January 20, 2008

നന്‍മ



http://www.flickr.com/photos/22109639@N03/2206619147/

നന്മയാകുന്ന കാന്തികാണുവാന്‍ കണ്ണിനാകേണമേ..

നല്ല വാക്കിന്‍റെ ശീലു‌ ചൊല്ലുവാന്‍ നാവിലാകേണമേ..

സ്നേഹമാകുന്ന ഗീതമോയെന്‍റെ കാതിനിണയാകണേ ..

സത്യമെന്നുള്ള ശീലമോടെ ഞാന്‍ ശാന്തിയറിയേണമേ..

ഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ ..

ജീവജാലങ്ങളാകെയും ജന്മബന്ധുവായീടണേ ..

ജാതി ഭേദങ്ങള്‍ എന്ന ശാപമോ ദൂരെമറയേണമേ..

ലോകമൊന്നെന്ന പാഠമെന്നുമെന്‍ മനസ്സില്‍ എഴുതേണമേ..

-ശരത് വയലാര്‍-

(ശരത് വയലാര്‍ കല്‍ക്കട്ട ന്യൂസ് എന്ന ചിത്രത്തിനെഴുതിയ ഗാനം.. )

കെ എസ് ചിത്രയുടെ ആലാപനത്തില്‍ ഇവിടെ കേള്‍ക്കാം. http://www.raaga.com/channels/malayalam/album/M0001176.html


3 comments:

സാരംഗി said...

'നന്മ' കേട്ടു, നന്നായിട്ടുണ്ട്. ലിങ്കിനു നന്ദി.

സ്നേഹതീരം said...

നല്ലൊരു കവിത ശ്രദ്ധയില്‍പ്പെടുത്തിയതിന്‌ ഗോപനു നന്ദി. നന്മയുള്ള മനസ്സുകള്‍ കാണുന്നതും സന്തോഷമാണ്‌. ഗോപനെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.

Gopan | ഗോപന്‍ said...

സാരംഗി,kmf,സ്നേഹതീരം

കവിത ഇഷ്ടപ്പെട്ടു വെന്നറിഞ്ഞതില്‍ വളരെ സന്തോഷം. ക്രെഡിറ്റ് ശ്രീ ശരത് വയലാറിനു കൈമാറുന്നു..