാരമാണിത്. അതുകൊണ്ട് പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുവാന്‍ വളരെ പ്രയാസം തോന്നി.."
"ദൈവമേ സണ്ണിച്ചായനു മനസ്സിനു ചേര്‍ന്ന നല്ല ഒരു പെണ്‍കുട്ടിയെ നല്‍കേണമേ.. ഈയുള്ളവളെ കൂടുതല്‍ പരീക്ഷിക്കാതിരിക്കേണമേ ..എനിക്കെന്‍റെ ചെറിയ ലോകവും സ്വപ്നങ്ങളും ധാരാളമാണ് കഴിഞ്ഞു കൂടുവാന്‍.."
------------------------------------------------------------------------------------------------
നിഷയുടെ ഓഫീസ് - മദ്ധ്യാഹ്നം.
പ്രൊജക്റ്റ് ഇന്റര്‍വ്യൂ തീര്‍ന്നു സെലക്ഷന്‍ കിട്ടിയ സന്തോഷത്തില്‍ ഇരിക്കുന്ന നിഷ.
ബീവേര്‍ടന്‍ കേന്ദ്രമാക്കിയുള്ള സ്പോര്‍ട്സ് വെയര്‍ കമ്പനിയുടെ ഏഷ്യപസഫിക് രാജ്യങ്ങളുടെ സിസ്റ്റം സപ്പോര്‍ട്ട് ആണ് ബാംഗളൂരില്‍ നിന്നു നിഷയും ടീമും ചെയ്യുന്നത്..
ഇരുപത് പേരെന്കിലും ഉള്ള ടീമില്‍, നിഷ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ഓഫ്ഷോര്‍ ടീം ലീഡിനാണ്. പ്രൊജക്റ്റ് സ്ട്രക്ചര്‍ ഈമെയിലില്‍ വന്നത് ആകാംക്ഷയോടെ വായിക്കുകയായിരുന്നു നിഷ.
സണ്ണി വന്നതറിഞ്ഞില്ല പുറകില്‍..
" കണ്‍ഗ്രാട്സ് നിഷ, ഐ അം ഗ്ലാഡ് ദാറ്റ് യു മേഡ് ഇറ്റ്. ആന്‍ഡ് ടു യോര്‍ സര്‍പ്രൈസ് ദ ടീം നീഡ് ടു ട്രാവല്‍ ടു ബീവേര്‍ടന്‍ ഓര്‍ പോര്‍ട്ട്ലാന്‍ഡ് ഫോര്‍ ഇന്ടക്ഷന്‍ ട്രെയിനിംഗ്, സൂണ്‍ അഫ്റെര്‍ ദ വിസ ഈസ് പ്രോസസ്ട്. സേ ഇന്‍ ടെന്‍ ടു ഫിഫ്ടീന്‍ ഡെയ്സ് "
നിഷ വായും തുറന്നിരിക്കുകയാണ് ..
ഇതു കണ്ടു സണ്ണി ആരാഞ്ഞു.. "ആര്‍ യു ഓക്കേ ? "
ആണെന്ന് പറഞ്ഞു വിളറിയ ഒരു ചിരിയോടെ നിഷ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു..
പിന്നെ സണ്ണിയുടെ കൂടെ മറ്റുള്ള മെംബേഴ്സ് ഇരിക്കുന്ന ഇടത്തേക്ക് പോയി..
പ്രൊജക്റ്റ് ഓഫീസ് മീറ്റിങ്ങ് റൂം..
സണ്ണിയും പ്രൊജക്റ്റ് ടീം ലീഡ് അമീത് ഭിധേയും ആണ് സംസാരിക്കുന്നത്
ബാക്കിയുള്ളവര്‍ കേട്ടിരിക്കുന്നു.. വലിയ ബിസിനസ്സ് സാധ്യതകള്‍ ഉള്ള ഒരു പ്രൊജക്റ്റ് ആണിത്...ഇപ്പോഴത്തെ ടീമിന്‍റെ പ്രയത്നം പോലെ ഇരിക്കും ഭാവി ബിസിനസ്സ് സാധ്യതകള്‍ വി കാന്‍ട് ഫെയില്‍. സണ്ണി പറഞ്ഞു.
ക്യുബിക്കിളില്‍ തനിയെ ഇരിക്കുന്ന നിഷ.
മുഖത്ത് സന്തോഷവും ഉത്കണ്ടയും..
അമ്മയോടെന്തു പറയും.. ജനുവരിയില്‍ നാട്ടില്‍ വരില്ലെന്നോ..
അമ്മയുടെ മുഖം മനസ്സിലോര്‍ത്തു കൊണ്ടു താടിക്കു കയ്യും കൊടുത്തിരിക്കുന്ന നിഷ.
പിന്നീട് എന്തോ ഓര്‍ത്തിട്ടെന്ന പോലെ നിഷ മിനിക്ക് ഇമെയില്‍ ടൈപ്പ് ചെയ്യുന്നു..
ഓഫീസ് ബോയ് വന്നു ഒരു കവര്‍ നല്കി തിരിച്ചു പോയി..
മിനിക്കുള്ള ഇമെയില്‍ അയച്ചതിനു ശേഷം നിഷ കവര്‍ തുറന്നു നോക്കുന്നു..
തന്‍റെ ആദ്യസാലറി സ്ലിപ്, വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല
സന്തോഷത്തോടെ അനുജന് മെസ്സേജ് അയച്ചു മൊബൈലില്‍.
അധികം താമസിയാതെ ഓഫീസില്‍ നിന്നിറങ്ങി.. നേരെ പള്ളിയിലേക്ക് പോയി..വഴിയില്‍ ആട്ടോ നിര്‍ത്തി മെഴുകുതിരി വാങ്ങുവാനും മറന്നില്ല.
മനസ്സു നിറയെ പ്രാര്‍ത്ഥിച്ചു..ദൈവത്തിനും സണ്ണിക്കും മിനിക്കും നന്ദി പറഞ്ഞു..
പള്ളിയില്‍ നിന്നിറങ്ങി അടുത്തുള്ള ICICI ക്യാഷ് മഷീനില്‍ നിന്നും പൈസ എടുത്തു.. പോസ്റ്റ് ഓഫീസില്‍ പോയ് അമ്മയുടെ പേരില്‍ പണം അയച്ചു.. പിന്നെ ഹോസ്ടലില്‍ വന്നു കൊടുക്കുവാനുള്ള റൂം വാടകയും ഓഫീസ് കൌണ്ടറില്‍ അടച്ചു.. പണിയെല്ലാം തീര്‍ന്ന സമാധാനത്തോടെ റൂമില്‍ എത്തി..
ഹോസ്റ്റല്‍ റൂം.
വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്ന നിഷ. അമ്മയോട് ആദ്യ ശമ്പളം കിട്ടിയ സന്തോഷം പങ്കിടുകയാണ്
പിന്നീട് തനിക്ക് അമേരിക്കക്ക് പോകേണ്ട കാര്യവും പറഞ്ഞു..അമ്മക്ക് പരിഭ്രമം, നിഷ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു..ഓഫീസില്‍ കൂടെ ജോലിചെയ്യുന്ന മറ്റുള്ളവരും ഉണ്ടല്ലോ. അത് കൊണ്ടു പേടിക്കുവാനായ് ഒന്നും ഇല്ല.. അമ്മക്ക് വിശ്വാസം ആയില്ലെന്നു തോന്നുന്നു.. നിഷ ഫോണ്‍ കട്ട് ചെയ്തു..കിടക്കയിലേക്ക് ചെരിഞ്ഞു..
പിന്നെ എന്തോ ഓര്‍ത്തു എഴുനേറ്റു..
കൌണ്ടറില്‍ നിന്നു കൊണ്ടുവന്ന കത്ത് തുറന്നു നോക്കി.. അത് സനലിന്‍റെ കത്താണ്..
" നിഷക്ക് സുഖമെന്നു കരുതട്ടെ...ഞാന്‍ ഇതെഴുതുന്നത് മുംബയിലെ താനെയില്‍ നിന്നാണ്.. അവസാനം ഇവിടെ ആണ് എത്തിചേര്‍ന്നത്.. എന്‍റെ കസിന്‍ ഇവിടെ ഉണ്ട്, അവന്‍റെ കൂടെയാണ് തല്‍ക്കാലത്തേക്ക് താമസം.. ജോലിയായില്ല ഇതുവരെ. ഭാഷ എനിക്ക് ഒരു പ്രശ്നം തന്നെ.. എനിക്ക് ഹിന്ദി വായില്‍ വരുന്നില്ല, എന്നാല്‍ എന്‍റെ കൂടെയുള്ളവന്‍ തുമ്മുന്നതു വരെ ഹിന്ദിയിലും മറാട്ടിയിലും ആണ്.. പിന്നെ ഈവനിംഗ് MBA കോഴ്സിനു ചേര്‍ന്നു കുര്‍ളയില്‍. എലെക്ടീവ്സ്നു ഇനിയും സമയമുള്ളത് കൊണ്ട് തീരുമാനിച്ചിട്ടില്ല എന്തെടുക്കണം എന്ന്.. അത്രയുമാണ് ഇവിടത്തെ വിശേഷങ്ങള്‍.
തനിക്കെന്തെങ്കിലും ജോലി ശെരിയായോ, മറുപടി തന്‍റെ സൌകര്യപൂര്‍വ്വം താഴെയുള്ള വിലാസത്തില്‍ അയക്കുക. സ്നേഹത്തോടെ , സനല്‍ " പി.സ്. എന്‍റെ പുതിയ മോബൈല്‍ ഫോണ്‍ നമ്പര്‍ ഇവിടെ ചേര്‍ക്കുന്നു..
നിഷ ആകാംക്ഷയോടെ വായിച്ചു തീര്‍ത്തു.. നിശയുടെ മുഖത്ത് ചെറിയ ചിരി, ഫോണ്‍ നമ്പറും പുതിയ വിലാസവും എഴുതിയെടുക്കുകയാണ്.. പിന്നെ ഫോണ്‍ എടുത്തു മെസ്സേജ് ടൈപ്പ് ചെയ്തു സനലിനു..
When the news is all bad,
And the sky is all gray,
And the chocolate is all gone,
Remember….
You will always have me for a friend. - Nisha.
എഴുതിയത് Gopan | ഗോപന് at 02:21 2 comments
Labels: നുണക്കഥ - എട്ടാം ഭാഗം
December 28, 2007
ദൈവത്തിന്‍റെ നാട്ടില്‍ - 2
കേരളത്തിന്‍റെ പ്രതീകമായ കട്ടുവെള്ളവും
ആയുര്‍വേദ ചികിത്സ നടത്തുന്ന ആയുര്‍ മനയും
താമസിച്ച വാടക വീടും
നാടിന്‍റെ പരമ്പരാഗതമായ വാസ്തു ചാതുര്യവും
കായലും കിന്നാരം ചൊല്ലുന്ന മേഘങ്ങളും
കുളവും അരയന്നങ്ങളെ പോലെ തോന്നിപ്പിക്കുന്ന താറാവും
ഹരിതപൂര്‍ണമായ ഇടവഴികളും
കായലും വെള്ളമടിച്ചിരിക്കുവാന്‍ ഒരു ബെഞ്ചും
എഴുതിയത് Gopan | ഗോപന് at 20:35 5 comments
ഡിസംബറിന്‍റെ ഓര്‍മകള്‍ - ഏഴാം ഭാഗം
ക്രിസ്തുമസ് ദിനം - ഹോസ്റ്റല്‍ റൂം:
അമ്മയെ ഫോണില്‍ വിളിക്കുന്ന നിഷ. അമ്മ സങ്കടത്തിലാണ്..
നാട്ടില്‍ പോകുവാന്‍ കഴിയാതിരുന്നതിലുള്ള നിസ്സഹായാവസ്ഥ നിഷയുടെ മുഖത്തും വാക്കുകളിലും. സണ്ണിയെ കുറിച്ചും ഉച്ചയൂണിനു വീട്ടിലേക്ക് ക്ഷണിച്ച കാര്യവും പറഞ്ഞു. അമ്മയൊന്നും പറഞ്ഞില്ല.. എന്തോ പന്തിക്കേട് തോന്നി നിഷക്ക്..
തുറന്നു ചോദിക്കുവാനുള്ള ധൈര്യമില്ലായിരുന്നു.. എങ്കിലും പാതി മനസ്സോടെ ചോദിച്ചു.. " അമ്മക്ക് ഞാന്‍ സണ്ണിയുടെ വീട്ടില്‍ പോകുന്നതിനു വിരോധം ഉണ്ടോ..?" അമ്മ പറഞ്ഞു. " ഇതുവരെയുള്ള കാര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അവരുടെ വീട്ടില്‍ പോകാതിരിക്കുവാനായ് ഒരു കാരണവും ഞാന്‍ കാണുന്നില്ല. പക്ഷെ, അവര്‍ വലിയ വീട്ടുകാരാണ്.. നമ്മുടെ ജീവിതരീതികളും ഇല്ലായ്മകളും നിനക്കെന്നും ഓര്‍മ വേണം."
നിഷ നിശബ്ദയായി കേള്‍ക്കുകയാണ്.
" പിന്നെ, സനലെന്ന പേരില്‍ നിന്‍റെ ക്ലാസില്‍ പഠിച്ചിരുന്ന കുട്ടിയുടെ കത്തുണ്ട്.. ഞാന്‍ അവിടേക്കു അയച്ചു തരാം. " നിഷയുടെ മനസ്സൊന്നു പിടച്ചു.. പിന്നെ ഉത്കണ്ട പുറത്തു പ്രകടിപ്പിക്കാതെ പറഞ്ഞു..
" സനലിന്‍റെ കത്തു എനിക്ക് അയച്ചുതരൂ പറ്റുകയാണെങ്കില്‍ "
" സണ്ണിച്ചായന്‍, ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ മാനേജര്‍ ആണ്.., പിന്നെ എന്നെ സഹായിച്ചിട്ടു മുണ്ട് പല വിധത്തിലും. എനിക്കെന്നും ബഹുമാന മേയുള്ളൂ അദ്ധേഹത്തെ. എനിക്ക് വരാന്‍ പറ്റില്ല എന്ന് പറയുവാന്‍ കഴിഞ്ഞില്ല. അമ്മ പറഞ്ഞതു പോലെ നമ്മുടെ ഇല്ലായ്മകള്‍ ഞാന്‍ ഓര്‍മിക്കാം അവരുടെ കൂടെ ഇടപഴകുമ്പോള്‍."
സമയം പത്തു മണി
ഹോസ്റ്റല്‍ റൂം
സണ്ണിയുടെ വീട്ടിലേക്ക് പോകുവാന്‍ തയ്യാറെടുക്കുന്ന നിഷ. ഇളം നിറത്തിലുള്ള ചുരിദാരാണ് നിഷ ധരിച്ചിരിക്കുന്നത്.. സണ്ണിയുടെ മിസ്സ് കോള്‍ മൊബൈലില്‍ കണ്ടയുടനെ നിഷ താഴേക്കിറങ്ങി..
സണ്ണി കാര്‍ റോഡില്‍ തന്നെ നിര്‍ത്തിയിരിക്കയാണ് , നിഷ വേഗത്തില്‍ നടന്നു വണ്ടിയില്‍ കയറി. സണ്ണി സന്തോഷത്തിലാണ്, പ്രൊജക്റ്റ് ടീമിനെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തയ്യാറാക്കുവാന്‍ കഴിഞ്ഞതില്‍. പുതിയ ഓഫീസിനിയും തയ്യാറായിട്ടില്ല..
കാര്‍ ഇന്ദിരാനഗറിലെ മാരുതി ഷോറൂമിനു പുറകുവശത്തുള്ള റോഡിലൂടെ പോകുകയാണ്..
സണ്ണി തന്‍റെ വീട്ടില്‍ ഉള്ളവരെ കുറിച്ചു പറഞ്ഞു തുടങ്ങി..
നിഷ ചിരിച്ചു..
സണ്ണിയുടെ വീടെത്തി.. നിറയെ ചെടികളുള്ള ഒരു വലിയ വീട്..
സണ്ണി കാര്‍ പാര്ക്ക് ചെയ്തു പുറത്തിറങ്ങി..
വീട്ടിലേക്ക് നടക്കുന്ന നിഷയും സണ്ണിയും.
സണ്ണി പറഞ്ഞു “ഈ വീട് അപ്പനായി ഉണ്ടാക്കിയതാണ്, ഇതിന് വലിയ വിലയാണ് ഇപ്പോള്‍ ” .
നിഷ പറഞ്ഞു. “നല്ല സ്ഥലം, നാടു പോലെ ഇരിക്കുന്നു.” സണ്ണി ചിരിച്ചു..
ഡോര്‍ ബെല്‍ അടിക്കുന്നതിനു മുന്‍പേ കതകു തുറന്നു ..
വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി.. സണ്ണി പരിചയപ്പെടുത്തി..
"നിഷ ദിസ് ഈസ് രമ്യ, മൈ ബ്രതെഴ്സ് വൈഫ്, രമ്യ ദിസ് ഈസ് നിഷ മൈ കലീഗ് "
രമ്യ നിഷയെ നോക്കി ചിരിച്ചു.. എന്നിട്ട് നൈസ് മീറ്റിങ്ങ് യു എന്ന് പറഞ്ഞു
നിഷയും ചിരിച്ചുകൊണ്ട് പ്രതികരിച്ചു..
രണ്ടു നിലയുള്ള സണ്ണിയുടെ വീടിന്‍റെ ആദ്യ നിലയില്‍ ഉള്ള ലിവിംഗ് റൂം:
സണ്ണിയുടെ അപ്പച്ചന്‍റെ വലിയ ഫോട്ടോ വച്ചിരിക്കുന്നു. ഒരു മെഴുകുതിരിയുടെ രൂപത്തില്‍ എരിയുന്ന ഒരു വിളക്കും അല്‍പ്പം പുഷ്പങ്ങളും വച്ചിരിക്കുന്നു ഫോട്ടോവിനു മുന്‍പില്‍.
സണ്ണിയുടെ അമ്മച്ചി വന്നതറിഞ്ഞില്ല, അവര്‍ നിഷയെ വിഷ് ചെയ്തു..
"ഹാപ്പി ക്രിസ്തുമസ് നിഷ, സണ്ണി പറഞ്ഞായിരുന്നു കുട്ടിയെ പറ്റി.."
നിഷ ഞെട്ടലോടെ തിരിഞ്ഞു നോക്കുന്നു ..
ആന്‍പതിനോടടുത്തു പ്രായം കാണും സണ്ണിയുടെ അമ്മച്ചിക്ക്..വളരെ ശ്രീത്വം ഉള്ള മുഖം.
ചിരിച്ചു കൊണ്ടു നിഷ സണ്ണിയുടെ അമ്മച്ചിയെ തിരിച്ചു വിഷ് ചെയ്യുന്നു..
പിന്നീട് കുശലം അന്വേഷിക്കുന്നു, രണ്ടു പേരെയും നോക്കി നില്ക്കുന്ന സണ്ണി
ദൂരെ നോക്കി നില്‍ക്കുന്ന രമ്യ.. സണ്ണിയുടെ അമ്മച്ചി പറഞ്ഞു..
“സണ്ണിക്ക് അപ്പച്ചന്‍റെയാണ് ഛായ .. സാബുവിനു എന്‍റെ ഛായയാണ് ..
ഞാന്‍ അടുക്കളിയിലെക്കൊന്നു പോയി വരാം”.. എന്നിട്ട് സണ്ണിയോട് പറഞ്ഞു..
" സണ്ണിയേ, ഈ കൊച്ചിനെ വീടെല്ലാം ഒന്നു കാണിച്ചു കൊടുത്തെ.." രമ്യ അമ്മച്ചിയുടെ പിറകേ അടുക്കളിയിലേക്ക്
സണ്ണി പറഞ്ഞു തുടങ്ങി.. “ഇവിടെ അഞ്ചു മുറികള്‍ ഉണ്ടു, മൂന്നെണ്ണം മുകളിലും രണ്ടെണ്ണം താഴെയും
എന്‍റെ മുറി മുകളിലാണ്, വരൂ മുകളിലേക്ക് പോകാം..”
കോവണി കയറി രണ്ടു പേരും സണ്ണിയുടെ മുറിയിലെത്തി..
വളരെ വെളിച്ചമുള്ള വലിയ മുറി.. ഇളം നീല നിറമാണ് ചുവരുകള്‍ക്ക്
സണ്ണിയുടെ പഴയ ഫോട്ടോ മേശയുടെ പുറത്തു കാണാം.. വലിയ ഒരു ടി വിയും മ്യൂസിക് സിസ്ടവും ഭംഗിയായി വച്ചിരിക്കുന്നു.. ബുക്ക് ഷെല്‍ഫില്‍ നിറയെ പ്രോഗ്രാമിങ്ങ് സമ്പന്തമായ ബുക്കുകള്‍. മാനേജ്മെന്‍റ്റിന്‍റെ ബുക്കുകള്‍, ഇംഗ്ലീഷ് നോവലുകള്‍.
മുറിയുടെ ഒരു കോണില്‍ ഗിറ്റാര്‍ വെച്ചിരിക്കുന്നു . സണ്ണിയും നിഷയും ബാല്‍ക്കണിയിലൂടെ റോഡിലേക്ക് നോക്കി നില്‍ക്കുകയാണ്
രമ്യ രണ്ടു ഗ്ലാസ്സില്‍ ജ്യൂസും ആയി വരുന്നു.. നിഷ നന്ദി പറഞ്ഞു കൊണ്ടു വാങ്ങുന്നു..
രമ്യ ചിരിച്ചുകൊണ്ട് ഒഴിഞ്ഞ ട്രേയും ആയി താഴേക്ക്.. രമ്യ കൊടുത്ത ജ്യൂസ് കുടിക്കുന്ന നിഷ, സണ്ണി തന്‍റെ പഴയ ആല്‍ബങ്ങള്‍ തിരയുന്ന പണിയിലാണ്.. അവര്‍ മുറിയില്‍ ഉള്ള സോഫയില്‍ ഇരുന്നു പഴയ ചിത്രങ്ങള്‍ നോക്കുകയാണ് . സണ്ണി തന്‍റെ ബാല്യകാല സ്മരണകളിലേക്ക് ..ടെന്നീസ് കളിച്ചിരുന്നു, കുറച്ചു കാലം ജൂനിയര്‍ ചാമ്പ്യന്‍ ആയിരുന്നു..
ഗിറ്റാര്‍ വായിക്കുവാന്‍ പഠിച്ചു സ്കൂളില്‍ വെച്ചു തന്നെ..പിന്നെ കോളേജ് തീരും വരെ എന്തെങ്കിലും പ്രാക്ടീസ് ചെയ്തിരുന്നു അതില്‍.. ഇപ്പോള്‍ മുറി അലങ്കരിക്കുവാനായ് മാത്രമാണ് ഗിറ്റാര്‍ ഉപയോഗിക്കുന്നത്.. ഇതു കോളേജ് ആല്‍ബം ആണ്.. ഈ കാണുന്നതെല്ലാം എന്‍റെ വലിയ ചങ്ങാതികളായിരുന്നു..ഇവന്മാര്‍ ആരും തന്നെ ഇവിടെയില്ല ഇപ്പോള്‍ ഞാനൊഴികെ. എല്ലാവരും അമേരിക്കയിലാണ്..
പിന്നെ ചില പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍..
അതില്‍ ഭംഗിയുള്ള ഒരു പെണ്‍കുട്ടിയെ ചൂണ്ടി പറഞ്ഞു..
“കേട്ടോ നിഷേ ഇതെന്‍റെ വളരെ അടുത്ത ഒരു ഫ്രണ്ട് ആയിരുന്നു ..
ലിസ എന്നാണ് പേരു, മാംഗളൂരില്‍ ആണ് ലിസയുടെ വീട്..”
ബാക്കി കേള്‍ക്കുവാനായ് നിഷ സണ്ണിയേ നോക്കുകയാണ്..
അതിനിടെ ആരോ സണ്ണിയേ മൊബൈലില്‍ വിളിച്ചു, സണ്ണി ബാല്‍കണിയിലേക്ക് ..
നിഷ തനിച്ചാണ് റൂമില്‍, ആല്‍ബം നോക്കുന്ന നിഷ..
ഒരു ഫോട്ടോയ്ക്ക് ഡേറ്റ് പ്രിന്‍റ് ആയിട്ടുണ്ട്.. 21-12-1996
മൈസൂര്‍ പാലസ് ആണ് പിറകില്‍.. ലിസ സണ്ണിയുടെ തോളിലൂടെ കയ്യിട്ടു ചിരിച്ചു കൊണ്ടു നില്ക്കുന്നു..
ബിയര്‍ കുപ്പികള്‍ പിടിച്ചു കൊണ്ടു സുഹൃത്തുക്കളുടെ നില്‍ക്കുന്ന സണ്ണിയും അടുത്ത് നില്‍ക്കുന്ന ലിസയും.. ഡാന്‍സ് ഫ്ലോര്‍ പോലെ തോന്നുന്ന സ്ഥലം .. ഡാന്‍സ് ചെയ്യുന്ന ലിസയും സണ്ണിയും കൂട്ടരും
സണ്ണി തിരിച്ചു മുറിയിലേക്ക് വന്നു.. വന്നയുടനെ സോറി പറഞ്ഞു നിഷയോട്..
" ദാറ്റ് വാസ് ലിസ.. ഷി ഈസ് ഇന്‍ സ്റ്റേറ്റ്സ് നൌ, ജസ്റ്റ് കോള്‍ട് ടു സേ ഹൈ.."
നിഷ ചിരിച്ചു..
രമ്യ കതകില്‍ തട്ടിക്കൊണ്ടു റൂമിലേക്ക് വന്നു.
എന്നിട്ട് പറഞ്ഞു.. " സോറി, മീല്‍ ഈസ് റെഡി, പ്ലീസ് കം ഡൌണ്‍ വെന്‍ യു ആര്‍ ഡണ്‍"
നിഷ ഇരുന്നയിടത്തില്‍ നിന്നെഴുന്നേറ്റു..
സണ്ണിയും നിഷയും കോവണി യിറങ്ങി ഡൈനിങ്ങ് ഹാളിലേക്ക്
താഴെ സണ്ണിയുടെ അനുജന്‍ സാബുവും ഉണ്ടു.. സണ്ണി നിഷക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു.
സാബുവിനു മുപ്പതു വയസ്സെന്കിലും പ്രായം തോന്നും.. പ്രാര്‍ത്ഥനക്ക് ശേഷം ഭക്ഷണം കഴിച്ചു തുടങ്ങി, സണ്ണിയുടെ അമ്മച്ചിയുടെ കണ്ണില്‍ നനവ്.. രമ്യയാണ് നിഷക്ക് പ്ലേറ്റില്‍ ഭക്ഷണം വിളമ്പിയത്. നാടന്‍ വിഭവങ്ങള്‍ തന്നെ ആയിരുന്നു.. കൂടുതലും വെജിറ്റെറിയന്‍ കറി കളായിരുന്നു. കഴിക്കുനതിനിടയില്‍ ഭക്ഷണം എങ്ങിനെയിരുന്നു എന്ന് തിരക്കാന്‍ സണ്ണി യുടെ അമ്മച്ചി മറന്നില്ല. നിഷ ഭക്ഷണം കഴിഞ്ഞു, മറ്റുള്ളവര്‍ കഴിച്ചും തീരും വരെ കാത്തു നിന്നു, പിന്നെ നന്ദി പറഞ്ഞെഴുന്നേറ്റു. സണ്ണിയുടെ അമ്മച്ചി സണ്ണിയോടെന്തോ ആംഗ്യം കാണിച്ചു..
ലിവിംഗ് റൂം:
ടി വി യില്‍ എന്തോ പ്രോഗ്രാം നടക്കുന്നു..സാബുവും സണ്ണി യും ടി വിയില്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്.. അമ്മച്ചി നിഷയെയും വിളിച്ചു കൊണ്ടു പുറത്തോട്ടിറങ്ങി.. നിഷയുടെ മുഖത്ത് ഉത്കണ്ട..
വീടിന്‍റെ മുറ്റത്തു വളര്‍ത്തിയ ചെടികള്‍ക്കിടയിലൂടെ സണ്ണിയുടെ അമ്മച്ചി നടക്കുകയാണ്..
നിഷയും പുറകിലുണ്ട്.. നിഷയുടെ വീട്ടുകാരെകുറിച്ചും പുതിയ ജോലിയെ കുറിച്ചും സണ്ണിയുടെ അമ്മച്ചി ചോദിച്ചു. തന്‍റെ അപ്പനെയും അമ്മയെയും അവരുടെ വിവാഹവും വീട്ടുകാരുടെ എതിര്‍പ്പും അപ്പന്‍റെ മരണവും അമ്മയുടെ ജോലിയും അനുജനും പുതിയ ജോലിയും തന്‍റെ ആഗ്രഹങ്ങളും നിഷ പറഞ്ഞു.
സണ്ണിയുടെ അമ്മച്ചി പറഞ്ഞു തുടങ്ങി.. " സണ്ണി കോളേജില്‍ പഠിക്കുന്ന കാലത്തു കൂടെ പഠിച്ചിരുന്ന ഒരു കുട്ടിയുമായ് അടുപ്പത്തിലായിരുന്നു.. അത് പിന്നീട് ആ കൊച്ചിന്‍റെ വീട്ടു കാരറിഞ്ഞു ഒരു പാടു പ്രശ്നങ്ങള്‍ ആയി..ഇപ്പോള്‍ ആ കൊച്ചു അമേരിക്കയില്‍ ആണ്. ആ കൊച്ചിന്‍റെ കല്യാണം കഴിഞ്ഞെങ്കിലും അത് ടിവോഴ്സായി. സണ്ണിക്ക് അതിന് ശേഷം വിവാഹം വേണ്ട എന്ന് പറഞ്ഞു ഒരേ വാശിയാണ്. "
" സാബുവിനെ കല്യാണം കഴിപ്പിച്ചതും എവന്‍റെ പിടിവാശി കൊണ്ടാണ്..ഞാന്‍ പറഞ്ഞാല്‍ ഒന്നും കേള്‍ക്കത്തില്ല. ഇപ്പോള്‍ എല്ലാം തനിയെ തീരുമാനിക്കുന്നതാ.. "
"മോളുടെ പ്ലാന്‍ ഇനി എന്നതാ ?, യെവനെപ്പോലെ ആരെയെന്കിലും മനസ്സില്‍ കണ്ടു വെച്ചിട്ടുണ്ടോ..ഇനി..?"
നിഷ ചിരിച്ചു.. പിന്നെ പറഞ്ഞു.. " കോളേജില്‍വച്ചു എനിക്കും പ്രേമം തലക്ക് കയറിയിരുന്നു..പക്ഷെ അതിന് കോളേജിനപ്പുറം ജീവനുണ്ടായില്ല.." അമ്മച്ചി ചെറുതായി ചിരിച്ചു.. പിന്നെ പുറകില്‍ പിടിച്ചു കൊണ്ടു പറഞ്ഞു..
" മിനി പറഞ്ഞറിയാം മോളെ പറ്റി.. അതുകൊണ്ട് ഞാന്‍ പറഞ്ഞതാ സണ്ണിയോട് ക്രിസ്തുമസിനെങ്കിലും മോളെ ഇവിടെ വിളിച്ചുകൊണ്ട് വരുവാന്‍.." നിഷ അത്ഭുതത്തോടെ സണ്ണിയുടെ അമ്മച്ചി യെ നോക്കി..
"മോളെ നിനക്കു എതിര്‍പ്പില്ലെങ്കില്‍ ഞാന്‍ നിന്‍റെ അമ്മച്ചിയോട് ഒന്നാലോചിച്ചു നോക്കട്ടെയോ?" സണ്ണിയുടെ അമ്മച്ചി നിഷയോട് ചോദിച്ചു..നിഷക്ക് വാക്കുകള്‍ കിട്ടുന്നില്ല.
സണ്ണിയുടെ അമ്മച്ചി ചിരിച്ചു.. എന്നിട്ട് പറഞ്ഞു.. " മോളേ, നിന്നെ എനിക്ക് വളരെ ഇഷ്ടമായി.. ധൃതി പിടിച്ചു ഒന്നും തീരുമാനിക്കരുത്. ആലോചിച്ചു നോക്കൂ.. ഞാന്‍ പറയുന്നതില്‍ കാര്യ മുണ്ടോ എന്ന്. പണവും പ്രശസ്തിയുമൊന്നും ഞാന്‍ ഉദ്ദേശിച്ചതയെ ഇല്ല.. സണ്ണിക്കൊരു പെണ്‍ കൊച്ചിനെ വേണം അത്ര മാത്രം.."
സണ്ണിയുടെ ശബ്ദം കേട്ടാണ് നിഷയും അമ്മച്ചിയും നോക്കിയത്..
"എന്നാ ആനകാര്യമാ അമ്മച്ചി നിഷയോട് പറയുന്നെ ?",
" ഞങ്ങള്‍ പഴയ കാര്യങ്ങള്‍ പറയുകയായിരുന്നു..നിനക്കും ചേരാം ഇഷ്ടമാണെങ്കില്‍" അമ്മച്ചി പറഞ്ഞു..
സണ്ണി നടന്നു വന്നു നിഷയെ നോക്കി..എന്തോ സീരിയസ് ആയ കാര്യങ്ങള്‍ പറഞ്ഞതു പോലെയുള്ള മുഖഭാവം.. പിന്നെ അമ്മച്ചിയോടായി പറഞ്ഞു.. "അമ്മച്ചി.. എനിക്ക് ഒരാളെ കാണുവാന്‍ പുറത്തു പോകണം, ..അതുകൊണ്ട് നിഷയെ ഞാന്‍ ഹോസ്ടലില്‍ ഡ്രോപ്പ് ചെയ്തിട്ടവിടെ പോയേക്കാം എന്ന് കരുതി.."
നിഷയും അമ്മച്ചിയും സണ്ണിയുടെ പുറകെ വീട്ടിന്നകത്തേക്ക്..നിഷക്ക് തല്‍ക്കാലത്തേക്ക് രക്ഷപെട്ട ആശ്വാസം..
എല്ലാവരോടും നന്ദി പറഞ്ഞു നിഷ പുറത്തിറങ്ങി.
സണ്ണിയുടെ അമ്മച്ചി വീണ്ടും വരുവാന്‍ പറഞ്ഞു നിഷയോട്..
ശെരിയെന്നു പറഞ്ഞു നിഷ സണ്ണിയുടെ കാറില്‍ കയറി..
സണ്ണി കാര്‍ ഓടിക്കുകയാണ്..നിഷ പുറത്തേക്ക് നോക്കിയിരിക്കുന്നു..
പഴയ ലവ് സോങ്സ് പതിഞ്ഞ സ്വരത്തില്‍ കാറില്‍ കേള്‍ക്കാം.. ഗാരി മോറിസ് ആണെന്ന് തോന്നുന്നു..സണ്ണി നിഷയോട് അമ്മച്ചിയുടെ ചോദ്യങ്ങളെ കുറിച്ചു ചോദിച്ചു..
നിഷ മറക്കാതെ ചോദിച്ചതെല്ലാം പറഞ്ഞു.. സണ്ണി ചിരിച്ചു.. എന്നിട്ട് പറഞ്ഞു.." ഈ അമ്മച്ചിയുടെ ഒരു ഭ്രാന്ത്, ഞാന്‍ എന്നതാ പുര നിറഞ്ഞു നില്‍ക്കുന്നോ ഇത്രക്കും ധൃതി വക്കാന്‍? "
നിഷ ഒന്നും പറഞ്ഞില്ല..
സണ്ണി തന്നെ കുറിച്ചു പറഞ്ഞു, പഴയ പ്രേമവും വീട്ടുകാരുടെ എതിര്‍പ്പും, ലിസയുടെ വിവാഹവും, ടിവോഴ്സും, ഇപ്പോഴത്തെ ബന്ധവും എല്ലാം..
അതിന് ശേഷം നിഷയോട് ചോദിച്ചു.." ഇയാള്‍ പ്രേമിച്ചിട്ടുണ്ടോ ? ".
നിഷ പാതി മനസ്സോടെ പറഞ്ഞു.. " എനിക്ക് അടുപ്പമുണ്ടായിരുന്ന ഒരാളുണ്ടായിരുന്നു.. കോളേജ് കഴിഞ്ഞപ്പോള്‍ ജോലിക്കും ഉപരി പഠനത്തിനുമായി പിരിഞ്ഞു..എന്നെങ്കിലും ഒരിക്കല്‍ കാണാം എന്ന് പറഞ്ഞു."
സണ്ണി നിഷയെ നോക്കി..” Sorry, if I bothered you ”
നിഷ പറഞ്ഞു " സാരമില്ല സണ്ണിച്ചായ, നിങ്ങളെ ഒരു ചേട്ടനെന്നതിലുപരി ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് അമ്മച്ചിയോട് അങ്ങിനെ സംസാരിക്കേണ്ടിവന്നു.. എന്നോട് ക്ഷമിക്കുക."
സണ്ണി ചിരിച്ചു.. എന്നിട്ട് പറഞ്ഞു.. "നിഷ ഇപ്പോഴാണ് ഞങ്ങളുടെ കുടുംബ സുഹൃത്തായത്.. നിഷ അമ്മച്ചിയോട് സമ്മതമല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി കുറച്ചു കാലം എനിക്ക് സമാധാനം കിട്ടും "
നിഷ പറഞ്ഞു.." അമ്മച്ചിയെ വിഷമിപ്പിച്ചു ഇച്ചായനു എന്ത് കിട്ടുവാനാണ്.., ഇഷ്ടമുള്ള ഒരാളെ കെട്ടി സുഖമായി കഴിയരുതോ.. "
സണ്ണി പറഞ്ഞു " നിഷ ഇതെല്ലാം പറയുവാന്‍ എളുപ്പം..എന്‍റെ മനസ്സിനു ഇഷ്ടപെട്ട ആള്‍ക്ക് എന്നെ കൂടെ ഇഷ്ടമാകണം.. അതിന് സമയം പിടിക്കും..അതല്ലാതെ, അമ്മച്ചി കരുതും പോലെ മാര്‍ക്കറ്റില്‍ പോയി വാങ്ങുവാന്‍ പറ്റില്ല ".
എഴുതിയത് Gopan | ഗോപന് at 00:43 9 comments
Labels: നുണക്കഥ - ഏഴാം ഭാഗം
December 26, 2007
ഡിസംബറിന്‍റെ ഓര്‍മകള്‍ - ആറാം ഭാഗം
രാത്രി: ഹോസ്റ്റല്‍ റൂം
നിഷ തനിച്ചാണ്.. ഉറക്കം വരുന്നില്ല, കൊണ്ടു വന്ന ഇംഗ്ലീഷ് നോവല്‍ തീര്‍ന്നു കഴിഞ്ഞതിനാല്‍ വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യുവാനും ഇല്ല.. ക്രിസ്തുമസിനു രണ്ടു ദിവസം മാത്രം ബാക്കി. നാട്ടില്‍ പോകുവാന്‍ കഴിയുമോ എന്നറിയില്ല, അങ്ങിനെ ആണെങ്കില്‍ ആദ്യമായ് അമ്മയും അനുജനും ഇല്ലാതെയുള്ള ക്രിസ്തുമസ് ആകും ഇതു.. ദുഖം തോന്നി.. പാവം അമ്മ, എന്ത് ചെയ്യുണ്ടാകും ആവോ..
മിനി പോയതില്‍ പിന്നെ ഒന്നിനും ഒരു ഉഷാറില്ല..സണ്ണിയെ കാണുന്നതും വളരെ ചുരുക്കമാണ്.. ട്രെയിനിംഗ് തീര്‍ന്നതും ABAP സര്ട്ടിഫിക്കെഷന്‍ എക്സാം പാസ് ആയതും കടം കഥ പോലെ തോന്നുന്നു.. എവിടെയോ കിടന്നിരുന്ന ഈ ഞാന്‍ ഇപ്പോള്‍ ERP പ്രൊഫഷണല്‍ ആയോ..വിശ്വാസം വരുന്നില്ല.. ദൈവത്തിനോട് നന്ദി പറഞ്ഞേ പറ്റൂ. അടുത്ത ആഴ്ച പുതിയ പ്രൊജക്റ്റ് ഇന്റര്‍വ്യൂ ആണ്.. എങ്കിനെയെങ്കിലും കടന്നു കൂടിയാലെ രക്ഷയുള്ളു.. മുന്‍ പരിചയ മുള്ളവര്‍ക്കാണ് പരിഗണന എന്ന് രമേഷ് പറഞ്ഞറിയാം..
സമയം നീങ്ങാത്തതു പോലെ തോന്നി..
നിഷ പിന്നെയും ചിന്തകളിലേക്ക്..
മിനിയുടെ ഇമെയില്‍ ഉണ്ടായിരുന്നു.. പപ്പയും മമ്മിയും
മിനിക്ക് അവിടെ തന്നെ ചെറുക്കനെ നോക്കുന്നെന്നും പറഞ്ഞു..
ഇനി ഒരുപക്ഷെ മിനി വരുവാന്‍ താമസിക്കുമോ..
ഇവിടെ തനിയെ ജീവിക്കുക എളുപ്പമല്ല.. പ്രത്യേകിച്ചും ആരെയും പരിചയം ഇല്ലാത്ത ഈ നഗരത്തില്‍.. മിനിയുണ്ടായത് ഒരു സമാധാനമായിരുന്നു..
ടീം ഗെറ്റ് ടുഗതെര്‍ ഉണ്ട് ക്രിസ്തുമസ് ഈവിന്‍റെ അന്ന്..
നാട്ടില്‍ പോകുന്നെങ്കില്‍ അത് പറഞ്ഞു ഒഴിവാക്കാമായിരുന്നു..
ബാഗില്‍ ഇരുന്ന തന്‍റെ പഴയ ഡയറി നിഷ തുറന്നു നോക്കി..
പണ്ടു കോറിയിട്ട ചില വരികളിലൂടെ കലാലയവും പ്രണയവും സുഹൃത്തുക്കളും ഓര്‍മകളില്‍ ഓടിയെത്തി.. തന്‍റെ കൂട്ടുകാരെല്ലാം എവിടെയാണോ എന്തോ.. താജുനിസ്സയും കൊമളവും ലില്ലിയും പുഷ്പലതയെല്ലാം.. രാജശ്രിയുടെ വിവാഹം കഴിഞ്ഞതായി അറിയാം.. ചെത്ത് സ്റ്റൈലില്‍ വരുന്ന അപ്പുകുട്ടനും.. സ്ഥിരം പ്രേമനായകന്‍ സതീശും, ഒരുപാടു തവണ ക്ലാസ് കട്ട് ചെയ്തു കൂട്ടുകാരോടുത്തു സമയം ചിലവിട്ട കലാലയത്തിന്‍റെ ഊട്ടിയെന്നു വിളിക്കുന്ന പുറക് വശവും, കേശവന്‍ ചേട്ടന്‍റെ ചായ കടയും.. എല്ലാം എല്ലാം.. ഒരു മിന്നായം പോലെ ഓടി മറഞ്ഞു..
അടുത്ത പേജുകള്‍ സനലിനെ കുറിച്ചായിരുന്നു
കണ്ണുനീര്‍ വീണു മഷി പുരണ്ട ആ താളുകള്‍ പല ഓര്‍മകളും നിഷക്ക് നല്‍കി.. കലാലയത്തിന്‍റെ ഒഴിഞ്ഞ വരാന്തകളും ബസ്സ് സ്ടോപ്പും താന്‍ നടന്നു പോയിരുന്ന കലാലയത്തിലേക്കുള്ള പാതയും കവിതാ അരങ്ങും യൂത്ത് ഫെസ്ടിവലും നിഷയുടെ മനസ്സില്‍ ചേമ്പിലയിലെ വെള്ളം പോലെ ഉരുളുകയാണ്.. സനലിനോട് വിടചൊല്ലിയ ആ ദിനവും..
" നിഷ, ഈ പ്രണയത്തിനു കലാലയത്തിനുമപ്പുറം ജീവന്‍ ഉണ്ട് എന്ന് എന്‍റെ പ്രണയം നിറഞ്ഞ കാമുക മനസ്സു പറയുന്നു. പക്ഷെ പ്രായോഗിക ബുദ്ധിവെച്ചു നോക്കുമ്പോള്‍ എനിക്കും തനിക്കും നേടുവാന്‍ ഇനിയും ഒരുപാടു ബാക്കിയാണ്. അതൊരു പ്രണയം കൊണ്ടു തടയാതിരിക്കാന്‍ നമുക്കു ശ്രമിക്കാം.. ഇപ്പോള്‍ മനസ്സിനെ നിയന്ത്രിക്കേണ്ടത് നമ്മുടെ ആവശ്യമാണ്.. ഞാന്‍ ഇവിടം വിട്ടു പോകയാണ്.. ജോലിക്കും പിന്നെ കൂടുതല്‍ പഠിക്കുവാനും.. വീണ്ടും തമ്മില്‍ കാണുവാനായ് പ്രാര്‍ത്ഥിക്കാം.."
ഉറക്കം കണ്‍പോളകളില്‍ വന്നു തൂങ്ങി തുടങ്ങിയപ്പോള്‍ നിഷ കിടക്കയില്‍ കയറി കിടന്നു..
Photo:arkworld
ക്രിസ്തുമസ് രാത്രി..
നിഷ ടീം ഗെറ്റ് ടുഗതറും കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ക്രിസ്തുമസ് പാതിരാ കുറുബാനക്ക് വേണ്ടി പള്ളയില്‍ കൊണ്ടു പോകാന്‍ സണ്ണി വരാമെന്ന് ഏറ്റു.. നിഷക്ക് സന്തോഷം തോന്നി സണ്ണിച്ചായന്‍ പള്ളിയില്‍ പോകാന്‍ തുടങ്ങിയോ.. സണ്ണി കാറുമായ് ഹോസ്റെലിനു മുന്‍പില്‍ എത്തി.. നിഷ കാറില്‍ കയറി..
സണ്ണി വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചു, മിനിയുടെ ഇമെയില്നെ കുറിച്ചും പറഞ്ഞു..
കാറില്‍ കാരോളിന്‍റെ ഗാനങ്ങള്‍.. സണ്ണിച്ചായന്‍ ആളാകെ മാറിയ മട്ടുണ്ട്.. അവര്‍
സേന്‍ട് മേരീസ് പള്ളിയിലെത്തി.. പ്രാര്‍ത്ഥന ഇംഗ്ലീഷില്‍ ആയതിനാല്‍ നിഷക്ക് അല്‍പ്പം വ്യത്യാസം തോന്നി.. കുറുബാന കഴിഞ്ഞു അപ്പവും വീഞ്ഞും കഴിച്ചു പള്ളിയില്‍ നിന്നും പുറത്തിറങ്ങി..
നിഷ സണ്ണിക്ക് ക്രിസ്തുമസ് ആശംസകള്‍ നല്‍കാനും മറന്നില്ല. കാറില്‍ കയറുന്നതിനു മുന്പ് സണ്ണി തന്‍റെ വീട്ടിലേക്ക് നിഷയെ ക്ഷണിച്ചു.. ക്രിസ്തുമസ് ദിവസത്തെ ഉച്ചയൂണു അവിടെ നിന്നാകാം എന്നും പറഞ്ഞു..
എഴുതിയത് Gopan | ഗോപന് at 02:13 5 comments
Labels: നുണക്കഥ - ആറാം ഭാഗം
December 24, 2007
ഡിസംമ്പെറിന്‍റെ ഓര്‍മകള്‍ - അഞ്ചാം ഭാഗം
Photo: Dean_Forbes:
ജനറല്‍ ഓവര്‍വ്യൂ കഴിഞ്ഞപ്പോള്‍ ബ്രേക്ക് ഉണ്ടായിരുന്നു.. ടീമില്‍ ഉള്ള മറ്റുള്ള വരെ അടുത്തറിയുവാന്‍ ശ്രമിച്ചു..പുഷ്പലതയെന്ന ഒരു കുട്ടിയെ പരിചയപ്പെട്ടു.. പുള്ളിക്കാരി വിജയവാഡയില്‍ നിന്നാണ്.
ജോലിയില്‍ ജോയിന്‍ ചെയ്തിട്ടു രണ്ടു മാസമായി.. പിന്നീട് അവര്‍ വിവാഹം കഴിച്ചതാണെന്നും രണ്ടു മക്കള്‍ ഉണടെന്നും അറിയാന്‍ കഴിഞ്ഞു .. ക്ലാസ്സ് വീണ്ടും ആരംഭിച്ചു..
ഇനി വിസ്തരിച്ചുള്ള ക്ലാസ്സുകള്‍ ആണ്.. നിഷ പ്രോഗ്രാമിങ്ങ് ആണ് സെലക്റ്റ് ചെയ്തത്.. അതുകൊണ്ട് ടെക്നോളജി ഗ്രൂപ്പിന്‍റെ കൂടെ ആണ് ഇനിയുള്ള ട്രെയിനിംഗ്.. ഓപറേറ്റിങ്ങ് സിസ്റ്റം, സിസ്റ്റം ലാന്‍ഡ് സ്കേപ്പ്, കെര്‍നെല്സ്, നെറ്റ് വീവേര്‍ പ്ലാറ്റ്ഫോം, ചേഞ്ച് കണ്ട്രോള്‍, കോര്‍ പ്രോഗ്രാമിംഗ് അങ്ങിനെ പോകുന്നു പഠിക്കുവാനുള്ള വിഷയങ്ങള്‍.. കുറച്ചു ബുദ്ധിമുട്ടു തോന്നി..
ഹലോ വേള്‍ടില്‍ നിന്നു തുടങ്ങി.. ABAP എന്ന പ്രൊപ്രൈറ്റരി പ്രോഗ്രാമിങ്ങ് ഭാഷയുടെ ആദ്യ പാഠങ്ങള്‍.. മുന്‍പ് കോടെഴുതിയിരുന്നതിനാല്‍ എളുപ്പത്തില്‍ സീന്‍ടാക്സ് മനസിലാക്കാന്‍ കഴിഞ്ഞു .. സാമ്പിള്‍ കോട്സ് എഴുതുവാനും ഡയലോഗ് പ്രോഗ്രാമിങ്ങ്, സബ് റൂട്ടിന്‍, റിപ്പോര്‍ട്ട് പ്രോഗ്രാമിങ്ങ് , ഫംഗ്ഷന്‍ പൂള്‍സ്, ഇന്റര്‍ഫേസ് എന്നിവ മനസിലാക്കുവാനും കഴിഞ്ഞു .. മുന്‍പ് പഠിച്ചിരുന്ന സി, കോബോള്‍ എന്നീ ഭാഷകള് മായി താരതമ്യം ചെയ്തു വ്യത്യാസങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിച്ചു..
Photo: amsterdamned
നിഷക്ക് കുറച്ചു സമാധാനം തോന്നി..
ഇനി കൂടുതലായി പ്രാക്ടീസ് ചെയ്താലേ കാര്യങ്ങള്‍ നടക്കൂ.. ഓഫീസില്‍ പ്രാക്ടീസ് ചെയ്യാന്‍ സാന്‍ട്ബോക്സ് ഉണ്ടായാല്‍ രക്ഷയായി.. മനസ്സില്‍ പറഞ്ഞു.. അതിനിടെ ഫംക്ഷ്ണല്‍ പ്രോസിസ്സെസിനെ കുറിച്ചു കൂടുതല്‍ അറിയാതെ ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല എന്ന് ട്രെയിനിംഗ് ഇന്‍സ്ട്രക്ടെര്‍ പറഞ്ഞറിഞ്ഞു.. തലവേദന തോന്നി..
ആദ്യ ദിവസത്തെ ട്രെയിനിംഗ് കഴിഞ്ഞു തിരിച്ചു ഓഫീസില്‍ എത്തി..
സന്ധ്യയെ കണ്ടപ്പോള്‍ ഐടെന്‍റ്റിറ്റി കാര്‍ഡും ക്യാഷ് അട്വാന്‍സും റെഡി ആയിട്ടുണ്ട് കളക്റ്റ് ചെയ്യുവാന്‍ പറഞ്ഞു. ഓഫീസില്‍ നിന്നു ഇറങ്ങുതിനു മുന്‍പ് സണ്ണിയെ കണ്ട്. സണ്ണി ട്രെയിനിംഗ്‌നെ കുറിച്ചു ചോദിച്ചു.. നന്നായി ഫോളോ ചെയ്യുവാന്‍ കഴിയുന്നുണ്ട് എന്ന് പറഞ്ഞു.. കോഴ്സ് കമ്പ്ലീറ്റ് ചെയ്‌താല്‍ ഓഫീസിലെ സിസ്ടത്തില്‍ ഡമ്മി പ്രൊജക്റ്റ് ചെയ്തു പ്രാക്ടീസ് ചെയ്യുവാന്‍ സണ്ണി പറഞ്ഞു.. പിന്നെ SAP സര്‍റ്റിഫിക്കെഷന് നല്ല മതിപ്പാണ്. കഴിയുമെങ്കില്‍ ചെയ്യുക, കോന്‍ഫിടെന്‍റെങ്കില്‍ മാത്രം..
നന്ദി പറഞ്ഞു നിഷ ഓഫീസില്‍ നിന്നും ഇറങ്ങി..
ആട്ടോ റിക്ഷ കിട്ടാനേ ഇല്ല, വന്ന വണ്ടികളാണേങ്കില്‍ പോകുവാന്‍ തയാറുമല്ല
എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ സണ്ണി കാറുമായ് അതിലൂടെ വന്നു.
നിഷയെ കണ്ടപ്പോള്‍ കാര്‍ നിര്ത്തി.. വിന്‍ഡോ മിറര്‍ താഴ്ത്തി എന്ത് പറ്റിയെന്നു
ചോദിച്ചു.. ആട്ടോ കിട്ടിയില്ല എന്ന് നിഷ പറഞ്ഞു.. സണ്ണി കാറില്‍ കയറുവാന്‍ പറഞ്ഞു..
നിഷ ഒന്നും പറയാതെ കയറി...കാര്‍ എയര്‍പോര്‍ട്ട് റോഡിലെ തിരക്കിലൂടെ നീങ്ങി കൊണ്ടിരിക്കുകയാണ്..
സണ്ണി കമ്പനിയെ കുറിച്ചു പറഞ്ഞു തുടങ്ങി..
അഞ്ചു പേര്‍ കൂടെ തുടങ്ങിയതാണ്.. ഈ സംരംഭം
ബാക്കി നാലു പേരും സന്നോസേയിലാണ്, ഇവിടുത്തെ കാര്യങ്ങള്‍ സണ്ണി നോക്കി നടത്തുന്നു.. ജയ നഗറിലെ ഓഫീസ് എയര്‍പോര്‍ട്ട് റോഡിലുള്ള ബ്രാഞ്ചിലേക്ക് ഷിഫ്റ്റ് ചെയ്യണം.. പുതിയ ഒരു കസ്റ്റമര്‍ കോന്‍ട്രാക്ട്ട് കിട്ടിയിട്ടുണ്ട്.. സപ്പോര്‍ട്ട് പ്രൊജക്റ്റ് ആണ്.. തല്‍ക്കാലത്തേക്ക് അഞ്ചു രാജ്യങ്ങള്‍ നോക്കിയാല്‍ മതി.. പിന്നീട് പേര്‍ഫോര്‍മന്‍സിന് അനുസരിച്ച് ബിസിനസ്സ് കിട്ടു മെന്നു പ്രതീക്ഷിക്കുന്നു.. ഇതെല്ലാം സന്നോസേയിലുള്ള ആളുകളുടെ സ്വാധീനം കൊണ്ടു സാധിച്ചതാണ്.. ഇനി എല്ലാം ഇവിടത്തെ എക്സിക്യുഷന്‍ പോലെയിരിക്കും. നല്ലൊരു ടീമിനെ ശെരിയാക്കണം ഉടനെ തന്നെ.. നിഷ പ്രോഗ്രാമിങ്ങ് പിക് അപ് ചെയ്‌താല്‍ ഈ പ്രോജെക്ടില്‍ കയറാം.. ഇതു ലൈഫ് ലോങ്ങ് പ്രൊജക്റ്റ് ആണ്.. അത് കൊണ്ടു മിസ്സ് ചെയ്യരുത്..
കസ്റ്റമര്‍ വിസിറ്റിനു മുന്‍പേ പുതിയ ഓഫീസും ടീമിനെയും ശെരിയക്കണം..
ഞാന്‍ അല്‍പ്പം ടെന്‍ഷനിലാണ്.. എല്ലാം നടക്കണ മെങ്കില്‍ മിറാകിള്‍ തന്നെ സംഭവിക്കണം
സണ്ണി ചിരിച്ചു.. നിഷ ശ്രദ്ധിച്ചു കേള്‍ക്കുകയാണ്..
ക്രിസ്തുമസ് അവധിക്കു പുറത്തുള്ള പാര്‍ട്ട്നെഴ്സ് വരുന്നുണ്ട്, ജനുവരിയില്‍ പുതിയ കസ്ടമറും ഇവിടെയുണ്ടാകും .. ഫുള്‍ ടീമിന്‍റെ ഇന്റര്‍വ്യൂ ഉണ്ടായേക്കാം.. കോണ്ട്രാക്റ്റ് ഒഫീഷ്യല്‍ ആയിട്ടില്ല ഇതുവരെ.. അത് കൊണ്ടു കുറച്ചു ടെന്‍ഷന്‍.. ഇവിടെ ബ്ലൂ ചിപ്പ് കമ്പനികള്‍ ഇല്ലതെയല്ല അവര്‍ നമുക്കു കോണ്ട്രാക്റ്റ് തരുന്നത്.. അവരുടെ ഹെഡ് ഓഫീസില്‍ സിസ്റ്റം ഇമ്പ്ലിമെന്‍ടു ചെയ്തത് സന്നോസെയില്‍ ഉള്ള നമ്മുടെ ടീം ആണ്. അത് കൊണ്ടു തല്‍ക്കാലത്തേക്ക് പിടിച്ചു നില്‍ക്കാം.. പക്ഷെ ബിസ്സിനസ്സില്‍ ഒന്നും ഉറപ്പിച്ചു പറയാന്‍ പറ്റില്ല.. കസ്ടമാര്‍ കോന്‍ട്രാക്ട്ട് ഒപ്പിടാതേ..
ഇതെല്ലാം പോയി ആരോടെങ്കിലും പറഞ്ഞെക്കല്ലേ..
ഈ ബിസ്സിനസ്സില്‍ മറ്റുള്ള ബിസിനസ്സിലെന്ന പോലെ സ്വകാര്യത വളരെ ആവശ്യമാണ്..
നിഷ തലകുലുക്കി.
കാര്‍ ഹോസ്റ്റലിന്റെ പുറത്തു നിര്‍ത്തിയപ്പോഴാണ് നിഷ ഹോസ്റ്റലില്‍ എത്തിയ തു തന്നെ അറിഞ്ഞത്.. നന്ദി പറഞ്ഞു.. നിഷ കാറില്‍ നിന്നും ഇറങ്ങി..
Photo: Mark Pritchard
സണ്ണി കാറില്‍ തിരിച്ചു പോയി.. ശോഭയെ വിളിക്കാന്‍ മറന്നുപോയത് നിഷക്ക് ഓര്‍മ വന്നു.. ഹോസ്റ്റലിലെ പബ്ലിക് ഫോണില്‍ നിന്നു നാണയം ഇട്ടു കൊണ്ടു ഫോണ്‍ ചെയ്തു നോക്കി..ആരും എടുക്കുന്നില്ല.. നിഷ ഫോണ്‍ വെച്ചു മുകളില്‍ ഉള്ള റൂമിലേക്ക് പോയി.. നിഷ മുറിയില്‍ ചെന്നപ്പോള്‍ മിനി ഉറങ്ങുകയായിരുന്നു..
വാതില്‍ തുറന്ന ശബ്ദം കേട്ടു എണീറ്റു..
നിഷ ഉറങ്ങികോളാന്‍ പറഞ്ഞെന്കിലും മിനി കേട്ടില്ല. ഉറക്ക ചടവോടെ എണീറ്റിരുന്നു.. പിന്നെ ദിവസം എങ്ങിനെയിരുന്നു എന്ന് നിഷയോട് ചോദിച്ചു.. വളരെ നന്നായി എന്ന് നിഷ മറുപടി പറഞ്ഞു..പിന്നെ വണ്ടി കിട്ടാതേ സണ്ണി ആണ് ഇവിടെ കൊണ്ടു വിട്ടത് എന്നും പറഞ്ഞു.. മിനി ചിരിച്ചു...
മിനി വാച്ചില്‍ സമയം നോക്കി, എട്ടു മണി.. താഴെ പോയ് ഭക്ഷണം കഴിക്കേണ്ട സമയമായ്
നിഷ ഡ്രസ്സ് മാറ്റി എത്തി.. രണ്ടുപേരും ചേര്‍ന്നു മെസ്സില്‍ എത്തി..
അത്താഴത്തിനു പതിവു കറികളും വിഭവങ്ങളും തന്നെ..
മിനി നിഷയുടെ ചെവിയില്‍ പറഞ്ഞു " ഇവിടെയുള്ള കുക്ക് നേപ്പാളി ആണ്, ഈ പരിപ്പ് കറിയുണ്ടല്ലോ ഇതു അദ്ദേഹത്തിന്‍റെ സ്പെഷ്യാലിറ്റി ആണ്.. ഇത്രയ്ക്കും രുചിയില്‍ ഞാന്‍ പരിപ്പ് കറി കഴിച്ചിട്ടില്ല.." നിഷ പറഞ്ഞു.. "എനിക്ക് ഇഷ്ടപ്പെട്ടു.. വളരെ നന്നായിരിക്കുന്നു.. എങ്ങിനെ പാചകം ചെയ്യണം എന്ന് ഒരു പക്ഷെ അയാളോട് ചോദിച്ചു പഠിക്കണ മായിരിക്കും.. " മിനി ചിരിച്ചു കൊണ്ടു പറഞ്ഞു. “ ഇപ്പൊ പഠിക്കുവാന്‍ വിഷയങ്ങള്‍ പോരാഞ്ഞിട്ടോ നിഷക്ക്, പിന്നെ കെട്ടുമ്പോഴത്തെ കാരിയമല്ലേ, അത് അപ്പഴെങ്ങാനും നോക്കാം.., നീ ചുമ്മാതിരി..”
**** ***** *****
ദിവസങ്ങള്‍ കടന്നു പോയി..
മിനിക്ക് സന്നോസേക്ക് പോകേണ്ട ദിവസവും വന്നു..
നിഷക്കാണ് ഇപ്പോള്‍ ടെന്‍ഷന്‍.. സിങ്കപ്പൂര്‍ എയര്‍ലൈന്‍സില്‍ ആണ് ടിക്കറ്റ്.. പല തവണ പോയിട്ടുള്ളതിനാല്‍ മിനിക്ക് തമാശ.. മമ്മിയോടു ഫോണില്‍ സംസാരിച്ചിരുന്നു.. മിനിയുടെ മമ്മിയോടു നിഷയും സംസാരിച്ചു....എയര്‍പോര്‍ട്ടില്‍ പോകാന്‍ സണ്ണി കാറുമായ് ഹോസ്റ്റലില്‍ എത്തി... നിഷയും കാറില്‍ കയറി.. എയര്‍പോര്‍ട്ടില്‍ പോകുന്നതിനു മുന്‍പ് CCD യില്‍ പോകാമോ എന്ന് മിനി ചോദിച്ചു..
സണ്ണി ചിരിച്ചു.. എന്നിട്ട് പറഞ്ഞു.. " ഇയാള് പോയാല്‍ പിന്നെ ഈ കട അടക്കേണ്ട ഗതികേടാണ് എന്ന് തോന്നുന്നു.., എനിക്ക് നല്ല ലാഭവും ഉണ്ടാകും " അതത്ര മിനിക്ക് രസിച്ചില്ല.. പിന്നെ പറഞ്ഞു.. " ഇച്ചായനു വയ്യെങ്കില്‍ അത് പറയാന്‍ മേലായോ, അല്ല പിന്നെ..ഒരു തമാശ"
" ഇയാളുടെ ഒരു കാര്യം.. CCD യില്‍ തന്നെ പോയാലെ ശെരിയാകൂ..
ബോംബെ പോസ്റ്റ് എന്ന പേരില്‍ ഒരു ജോയിന്‍റ് ഉണ്ട് പോകുന്ന വഴിയില്‍ പിന്നെ പോകാനും എളുപ്പമാണ്.. എന്ത് പറയുന്നു.." സണ്ണി ചോദിച്ചു.
" അങ്ങിനെയെങ്കില്‍ അങ്ങിനെ.. ബോംബെ പോസ്ടോ, കോരിയരോ ഇച്ചായന്‍റെ ഇഷ്ടം പോലെ.. എനിക്ക് പട്ടിണി കിടക്കാന്‍ മേലാ." മിനി പറഞ്ഞു..
സണ്ണിയുടെ കാര്‍ ടി ജി ഐ ഫ്രൈഡേയുടെ സൈഡില്‍ പാര്‍ക്ക് ചെയ്തു എല്ലാവരും ഇറങ്ങി.. ബോംബെ പോസ്റ്റില്‍ പഴയ ഹിന്ദി സിനിമയുടെ നടീനടന്‍മാരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ചുവരില്‍ നിറയെ.. നല്ല ആമ്പിയന്‍സ്. മിനി പറഞ്ഞു..
സണ്ണിയെ പരിചയമുള്ള വെയിറ്റര്‍ വന്നു മെനു കാര്‍ഡ് നല്കി..
" സാബ് ആപ്കാ ഫവ്റൈറ്റ് കരാരാ പാലക്ക് ലെക്കെ ആവൂം ? " അയാള്‍ ചോദിച്ചു..
സണ്ണി മിനിയെ നോക്കി.. മിനി കൈ മലര്‍ത്തി.. " ആ എനിക്കെങ്ങിനെ അറിയാം.. ഇചായന്‍ ഇവിടെ വന്നിട്ടുണ്ട് മുന്‍പ്..അതുകൊണ്ട് ഇന്നത്തെ ഓര്‍ഡര്‍ ഇചായന്‍റെ വക.." മിനി പറഞ്ഞു..
സണ്ണി ചിരിച്ചു.. എന്നിട്ട് പറഞ്ഞു..
" ശെരി, ഇന്നു ഞാന്‍ ഓര്‍ഡര്‍ ചെയ്യുന്നു..നിങ്ങള്‍ രണ്ടു പേരും കഴിക്കുന്നു..അല്ല നമ്മള്‍ മൂന്നു പേരും കഴിക്കുന്നു.. " വെയിറ്റര്‍ കാത്തുനില്‍ക്കുകയാണ്..
"ഏക് കരാരാ പാലക്ക്, ഓര്‍ തീന്‍ ആം കാ പന്ന, മെയിന്‍ കോഴ്സ് കേലിയെ ഓര്‍ തോടാ വക്ത് ദോ.. , ഓര്‍ സുനോ..ഇന്കോ അഭി ഫ്ല്യട്ട് മേ ജാനാ ഹൈ, ഇസ്ലിയെ ലേറ്റ് മത് കര്‍നാ" സണ്ണി പറഞ്ഞു..
തല കുലുക്കി കൊണ്ടു വെയിറ്റര്‍ പോയി..
നിഷയും മിനിയും മെനു അരിച്ചു പെറുക്കുകയാണ്..
അവസാനം ഖോഷ്ട്ട് മസാലയും കടായ് മുര്‍ഗും നാനും..പറഞ്ഞു
സണ്ണിയെ സഹായിച്ചു.. ഇതിനിടെ സ്റ്റാര്‍ട്ടെഴ്സ് എത്തി..
മിനിക്കും നിഷക്കും വലിയ ഇഷ്ടമായ്..
മിനി പറഞ്ഞു.. " നല്ല ജോയിന്‍റ് ആണിത് ..ഇവിടെ മുന്‍പ് വരാതിരുന്നതെന്തേ ഇചായാ ?" സണ്ണി ചിരിച്ചു കൊണ്ടു പറഞ്ഞു... " ഇയാള്‍ക്ക് CCD കഴിഞ്ഞു കൊതി തീര്‍ന്നിട്ടു വേണ്ടേ പുതിയതെന്തെങ്കിലും ആലോചിക്കുവാന്‍ "
ഭക്ഷണം കഴിഞ്ഞു ..ഉടനെ തന്നെ റെസ്ടോറെന്‍റ്റില്‍ നിന്നു ഇറങ്ങി..
സണ്ണി പറഞ്ഞു.. " വേണ്ടത്ര സമയം ഉണ്ട്..ചെക്ക് ഇന്‍ ചെയ്യാന്‍.. പക്ഷെ എയര്‍പോര്‍ട്ട് റോഡില്‍ എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം, മന്ത്രിയുടെ സന്ദര്‍ശനം മുതല്‍ ബസ്സ് കത്തിക്കല്‍ വരെ.. , നമുക്കു എയര്‍പോര്‍ട്ട് എത്തുവാന്‍ നോക്കാം.."
അഞ്ചു മിനിറ്റില്‍ അവര്‍ എയര്‍പോര്‍ട്ട് എത്തി...
ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്:
എന്‍ട്രി പോയിന്‍റ് കഴിഞ്ഞാല്‍ പിന്നെ യാത്രക്കാര്‍ക്ക് മാത്രമേ പ്രവേശനമുള്ളു..
പോകുന്നതിനു മുന്‍പ്.. മിനി നിഷയെ കെട്ടിപിടിച്ചു.. നിഷ കരയുകയാണ്..
പറയുവാന്‍ ഒരു വാക്കും വായില്‍ വന്നില്ല നിഷക്ക് ..
അവസാനം ടേക്ക് കെയര്‍ എന്ന് മാത്രം പറഞ്ഞു..
സണ്ണി മിനിയെ തോളോട് ചേര്ത്തു.. നെറ്റിയില്‍ ചുംബിച്ചു.. എന്നിട്ട് പറഞ്ഞു..
" ഓള്‍ ദ ബെസ്റ്റ്, എന്‍ജോയ് യുര്‍ ക്രിസ്തുമസ് വിത്ത് മമ്മി ആന്‍ഡ് പപ്പ, ടേക്ക് കെയര്‍ "
മിനി പോകുന്നതും നോക്കി സണ്ണിയും നിഷയും നില്‍ക്കുകയാണ്..
കരയുന്ന നിഷ..
സണ്ണി നിഷയുടെ തോളില്‍ തട്ടി സമാധാനിപ്പിക്കുന്നൂ
കാറില്‍ സണ്ണിയും നിഷയും, രണ്ട് പേരും ഒന്നും സംസാരിക്കുന്നില്ല..
നിഷയുടെ കണ്ണുകള്‍ നിറഞ്ഞു തന്നെ കാണാം
സണ്ണി ഡ്രൈവ് ചെയ്യുന്നതിനിടെ നിഷയെ നോക്കുന്നുണ്ട്.
നിഷയുടെ കണ്ണുകള്‍ ദൂരെ എവിടെയോ ആണ്..
വഴികളില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ തെളിയുന്നു..മായുന്നു..
മൊബൈലില്‍ വന്ന മെസ്സേജിന്‍റെ ശബ്ദം നിഷയെ ഉണര്‍ത്തി..
മിനിയുടെതാണ് .. “Friendship is a thread that ties two souls together.. Miss you”
എഴുതിയത് Gopan | ഗോപന് at 23:53 3 comments
Labels: നുണ കഥ - അഞ്ചാം ഭാഗം
December 23, 2007
ഡിസംബര്‍ ഓര്‍മകളിലൂടെ - നാലാം ഭാഗം
മൊബൈലില്‍ അലാം അടിക്കുന്നത് കേട്ടാണ് നിഷ എണീറ്റത്..
മിനി വാഷ്രൂമിലാണ്.. ജനാലയിലൂടെ പുറത്തോട്ടു നോക്കി..
ബാഗ്ലൂര്‍ നഗരം ഉണരുന്നതെയുള്ളൂ..
അമ്മയെ കുറിച്ചാലോചിച്ചു..
പാവം തിരക്ക് പിടിച്ചു ഭക്ഷണം പാകം ചെയ്യുന്നുണ്ടാകും..
താന്‍ ഇവിടെ ബാംഗളൂരില്‍ ആയാല്‍ അനുജന്‍റെ കോളേജ് തീരുന്ന വരെയെങ്കിലും അമ്മക്ക് നാട്ടില്‍ നില്‍ക്കേണ്ടിവരും, അമ്മ സമ്മതിക്കുമോ എന്നറിയില്ല.. പറഞ്ഞു മനസ്സിലാക്കിയെ പറ്റു..
അനുജന്‍റെ പഠിപ്പുതീര്‍ന്നാല്‍ ഇവിടെ ജോലി തരപ്പെടുത്തണം..
പിന്നെ അമ്മയ്ക്കും അനുജനും ബാംഗളൂരില്‍ താമസിക്കാം..
മിനി വാഷ്രൂമില്‍ നിന്നു പുറത്തു വന്നത് നിഷ അറിഞ്ഞില്ല..
" അല്ല എണീട്ടതിനു ശേഷം പുറത്തും നോക്കി നില്‍ക്കുവാണോ, പോകണ്ടേ ഇന്റര്‍വ്യൂനു"
നിഷ തിരിഞ്ഞു നോക്കി.. "ഗുഡ് മോര്‍ണിംഗ്.. ഞാന്‍ എണീറ്റപ്പോള്‍ മിനി വാഷ്രൂമില്‍ ആയിരുന്നു.. പിന്നെ ഓരോന്ന് ആലോചിച്ചു അങ്ങിനെ നിന്നുപോയ്.. "
" ഞാന്‍ കുളിക്കട്ടെ, എപ്പഴാണ് മിനി കോളേജില്‍ പോകുന്നേ ? " നിഷ ചോദിച്ചു..
ഓ അതിന് ഒത്തിരി സമയം ബാക്കി യുണ്ട്.. എട്ടുമണിയ്ക്ക് എനിക്ക് ബസ്സ് സ്റ്റോപ്പില്‍ എത്തണം കോളേജ് ബസ്സിന്‍റെ സമയത്തിന് ".
വെള്ളത്തിന് വലിയ തണുപ്പു.. മിനി എങ്ങിനെ കുളിച്ചോ എന്തോ..
കുളികഴിഞ്ഞു പുറത്തിറമ്പോള്‍ ചെറുതായ് വിറക്കുവാന്‍ തുടങ്ങി..
മിനി ചോദിച്ചു.. "നിഷ ഹീറ്റെര്‍ ഉപയോഗിച്ചില്ലേ.. കുളിച്ചതു തണുത്ത വെള്ളത്തിലാണോ ?" അതേയ് എന്ന് നിഷ തലയാട്ടി.. "എനിക്ക് ചൂടു വെള്ളം ഉണ്ടോ എന്ന് അറിയില്ലായിരുന്നു.., സാരമില്ല.. " നിഷ പറഞ്ഞു.. മിനി സ്വന്തം തലയില്‍ കൈ വെച്ചു.. എന്നിട്ട് വാഷ്രൂമിന് ഉള്ളിലെ സ്വിച്ച് ചൂണ്ടി പറഞ്ഞു, ഇനിയെന്കിലും ഇതുപയോഗിക്കുക.. ഇവിടെ പനി പിടിച്ചാല്‍ പോകാന്‍ വലിയ പാടാണ്.. ശ്രദ്ധിക്കണം..
മിനി ജീന്‍സും ടോപും ധരിച്ചു.. കോളേജില്‍ പോകുവാന്‍ തയാറായി..
മിനി ചുരിദാറാണ് ഇട്ടിരിക്കുന്നത്.. താഴെയുള്ള മെസ്സിലേക്ക് പോയി ഭക്ഷണം കഴിക്കാനായ് .. ഉപ്പ് മാവും വടയും കഴിച്ചു.. തമിഴ്നാട്ടില്‍ എത്തിയ പ്രതീതി തോന്നി നിഷക്ക്, ഒരു കാപ്പി കൂടെ ആയപ്പോള്‍ കോളേജില്‍ പഠിക്കുന്ന കാലത്തു പോയ മധുരക്ക് പോയതോര്‍മ വന്നു..
ഇപ്പൊ എവിടെയാണാവോ.. ജോയും ശൈലജയും ജ്യോതിയും എല്ലാം..
നിഷ തിരിച്ചു റൂമില്‍ എത്തി, ഫയല്‍ എടുത്തു മിനിയുടെ കൂടേ പുറത്തേക്ക്..
മിനിയെ ബസ്സ് സ്റ്റോപ്പില്‍ വിട്ടിട്ട് നിഷ എതിരെ വന്നിരുന്ന ആട്ടോ കൈ കാണിച്ചു നിര്‍ത്തി..
മിനി തള്ള വിരല്‍ ഉയര്‍ത്തി ഓള്‍ ദ ബെസ്റ്റ് എന്ന് ആംഗ്യം കാണിച്ചു..
നിഷ ഓഫീസിനു മുന്‍പില്‍ എത്തി.. ആട്ടോക്കാരന് പണം കൊടുത്തു ഓഫീസിലേക്ക് കയറി..
ഇന്റര്‍വ്യൂ റൂമിലേക്ക് ഇരിക്കുവാന്‍ റിസപ്ഷ്നിസ്റ്റ് പറഞ്ഞു..
പത്തു മിനിട്ടിനു ശേഷം ഹ്യൂമന്‍ റീസൊഴ്സില്‍ ഉള്ള ശോഭ എന്ന ഓഫീസര്‍ കുബിക്കിളില്‍ എത്തി.. കുറച്ചു ഫോര്‍മുകള്‍ തന്നു, ഫില്‍ ചെയ്യണം.. അതിന് ശേഷം ഹ്യൂമന്‍ റീസൊഴ്സില്‍ നിന്നു ഇന്റര്‍വ്യൂ ഉണ്ട്.. റഫറന്‍സ് കോളം ഫില്‍ ചെയ്യാതെ വിട്ടു.. കോളേജിലെ പ്രോഫെസ്സര്‍ ബലരാമന്‍ സാറിനെ കൊടുക്കാം, പക്ഷെ അഡ്രസ്സ് അറിയില്ല എന്താ ചെയ്യാ..
ഇന്റര്‍വ്യൂനായ് ശോഭ വീണ്ടും എത്തി..
സാലറി എത്ര പ്രതീക്ഷിക്കുന്നു, എപ്പോഴാണ് ജോലിയ്ക്ക് ജോയിന്‍ ചെയ്യുവാന്‍ കഴിയുക, ഇവിടെ ആരെയെന്കിലും അറിയുമോ.. എവിടെയാണ് താമസിക്കുന്നത്.. ഇങ്ങനെ ഒരു പാടു ചോദ്യങ്ങള്‍.. റഫറന്‍സ് നിര്‍ബന്ധമാണ് ഇവിടെ ലോക്കല്‍ ആയി ആരെങ്കിലും ഉണ്ടെന്കില്‍ എളുപ്പമാകും.. നിഷ പ്രൊഫസര്‍ ബാലരാമനെ കുറിച്ചു പറഞ്ഞു.. രണ്ടു പേരെങ്കിലും വേണം ചുരുങ്ങിയത് റെഫെറന്‍സിനായ്... ശോഭ നിര്‍ബന്ധം പറഞ്ഞു.. നിഷ തല കുലുക്കി..
അറിയില്ല ആരെ കൊടുക്കും എന്ന്.. ശോഭ കുബിക്കിളില്‍ കാത്തിരിക്കുവാന്‍ പറഞ്ഞിട്ടു പോയി.. നിഷ തനിച്ചാണ് ... മൊബൈലില്‍ അനുജന്‍റെ സന്ദേശം ഉണ്ട്.. വായിച്ചു നോക്കി..
അമ്മ പറയുന്നതു തന്‍റെ ഇഷ്ടം പോലെ ചെയ്യുവാനാണ്.. പ്രോഗ്രാമര്‍ എങ്കില്‍ അങ്ങിനെ..
സമയം പതിനൊന്നു കഴിഞ്ഞു .. ഇതിനിടെ ഓഫീസ് ബോയ് വന്നു കാപ്പിയും വെള്ളവും തന്നു പോയി.. ശോഭ വന്നു കൊണ്ട്രാക്ട്ട് കോപ്പിയുമായ്..
നിഷയെ വായിച്ചു കേള്‍പിച്ചു.. ഗ്രോസ് സാലറി പതിനയ്യായിരം , ആറു മാസം പ്രോബെഷന്‍ ഉണ്ട്.. അതിന് ശേഷം ജോലിയില്‍ സ്ഥിരപ്പെടുത്തും. റഫറന്‍സ് ആവശ്യമുണ്ട്..
നിഷക്ക് എങ്ങിനെ ആലോചിക്കുവാന്‍ സമയം വേണമെന്നു പറയുമെന്ന് അറിയുന്നില്ല..
അവസാനം ശോഭയോട് പറഞ്ഞു.. സത്യത്തില്‍ ഞാന്‍ ബാംഗ ളൂരില്‍ വന്നതിനു ശേഷം വേറൊരു ജോലിയുടെ ഓഫര്‍ വന്നിരുന്നു ഇവിടെ തന്നെ.. പ്രോഗ്രാമര്‍ ആയാണ്.. അത് കൊണ്ടു ഒരു ദിവസം ആലോചിക്കുവാനായ് തരുമോ ബുദ്ധിമുട്ടില്ലെങ്കില്‍..
ശോഭ അതിശയത്തോടെ നിഷയെ നോക്കി..
“ I thought you were serious about the job, when did this happen, are you not happy with the package we offered ?
നിഷ വളരെ ഭവ്യതയോടെ പറഞ്ഞു.. " actually I am happy madam. Since I have done software programming I thought of giving IT career a try, no offence to you or the organization.. Please give me a day to think over, it’s my humble request…”
ശോഭ ശെരിയെന്നു പറഞ്ഞു, കോണ്ട്രാക്റ്റ് കോപ്പി കവറില്‍ ഇട്ടു കൊടുത്തു.. എന്നിട്ട് പറഞ്ഞു.. " Nisha we want you to join us, but if you change your mind please let us know. We want to fill this position this week and we need to proceed with other candidates.” നിഷ നന്ദി പറഞ്ഞു ഓഫീസില്‍ നിന്നിറങ്ങി.. ഇറങ്ങുമ്പോള്‍ ശോഭയുടെ ഫോണ്‍ നമ്പര്‍ വാങ്ങുവാന്‍ മറന്നില്ല.
സമയം പന്ത്രണ്ടാകുന്നു.. പുറത്തിറങ്ങിയപ്പോള്‍ നല്ല ചൂടു തോന്നി..
തൊട്ടടുത്തുള്ള ഫോണ്‍ ബൂത്തില്‍ നിന്നും മിനിയെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞു
സണ്ണിയോട് പറഞ്ഞു ബാക്കി എല്ലാം ശെരിയാക്കാം എന്ന് മിനി പറഞ്ഞു..
ഉച്ചക്ക് ലഞ്ചിനു ഇന്ദിരാ നഗറിലുള്ള CCD യില്‍ വരാന്‍ പറഞ്ഞു ഫോണ്‍ വച്ചു..
മിനി അമ്മയെ ഹോസ്പിറ്റലിന്‍റെ നമ്പറില്‍ വിളിച്ചു പുതിയ ജോലിയെ കുറിച്ചും സണ്ണിയെ ക്കുറിച്ചും മിനിയെക്കുറിച്ചും സംസാരിച്ചു... അമ്മ നിഷയുടെ ഇഷ്ടത്തിന് അനുസരിച്ച് തീരുമാനമെടുക്കുവാന്‍ പറഞ്ഞു.. വൈകീട്ട് അനുജന്‍റെ മൊബൈലില്‍ വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ ബില്‍ കൊടുത്തു അവിടെ നിന്നും പുറപ്പെട്ടു..
ഇന്ദിരാ നഗറില്‍ എത്താന്‍ വൈകി
അവിടെ എത്തുമ്പോള്‍ സണ്ണിയും മിനിയും കാത്തു നിന്നിരുന്നു..
മൂന്നു പേരും CCD യിലേക്ക് കയറി..
പതിവു പോലെ മിനി നിഷക്കും ചേര്‍ത്തു ഓര്‍ഡര്‍ ചെയ്തു..
നിഷ ജോലി ഓഫറിനെ കുറിച്ചു പറഞ്ഞു.. എന്നിട്ട് ബാഗില്‍ നിന്നും കവരെടുത്തു സണ്ണിക്ക് നേരെ നീട്ടി.. സണ്ണി തുറന്നു നോക്കി.. എന്നിട്ട് പറഞ്ഞു.. നല്ല ഓഫര്‍ ആണ്..
പക്ഷെ നിഷക്ക് സോഫ്റ്റ്‌വെയര്‍ ഫീല്‍ഡില്‍ ജോലി വേണമെങ്കില്‍ ഇതു ശരിയായ മാര്‍ഗം അല്ല. അതുകൊണ്ട് ഇന്നലെ പറഞ്ഞതേ എനിക്കിന്നും പറയാന്‍ ഉള്ളു
"you can join us, we will train you in SAP, and it will take at least three to four months to get familiarize with it, after that the world is yours..."
"സാദാരണ ഞങ്ങള്‍ ട്രെയിനി ആയി വരുന്നവര്‍ക്ക് കുറവ് ശമ്പളമേ നല്കാറുള്ളൂ
നിഷയുടെ കാര്യത്തില്‍ ഇതിനൊരു മാറ്റം വരുത്താം.. In six months, you will be earning not less than six to seven lakhs in a year, if you want you may stay outside India and work... "
എന്ത് പറയുന്നു...
നിഷക്ക് എന്ത് പറയണം എന്നറിയാതേ... സണ്ണിയെ നോക്കി ഇരുപ്പാണ്
മിനി നിഷയെ കുലുക്കി വിളിച്ചു.. " എന്നതാ ഇതു നിഷേ.. ഇരുന്നു പകല്‍ കിനാവ് കാണുന്നോ, ഇച്ചായന്‍ പറഞ്ഞതു കേട്ടായിരുന്നോ?"
" ഞാന്‍ കേട്ടു, വളരെ നന്ദിയുണ്ട് നിങ്ങള്‍ രണ്ടുപേരോടും എനിക്ക്..
സത്യത്തില്‍ ഇവിടെ ഇരുന്നു നിങ്ങളോട് സംസാരിക്കുവാന്‍ തന്നെ ഭാഗ്യം ചെയ്യണം,
ഞാന്‍ വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നാണ്.. ജീവിതത്തില്‍ ഒരിക്കലെങ്കിലും എനിക്ക് സഹായം എനിക്ക് കിട്ടിയിട്ടേ ഇല്ല... അത് കൊണ്ടു അതിപ്പോള്‍ കിട്ടുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാതെ ഒരു നിസ്സഹായാവസ്ഥയില്‍ ആണ്.. ഒന്നും തെറ്റി ധരിക്കരുത്, എനിക്ക് സണ്ണിച്ചായന്‍റെ കമ്പനിയില്‍ ജോലിക്ക് ചേരുവാന്‍ പൂര്‍ണ സമ്മതം.. " നിഷ ഒരു ശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തു..
സണ്ണിയും മിനിയും ചിരിച്ചു..
" നിങ്ങള്‍ ദൈവത്തിനു തുല്യമാണ് എനിക്കിന്ന്..
ഞാന്‍ എത്ര നന്ദി പറഞ്ഞാലും ഈ കടപ്പാട് തീരുകയില്ല..
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.." നിഷ പറഞ്ഞു
സണ്ണി മിനിയെ നോക്കി.. എന്നിട്ട് പറഞ്ഞു..
"ഞാന്‍ ദൈവമോ ദൈവ പുത്രനോ അല്ല.. എനിക്ക് ശെരിയെന്നു തോന്നിയത് ചെയ്യുന്നു..അങ്ങിനെ ജീവിക്കുന്നു.. യെവള് ഒരു പക്ഷെ മാലാഖയാവും.. കാല്‍വിന്‍ ക്ലെന്നും പൂശി നടക്കുന്ന മോഡേണ്‍ മാലാഖ.." എന്നിട്ട് ചിരിച്ചു..
മിനി സണ്ണിയെ അപ്രിയത്തില്‍ നോക്കി.. “ഓ ഇയ്യാടെ ഒരു തമാശ.., കേട്ടോ നിഷേ, സണ്ണിച്ചായന്‍ പള്ളിയില്‍ പോകത്തില്ല, ദൈവത്തിനോട് സുല്ല് പറഞ്ഞതാ.. പണ്ടു സ്കൂളില്‍ പഠിക്കുന്ന കാലത്തു .. പിന്നെ ആരും നിര്‍ബന്ധിച്ചു പള്ളിയില്‍ കൊണ്ടു പോകാന്‍ ഉണ്ടായില്ല, അത് കൊണ്ടിങ്ങനെ ബാംഗളൂരില്‍ വിലസുന്നു "
സണ്ണി പറഞ്ഞു.. " ജാതി മനുഷ്യന്‍ ഉണ്ടാക്കിയതാണ്, അത് ദൈവത്തിന്‍റെതല്ല.., ഈ കാലത്തു ദൈവം നേരിട്ടു വന്നു ഇവിടുള്ള ജനങ്ങളോട് പറയുന്നതു വരെ.. ഈ മത ഭ്രാന്തും വിശ്വാസവും തുടര്‍ന്നു കൊണ്ടേ പോകും.. എനിക്ക് താല്പര്യമില്ല പള്ളിയില്‍ പോകാന്‍..പിന്നേ അത്രക്കും വലിയ തെറ്റുകള്‍ ഞാന്‍ ചെയ്യുന്നുമില്ല അവിടെ പോയി ഏറ്റു പറയാന്‍, എനിക്ക് വേണ്ടി ഇയ്യാള് പോകുന്നുണ്ടല്ലോ എല്ലാ ആഴ്ചകളിലും.. അത് തന്നെ ധാരാളം.."
നിഷ ചിരിച്ചു.. മിനി കോപത്തിലാണ്..
നിഷ പറഞ്ഞു.. " എനിക്ക് നാട്ടില്‍ പോണം ഇന്നോ നാളെയോ.. അതിന് മുന്‍പു ജോലിയില്‍ ജോയിന്‍ ചെയ്യാന്‍ കഴിയുമോ ? "
സണ്ണി മറുപടി പറഞ്ഞു " സത്യത്തില്‍, ട്രെയിനിംഗ് ഈ ആഴ്ച തുടങ്ങുകയാണ് ന്യൂ ജോയിനേഴ്സിനു, നിഷ ജോലിക്ക് ചെരുന്നെങ്കില്‍ പിന്നെ അത് മിസ്സ് ചെയ്യരുത്.. അടുത്ത ട്രെയിനിംഗ് ഫെബ്രുവരിയിലാണ്, രണ്ടു മാസം കാത്തിരിക്കണം..പിന്നീട് "
നിഷയുടെ മുഖത്ത് പരിഭ്രമം..
കയ്യില്‍ പൈസയും കുറവാണ്..പിന്നെ ഡ്രെസ്സും ഇല്ല..
മുഖം മാറിയത് മിനിയും സണ്ണിയും ശ്രദ്ധിച്ചു..
മിനി പറഞ്ഞു.. “എന്ത് സഹായം വേണമെങ്കിലും ചോദിക്കൂ..
ഞങ്ങളെ നിന്‍റെ അടുത്തവരെന്നു കരുതുക.. പ്ലീസ്..”
നിഷ പണവും വസ്ത്രങ്ങളും കരുതിയിട്ടില്ല എന്ന് പറഞ്ഞു...
അപ്പോള്‍ സണ്ണി പറഞ്ഞു.. " you can take advance in our office and pay back in your next pay. , പിന്നെ വസ്ത്രങ്ങള്‍ മിനിയുടെ ഫാക്ടറിയില്‍ ധാരാളം ഉണ്ട്.. അതുകൊണ്ട് അതിനായ് പ്രത്യേകിച്ച് പണം ചിലവാക്കേണ്ട" മിനി ചിരിച്ചു..
" നാളെ കാലത്തു ഓഫീസില്‍ വരൂ, എയര്‍പോര്‍ട്ട് റോഡിലെ ബ്രാഞ്ച് അഡ്രസ്സ് ഈ കാര്‍ഡില്‍ ഉണ്ട്.. പിന്നെ ട്രെയിനിംഗ് നാളെ മുതല്‍ തുടങ്ങുകയാണ്, അത് ഡേക്സ്ലേര്‍ കമ്മ്യുണിക്കെഷന്‍സിലാണ്.. ട്രെയിനിംഗ് വൈകീട്ട് അഞ്ചു മണി വരെ കാണും .. "
സണ്ണി രണ്ടു പേരെയും ഹോസ്റ്റലില്‍ ആക്കി തിരികെ പോയി..
ഹോസ്റ്റല്‍ റൂം..
മിനി തന്‍റെ ഡ്രസ്സ് കാണിച്ചു കൊടുക്കുകയാണ് നിഷക്ക്..
എല്ലാം മോഡേണ്‍ വസ്ത്രങ്ങള്‍ ആണ്..
മിനിയുടെ കളക്ഷനില്‍ നിന്നു നിഷ ചില ടോപ്സ് എടുത്തു...
പിന്നേ മിനി വാങ്ങി കൊടുത്ത ജീന്‍സും ഇട്ടപ്പോള്‍ തത്കാലത്തേക്ക് പിടിച്ചു നില്‍ക്കാമെന്നായി..
മിനി സന്നോസേക്ക് പോകാനുള്ള ടിക്കറ്റ് നോക്കുകയാണ്
ഇനി അഞ്ചു ദിവസം കൂടി.. അതുകഴിഞ്ഞാല്‍ പപ്പയുടെയും മമ്മിയുടെയും അടുത്ത്..
ആ സന്തോഷം മിനിയുടെ മുഖത്ത് മിന്നി മാഞ്ഞു...
നിഷ എന്നാണ് മിനി പോകുന്നതെന്ന് ചോദിച്ചു.. ഇനിയും അഞ്ചു ദിവസങ്ങള്‍ ബാക്കിയാണ്.. പക്ഷെ നിഷ ഇവിടെ താമസിച്ചോളൂ ഞാന്‍ വരുന്ന ജൂണ്‍ വരെ വാടക നല്കിയുട്ടുണ്ട്.. പിന്നെ എന്തെങ്കിലും അത്യാവശ്യമെന്കില്‍ സണ്ണിച്ചായനും ഇവിടെ ഉണ്ടല്ലോ..
മിനി കോളേജില്‍ സബ്മിറ്റ് ചെയ്യാനുള്ള പ്രോജെക്ടിന്‍റെ പണിയിലാണ്..
നിഷ ജനലിലൂടെ നോക്കി നില്‍ക്കുകയാണ്..
വീട്ടിലേക്ക് ഫോണ്‍ വിളിക്കണമെന്ന കാര്യം ഓര്‍ത്തത് അപ്പോഴാണ്..
മിനിയോട് പറഞ്ഞു താഴെ പോകാമെന്നു കരുതി..
അപ്പോള്‍, മിനി തന്‍റെ മൊബൈല്‍ ഫോണ്‍ നിഷക്ക് കൊടുത്തു കൊണ്ടു പറഞ്ഞൂ..വിളിച്ചോളൂ.. താഴെ പോയാല്‍ പിന്നെ വരി നില്‍ക്കേണ്ടി വരും..അല്ലെന്കില്‍ പിന്നെ റോഡില്‍ പോകണം.. STD ബൂത്തിനു.. നിഷ നന്ദി പറഞ്ഞുകൊണ്ട് ഫോണ്‍വാങ്ങി..
അനിയന്‍റെ ഫോണിലേക്ക് വിളിച്ചു.. അമ്മയാണ് എടുത്തത്..
ഉണ്ടായതെല്ലാം പറഞ്ഞു.. അമ്മ കപ്പേളയില്‍ മെഴുകുതിരി വെച്ചിരിക്കുന്നു.. ഇപ്പോള്‍ വരുന്നില്ല എന്ന് പറഞ്ഞപ്പോള്‍ അമ്മ കരഞ്ഞു തുടങ്ങി.. ട്രെയിനിംഗ് കഴിഞ്ഞാല്‍ ഉടനെ നാട്ടില്‍ വരാമെന്ന് പറഞ്ഞിട്ടാണ് അത് നിര്‍ത്തിയത്.. അമ്മ മിനിയോട് സംസാരിച്ചു.. വളരെ നന്ദി പറഞ്ഞെന്നു തോന്നുന്നു..
കൂടെ കരുതിയിരുന്ന ഇംഗ്ലീഷ് നോവല്‍ എടുത്തു വായിക്കുകയാണ് നിഷ..
സമയം വൈകിയിരിക്കുന്നു.. ഡിന്നെറിനു മെസ്സില്‍ പോകേണ്ട സമയമായെന്നു തോന്നുന്നു
മിനി തിരക്കിലാണ്.. നിഷയെ കണ്ടപ്പോള്‍ വാച്ചില്‍ നോക്കികൊണ്ട് എഴുനേറ്റു..
മിനി പറഞ്ഞു. "വരൂ പോയി ഭക്ഷണം കഴിക്കാം..അല്ലെങ്കില്‍ പിന്നെ വെള്ളവും കുടിച്ചു കിടക്കേണ്ടി വരും."
ഭക്ഷണം കഴിഞ്ഞു തിരിച്ചു റൂമില്‍ എത്തി.. നിഷ ബൈബിള്‍ വായിക്കുകയാണ്..
മിനി പ്രോജെക്റ്റ് തീര്‍ക്കാനുള്ള ശ്രമത്തിലാണ്...
നിഷ കുരിശു വരെചെഴുന്നേറ്റു..മിനിയോട് ചോദിച്ചു.. ഞാന്‍ സഹായിക്കണോ..
" ഇതു ഞാന്‍ തന്നെ ഇരുന്നെഴുതണം ഇനി..
ഒരു പാടു ഡാറ്റ ശേഖരിക്കുവാന്‍ ഉണ്ടായിരുന്നു.. ഇന്റെര്‍നെറ്റില്‍ നിന്നും പിന്നെ ലൈബ്രറിയില്‍ നിന്നുമായി ആ വേല കഴിഞ്ഞു .. ഇനി എല്ലാം ചേര്‍ത്ത് എഴുതണം..അത്ര മാത്രം.." മിനി പറഞ്ഞു..
നിഷ വീണ്ടും ഇംഗ്ലീഷ് നോവേലിലേക്ക്.. ഡാന്‍ ബ്രൌണ്‍ എന്ന സാഹിത്യകാരന്‍റെ ഡിജിറ്റല്‍ ഫോര്‍ട്രെസ് ആണ്.. ഉറങ്ങിയത് അറിഞ്ഞില്ല..
മിനി വിളിച്ചപ്പോഴാനു എണീറ്റത്..
ഉടനെ കുളിച്ചു പുറത്തിറങ്ങി.. ബ്രേക്ക്ഫാസ്റ്റ് കഴിക്കാന്‍ മെസ്സില്‍ എത്തി.
വേറെയൊരു മലയാളിയെ പരിചയപ്പെട്ടു.. മോളി, നേഴ്സ് ആണ്.. മണിപാല്‍ ഹോസ്പിറ്റലില്‍
ഭക്ഷണം കഴിച്ചു റൂമില്‍ എത്തി.. ഉടനെ തന്നെ എയര്‍പോര്‍ട്ട് റോഡിലെ ഓഫീസിലേക്ക് പുറപെട്ടു..
ഡേക്സ്ലേര്‍ കമ്മ്യുണിക്കെഷന്‍സ് ഹന്‍ട്രെട് ഫീറ്റ് റോഡിലാണ്, അവിടെയാണ് നിഷക്ക് ട്രെയിനിംഗ്.. പിന്നെ ബ്രാഞ്ച് ഓഫീസ് അതിനടുത്തുള്ള എയര്‍പോര്‍ട്ട് റോഡില്‍.. ആദ്യ ദിവസമായതിനാല്‍ നിഷക്ക് ഓഫീസില്‍ പോകണം.. ആട്ടോവില്‍ ടി ജി ഐ ഫ്രൈഡേ യുടെ മുന്‍പില്‍ ഇറങ്ങി.. ഓഫീസ് എതിരെയുള്ള വലിയ കെട്ടിടതിലാണ് എന്ന് മിനി പറഞ്ഞതറിയാം.. സണ്ണിയുടെ ഓഫീസ് ഡയമന്‍ട് ഡിസ്ട്രിക്ട്ട് ബില്‍ടിങ്ങില്‍ ഡി വിങ്ങില്‍ മൂന്നാമത്തെ നിലയിലാണ്.. സെക്യൂരിറ്റി ഗാര്‍ഡ് സന്ദര്‍ശകരുടെ രജിസ്ടറില്‍ നിഷയുടെ കയ്യോപ്പും ഫോണ്‍ നമ്പറും വാങ്ങി ഉള്ളിലെ കുബിക്കിളില്‍ ഇരിക്കുവാന്‍ പറഞ്ഞു.. കുറച്ചു കഴിഞ്ഞപ്പോള്‍ സന്ധ്യ എന്ന് പേരുള്ള ഹ്യൂമന്‍ റിസോഴ്സിലെ എക്സിക്യൂട്ടീവ് വന്നു.. അപ്ലിക്കേഷന്‍ ഫോറം നല്കി ഫില്‍ ചെയ്യാന്‍ പറഞ്ഞു.. പിന്നീട് നിഷയുടെ ഫോട്ടോ എടുത്തു ഐ ഡി കാര്‍ടിനായ്.. നിഷയെ മറ്റുള്ളവരൂമായി പരിചയപ്പെടുത്തി..
മലയാളികളുണ്ടായിരുന്നു സാബു വറുഗീസ്, രമേഷ്, ഷാജി പക്ഷെ ഭൂരി ഭാഗവും ഹൈദ്ര ബാദിലെ ആളുകള്‍ ആയിരുന്നു.. പിന്നീട് തമാശയായ് രമേഷ് പറഞ്ഞു.. "ഈ ഓഫീസിലെ ഒഫീഷ്യല്‍ ലാംഗ്വേജ് തെലുങ്ക് ആണ്. ഇനി ജാപനീസിനെ എങ്ങിനെ തെലുങ്ക് പടിപ്പിക്കമെന്നു ചിലര്‍ റിസര്‍ച്ച് നടത്തി കൊണ്ടിരിക്കയാണ്.. ജഗന്‍ കില്ലാരിയെന്ന ഒരു മഹാ മനുഷ്യനെ കൂടുതല്‍ താമസിക്കാതെ നിഷക്ക് പരിചയ പെടുത്തി തരാം.. പുള്ളി ഭാര്യെയും പിന്നെ പത്തു വയസ്സുള്ള മകനെയും SAP പഠിപ്പിച്ചു കൊണ്ടു ഹൈദ്രബാദില്‍ ഉള്ള വീട്ടില്‍ ഒരു ട്രെയിനിംഗ് കേന്ദ്രം തന്നെ തുടങ്ങിയിട്ടൊണ്ട്.. " അപ്പോള്‍ ഷാജി പറഞ്ഞു.. "മാഷേ നിഷ ഇന്നിവിടെ ആദ്യമായ് വന്നിട്ടേ ഉള്ളു.. പറഞ്ഞു പേടിപ്പിക്കരുത്.. ജര്‍മന്‍കാര്‍ ഉണ്ടാക്കിയ ഈ സോഫ്റ്റ്‌വെയര്‍ അവര്ക്കു പോലും അറിയാത്ത രീതിയില്‍ ഹൈദ്രബാദില്‍ ചുള് വിലക്കല്ലേ വില്‍ക്കുന്നെ.. അപ്പോള്‍ ജഗന്‍ കില്ലാരി ഒരു ചെറിയ പ്രശ്നം മാത്രം.. പുള്ളി ഉപദ്രവകാരിയല്ല.. അതുകൊണ്ട് പേടിക്കേണ്ട.."
ട്രെയിനിങ്ങിനു പോകുവാന്‍ സമയമായി എന്ന് സന്ധ്യ വന്നു പറഞ്ഞു..എന്നിട്ട് ടീമിന്റെ കൂടെ ഡേക്സ്ലേറിലേക്ക് പോയ്കോളാന്‍ പറഞ്ഞു.. ട്രാഫിക്ക് കാരണം എല്ലാവരും നടന്നാണ് പോയത്.. പണിതു കൊണ്ടിരിക്കുന്ന പാലത്തിനു താഴെക്കൂടെ ഹന്‍ട്രെട് ഫീറ്റ് റോഡില്‍ എത്തി.. ട്രെയിനിംഗ് സെന്‍റ്ററില്‍ സണ്ണിയുണ്ടായിരുന്നു, ആരോടോ സംസാരിച്ചു കൊണ്ടു നില്‍ക്കുകയായിരുന്നു.. അത് പിന്നീട് ഡേക്സ്ലേറിലെ വൈസ് പ്രസിഡന്‍റ് ആണെന്ന് മനസിലായ്. ടീമില്‍ ഉള്ളവരെ കണ്ടപ്പോള്‍ വന്നു വിഷ് ചെയ്തിട്ടു തിരികെ പോയി.. ട്രെയിനിംഗ് തുടങ്ങി..
എഴുതിയത് Gopan | ഗോപന് at 21:13 8 comments
December 21, 2007
ഡിസംമ്പറിന്‍റെ ഓര്‍മകളിലൂടേ - മൂന്നാം ഭാഗം.
പോക്കുവെയില്‍ ഹോസ്റ്റല്‍ ക്യാമ്പസ്സില്‍ മനസ്സിലെന്ന പോലെ നിഴലുകള്‍ തീര്‍ത്തിരിക്കുന്നു..
അമ്മ ഈ വര്‍ഷം ആശുപത്രി ജോലിയില്‍ നിന്നു വിരമിക്കുന്നതിന്നു മുന്‍പ്,
തനിക്ക് ജോലി ശെരിയാക്കണം, അത്രയേ ആലോചിചിരുന്നുള്ളൂ..
അപ്പന്‍ മരിക്കുമ്പോള്‍, അപ്പന്‍ കഷ്ടപ്പെട്ട് ഉണടാക്കിയ വീടല്ലാതേ വേറെ ഒന്നും അമ്മയുടെതെന്നു പറയുവാന്‍ ഉണ്ടായിരുന്നില്ല, രണ്ടു കുട്ടികളല്ലാതേ..
പ്രേമ വിവാഹമായതിനാല്‍ അമ്മയുടെ വീട്ടുകാര്‍ ആരും തന്നെ സഹായിക്കുവാന്‍ ഉണ്ടായിരിന്നില്ല..
പിന്നെ ഗുണദോഷിക്കുവാനും ചീത്ത പറയുവാനും
അമ്മയുടെ മൂത്ത ആങ്ങള വരും.. വീട്ടില്‍ കയറുകയില്ല
റോഡില്‍ നിന്നാണ് തെറിയും അനുഗ്രഹവും..
കുട്ടികാലത്ത് അമ്മയെ തോളില്‍ എടുത്തു നടന്നത് മുതല്‍ അമ്മ അപ്പനെ കെട്ടുന്ന വരെയുള്ള കഥകള്‍ വീടിന്നടുത്തുള്ള ഓരോ മണല്‍ തരികള്‍ക്കും അറിയാം..
പക്ഷെ.. എന്നും കള്ളു കുടിച്ചു സ്വന്തം വീട്ടിലേക്ക് പോകുമ്പോള്‍..
അമ്മയെ രണ്ടു പറയാതെ അമ്മാവന് സമാധാനം കിട്ടില്ല..
അനുജന്‍ അമ്മാവനെ വഴി തലക്കല്‍ കാണുമ്പോഴേ ഓടി ഒളിക്കും..
അമ്മ വീട്ടിലുള്ള സമയത്തു വീടിന്നു പുറത്തു വന്നു നിന്നു കൊടുക്കും..
വായില്‍ ഇരിക്കുന്നതു നേരിട്ടു വാങ്ങുവാനായ്...
തന്നെയും അനുജനെയും കാണുന്നത് അമ്മാവന് കലിയാണ്...
ചതിയന്‍ ജോസിന്‍റെ മക്കളാണ്.. ഞങ്ങള്‍
അപ്പന്‍ ചതിയനായത്, അമ്മയെ കെട്ടിയത് കൊണ്ട് മാത്രം..
വിവാഹത്തിനു അപ്പന്‍റെയും അമ്മയുടെയും വീട്ടുകാര്‍ എതിര്‍ത്തു...
പിന്നേ ഈ യുള്ള കാലം ബന്ധുക്കളില്ലാതേ ജീവിച്ചു..
അപ്പന്‍റെ മരണം ആലോചിച്ചു നോക്കുമ്പോള്‍ ഇന്നും വളരെ പേടി തോന്നുന്നു..
അമ്മ വീട്ടില്‍ ഉണ്ടായിരുന്നില്ല, അനുജനും താനും മാത്രം വീട്ടില്‍..
അപ്പന്‍റെ കൂടെ ജോലിയെടുക്കുന്ന പോള്‍ സാര്‍ ആമ്പുലന്‍സുമായി വീടിന്നു മുന്നില്‍
എത്തിയപ്പോള്‍ കാണുന്ന കാഴ്ച കണ്ടു താനകെ മരവിച്ചു നിന്നു പോയി..
അനുജന്‍ വണ്ടി കണ്ട സന്തോഷത്തിലാണ്
വെള്ള തുണിയില്‍ പൊതിഞ്ഞ ശരീരം താഴെ എടുത്ത പ്പോള്‍ തനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു.. അമ്മയും അമ്പുലന്‍സില്‍ ഉണടായിരുന്നു..
അമ്മ തന്നെ കണ്ടതോടെ കരഞ്ഞുകൊണ്ട് ഓടി വന്നു..
അനുജന്‍ പോള്‍ സാറിന്റെ അടുത്തേക്ക് ഓടിപ്പോയി..
അമ്മ തേങ്ങുകയാണ് തന്നെ കെട്ടിപിടിച്ചു കൊണ്ടു..
താനിപ്പോഴും മരവിച്ചു നില്‍ക്കുകയാണ്..കണ്ണീര്‍ തോരാതേ ഒഴുക്കുനുണ്ട്..
പിന്നീട് നടന്നതൊന്നും പ്രത്യേകിചോര്‍ക്കുന്നില്ല..
തനിക്ക് ബോധം തിരിച്ചു കിട്ടുമ്പോള്‍ അമ്മയെ അടുത്ത വീട്ടിലേ അമ്മണി ചേച്ചി ചുമലില്‍ പിടിച്ചിരിക്കുന്നുണ്ട്.. അപ്പന്‍റെ ശരീരം പോള്‍ സാറും സുഹൃത്തുക്കളും സംസ്കരിക്കുവാനുള്ള തയ്യാറെടുപ്പിലാണ്
അപ്പന്‍റെ വീട്ടുകാര്‍ ആരും തന്നെ വന്നില്ല
അമ്മാവന്‍ വീട്ടില്‍ കയറാതെ വഴിയില്‍ നിന്നിരുന്നു..
അനുജന്‍ കുട്ടികളുടെ കൂടെ കളിക്കുകയാണ്..
അവസാനമായി അപ്പന്‍റെ മുഖം കണ്ടതോര്‍മ്മിക്കുന്നു..
അത് അപ്പനാനെന്നു തോന്നിയതേ ഇല്ല.. നെറ്റിയിലും കണ്ണിനു താഴെയും ചോരകക്കിയ പാടുകള്‍
വായ് തുറന്നാണ് ഇരിക്കുന്നത്..
ബാന്‍ഡ് ഐട് കൊണ്ടു അടക്കുവാനായ്
പോസ്റ്റ്മോര്‍ട്ടം ചെയ്തവര്‍ ശ്രമിച്ചിരിക്കുന്നു..
ഇതെന്‍റെ അപ്പനല്ല...വേറെ ആരോ ആണ്..
നിഷ ഉറക്കെ കരഞ്ഞു...
പോള്‍ സാര്‍ അനുജനെക്കൊണ്ടും തന്നെക്കൊണ്ടും മണ്ണ് വാരിയിടീപ്പിച്ചു..
സിമിത്തേരിയില്‍ നിന്നു തിരിച്ചു വീടെത്തിയതു മുതല്‍ ഇന്നുവരെ അതിനുശേഷം അമ്മയെ ചിരിച്ചു കണ്ടിട്ടില്ല.. ഒരിക്കല്‍ പോലും..
മിനി വന്നു പിന്നില്‍ നില്ക്കുന്നത് നിഷ അറിഞ്ഞില്ല..
കണ്ണ് തടവിയപ്പോള്‍ നനവുള്ള തായി തോന്നി..
മിനി നിഷയുടെ ചുമലില്‍ കൈ വെച്ചു കൊണ്ട് പറഞ്ഞു..
" നിഷ, വിഷമിക്കാതിരിക്കുക എനിക്ക് കഴിയുന്നത് പോലെ ഞാന്‍ സഹായിക്കാം..
പക്ഷെ, നീ കുറച്ചു ധൈര്യം കാണിച്ചേ മതിയാകൂ.. സണ്ണിച്ചായന്‍ പറഞ്ഞതു വളരെ സത്യ മാണ്.. ഇവിടെ നല്ല ഉപദേശം തരുവാന്‍ ആരും ഇല്ല.. ഈ നഗരത്തിലെ ആളുകള്‍ സ്വന്തം കാര്യങ്ങള്‍ നോക്കി നടത്തുന്ന വരാണ്.. ഇയളെയോ എന്നെയോ നേരയാക്കി ഇവിടെയുള്ളവര്‍ക്ക് നോബല്‍ സമ്മാനമൊന്നും ആവശ്യമില്ല. കിംഗ് ഫിഷര്‍ നല്ല കമ്പനിയാണ്, പക്ഷെ അവിടെ നിന്നു കിട്ടുന്ന സാലറി വീട്ടു വാടകയും ഇന്‍കം ടാക്സും സ്വന്തം ചിലവും കഴിഞ്ഞാല്‍ പിന്നെ മിച്ച മായി ഒന്നും തന്നെ അതില്‍ കാണില്ല.."
നിഷ തിരിഞ്ഞു മിനിയുടെ നേരേ നോക്കി..
എന്നിട്ട് പറഞ്ഞു.." വളരേ നന്ദി.. ഇത്രക്കും സ്നേഹവും സഹായവും സത്യത്തില്‍ എന്നിക്കു ആദ്യമായാണ്.. അമ്മയാല്ലതേ ഒരാളുടെ അടുത്ത് നിന്നു ലഭിക്കുന്നത്.. ഈശോ മിശിഹായ നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ" നിഷ തന്നെ ക്കുറിച്ചും വീടിനെക്കുറിച്ചും അമ്മയെക്കുരിച്ചും മിനിയോട് പറഞ്ഞു..
മിനി താടിക്കും കൈ കൊടുത്തിരിപ്പാണ്.. ഒന്നും ശബ്ദിക്കാതേ
പിന്നീട് നിഷയെ ചുമലില്‍ പിടിച്ചു കൊണ്ട് പറഞ്ഞു..
"ഇനി ഞാന്‍ ഉണ്ടെന്ന് കരുതിക്കോ ഒരു നല്ല കൂട്ടു കാരിയായ്.."
എന്‍റെ കഥയും നിന്‍റെ പോലെ തന്നെ..
സണ്ണിച്ചായനും ഞാനും എട്ടന്‍റെയും അനിയത്തിയുടെയും മക്കള്‍ ആണ്..
സണ്ണിച്ചായന്‍റെ അപ്പന്‍ വിവാഹം കഴിച്ചത് നിന്‍റെ അപ്പനെപ്പോലെയാണ്..
അതുകൊണ്ടു വീട്ടില്‍ നിന്നും അകന്നാണ് താമസവും.. മറ്റെല്ലാം..
എന്‍റെ അമ്മക്ക് സണ്ണിച്ചായന്‍റെ അപ്പനെ വലിയ ഇഷ്ടമായിരുന്നു..
പക്ഷേ, അമ്മയുടെ അപ്പന്‍ വലിയ കണിശക്കാരനായിരുന്നു..”
“സണ്ണിച്ചായന്‍റെ അപ്പന് എന്‍റെ അമ്മയുടെ മിന്നുകെട്ടിനു വരേ പങ്കെടുക്കുവാന്‍ പറ്റിയില്ല..
പക്ഷെ.. അതൊന്നും എനിക്കും സണ്ണിച്ചായനും ഒരു പ്രശ്നം ആയിരുന്നില്ല..
ഞാന്‍ പഠിച്ചതും വളര്‍ന്നതും ഇവിടെയായിരുന്നു..
സണ്ണിച്ചായന്‍ പഠിച്ചത് കേരളത്തിലായിരുന്നു.. പിന്നെ എഞ്ചിനീറിംഗ് പഠിക്കുവാന്‍ ഇവിടെ എത്തി.. എന്‍റെ അമ്മയും അപ്പനും ഇപ്പോള്‍ അമേരിക്കയിലാണ്
അത് കൊണ്ടു എന്‍റെ ബാംഗളൂരിലെ ലോക്കല്‍ ഗാര്‍ഡ്യന്‍ സണ്ണിച്ചായനാണ്..”
“എനിക്ക് അമ്മയുടെ വീട്ടില്‍ നില്ക്കാന്‍ താല്പര്യമില്ല..
പിന്നെ ഒറ്റക്ക് എന്‍റെ വീട്ടില്‍ കഴിയാനും പേടി..
അത് കൊണ്ടു ഹോസ്റ്റലില്‍ സ്ഥിര താമസമാണ്..
ഞാന്‍ പഠിക്കുകയാണ്..ഇപ്പോഴും..
ഈ റൂം ഞാന്‍ ആരുമായും ഷെയര്‍ ചെയ്യാറില്ല..
നിന്നെ കണ്ടപ്പോള്‍ എന്തോ ഒരു ഇഷ്ടം തോന്നി..
അത്ര മാത്രം.."
“അമ്മയും അപ്പനും വര്‍ഷത്തില്‍ ഒരിക്കല്‍ ഇവിടെ വരും..
അല്ലെന്കില്‍ ഞാന്‍ സന്നോസേയില്‍ പോകും..
ഈ തവണ എന്‍റെ ഊഴ മാണ്.. ഞാന്‍ ഈ ഇരുപതിന് അങ്ങോട്ട് പോകുകയാണ്..”
"പക്ഷെ നീ ഇവിടെ ഉണ്ടെന്കില്‍ നിനക്കു ഈ റൂം ഉപയോഗിക്കാം..
നിനക്കു ആവശ്യ മുള്ള കാലം വരെ..
പക്ഷെ കെട്ടികഴിഞാല്‍ ഇവിടെ നില്‍ക്കരുത്..കേട്ടോ നിഷേ.."
നിഷ ചിരിച്ചു..
എന്നിട്ട് മിനിയുടെ കൂടെ കിടക്കയില്‍ ഇരുന്നു..
സമയം ആറര.. മിനി നിഷയോട് ചായ കഴിക്കണമോ എന്ന് ചോദിച്ചു..
വേണ്ടെന്നു നിഷ പറഞ്ഞെങ്കിലും മിനി കേള്‍ക്കാതെ വെള്ളം നിറച്ച ശേഷം കെറ്റില്‍ ഓണ്‍ ചെയ്തു.. ചൂടു വെള്ളം രണ്ടു കപ്പിലേക്ക് പകര്‍ത്തി.. ടീ ബാഗ് ഇട്ടു.. മധുരം നോക്കിയതിനു ശേഷം നിഷക്ക് കപ്പു നീട്ടി.. എന്നിട്ട് നിഷയുടെ അരികില്‍ വന്നിരുന്നു..
അപ്പോഴാണ് തിരിച്ചു പോകുന്ന ട്രെയിന്‍ ടിക്കെറ്റിന്‍റെ കാര്യം നിഷയോര്‍ത്തതു...
ഉടനേ ചാടി എണീറ്റു..മിനി പേടിച്ചു നിഷയെ നോക്കി.. ചായക്കെന്തികിലും പ്രശ്നം..
" എന്താ ചായ നന്നായില്ലേ ? " മിനി ചോദിച്ചു..
"എന്‍റെ ട്രെയിന്‍ ടിക്കറ്റ് മാറ്റ ണം.. അത് ഞാന്‍ മറന്നു പോയി..
ഇന്നു തിരിച്ചു പോകുവാന്‍ ഉണ്ടായിരുന്നതാണ്.. ഇപ്പോള്‍ ക്യാന്‍സല്‍ ചെയ്തില്ലെന്കില്‍ കുറെ പൈസ നഷ്ടമാകും മാത്രമല്ല എനിക്ക് നാളെ തിരിച്ചു പോകുവാനും കഴിയില്ല.."
നിഷ പറഞ്ഞു..
"അത്രയേ ഒള്ളോ പ്രശ്നം..
സണ്ണിച്ചായന്‍ ഉള്ളപ്പോള്‍ നീ പേടിക്കേണ്ട.."
മിനി പറഞ്ഞു..
നിഷയുടെ മുഖത്ത് സണ്ണിയെ ബുദ്ധി മുട്ടിക്കുന്നതിലുള്ള വിഷമം..
മിനി സണ്ണിയെ മൊബൈലില്‍ വിളിച്ചു സംസാരിച്ചു.. ഉടനെ ആളെ അയക്കാമെന്നു പറഞ്ഞു ഹോസ്ടലിലേക്ക്.. നിഷയുടെ ടിക്കറ്റ് മാറ്റുവനായ് സണ്ണി യുടെ ഓഫീസിലേ ആളെത്തി..
ടിക്കറ്റും വാങ്ങി അയാള്‍ പോയി..
നിഷയും മിനിയും ഹോസ്റ്റലിനു വെളിയിലേക്കു നടന്നു..
മിനി നിഷയോട് ബാഗ്ലൂര്‍ കാണണമോ എന്ന് ചോദിച്ചു..
നിഷ പ്രത്യേകിച്ചൊന്നും പറഞ്ഞില്ല..
മിനി അവിടെ കിടന്നിരുന്ന ആട്ടോറിക്ഷക്കാരനോട് ബാഗ്ലൂര്‍ സെന്ട്രലില്‍ പോകാമോ എന്ന് ചോദിച്ചു.. അതിനു ശേഷം...നിഷയോട് കയറുവാന്‍ ആംഗ്യം കാണിച്ചു..
നിഷക്ക് എവിടെക്കാണ് പോകുന്നതെന്ന് മനസ്സിലായില്ല..
സെന്‍ട്രല്‍ സ്റ്റേഷന്‍ ആണോ മിനി ഉദേശിച്ചത് എന്ന് അറിയാത്ത തു കൊണ്ടു ചോദിച്ചു..
"നമ്മള്‍ സ്റ്റേഷനിലേക്കണോ പോകുന്നത്.. ?" നിഷ ചോദിച്ചു..
മിനി ചിരി നിര്‍ത്താതെ പറഞ്ഞു.. സെന്‍ട്രല്‍ ഇവിടുത്തെ ഷോപ്പിങ്ങ് മാള്‍ ആണ്..
നിഷ ചിരിക്കാന്‍ ശ്രമിച്ചു..
ആട്ടോ റിക്ഷ ക്കാരന്‍ ഫോര്‍മുല വണ്ണ്‍ ഓട്ടത്തില്‍ ഉള്ള പങ്കാളിയെ പ്പോലെ നഗരത്തിലെ വീഥികളിലൂടേ പായുകയാണ്, മിനിയും നിഷയും വീഴാതിരിക്കുവാന്‍ സൈഡില്‍ പിടിച്ചു ഇരിക്കുകയാണ്
അവസാനം മിനി ഡ്രൈവറോട് ഹിന്ദിയില്‍ പറഞ്ഞു..
" ഭായ് സാബ് തോടാ സവ്ദാനി സേ ചലായിയെ നാ, പെട്റ്റ് ദുഖ് രഹെ.. "
അയാള്‍ കണ്ണാടി യിലൂടെ നോക്കി തലകുലുക്കി.. വണ്ടിയുടെ വേഗത കുറച്ചു..
കുറച്ചു സമയത്തിനുള്ളില്‍ അവര്‍ ബാംഗളുരിലെ സെന്‍ട്രല്‍ ഷോപ്പിങ്ങ് സെന്ടറില്‍ എത്തി..
നിഷ മിനിയുടെ കൂടെ നടക്കുവാന്‍ ശ്രമിച്ചു..
താഴെ ഉള്ള പെര്‍ഫും സെക്ഷനില്‍ ചെന്നു മിനി വിവിദ സുഗന്ദങ്ങള്‍ മണത്തു നോക്കുകയാണ്.. നിഷയോട് ചോദിച്ചു.. " ഇതെങ്ങിനെയുണ്ട്, കാല്‍വിന്‍ ക്ലീനിന്‍റെ യുഫോറിയ" .
"വളരേ നന്നായിട്ടുണ്ട്.., പക്ഷെ നല്ല വില കാണുമല്ലോ ?" നിഷ പറഞ്ഞു..
മിനി ചിരിച്ചു കൊണ്ടു പറഞ്ഞു..
" ഇവിടെ വിലയില്ലാത്തതു സ്നേഹത്തിനും ആത്മാര്‍ത്ഥ തക്കും മാത്രം, ബാക്കിയെല്ലാം വളരെ വിലകൂടുതലാണ്.."
നിഷ ചിരിക്കാന്‍ ശ്രമിച്ചു.. മിനി രണ്ടു പെര്‍ഫും ബോട്ടില്‍ വാങ്ങി..
ഒന്നു നിഷയുടെ കയ്യില്‍ കൊടുത്തു കൊണ്ടു പറഞ്ഞു..
ഇതെന്‍റെ വക ക്രിസ്തുമസ് സമ്മാനം.. എന്‍റെ പുതിയ കൂട്ടുകാരിക്ക്..
നിഷയുടെ കണ്ണില്‍ വെള്ളം നിറഞ്ഞു..
മിനി നിഷയുടെ കയ്യും വലിച്ചു എസ്കലെറ്ററില്‍ കയറി..
മുകളിലെ നിലയില്‍ കുട്ടികള്‍ക്കുള്ള ഉടുപ്പുകളും..പിന്നെ സ്ത്രീകള്‍ക്കുള്ള റെഡി മേഡ് ട്രെസ്സുകളും ആണ്.. മിനി തനിക്കും പിന്നെ നിഷക്കും ജീന്‍സ് എടുത്തു..
നിഷ വേണ്ട എന്ന് നിര്‍ബന്തമായി പറഞ്ഞെങ്കിലും മിനി നിഷയെക്കൊണ്ടു സൈസ് ചെക്ക് ചെയ്തു ഡ്രസ്സ് എടുത്തു..
സമയം എട്ടു മണി..
നിഷയുടെ മുഖത്ത് പരിഭ്രമം..
മിനിയോട് എന്ത് പറഞ്ഞാണ് ഈ ഷോപ്പിങ്ങ് നിര്‍ത്തുക.. പിന്നെ സണ്ണിയുടെ ഓഫീസിലെ ആള് വന്നു തങ്ങളെ കാണാതേ തിരികെ പോയോ എന്ന് എങ്ങിനെ അറിയും..
മിനി ഡ്രസ്സ് തപ്പി നടക്കുന്നതിനടിയില്‍ നിഷയെ ശ്രദ്ധിച്ചു..
നിഷ ഡ്രെസ്സില്‍ ഒന്നു പോലും തൊട്ടു നോക്കുന്നത് വരെയില്ല..
വളരെ അത്ഭുത ത്തോടെ ചോദിച്ചു.. "ഈ ഡ്രെസ്സുകള്‍ ഒന്നും ഇഷ്ടമായില്ലേ നിഷക്ക്.."
നിഷ മറുപടി പറഞ്ഞു.. " ഞാനായി ഡ്രെസ്സേടുക്കുവാന്‍ പോകാറില്ല, അമ്മെയെന്തെടുതാലും അത് ഇടാറെ പതിവുള്ളൂ. അതുകൊണ്ടാണ്...പ്രത്യേകിച്ചൊന്നും തോന്നരുത്.."
മിനി ഷോപ്പിങ്ങ് മതിയാക്കി.. പുറത്തോട്ടിറങ്ങി..
നിഷയോട് ചോദിച്ചു.. "രാത്രിയില്‍ എന്താണ് ഭക്ഷണം കഴിക്കേണ്ടത്..
ഹോസ്റ്റലില്‍ പരിപ്പും ചപ്പാത്തിയും പിന്നെ കുറച്ചു ചോറും തൈരും കിട്ടും.. അത് മതിയോ അല്ലെന്കില്‍ ഹോട്ടലില്‍ നിന്നു കഴിക്കണമോ.."
നിഷ ഹോസ്റ്റലില്‍ നിന്നു മതിയെന്ന് പറഞ്ഞു..
മിനി ഉടനെ തന്നെ പറഞ്ഞു.. "നിന്‍റെ അടുത്ത് ചോദിക്കുവാന്‍ പോയ ഞാന്‍ മണ്ടി.."
ആട്ടോറിക്ഷയും പിടിച്ചു അവര്‍ ഹോസ്റ്റലില്‍ ലേക്ക് പോയി.
ഡ്രസ്സ് മാറ്റി ഭക്ഷണം കഴിക്കുവാന്‍ മെസ്സില്‍ എത്തി..
മിനി ഭക്ഷണം കഴിക്കുന്ന നിഷയെ നോക്കി പറഞ്ഞു..
" നാളെ ഇന്റര്‍വ്യൂനു പോകുവാന്‍ ഡ്രസ്സ് ഉണ്ടോ..വേണമെങ്കില്‍ എന്‍റെ ട്രൈ ചെയ്തോളു"
തന്‍റെ കയ്യില്‍ ഡ്രസ്സ് ഉണ്ടെന്നു പറഞ്ഞു തല്ക്കാലം രക്ഷപെട്ടു നിഷ..
മിനിക്ക് വളരെ പെട്ടെന്ന് തന്നെ കാര്യം മനസിലായ്..
ഒന്നും പറയാതേ ഭക്ഷണം കഴിച്ചു..
നിഷ ഭക്ഷണം കഴിച്ചു തീര്‍ക്കുന്നത് വരേ കാത്തു നിന്നു..
പിന്നെ റൂമിലേക്ക് തിരിച്ചു വന്നു..
നിഷ ബാഗ് തുറന്നു ബൈബിള്‍ എടുത്തു..
താഴെ നിലത്തിരുന്നു വായിച്ചു..
Psalm 91
1 Those who live in the shelter of the Most High
will find rest in the shadow of the Almighty.
2 This I declare about the Lord:
He alone is my refuge, my place of safety;
he is my God, and I trust him.
14 The Lord says, “I will rescue those who love me.
മിനി ഐപോടില്‍ പാട്ട് കേട്ടുകൊണ്ട് കിടക്കുകയാണ്
നിഷ ബൈബിള്‍ വായിച്ച് കഴിഞ്ഞതിന് ശേഷം കുരിശും വരച്ചു എണീറ്റപ്പോള്‍ മിനി കിടക്കയില്‍ എണീറ്റിരുന്നു..
എന്നിട്ട് പറഞ്ഞു.. " എനിക്ക് നാളെ ക്ലാസ്സുണ്ട്.. ഇന്നു തന്നെ ബംഗ് ചെയ്തു.. അത് കൊണ്ട് ഉച്ചക്ക് കാണാം നമുക്കു..ഒരുമിച്ചു ലുഞ്ചും കഴിക്കാം.., ഈ പ്ലാനില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ എന്നെ മൊബൈലില്‍ വിളിച്ചാല്‍ മതി.. കിടന്നോളൂ..നാളെ ഇന്റര്‍വ്യൂ ഉള്ളതല്ലേ.. ഗുഡ് നൈറ്റ്.. "
നിഷ ഗുഡ് നൈറ്റ് പറഞ്ഞു കിടക്കയില്‍ കയറി കിടന്നു..
അനുജന് SMS ചെയ്തു.. പുതിയ കൂട്ടുകാരിയേയും അവളുടെ സ്നേഹത്തെകുറിച്ചും..
അമ്മയോട് നാളെ ഫോണ്‍ ചെയ്യാമെന്നു പറയണമെന്നും എഴുതി..
യാത്രയുടെ ക്ഷീണം കാരണം ഉറങ്ങിയത് അറിഞ്ഞില്ല..
എഴുതിയത് Gopan | ഗോപന് at 23:28 2 comments
Labels: നുണ കഥ മൂന്നാം ഭാഗം
December 20, 2007
ഡിസംബര്‍ ഓര്‍മകളിലൂടെ -രണ്ടാം ഭാഗം
സണ്ണിയും മിനിയും നിഷയും കാഫേ കാഫീ ഡേ യുടെ ഒഴിഞ്ഞ ഒരു കോണില്‍ ഇരുന്നു.. മിനി പുതിയ ഒരു കൂട്ടുകാരിയെ കിട്ടിയ ഉഷാറിലാണ്.. കാഫേ കാഫീ ഡേ ആണ് വിഷയം.. നിഷ അടുത്ത ദിവസത്തേക്കുള്ള ഇന്റര്‍വ്യൂവിനായ് തയ്യാറെടുക്കുകയാണോ എന്ന് തോന്നും.. വളരെ ശ്രദ്ധയോടെ മിനിയുടെ വിവരണം കേട്ടു ഇരിക്കുകയാണ്.. സണ്ണി രണ്ടു പേരെയും മാറി മാറി നോക്കി, സര്‍വീസ് കൌണ്ടറില്‍ ഇരിക്കുന്ന സ്ടാഫിനു നേരെ കൈ കൊണ്ടു മെനു കാര്‍ഡിനായ് ആംഗ്യം കാണിച്ചു..
മിനി മെനു നോക്കാതേ തന്നെ ഓര്‍ഡര്‍ ചെയ്തു..
ചിക്കന്‍ സാന്‍വിച്ച് , ചോക്ലേറ്റ് ഫാന്ടസി പിന്നേ മിനറല്‍ വാട്ടര്‍..
എന്നിട്ട്.. നിഷയോട് പറഞ്ഞു.. നിഷ.. ഈ സാന്‍വിച്ച് ചിക്കന്‍ തെരിയാകിയുടെ രുചിയില്‍ ഉണ്ടാക്കിയതാണ്.. കഴിച്ചു നോക്കൂ.. നിഷ ശെരിയെന്നു തല കുലുക്കി..
മിനി ഓര്‍ഡര്‍ ഡബിള്‍ ചെയ്തു.. സണ്ണി കാഫേ ലാട്ടെയും ഒരു ചിക്കന്‍ സാന്‍വിച്ചും ഓര്‍ഡര്‍ ചെയ്തു.. മിനി കാഫേ കാഫീ ഡേ യുടെ പുരാണങ്ങലേക്ക്...
"ഇവിടെ വരുന്നുത് പൊതുവെ കോളേജില്‍ പഠിക്കുന്നവര്‍, കോളേജ് പഠനം തീര്ന്നു ജോലി തുടങ്ങിയവര്‍.. കമിതാക്കള്‍.. തുടങ്ങി കൊച്ചമമമാര്‍ വരേ.."
"എന്തൊക്കെ പറഞ്ഞാലും എനിക്കിവിടത്തേ ചോക്ലേറ്റ് ഫാന്ടസി ആഴ്ചയില്‍ ഒരു തവണ കഴിചില്ലെങ്കില്‍ ഉറക്കം വരത്തില്ല... സണ്ണിച്ചായന്‍ ഉള്ളത് കൊണ്ട് തല്‍ക്കാലം കാര്യം നടക്കും.."
സണ്ണി ചിരിച്ചു..
ഇതിനിടെ ഭക്ഷണം എത്തി.. എല്ലാവരും കഴിച്ചു തുടങ്ങി..
നിഷ തന്നെ കുറിച്ചു പറഞ്ഞു തുടങ്ങി... "പഠിച്ചത് ശ്രീ കേരള വര്‍മ കോളേജില്‍, മാത്സ് ആയിരുന്നു മെയിന്‍, കമ്പ്യൂട്ടര്‍ കോഴ്സിനു NIIT യിലാണ് പഠിച്ചത്.. പ്രോഗ്രാമിങ്ങ് കുറച്ചു പഠിച്ചു... C, C++, Java പിന്നെ കുറച്ചു ERP യിലും പയറ്റി നോക്കി.. പ്രൊജക്റ്റ് തീര്‍ന്ന പ്പോള്‍ കമ്പ്യൂട്ടിങ്ങ് പണിയും നിര്‍ത്തി.. ഇപ്പോള്‍ കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ് ആയി ജോലിക്ക് അപ്ലൈ ചെയ്തിട്ടുണ്ട്.. സത്യം പറഞാല്‍ നമ്മള്‍ പഠിച്ച വിഷയങ്ങള്‍ എന്നെങ്കിലും കാലത്തു ഉപകരിക്കും എന്നാണ് തോന്നിയിരുന്നത്.. ഇതിപ്പോ ഭാഷയല്ലാതേ ഒന്നും പ്രത്യേകിച്ച് സഹായമുള്ള തായി തോന്നിയിട്ടില്ല."
സണ്ണി നിഷ പറയുന്നതു ശ്രദ്ധിച്ചു കൊണ്ടു ഭക്ഷണം കഴിക്കുകയായിരുന്നു
ചിരിയോടെ നിഷയോട് പറഞ്ഞു.. "മാത്സ് മെയിന്‍ എടുത്തത് കൊണ്ടു ഇയാള്‍ Einstein ആകുമോ.. പ്രായോഗിഗമായി ചിന്തിക്കുമ്പോള്‍ നമ്മള്‍ ഡിഗ്രിക്ക് പഠിക്കുന്നത് കുറച്ചെങ്കിലും ബിസിനസ്സ് സമ്പന്തിച്ചതാവണം അല്ലെങ്ങില്‍ പിന്നെ ബിസ്സിനസ്സില്‍ സ്പെഷലയ്സു ചെയ്യണം.., കാലം മാറിയിട്ടും നമ്മുടെ പഠന വിഷയങ്ങള്‍ക്ക് വലിയ മാറ്റം വന്നിട്ടില്ല.. ഇതൊക്കെ മതി എന്നുള്ള ഒരു ധാരണ മലയാളികള്‍ക്കുള്ളതു കൊണ്ടാണോ എന്നറിയില്ല"
" ഇനി പ്രോഗ്രാമിങ്ങില്‍ താല്പര്യമാണെകില്‍ എന്‍റെ കമ്പനയില്‍ തുടങ്ങിക്കോളൂ
അതല്ല, ബ്ലൂ ചിപ്പ് കമ്പനയിലെ ഗുമസ്ത പണി മതിയെങ്കില്‍ നാളെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തോളൂ.. ഇന്നത്തെ കാലത്തു സോഫ്റ്റ്‌വെയര്‍ സമ്പന്തമായ എന്തെങ്കിലും ചെയ്യുന്നതാണ് ബുദ്ധി.. കാരണം...പണവും.. പിന്നെ കുറച്ചു ഗ്ലാമറും ഇതില്‍ തന്നെ.. പൊങ്ങച്ചമല്ല.. ഞാന്‍ കാര്യമായി പറയുന്നതാണ്. "
നിഷക്ക് എന്ത് പറയണമെന്നു അറിയുന്നില്ല ...
അത് പിന്നെ, ഞാന്‍ എന്താ വീട്ടില്‍ പറയുക ..
അതുവരെ ചോക്കലട്ടു തിന്നിരുന്ന മിനി പറഞ്ഞു.. "നാളെ എന്തായാലും നിഷ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യട്ടെ.. ജോലിയെടുക്കണമോ വേണ്ടയോ എന്ന് പിന്നീടും തീരുമാനിക്കാമല്ലോ.."
നിഷക്ക് അത് ശെരിയായി തോന്നി.. സണ്ണിക്ക് അതത്ര രസിച്ചില്ല..സണ്ണി അടുത്ത ടേബിളില്‍ ഇരിക്കുന്നവരെ വെറുതെ നോക്കി കൊണ്ടിരിക്കുകയാണ്..
നിഷ സണ്ണി യോട് പറഞ്ഞു.. "എനിക്ക് ആലോചിക്കുവാനായ് ഒരു ദിവസം കൂടി തരു.. നാളേ ഞാന്‍ എന്ത് തന്നെ ആയാലും മിനിയോട് പറയാം.."
സണ്ണി ചിരിയോടെ തല കുലുക്കി ..പുറക് തിരിഞ്ഞു ബില്ലിനായ് കൈ കൊണ്ടു ആംഗ്യം കാണിച്ചു. ബില്‍ പേ ചെയ്യുവാന്‍ നിഷ പുറപ്പെട്ടപ്പോള്‍ മിനി തടഞ്ഞു ..എന്നിട്ട് പറഞ്ഞു.."വരട്ടെ ജോലി ശേരിയായിട്ടു മതി ഇതൊക്കെ.. ഇപ്പൊ ഇചായനാണ് ബാങ്ക്.."
മിനിയും നിഷയും കാറില്‍ കയറി.. കാര്‍ CSI ബ്ലോക്ക് കഴിഞ്ഞു ഹോസ്ടലിനു മുന്നിലായ് നിര്‍ത്തി.. മിനിയും നിഷയും ഇറങ്ങി, സണ്ണി വൈകീട്ട് വിളിക്കാമെന്നു പറഞ്ഞു കാറും ഓടിച്ചു പോയി...
നിഷ റൂം വെക്കെറ്റു ചെയ്തു മിനിയുടെ റൂമിലേക്ക് താമസം മാറി..
മിനി SMS നു പിറകേ ആണ്.. ആര്‍ക്കോ മെസ്സേജ് അയച്ചു കൊണ്ടിരിക്കയാണ്..
നിഷ ഉപദ്രവിക്കാതെ ജനലിനു പുറത്തോട്ടും നോക്കി നില്‍ക്കയാണ്.. ജോലിയെ കുറിച്ചു ആലോചിക്കുമ്പോള്‍ സണ്ണി പറഞ്ഞതു കാര്യമായി തോന്നി.. വീട്ടില്‍ എന്താണ് പറയുക. കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിലെ കിട്ടിയ ജോലി കളഞ്ഞു, ഒരു ചെറിയ കമ്പനയില്‍ ജോയിന്‍ ചെയ്യുകയാണെന്നോ?...
അപ്പന്‍ ജീവിച്ചിരുന്നെങ്ങില്‍ ചോദിക്കാമായിരുന്നു.. ഇതിലേത് എടുക്കണമെന്നു..
അമ്മക്ക് എന്ത് തന്നെ ആയാലും ആങ്ങളമാരുടെ തെറി കേള്‍ക്കാം.. അതല്ലാതെ എന്താണ് അവര്‍ കൊടുത്തിരിക്കുന്നത്... ഈ ജീവിതത്തില്‍..
എഴുതിയത് Gopan | ഗോപന് at 00:33 4 comments
Labels: നുണ കഥ രണ്ടാം ഭാഗം
December 18, 2007
ഡിസംബര്‍ ഓര്‍മകളിലൂടെ -ഒന്നാം ഭാഗം
കാരണങ്ങള്‍ പലതാണ്.. പഴയ ചങ്ങാതി മുതല്‍ പുതിയ ബോസ്സ് വരെ..
എല്ലാവര്‍ക്കും അവരുടെ നീതികരണം കാണും.. നിഷ ജനലിലൂടെ താഴെ വാഹനങ്ങള്‍ പോകുന്നതും കടകളില്‍ തൂങ്ങുന്ന ക്രിസ്തുമസ് നക്ഷത്രങ്ങളെയും നോക്കി നിന്നു..
അതൊരു ഡിസംബര്‍ മാസം, ജോലിക്കുള്ള ഇന്റര്‍വ്യൂ ആയി വന്നതാണ്..
അറിയാവുന്ന ആരും ഉണ്ടായിരുന്നില്ല ബാംഗ്ലൂരില്‍, എങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് നോക്കാതേ യാത്ര പുറപ്പെട്ടു, യാത്രയാക്കാന്‍ അനുജന്‍ വന്നിരുന്നു റെയില്‍വേ സ്‌റ്റേഷനില്‍.
ട്രെയിനില്‍ ഉറങ്ങി സമയം തിര്‍ത്തു, പുലര്‍ച്ചെ ബാംഗ്ലൂരില്‍ എത്തി..
ക്രിസ്ത്യന്‍ വിമന്‍സ് ഹോസ്റ്റലില്‍ റൂം ബുക്ക് ചെയ്തിരുന്നതിനാല്‍ താമസപ്രശ്നം ഒഴിവായി. ഓട്ടോറിക്ഷ പിടിച്ചു ഹോസ്റ്റലില്‍ എത്തി, തിരക്കിട്ട് കുളിച്ചു, ഇന്റര്‍വ്യൂ ചെയ്യുന്ന ഇടത്തിലേക്ക് എത്തി. ദൈവം കഴിഞ്ഞാല്‍ പിന്നെ ഓട്ടോറിക്ഷക്കാരനാണ് എന്ന് നിഷക്ക് ബോധ്യമായ ദിവസം.. അഞ്ചു മിനുട്ടിനു മുന്‍പ് എങ്ങനെയോ..എത്തിപ്പെട്ടു..
ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല..അതുകൊണ്ട് എന്തോ ഒരു ആത്മ വിശ്വാസം പോലെ തോന്നി.. ജീവിതത്തിലെ ഒന്നാമത്തെ ഇന്റര്‍വ്യൂ ആയതു കൊണ്ടു ചെറിയ ഒരു പേടി തോന്നി.. പുറത്തു കാണിക്കതിരിക്കാന്‍ ആവുന്ന അത്ര ശ്രമിച്ചു... നിഷയെ ഇന്റര്‍വ്യൂ റൂമിലേക്ക് വിളിച്ചു.. സര്‍ട്ടിഫിക്കറ്റ് ഫയലും എടുത്തു റൂമില്‍ കയറുമ്പോള്‍ ഇന്റര്‍വ്യൂ പാനലില്‍ ഇരിക്കുന്നയാളെ ശ്രദ്ധിച്ചു..എവിടെയോ കണ്ട മുഖം..
വിനയനു മായുള്ള ഇന്റര്‍വ്യൂ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തീര്‍ന്നു..
നിഷയോടു ഫൈനല്‍ റൌണ്ടിനു വേണ്ടി അടുത്ത ദിവസം വരുവാന്‍ അറിയിച്ചു.. നിഷക്ക് സന്തോഷവും പിന്നെ അല്പം കൂടുതല്‍ ടെന്‍ഷനും, ഹോസ്റ്റലില്‍ ഒരു ദിവസമേ ബുക്കിംഗ് ഉള്ളു, എന്തും സംഭവിക്കാം. ഇന്റര്‍വ്യൂ കഴിഞ്ഞ വിവരത്തിനു അനുജന് മൊബൈലി ല്‍മെസ്സേജ് അയച്ചു..
നിഷ തല കുലുക്കി അതെ എന്ന് സമ്മതിച്ചു ...
ഡ്രൈവര്‍ വിടാനുള്ള ഭാവമില്ല, കൂടുതല്‍ ചോദ്യങ്ങള്‍.. എന്തിനാണ് ബാംഗ്ലൂരില്‍ വന്നത് എന്ന് തുടങ്ങി വീട്ടില്‍ ഉള്ള ആളുകളുടെ എണ്ണം വരെ.. നിഷക്ക് വിശപ്പും തമിഴന്‍റെ വധവും ചേര്‍ന്നപ്പോള്‍ ക്ഷമ നശിച്ചു.. പിന്നെ കിട്ടാവുന്ന തമിഴില്‍ കാച്ചി.. " തലൈവലി എനക്ക്, അതിനാലെ പേസ മുടിയിലേ"..
തമിഴന്‍ മനസില്ലായ പോലെ ചിരിച്ചു.. " മാത്ര വേണ മാ ? "
നിഷയുടെ തമിള്‍ അവിടെ തീര്‍ന്നു.. മനസില്ലവാത്ത ഭാവത്തില്‍ തമിഴനെ നോക്കി..
തമിഴന്‍ പുറത്തു നോക്കുകയാണ്.. അടുത്ത മെഡിക്കല്‍ ഷോപ്പിന്നരികില്‍ വണ്ടി നിര്‍ത്തി. നിഷക്ക് കാര്യം മനസിലായ്.. ഇപ്പോള്‍ ആങ്ങ്യ ഭാഷയില്‍ പേഴ്സ് ചൂണ്ടി കാണിച്ചു..
തമിഴന് മനസ്സിലായില്ല എങ്കിലും, വണ്ടിഎടുത്തു ഹോസ്റ്റല്‍ ലകഷ്യമാക്കി.
തന്‍റെ ഊഴത്തിനായ് കാത്തു നില്‍ക്കുമ്പോള്‍, മലയാളിയെ പോലെ തോന്നിക്കുന്ന ഒരു യുവാവിനെ കണ്ടു. എന്തോ പ്രത്യേകിച്ച് പരിച്ചയപെടാണോ സംസാരിക്കണോ തോന്നിയില്ല..
പക്ഷെ..അയാള്‍ നിഷയെ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
മിനി അവിടെ കണ്ട യുവാവിനെ പരിചയ പെടുത്തി.. സണ്ണി കുര്യന്‍ എന്‍റെ കസിന്‍ ആണ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. നിഷയെ കുറിച്ചു സണ്ണിയോട് മിനി പറഞ്ഞു.. നിഷ തൃശ്ശൂരില്‍ നിന്നാണ്, ഇവിടെ ജോലിക്കായി എത്തിയതാണ്.. നാളെയാണ് ഫൈനല്‍ ഇന്റര്‍വ്യൂ..
" ഞങ്ങള്‍ പുറത്തു പോയി ലഞ്ച് കഴിക്കുവാനായ് പോകുകയാണ്, വരുന്നോ.". എന്ന് സണ്ണി തിരക്കി.. നിഷ മിനിയുടെ മുഖത്തേക്ക് നോക്കി..മിനി വിളിച്ചു.. "വരൂ നിഷാ.. നിങ്ങള്ക്ക് ഈ നഗരം അത്ര അറിയാത്തതു കൊണ്ടു പറയുകയാണ്.."
നിഷ സണ്ണിയുടെയും മിനിയുടെയും കൂടെ കാറില്‍ കയറി പോയി.
സണ്ണിയെ കുറിച്ചു മിനി പറഞ്ഞു തുടങ്ങി.. സണ്ണി സ്വന്തമായി ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുന്നു, ജയ നഗറില്‍.. അന്‍പതു പേര്‍ സണ്ണിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്നുട് ഇന്ത്യയിലും പുറത്തു മായ്. മിനി സണ്ണിയുടെ കസിന്‍ ആണ്.
സണ്ണി കാര്‍ കാഫെ ഡേ യുടെ മുന്നില്‍ നിര്‍ത്തി. മിനിയോട് ചോദിച്ചു.. " ഭക്ഷണം ഇവിടെ വേണമോ അതോ മലയാളി ഹോട്ടലില്‍ വേണമോ? " മിനി നാക്ക് പുറത്തോട്ടു നീട്ടി ഭക്ഷണം എത്ര രുചികരമാണ് എന്ന് കാണിച്ചു.. എന്തെങ്കിലും സണ്ണി പറയും മുന്‍പ് കാറിന്‍റെ ഡോര്‍ തുറന്നു മിനി പുറത്തെത്തി.. നിഷയും കൂടെയിറങ്ങി .. സണ്ണി കാര്‍ പാര്ക്ക് ചെയ്തു കാഫെ ഡയിലോട്ടു കയറി..
എഴുതിയത് Gopan | ഗോപന് at 23:09 7 comments
Labels: നുണ കഥ ഒന്നാം ഭാഗം