December 29, 2007

ഡിസംബറിന്‍റെ ഓര്‍മകള്‍ - എട്ടാം ഭാഗം

ഹോസ്റ്റ്ല്‍ റൂം - രാത്രി..

അമ്മക്ക് ഫോണ്‍ ചെയ്യുന്ന നിഷ. സണ്ണിയുടെ വീട്ടില്‍ വിരുന്നിനു പോയ കാര്യങ്ങള്‍ വളരെ ശ്രദ്ധിച്ചു കൊണ്ടു പറയുകയാണ് നിഷ അമ്മയോട് . തന്‍റെ പ്രേമ ബന്ധമൊഴികെ മറ്റെല്ലാം അമ്മയോട് പറയുന്നു.. നിഷയുടെ മുഖഭാവങ്ങളില്‍ നിന്നു അമ്മ സന്തോഷത്തിലാണെന്നു വ്യക്തം..പിന്നീട് വിളിക്കാമെന്നു പറഞ്ഞു ഫോണ്‍ വെക്കുന്നു..

കിടക്കയില്‍ മുകളിലേക്കും നോക്കി കിടക്കുന്ന നിഷ.. എന്തോ ആലോചിക്കുകയാണ്..


പിന്നെ ഡയറി എടുത്തു തന്‍റെ മനസ്സു പകര്‍ന്നെഴുതുന്നു..

" തനിക്കീ സ്നേഹവും ആദരവും അര്‍ഹ്യപ്പെട്ടതോ അല്ലയോ എന്ന് മനസ്സിലാകുന്നേയില്ല.
ജോസിന്‍റെ മകള്‍ക്ക്‌ പുറത്തു നിന്നുള്ള ആദ്യമായുള്ള അംഗീകാരമാണിത്. അതുകൊണ്ട് പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുവാന്‍ വളരെ പ്രയാസം തോന്നി.."

"ദൈവമേ സണ്ണിച്ചായനു മനസ്സിനു ചേര്‍ന്ന നല്ല ഒരു പെണ്‍കുട്ടിയെ നല്‍കേണമേ.. ഈയുള്ളവളെ കൂടുതല്‍ പരീക്ഷിക്കാതിരിക്കേണമേ ..എനിക്കെന്‍റെ ചെറിയ ലോകവും സ്വപ്നങ്ങളും ധാരാളമാണ് കഴിഞ്ഞു കൂടുവാന്‍.."
------------------------------------------------------------------------------------------------
നിഷയുടെ ഓഫീസ് - മദ്ധ്യാഹ്നം.

പ്രൊജക്റ്റ് ഇന്റര്‍വ്യൂ തീര്‍ന്നു സെലക്ഷന്‍ കിട്ടിയ സന്തോഷത്തില്‍ ഇരിക്കുന്ന നിഷ.
ബീവേര്‍ടന്‍ കേന്ദ്രമാക്കിയുള്ള സ്പോര്‍ട്സ്‌ വെയര്‍ കമ്പനിയുടെ ഏഷ്യപസഫിക് രാജ്യങ്ങളുടെ സിസ്റ്റം സപ്പോര്‍ട്ട് ആണ് ബാംഗളൂരില്‍ നിന്നു നിഷയും ടീമും ചെയ്യുന്നത്..

ഇരുപത് പേരെന്കിലും ഉള്ള ടീമില്‍, നിഷ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ഓഫ്ഷോര്‍ ടീം ലീഡിനാണ്. പ്രൊജക്റ്റ് സ്ട്രക്ചര്‍ ഈമെയിലില്‍ വന്നത് ആകാംക്ഷയോടെ വായിക്കുകയായിരുന്നു നിഷ.

സണ്ണി വന്നതറിഞ്ഞില്ല പുറകില്‍..

" കണ്‍ഗ്രാട്സ് നിഷ, ഐ അം ഗ്ലാഡ്‌ ദാറ്റ് യു മേഡ് ഇറ്റ്‌. ആന്‍ഡ്‌ ടു യോര്‍ സര്‍പ്രൈസ് ദ ടീം നീഡ് ടു ട്രാവല്‍ ടു ബീവേര്‍ടന്‍ ഓര്‍ പോര്‍ട്ട്ലാന്‍ഡ് ഫോര്‍ ഇന്ടക്ഷന്‍ ട്രെയിനിംഗ്, ‌ സൂണ്‍ അഫ്റെര്‍ ദ വിസ ഈസ് പ്രോസസ്ട്. സേ ഇന്‍ ടെന്‍ ടു ഫിഫ്ടീന്‍ ഡെയ്സ് "

നിഷ വായും തുറന്നിരിക്കുകയാണ് ..
ഇതു കണ്ടു സണ്ണി ആരാഞ്ഞു.. "ആര്‍ യു ഓക്കേ ? "
ആണെന്ന് പറഞ്ഞു വിളറിയ ഒരു ചിരിയോടെ നിഷ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു..
പിന്നെ സണ്ണിയുടെ കൂടെ മറ്റുള്ള മെംബേഴ്സ് ഇരിക്കുന്ന ഇടത്തേക്ക് പോയി..

പ്രൊജക്റ്റ് ഓഫീസ് മീറ്റിങ്ങ് റൂം..

സണ്ണിയും പ്രൊജക്റ്റ് ടീം ലീഡ് അമീത് ഭിധേയും ആണ് സംസാരിക്കുന്നത്
ബാക്കിയുള്ളവര്‍ കേട്ടിരിക്കുന്നു.. വലിയ ബിസിനസ്സ് സാധ്യതകള്‍ ഉള്ള ഒരു പ്രൊജക്റ്റ് ആണിത്...ഇപ്പോഴത്തെ ടീമിന്‍റെ പ്രയത്നം പോലെ ഇരിക്കും ഭാവി ബിസിനസ്സ് സാധ്യതകള്‍ വി കാന്‍ട് ഫെയില്‍. സണ്ണി പറഞ്ഞു.

ക്യുബിക്കിളില്‍ തനിയെ ഇരിക്കുന്ന നിഷ.
മുഖത്ത് സന്തോഷവും ഉത്കണ്ടയും..
അമ്മയോടെന്തു പറയും.. ജനുവരിയില്‍ നാട്ടില്‍ വരില്ലെന്നോ..

അമ്മയുടെ മുഖം മനസ്സിലോര്‍ത്തു കൊണ്ടു താടിക്കു കയ്യും കൊടുത്തിരിക്കുന്ന നിഷ.
പിന്നീട് എന്തോ ഓര്‍ത്തിട്ടെന്ന പോലെ നിഷ മിനിക്ക് ഇമെയില്‍ ടൈപ്പ് ചെയ്യുന്നു..
ഓഫീസ് ബോയ്‌ വന്നു ഒരു കവര്‍ നല്കി തിരിച്ചു പോയി..
മിനിക്കുള്ള ഇമെയില്‍ അയച്ചതിനു ശേഷം നിഷ കവര്‍ തുറന്നു നോക്കുന്നു..
തന്‍റെ ആദ്യസാലറി സ്ലിപ്‌, വിശ്വസിക്കുവാന്‍ കഴിഞ്ഞില്ല
സന്തോഷത്തോടെ അനുജന് മെസ്സേജ് അയച്ചു മൊബൈലില്‍.
അധികം താമസിയാതെ ഓഫീസില്‍ നിന്നിറങ്ങി.. നേരെ പള്ളിയിലേക്ക് പോയി..വഴിയില്‍ ആട്ടോ നിര്‍ത്തി മെഴുകുതിരി വാങ്ങുവാനും മറന്നില്ല.


മനസ്സു നിറയെ പ്രാര്‍ത്ഥിച്ചു..ദൈവത്തിനും സണ്ണിക്കും മിനിക്കും നന്ദി പറഞ്ഞു..
പള്ളിയില്‍ നിന്നിറങ്ങി അടുത്തുള്ള ICICI ക്യാഷ് മഷീനില്‍ നിന്നും പൈസ എടുത്തു.. പോസ്റ്റ് ഓഫീസില്‍ പോയ് അമ്മയുടെ പേരില്‍ പണം അയച്ചു.. പിന്നെ ഹോസ്ടലില്‍ വന്നു കൊടുക്കുവാനുള്ള റൂം വാടകയും ഓഫീസ് കൌണ്ടറില്‍ അടച്ചു.. പണിയെല്ലാം തീര്‍ന്ന സമാധാനത്തോടെ റൂമില്‍ എത്തി..

ഹോസ്റ്റല്‍ റൂം.

വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്ന നിഷ. അമ്മയോട് ആദ്യ ശമ്പളം കിട്ടിയ സന്തോഷം പങ്കിടുകയാണ്
പിന്നീട് തനിക്ക് അമേരിക്കക്ക് പോകേണ്ട കാര്യവും പറഞ്ഞു..അമ്മക്ക് പരിഭ്രമം, നിഷ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു..ഓഫീസില്‍ കൂടെ ജോലിചെയ്യുന്ന മറ്റുള്ളവരും ഉണ്ടല്ലോ. അത് കൊണ്ടു പേടിക്കുവാനായ് ഒന്നും ഇല്ല.. അമ്മക്ക് വിശ്വാസം ആയില്ലെന്നു തോന്നുന്നു.. നിഷ ഫോണ്‍ കട്ട് ചെയ്തു..കിടക്കയിലേക്ക് ചെരിഞ്ഞു..

പിന്നെ എന്തോ ഓര്‍ത്തു എഴുനേറ്റു..

കൌണ്ടറില്‍ നിന്നു കൊണ്ടുവന്ന കത്ത് തുറന്നു നോക്കി.. അത് സനലിന്‍റെ കത്താണ്‌..


" നിഷക്ക് സുഖമെന്നു കരുതട്ടെ...ഞാന്‍ ഇതെഴുതുന്നത് മുംബയിലെ താനെയില്‍ നിന്നാണ്.. അവസാനം ഇവിടെ ആണ് എത്തിചേര്‍ന്നത്‌.. എന്‍റെ കസിന്‍ ഇവിടെ ഉണ്ട്‌, അവന്‍റെ കൂടെയാണ് തല്‍ക്കാലത്തേക്ക് താമസം.. ജോലിയായില്ല ഇതുവരെ. ഭാഷ എനിക്ക് ഒരു പ്രശ്നം തന്നെ.. എനിക്ക് ഹിന്ദി വായില്‍ വരുന്നില്ല, എന്നാല്‍ എന്‍റെ കൂടെയുള്ളവന്‍ തുമ്മുന്നതു വരെ ഹിന്ദിയിലും മറാട്ടിയിലും ആണ്.. പിന്നെ ഈവനിംഗ് MBA കോഴ്സിനു ചേര്‍ന്നു കുര്‍ളയില്‍. എലെക്ടീവ്സ്നു ഇനിയും സമയമുള്ളത് കൊണ്ട് തീരുമാനിച്ചിട്ടില്ല എന്തെടുക്കണം എന്ന്.. അത്രയുമാണ് ഇവിടത്തെ വിശേഷങ്ങള്‍.

തനിക്കെന്തെങ്കിലും ജോലി ശെരിയായോ, മറുപടി തന്‍റെ സൌകര്യപൂര്‍വ്വം താഴെയുള്ള വിലാസത്തില്‍ അയക്കുക. സ്നേഹത്തോടെ , സനല്‍ " പി.സ്. എന്‍റെ പുതിയ മോബൈല്‍ ഫോണ്‍ നമ്പര്‍ ഇവിടെ ചേര്‍ക്കുന്നു..

നിഷ ആകാംക്ഷയോടെ വായിച്ചു തീര്‍ത്തു.. നിശയുടെ മുഖത്ത് ചെറിയ ചിരി, ഫോണ്‍ നമ്പറും പുതിയ വിലാസവും എഴുതിയെടുക്കുകയാണ്.. പിന്നെ ഫോണ്‍ എടുത്തു മെസ്സേജ് ടൈപ്പ് ചെയ്തു സനലിനു..

When the news is all bad,
And the sky is all gray,
And the chocolate is all gone,
Remember….
You will always have me for a friend. - Nisha.

2 comments:

ദിലീപ് വിശ്വനാഥ് said...

കഥ ഒന്നു മുറുക്കിയെടുക്കൂ ഗോപാ...
നന്നാവുന്നുണ്ട്.

Gopan | ഗോപന്‍ said...

വാല്‍മീകി സാറേ,
വളരെ നന്ദി.. ഇതു ആദ്യകഥ ആയതിനാല്‍
കഥ പറയുന്ന ടെക്‌നിക്‌സ്‌ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു..
ഞാന്‍ കഴിയുന്നത്ര ശ്രദ്ധിക്കാം..
സ്നേഹപൂര്‍വ്വം
ഗോപന്‍