December 20, 2007

ഡിസംബര്‍ ഓര്‍മകളിലൂടെ -രണ്ടാം ഭാഗം

സണ്ണിയും മിനിയും നിഷയും കാഫേ കാഫീ ഡേ യുടെ ഒഴിഞ്ഞ ഒരു കോണില്‍ ഇരുന്നു.. മിനി പുതിയ ഒരു കൂട്ടുകാരിയെ കിട്ടിയ ഉഷാറിലാണ്.. കാഫേ കാഫീ ഡേ ആണ് വിഷയം.. നിഷ അടുത്ത ദിവസത്തേക്കുള്ള ഇന്റര്‍വ്യൂവിനായ് തയ്യാറെടുക്കുകയാണോ എന്ന് തോന്നും.. വളരെ ശ്രദ്ധയോടെ മിനിയുടെ വിവരണം കേട്ടു ഇരിക്കുകയാണ്.. സണ്ണി രണ്ടു പേരെയും മാറി മാറി നോക്കി, സര്‍വീസ്‌ കൌണ്ടറില്‍ ഇരിക്കുന്ന സ്ടാഫിനു നേരെ കൈ കൊണ്ടു മെനു കാര്‍ഡിനായ് ആംഗ്യം കാണിച്ചു..

മിനി മെനു നോക്കാതേ തന്നെ ഓര്‍ഡര്‍ ചെയ്തു..
ചിക്കന്‍ സാന്‍വിച്ച് , ചോക്ലേറ്റ് ഫാന്ടസി പിന്നേ മിനറല്‍ വാട്ടര്‍..
എന്നിട്ട്.. നിഷയോട് പറഞ്ഞു.. നിഷ.. ഈ സാന്‍വിച്ച് ചിക്കന്‍ തെരിയാകിയുടെ രുചിയില്‍ ഉണ്ടാക്കിയതാണ്.. കഴിച്ചു നോക്കൂ.. നിഷ ശെരിയെന്നു തല കുലുക്കി..
മിനി ഓര്‍ഡര്‍ ഡബിള്‍ ചെയ്തു.. സണ്ണി കാഫേ ലാട്ടെയും ഒരു ചിക്കന്‍ സാന്‍വിച്ചും ഓര്‍ഡര്‍ ചെയ്തു.. മിനി കാഫേ കാഫീ ഡേ യുടെ പുരാണങ്ങലേക്ക്...
"ഇവിടെ വരുന്നുത് പൊതുവെ കോളേജില്‍ പഠിക്കുന്നവര്‍, കോളേജ് പഠനം തീര്ന്നു ജോലി തുടങ്ങിയവര്‍.. കമിതാക്കള്‍.. തുടങ്ങി കൊച്ചമമമാര്‍ വരേ.."

"എന്തൊക്കെ പറഞ്ഞാലും എനിക്കിവിടത്തേ ചോക്ലേറ്റ് ഫാന്ടസി ആഴ്ചയില്‍ ഒരു തവണ കഴിചില്ലെങ്കില്‍ ഉറക്കം വരത്തില്ല... സണ്ണിച്ചായന്‍ ഉള്ളത് കൊണ്ട് തല്‍ക്കാലം കാര്യം നടക്കും.."

സണ്ണി ചിരിച്ചു..
ഇതിനിടെ ഭക്ഷണം എത്തി.. എല്ലാവരും കഴിച്ചു തുടങ്ങി..
നിഷ തന്നെ കുറിച്ചു പറഞ്ഞു തുടങ്ങി... "പഠിച്ചത് ശ്രീ കേരള വര്‍മ കോളേജില്‍, മാത്സ് ആയിരുന്നു മെയിന്‍, കമ്പ്യൂട്ടര്‍ കോഴ്സിനു NIIT യിലാണ് പഠിച്ചത്.. പ്രോഗ്രാമിങ്ങ് കുറച്ചു പഠിച്ചു... C, C++, Java പിന്നെ കുറച്ചു ERP യിലും പയറ്റി നോക്കി.. പ്രൊജക്റ്റ് തീര്‍ന്ന പ്പോള്‍ കമ്പ്യൂട്ടിങ്ങ് പണിയും നിര്‍ത്തി.. ഇപ്പോള്‍ കസ്റ്റമര്‍ സര്‍വീസ്‌ എക്സിക്യൂട്ടീവ് ആയി ജോലിക്ക് അപ്ലൈ ചെയ്തിട്ടുണ്ട്.. സത്യം പറഞാല്‍ നമ്മള്‍ പഠിച്ച വിഷയങ്ങള്‍ എന്നെങ്കിലും കാലത്തു ഉപകരിക്കും എന്നാണ് തോന്നിയിരുന്നത്.. ഇതിപ്പോ ഭാഷയല്ലാതേ ഒന്നും പ്രത്യേകിച്ച് സഹായമുള്ള തായി തോന്നിയിട്ടില്ല."




സണ്ണി നിഷ പറയുന്നതു ശ്രദ്ധിച്ചു കൊണ്ടു ഭക്ഷണം കഴിക്കുകയായിരുന്നു
ചിരിയോടെ നിഷയോട് പറഞ്ഞു.. "മാത്സ് മെയിന്‍ എടുത്തത്‌ കൊണ്ടു ഇയാള്‍ Einstein ആകുമോ.. പ്രായോഗിഗമായി ചിന്തിക്കുമ്പോള്‍ നമ്മള്‍ ഡിഗ്രിക്ക് പഠിക്കുന്നത് കുറച്ചെങ്കിലും ബിസിനസ്സ് സമ്പന്തിച്ചതാവണം അല്ലെങ്ങില്‍ പിന്നെ ബിസ്സിനസ്സില്‍ സ്പെഷലയ്സു ചെയ്യണം.., കാലം മാറിയിട്ടും നമ്മുടെ പഠന വിഷയങ്ങള്‍ക്ക്‌ വലിയ മാറ്റം വന്നിട്ടില്ല.. ഇതൊക്കെ മതി എന്നുള്ള ഒരു ധാരണ മലയാളികള്‍ക്കുള്ളതു കൊണ്ടാണോ എന്നറിയില്ല"

" ഇനി പ്രോഗ്രാമിങ്ങില്‍ താല്പര്യമാണെകില്‍ എന്‍റെ കമ്പനയില്‍ തുടങ്ങിക്കോളൂ
അതല്ല, ബ്ലൂ ചിപ്പ് കമ്പനയിലെ ഗുമസ്ത പണി മതിയെങ്കില്‍ നാളെ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്തോളൂ.. ഇന്നത്തെ കാലത്തു സോഫ്റ്റ്‌വെയര്‍ സമ്പന്തമായ എന്തെങ്കിലും ചെയ്യുന്നതാണ്‌ ബുദ്ധി.. കാരണം...പണവും.. പിന്നെ കുറച്ചു ഗ്ലാമറും ഇതില്‍ തന്നെ.. പൊങ്ങച്ചമല്ല.. ഞാന്‍ കാര്യമായി പറയുന്നതാണ്‌. "
നിഷക്ക് എന്ത് പറയണമെന്നു അറിയുന്നില്ല ...
അത് പിന്നെ, ഞാന്‍ എന്താ വീട്ടില്‍ പറയുക ..

അതുവരെ ചോക്കലട്ടു തിന്നിരുന്ന മിനി പറഞ്ഞു.. "നാളെ എന്തായാലും നിഷ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യട്ടെ.. ജോലിയെടുക്കണമോ വേണ്ടയോ എന്ന് പിന്നീടും തീരുമാനിക്കാമല്ലോ.."
നിഷക്ക് അത് ശെരിയായി തോന്നി.. സണ്ണിക്ക് അതത്ര രസിച്ചില്ല..സണ്ണി അടുത്ത ടേബിളില്‍ ഇരിക്കുന്നവരെ വെറുതെ നോക്കി കൊണ്ടിരിക്കുകയാണ്..
നിഷ സണ്ണി യോട് പറഞ്ഞു.. "എനിക്ക് ആലോചിക്കുവാനായ് ഒരു ദിവസം കൂടി തരു.. നാളേ ഞാന്‍ എന്ത് തന്നെ ആയാലും മിനിയോട്‌ പറയാം.."

സണ്ണി ചിരിയോടെ തല കുലുക്കി ..പുറക് തിരിഞ്ഞു ബില്ലിനായ് കൈ കൊണ്ടു ആംഗ്യം കാണിച്ചു. ബില്‍ പേ ചെയ്യുവാന്‍ നിഷ പുറപ്പെട്ടപ്പോള്‍ മിനി തടഞ്ഞു ..എന്നിട്ട് പറഞ്ഞു.."വരട്ടെ ജോലി ശേരിയായിട്ടു മതി ഇതൊക്കെ.. ഇപ്പൊ ഇചായനാണ് ബാങ്ക്.."
മിനിയും നിഷയും കാറില്‍ കയറി.. കാര്‍ CSI ബ്ലോക്ക് കഴിഞ്ഞു ഹോസ്ടലിനു മുന്നിലായ് നിര്‍ത്തി.. മിനിയും നിഷയും ഇറങ്ങി, സണ്ണി വൈകീട്ട് വിളിക്കാമെന്നു പറഞ്ഞു കാറും ഓടിച്ചു പോയി...
നിഷ റൂം വെക്കെറ്റു ചെയ്തു മിനിയുടെ റൂമിലേക്ക്‌ താമസം മാറി..
മിനി SMS നു പിറകേ ആണ്.. ആര്‍ക്കോ മെസ്സേജ് അയച്ചു കൊണ്ടിരിക്കയാണ്..
നിഷ ഉപദ്രവിക്കാതെ ജനലിനു പുറത്തോട്ടും നോക്കി നില്‍ക്കയാണ്‌.. ജോലിയെ കുറിച്ചു ആലോചിക്കുമ്പോള്‍ സണ്ണി പറഞ്ഞതു കാര്യമായി തോന്നി.. വീട്ടില്‍ എന്താണ് പറയുക. കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിലെ കിട്ടിയ ജോലി കളഞ്ഞു, ഒരു ചെറിയ കമ്പനയില്‍ ജോയിന്‍ ചെയ്യുകയാണെന്നോ?...

അപ്പന്‍ ജീവിച്ചിരുന്നെങ്ങില്‍ ചോദിക്കാമായിരുന്നു.. ഇതിലേത് എടുക്കണമെന്നു..
അമ്മക്ക് എന്ത് തന്നെ ആയാലും ആങ്ങളമാരുടെ തെറി കേള്‍ക്കാം.. അതല്ലാതെ എന്താണ് അവര്‍ കൊടുത്തിരിക്കുന്നത്‌... ഈ ജീവിതത്തില്‍..

4 comments:

ശ്രീ said...

തുടരട്ടേ, മാഷേ...

:)

ഹരിശ്രീ said...

കൊള്ളാം ഭായ്,

തുടരൂ...

pearl said...

....just as mesmerizing as ever...
...just as creative as you...

so...full time blogger aayee lee?

Gopan | ഗോപന്‍ said...

ശ്രീ, ഹരിശ്രീ , ജയ
നിങ്ങളുടെ പ്രോത്സാ ഹന ങ്ങള്‍ ക്ക് നന്ദി..
കഥ തുടര്‍ന്നും വായിക്കുമല്ലോ..
സസ്നേഹം
ഗോപന്‍