January 04, 2008

പക്ഷികളും പൂമ്പാറ്റകളും - 2



കഴിഞ്ഞ പോസ്റ്റില്‍ ചേര്‍ക്കാന്‍ കഴിയാതിരുന്ന ചില ചിത്രങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായ്‌ ചേര്‍ക്കുന്നു.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ എഴുതുക..

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

ഗീത ഗീതികളുടെ കവിത....



hornbill bird
"ശെടാ, ഇതെങ്കിലും പടം പിടിക്കാതിരുന്നു കൂടെ.."






victoria crowned pigeon
" പേരിനൊരു കുറവുമില്ല, തല്‍ക്കാലം സര്‍ക്കാരു ജോലി..
ജീവിക്കേണ്ടേ ചേട്ടാ.. "


madagascar teal duck

"ചേട്ടാ ദേ ക്യാമറ..ശോ..നാണമില്ലാത്തവന്‍"




ഇലപൊഴിയും കാലത്ത്..










" സുഖമായി ഒന്നു ഇരുന്നതിപ്പഴാണ്.. ശല്യം ചെയ്യല്ലേ.. പ്ലീസ്.."






"ആമിനാ, ഇയ്യെബിടെന്‍റെ ഖല്‍ബെ..

ഞമ്മന്‍ സല്‍മാന്‍റെ പോലെ മസ്സില് പിടിച്ചു

നി‍ക്കാന്‍തോടങ്ങീട്ട് ഇമ്മിണി നേരായി.."












17 comments:

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പക്ഷികള്‍ക്കും പൂമ്പാറ്റകള്‍ക്കും പ്രകൃതി അതിന്റെ സൌന്ദര്യം അറിഞ്ഞങ്ങ് കൊടുത്തേക്കുവാ അല്ലെ മാഷെ.?

ഒരു “ദേശാഭിമാനി” said...

ഗോപന്‍ മനസ്സറിഞ്ഞു പ്രകൃതിയെ സ്നേഹിക്കുന്ന ആളാണല്ലെ!
ആശംസകളൊടെ!

ഗീത said...

ശ്രീ. ഗോപന്‍, മഷിത്തണ്ടിലെ പൂമ്പാറ്റായോട് എന്ന പാട്ടിനെഴുതിയ കമന്റില്‍ നിന്നാണിവിടെ എത്തിയത്‌.

ഇവിടെ വന്നപ്പോള്‍ ആദ്യം കണ്ടത്‌ ആ പാട്ടിനുവേണ്ടി എടുത്തതുപോലൊരു ചിത്രം - പൂവിലിരിക്കുന്ന പൂമ്പാറ്റ!
ഗോപന്‍ സര്‍, ഈ പടം ആ പോസ്റ്റില്‍ കൂടി ഒന്നു ചേര്‍ക്കുമോ?

ഫോട്ടോകള്‍ എല്ലാം മനോഹരം.ആ പ്രാവിന്റെ ക്രൌണിന് എന്തു ഭംഗി.
അടിക്കുറിപ്പുകളും രസകരം.

എല്ലാ ഫോട്ടോകളും കണ്ടു. പ്രകൃതി സ്നേഹിയാണല്ലേ?

Gopan | ഗോപന്‍ said...

സജി.. വളരെ നന്ദി.., നമുക്കു പുതിയ ഒരു ബ്ലോഗിന്‍റെ പനിപ്പുരയിലേക്ക് നീങ്ങാം..ഉടനെ തന്നെ..
ദേശാഭിമാനി സാറിനു.. : ശരിയാണ്, ഞാനൊരു പ്രകൃതി സ്നേഹി യാണ്, അതിന്റെ ചാരുതയെ വിസ്മയത്തോടെ നോക്കിക്കാണുന്ന ഒരു ചെറിയ വ്യക്തി..
ഗീത ഗീതികള്‍ : ഈവഴി വന്നതില്‍ വളരെ നന്ദി..എടുക്കുക ആവശ്യമുള്ളത്ര ചിത്രങ്ങള്‍..എനിക്ക് വളരെ സന്തോഷമേ യുള്ളൂ..
(you can take it from my flicker site link..please see in post 2)

നിരക്ഷരൻ said...

ഞാനും ചില പടങ്ങള്‍‌ എടുക്കും കെട്ടോ.

കണ്ടുമടുത്ത എന്റെ വാള്‍പേപ്പറുകള്‍‌ മാറ്റി കൂറച്ച് ജീവനുള്ള ചിത്രങ്ങള്‍‌ള്‍ ഇടണമെന്ന് തോന്നുമ്പോള്‍.

ഉപാസന || Upasana said...

Good ones
:)
upaasana

Gopan | ഗോപന്‍ said...

നിരക്ഷരന്‍: വന്നതില്‍ വളരെ സന്തോഷം.. എടുക്കുക ആവശ്യമുള്ള ചിത്രങ്ങളെല്ലാം..പടങ്ങള്‍ ഞാന്‍ ഫ്ലിക്കര്‍ സൈറ്റിലേക്ക് മാറ്റുന്ന പണിയിലാണ്..അതു‌ കഴിഞ്ഞാല്‍ ബ്ലോഗില്‍ ചേര്‍ക്കാം..

ഉപാസന: വളരെ നന്ദി..

പ്രയാസി said...

ഗോപാ..

നല്ല ചിത്രങ്ങള്‍..മനോഹരം..:)

ഒരു അഭിപ്രായം പറയട്ടെ കുറച്ചു കൂടി വലിയ സൈസില്‍ പോസ്റ്റൂ..

ക്ലിക്കാതെ തന്നെ നല്ലോണം കാണാല്ലൊ..:)

Gopan | ഗോപന്‍ said...

പ്രയാസി മാഷേ.. വന്നതിലും അഭിപ്രായമെഴുതിയതിലും വളരെ നന്ദി.. ഇനിയുള്ള എല്ലാ പോസ്റ്റും വലിയ ചിത്രമായി തന്നെ പോസ്റ്റ് ചെയ്യാം..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല ചിത്രങ്ങള്‍...മനോഹരം

Gopan | ഗോപന്‍ said...

വളരെ നന്ദി പ്രിയ.

അപര്‍ണ്ണ said...

ആദ്യായിട്ടാ കാണുന്നെ ഇത്‌. നന്നായി ഇഷ്ടപ്പെട്ടു, നല്ല പടങ്ങള്‍.

Gopan | ഗോപന്‍ said...

അപര്‍ണ്ണ: വളരെ നന്ദി ഇവിടെ വന്നതിലും അഭിപ്രായമെഴുതിയതിലും..

Unknown said...

nannayirikkunnu gopan...
beautiful photography!
all the best!

Neetha

Gopan | ഗോപന്‍ said...

thank you neetha.

ഗുപ്തന്‍ said...

തകര്‍പ്പന്‍ പടങ്ങള്‍ വീണ്ടും ഇതെങ്ങനെ ഒപ്പിക്കുന്നു മാഷേ..

Gopan | ഗോപന്‍ said...

ഗുപ്തന്‍ മാഷേ.
ഇതു കഴിഞ്ഞ വര്‍ഷം ഇവിടത്തെ വേനലില്‍ ഒപ്പിച്ചതാ മാഷേ.വലിയ പ്രയാസം ഒന്നും ഇല്ല, ചുമ്മാ ചെന്നു ക്ലിക്കണം.
വളരെ നന്ദി ഇവിടെ വന്നതില്‍..