http://www.flickr.com/photos/22109639@N03/2206619147/
ഇതിന് മുന്‍പ് പോസ്ടിയ ഒരു കവിത..
ബ്ലോഗ്റോളില്‍ വരാതിരുന്നത് കൊണ്ടു വീണ്ടും പോസ്റ്റുന്നു..
*******************************************
നന്മയാകുന്ന കാന്തികാണുവാന്‍ കണ്ണിനാകേണമേ..
നല്ല വാക്കിന്‍റെ ശീലു ചൊല്ലുവാന്‍ നാവിനാകേണമേ..
സ്നേഹമാകുന്ന ഗീതമോയെന്‍റെ കാതിനിണയാകണേ ..
സത്യമെന്നുള്ള ശീലമോടെ ഞാന്‍ ശാന്തിയറിയേണമേ..
ഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ ..
ജീവജാലങ്ങളാകെയും ജന്മബന്ധുവായീടണേ ..
ജാതി ഭേദങ്ങള്‍ എന്ന ശാപമോ ദൂരെമറയേണമേ..
ലോകമൊന്നെന്ന പാഠമെന്നുമെന്‍ മനസ്സില്‍ എഴുതേണമേ..
-ശരത് വയലാര്‍-
(ശരത് വയലാര്‍ കല്‍ക്കട്ട ന്യൂസ് എന്ന ചിത്രത്തിനെഴുതിയ ഗാനം,
കെ എസ് ചിത്രയുടെ ആലാപനത്തില്‍ ഇവിടെ കേള്‍ക്കാം)
19 comments:
ഈ നല്ല കവിത പോസ്റ്റിയതിന് നന്ദി, ഗോപന്‍.
‘നല്ല വാക്കിന്‍റെ ശീലു ചൊല്ലുവാന്‍ നാവിലാകേണമേ‘ ഈ വരിയില്‍, നാവിനാകേണമേ എന്നാണെന്നു തോന്നുന്നു.
പോസ്റ്റിയതിനു നന്ദി മാഷേ...
ഗീതേച്ചി പറഞ്ഞത് ഞാനും പറയാന്‍ വരികയായിരുന്നു.
നാവിനാകണമേ എന്നാകാനാണു വഴി.
:)
കൊള്ളാം
നല്ല പോസ്റ്റ്...:)
മനസ്സില്‍ നന്മയുള്ളവര്‍ക്കേ ഇങ്ങനൊരു പോസ്റ്റിടാനും പറ്റൂ..
നന്നായി മാഷെ..:)
നന്നായി ഈ കവിത പോസ്റ്റിയത്.
"ജാതി ഭേദങ്ങള്‍ എന്ന ശാപമോ ദൂരെമറയേണമേ..
ലോകമൊന്നെന്ന പാഠമെന്നുമെന്‍ മനസ്സില്‍ എഴുതേണമേ.."
എനിക്കേറ്റവും ഇഷ്ടമായത്. അങ്ങനൊരു ലോകം വരട്ടേ.
പടവും നന്നായി... :)
പ്രാര്‍ത്ഥനപൊലെ തോന്നി.
നല്ലതെന്നും കാണുകയും കേള്‍ക്കുകയും ചെയ്യട്ടെ.
ഈ മനോഹര കവിത വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു പ്രാര്‍ത്ഥനയുടെ സുഖവും ശാന്തതയും...
നന്ദി ഗോപന്‍.. :)
ഈ കവിത പോസ്റ്റിയതിന് നന്ദി:)
കവിത വായിച്ചു അഭിപ്രായമെഴുതിയ കാപ്പിലാനും, ഗീതക്കും, ശ്രീക്കും, ഹരിതിനും, ഷാരുവിനും, പ്രയാസി മാഷിനും, പ്രിയക്കും, പപ്പൂസിനും, തറവാടിക്കും, നജീം ഭായിക്കും മയൂരക്കും വളരെ നന്ദി.. വരികളിലെ തെറ്റു ചൂണ്ടി കാണിച്ചു തന്നതിന് ഗീതക്കും ശ്രീക്കും പ്രത്യേക നന്ദി..
നന്നായി...
ഇഷ്ടായി
പാട്ടിന് ഇതില്‍ യോജിച്ച പടം വെറെ ഉണ്ടോ, അസ്സലായിരിക്കുന്നു.
മുരളി മാഷിനും അപര്‍ണ്ണക്കും വളരെ നന്ദി..
നന്നായി ഈ കവിത പോസ്റ്റിയത്...പടവും നന്നായി...
ഉഗാണ്ട രണ്ടാമനു നന്ദി
മാഷെ നന്നായിരിക്കുന്നു വൈകി വന്നതില്‍ ക്ഷമിക്കുക ഇത്തിരി തിരക്കു കാരണം ബ്ലോഗ ലോകത്തേയ്ക്ക് കണ്ടില്ലായിരിന്നു..
നന്മകള്‍ നേരുന്നൂ..
സജി.. നന്ദി..
മാഷേ,
നന്ദി...
നന്മയുടെ തിരിനാളം ലോകമെങ്ങും ജ്വലിക്കട്ടെ...
Post a Comment