December 28, 2007

ഡിസംബറിന്‍റെ ഓര്‍മകള്‍ - ഏഴാം ഭാഗം

ക്രിസ്തുമസ് ദിനം - ഹോസ്റ്റല്‍ റൂം:


അമ്മയെ ഫോണില്‍ വിളിക്കുന്ന നിഷ. അമ്മ സങ്കടത്തിലാണ്..
നാട്ടില്‍ പോകുവാന്‍ കഴിയാതിരുന്നതിലുള്ള നിസ്സഹായാവസ്ഥ നിഷയുടെ മുഖത്തും വാക്കുകളിലും. സണ്ണിയെ കുറിച്ചും ഉച്ചയൂണിനു വീട്ടിലേക്ക് ക്ഷണിച്ച കാര്യവും പറഞ്ഞു. അമ്മയൊന്നും പറഞ്ഞില്ല.. എന്തോ പന്തിക്കേട്‌ തോന്നി നിഷക്ക്..

തുറന്നു ചോദിക്കുവാനുള്ള ധൈര്യമില്ലായിരുന്നു.. എങ്കിലും പാതി മനസ്സോടെ ചോദിച്ചു.. " അമ്മക്ക് ഞാന്‍ സണ്ണിയുടെ വീട്ടില്‍ പോകുന്നതിനു വിരോധം ഉണ്ടോ..?" അമ്മ പറഞ്ഞു. " ഇതുവരെയുള്ള കാര്യങ്ങള്‍ വെച്ചു നോക്കുമ്പോള്‍ അവരുടെ വീട്ടില്‍ പോകാതിരിക്കുവാനായ് ഒരു കാരണവും ഞാന്‍ കാണുന്നില്ല. പക്ഷെ, അവര്‍ വലിയ വീട്ടുകാരാണ്.. നമ്മുടെ ജീവിതരീതികളും ഇല്ലായ്മകളും നിനക്കെന്നും ഓര്‍മ വേണം."

നിഷ നിശബ്ദയായി കേള്‍ക്കുകയാണ്.

" പിന്നെ, സനലെന്ന പേരില്‍ നിന്‍റെ ക്ലാസില്‍ പഠിച്ചിരുന്ന കുട്ടിയുടെ കത്തുണ്ട്.. ഞാന്‍ അവിടേക്കു അയച്ചു തരാം. " നിഷയുടെ മനസ്സൊന്നു പിടച്ചു.. പിന്നെ ഉത്കണ്ട പുറത്തു പ്രകടിപ്പിക്കാതെ പറഞ്ഞു..
" സനലിന്‍റെ കത്തു എനിക്ക് അയച്ചുതരൂ പറ്റുകയാണെങ്കില്‍ "

" സണ്ണിച്ചായന്‍, ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ മാനേജര്‍ ആണ്.., പിന്നെ എന്നെ സഹായിച്ചിട്ടു മുണ്ട് പല വിധത്തിലും. എനിക്കെന്നും ബഹുമാന മേയുള്ളൂ അദ്ധേഹത്തെ. എനിക്ക് വരാന്‍ പറ്റില്ല എന്ന് പറയുവാന്‍ കഴിഞ്ഞില്ല. അമ്മ പറഞ്ഞതു പോലെ നമ്മുടെ ഇല്ലായ്മകള്‍ ഞാന്‍ ഓര്‍മിക്കാം അവരുടെ കൂടെ ഇടപഴകുമ്പോള്‍."

സമയം പത്തു മണി
ഹോസ്റ്റല്‍ റൂം
സണ്ണിയുടെ വീട്ടിലേക്ക് പോകുവാന്‍ തയ്യാറെടുക്കുന്ന നിഷ. ഇളം നിറത്തിലുള്ള ചുരിദാരാണ് നിഷ ധരിച്ചിരിക്കുന്നത്‌.. സണ്ണിയുടെ മിസ്സ്‌ കോള്‍ മൊബൈലില്‍ കണ്ടയുടനെ നിഷ താഴേക്കിറങ്ങി..
സണ്ണി കാര്‍ റോഡില്‍ തന്നെ നിര്‍ത്തിയിരിക്കയാണ് , നിഷ വേഗത്തില്‍ നടന്നു വണ്ടിയില്‍ കയറി. സണ്ണി സന്തോഷത്തിലാണ്, പ്രൊജക്റ്റ് ടീമിനെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തയ്യാറാക്കുവാന്‍ കഴിഞ്ഞതില്‍. പുതിയ ഓഫീസിനിയും തയ്യാറായിട്ടില്ല..
കാര്‍ ഇന്ദിരാനഗറിലെ മാരുതി ഷോറൂമിനു പുറകുവശത്തുള്ള റോഡിലൂടെ പോകുകയാണ്..
സണ്ണി തന്‍റെ വീട്ടില്‍ ഉള്ളവരെ കുറിച്ചു പറഞ്ഞു തുടങ്ങി..
അപ്പച്ചന്‍ ജീവിച്ചിരിപ്പില്ല, അമ്മച്ചിയുണ്ട് പിന്നെ സഹോദരങ്ങളായ് ഒരനുജനുണ്ട്, അപ്പച്ച ന്‍റെ തുണി കച്ചവടം നോക്കി നടത്തുന്നു. ഞങ്ങളുടെത് ഒരു പഴയ ഒരു ന്യൂക്ലിയര്‍ ഫാമിലിയാണ് അതുകൊണ്ട് പ്രത്യേകിച്ച് ബന്ധുക്കള്‍ ഒന്നും ഇല്ല. അമ്മച്ചിയുടെ അനുജത്തിമാര്‍ വരും ഇടയ്ക്ക്.. അനുജന്‍റെ വിവാഹം കഴിഞ്ഞതാണ്.., ഭാര്യ ഇവിടത്തുകാരിയാണ്..കൊച്ചുങ്ങള്‍ ആയിട്ടില്ല. പിന്നെ പറയുവാന്‍ ആയി ഞങ്ങളുടെ വീട്ടില്‍ പ്രത്യേകിച്ച് മതപരമായ് ഒരു ചടങ്ങുകളും ഉണ്ടാകാറില്ല. അമ്മ ഇപ്പോഴും അമ്പലത്തില്‍ പോകും..ഞാന്‍ ഇടയ്ക്ക് അമ്മച്ചിയെ അമ്പലത്തില്‍ ഡ്രോപ്പ് ചെയ്യുമ്പോള്‍ കൂടെ പോകാറുണ്ട്.. ക്രിസ്തുമസും ഓണവും വിഷുവുമെല്ലാം സ്ഥിരം ആഘോഷങ്ങളാണ്. അനുജന്‍റെ ഭാര്യ വന്നപ്പോള്‍ ദീപാവലിയും സരസ്വതി പൂജയും പിന്നെനിക്കൊര്‍മയില്ലാത്ത പല ദിവസങ്ങളും ചേര്‍ത്തി ഇപ്പോള്‍ ആഘോഷങ്ങളുടെ വലിയ ലിസ്റ്റായിട്ടൊണ്ട്.. അങ്ങിനെ ഒരു നാഷണല്‍ ഇന്‍റെഗ്രെഷന്‍ ആണ് വീട്ടില്‍..

നിഷ ചിരിച്ചു..
സണ്ണിയുടെ വീടെത്തി.. നിറയെ ചെടികളുള്ള ഒരു വലിയ വീട്..
സണ്ണി കാര്‍ പാര്‍ക്ക് ചെയ്തു പുറത്തിറങ്ങി..

വീട്ടിലേക്ക് നടക്കുന്ന നിഷയും സണ്ണിയും.
സണ്ണി പറഞ്ഞു “ഈ വീട് അപ്പനായി ഉണ്ടാക്കിയതാണ്‌, ഇതിന് വലിയ വിലയാണ് ഇപ്പോള്‍ ” .
നിഷ പറഞ്ഞു. “നല്ല സ്ഥലം, നാടു പോലെ ഇരിക്കുന്നു.” സണ്ണി ചിരിച്ചു..

ഡോര്‍ ബെല്‍ അടിക്കുന്നതിനു മുന്‍പേ കതകു തുറന്നു ..
വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി.. സണ്ണി പരിചയപ്പെടുത്തി..
"നിഷ ദിസ് ഈസ് രമ്യ, മൈ ബ്രതെഴ്സ് വൈഫ്‌, രമ്യ ദിസ് ഈസ് നിഷ മൈ കലീഗ് "
രമ്യ നിഷയെ നോക്കി ചിരിച്ചു.. എന്നിട്ട് നൈസ് മീറ്റിങ്ങ് യു എന്ന് പറഞ്ഞു
നിഷയും ചിരിച്ചുകൊണ്ട്‌ പ്രതികരിച്ചു..

രണ്ടു നിലയുള്ള സണ്ണിയുടെ വീടിന്‍റെ ആദ്യ നിലയില്‍ ഉള്ള ലിവിംഗ് റൂം:
സണ്ണിയുടെ അപ്പച്ചന്‍റെ വലിയ ഫോട്ടോ വച്ചിരിക്കുന്നു. ഒരു മെഴുകുതിരിയുടെ രൂപത്തില്‍ എരിയുന്ന ഒരു വിളക്കും അല്‍പ്പം പുഷ്പങ്ങളും വച്ചിരിക്കുന്നു ഫോട്ടോവിനു മുന്‍പില്‍.



സണ്ണിയുടെ അപ്പച്ചന്‍റെ ഫോട്ടോവില്‍ നോക്കി നില്ക്കുന്ന നിഷ.
സണ്ണിയുടെ അമ്മച്ചി വന്നതറിഞ്ഞില്ല, അവര്‍ നിഷയെ വിഷ് ചെയ്തു..
"ഹാപ്പി ക്രിസ്തുമസ് നിഷ, സണ്ണി പറഞ്ഞായിരുന്നു കുട്ടിയെ പറ്റി.."
നിഷ ഞെട്ടലോടെ തിരിഞ്ഞു നോക്കുന്നു ..
ആന്‍പതിനോടടുത്തു പ്രായം കാണും സണ്ണിയുടെ അമ്മച്ചിക്ക്..വളരെ ശ്രീത്വം ഉള്ള മുഖം.

ചിരിച്ചു കൊണ്ടു നിഷ സണ്ണിയുടെ അമ്മച്ചിയെ തിരിച്ചു വിഷ് ചെയ്യുന്നു..
പിന്നീട് കുശലം അന്വേഷിക്കുന്നു, രണ്ടു പേരെയും നോക്കി നില്ക്കുന്ന സണ്ണി
ദൂരെ നോക്കി നില്‍ക്കുന്ന രമ്യ.. സണ്ണിയുടെ അമ്മച്ചി പറഞ്ഞു..
“സണ്ണിക്ക് അപ്പച്ചന്‍റെയാണ് ഛായ .. സാബുവിനു എന്‍റെ ഛായയാണ് ..
ഞാന്‍ അടുക്കളിയിലെക്കൊന്നു പോയി വരാം”.. എന്നിട്ട് സണ്ണിയോട് പറഞ്ഞു..
" സണ്ണിയേ, ഈ കൊച്ചിനെ വീടെല്ലാം ഒന്നു കാണിച്ചു കൊടുത്തെ.." രമ്യ അമ്മച്ചിയുടെ പിറകേ അടുക്കളിയിലേക്ക്

സണ്ണി പറഞ്ഞു തുടങ്ങി.. “ഇവിടെ അഞ്ചു മുറികള്‍ ഉണ്ടു, മൂന്നെണ്ണം മുകളിലും രണ്ടെണ്ണം താഴെയും
എന്‍റെ മുറി മുകളിലാണ്, വരൂ മുകളിലേക്ക് പോകാം..”

കോവണി കയറി രണ്ടു പേരും സണ്ണിയുടെ മുറിയിലെത്തി..

വളരെ വെളിച്ചമുള്ള വലിയ മുറി.. ഇളം നീല നിറമാണ് ചുവരുകള്‍ക്ക്
സണ്ണിയുടെ പഴയ ഫോട്ടോ മേശയുടെ പുറത്തു കാണാം.. വലിയ ഒരു ടി വിയും മ്യൂസിക് സിസ്ടവും ഭംഗിയായി വച്ചിരിക്കുന്നു.. ബുക്ക് ഷെല്‍ഫില്‍ നിറയെ പ്രോഗ്രാമിങ്ങ് സമ്പന്തമായ ബുക്കുകള്‍. മാനേജ്മെന്‍റ്റിന്‍റെ ബുക്കുകള്‍, ഇംഗ്ലീഷ് നോവലുകള്‍.

മുറിയുടെ ഒരു കോണില്‍ ഗിറ്റാര്‍ വെച്ചിരിക്കുന്നു . സണ്ണിയും നിഷയും ബാല്‍ക്കണിയിലൂടെ റോഡിലേക്ക്‌ നോക്കി നില്‍ക്കുകയാണ്

രമ്യ രണ്ടു ഗ്ലാസ്സില്‍ ജ്യൂസും ആയി വരുന്നു.. നിഷ നന്ദി പറഞ്ഞു കൊണ്ടു വാങ്ങുന്നു..

രമ്യ ചിരിച്ചുകൊണ്ട്‌ ഒഴിഞ്ഞ ട്രേയും ആയി താഴേക്ക്.. രമ്യ കൊടുത്ത ജ്യൂസ് കുടിക്കുന്ന നിഷ, സണ്ണി തന്‍റെ പഴയ ആല്‍ബങ്ങള്‍ തിരയുന്ന പണിയിലാണ്.. അവര്‍ മുറിയില്‍ ഉള്ള സോഫയില്‍ ഇരുന്നു പഴയ ചിത്രങ്ങള്‍ നോക്കുകയാണ് . സണ്ണി തന്‍റെ ബാല്യകാല സ്മരണകളിലേക്ക് ..ടെന്നീസ് കളിച്ചിരുന്നു, കുറച്ചു കാലം ജൂനിയര്‍ ചാമ്പ്യന്‍ ആയിരുന്നു..

ഗിറ്റാര്‍ വായിക്കുവാന്‍ പഠിച്ചു സ്കൂളില്‍ വെച്ചു തന്നെ..പിന്നെ കോളേജ് തീരും വരെ എന്തെങ്കിലും പ്രാക്ടീസ് ചെയ്തിരുന്നു അതില്‍.. ഇപ്പോള്‍ മുറി അലങ്കരിക്കുവാനായ് മാത്രമാണ് ഗിറ്റാര്‍ ഉപയോഗിക്കുന്നത്.. ഇതു കോളേജ് ആല്‍ബം ആണ്.. ഈ കാണുന്നതെല്ലാം എന്‍റെ വലിയ ചങ്ങാതികളായിരുന്നു..ഇവന്മാര്‍ ആരും തന്നെ ഇവിടെയില്ല ഇപ്പോള്‍ ഞാനൊഴികെ. എല്ലാവരും അമേരിക്കയിലാണ്..

പിന്നെ ചില പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍..
അതില്‍ ഭംഗിയുള്ള ഒരു പെണ്‍കുട്ടിയെ ചൂണ്ടി പറഞ്ഞു..
“കേട്ടോ നിഷേ ഇതെന്‍റെ വളരെ അടുത്ത ഒരു ഫ്രണ്ട് ആയിരുന്നു ..
ലിസ എന്നാണ് പേരു, മാംഗളൂരില്‍ ആണ് ലിസയുടെ വീട്..”

ബാക്കി കേള്‍ക്കുവാനായ് നിഷ സണ്ണിയേ നോക്കുകയാണ്..
അതിനിടെ ആരോ സണ്ണിയേ മൊബൈലില്‍ വിളിച്ചു, സണ്ണി ബാല്‍കണിയിലേക്ക് ..
നിഷ തനിച്ചാണ് റൂമില്‍, ആല്‍ബം നോക്കുന്ന നിഷ..

ഒരു ഫോട്ടോയ്ക്ക്‌ ഡേറ്റ് പ്രിന്‍റ് ആയിട്ടുണ്ട്‌.. 21-12-1996
മൈസൂര്‍ പാലസ് ആണ് പിറകില്‍.. ലിസ സണ്ണിയുടെ തോളിലൂടെ കയ്യിട്ടു ചിരിച്ചു കൊണ്ടു നില്ക്കുന്നു..
ബിയര്‍ കുപ്പികള്‍ പിടിച്ചു കൊണ്ടു സുഹൃത്തുക്കളുടെ നില്‍ക്കുന്ന സണ്ണിയും അടുത്ത് നില്‍ക്കുന്ന ലിസയും.. ഡാന്‍സ് ഫ്ലോര്‍ പോലെ തോന്നുന്ന സ്ഥലം .. ഡാന്‍സ് ചെയ്യുന്ന ലിസയും സണ്ണിയും കൂട്ടരും

സണ്ണി തിരിച്ചു മുറിയിലേക്ക് വന്നു.. വന്നയുടനെ സോറി പറഞ്ഞു നിഷയോട്..
" ദാറ്റ് വാസ് ലിസ.. ഷി ഈസ് ഇന്‍ സ്റ്റേറ്റ്സ് നൌ, ജസ്റ്റ് കോള്‍ട് ടു സേ ഹൈ.."
നിഷ ചിരിച്ചു..

രമ്യ കതകില്‍ തട്ടിക്കൊണ്ടു റൂമിലേക്ക്‌ വന്നു.
എന്നിട്ട് പറഞ്ഞു.. " സോറി, മീല്‍ ഈസ് റെഡി, പ്ലീസ് കം ഡൌണ്‍ വെന്‍ യു ആര്‍ ഡണ്‍"

നിഷ ഇരുന്നയിടത്തില്‍ നിന്നെഴുന്നേറ്റു..
സണ്ണിയും നിഷയും കോവണി യിറങ്ങി ഡൈനിങ്ങ്‌ ഹാളിലേക്ക്
താഴെ സണ്ണിയുടെ അനുജന്‍ സാബുവും ഉണ്ടു.. സണ്ണി നിഷക്ക് പരിചയപ്പെടുത്തി കൊടുക്കുന്നു.

സാബുവിനു മുപ്പതു വയസ്സെന്കിലും പ്രായം തോന്നും.. പ്രാര്‍ത്ഥനക്ക്‌ ശേഷം ഭക്ഷണം കഴിച്ചു തുടങ്ങി, സണ്ണിയുടെ അമ്മച്ചിയുടെ കണ്ണില്‍ നനവ്.. രമ്യയാണ് നിഷക്ക് പ്ലേറ്റില്‍ ഭക്ഷണം വിളമ്പിയത്‌. നാടന്‍ വിഭവങ്ങള്‍ തന്നെ ആയിരുന്നു.. കൂടുതലും വെജിറ്റെറിയന്‍ കറി കളായിരുന്നു. കഴിക്കുനതിനിടയില്‍ ഭക്ഷണം എങ്ങിനെയിരുന്നു എന്ന് തിരക്കാന്‍ സണ്ണി യുടെ അമ്മച്ചി മറന്നില്ല. നിഷ ഭക്ഷണം കഴിഞ്ഞു, മറ്റുള്ളവര്‍ കഴിച്ചും തീരും വരെ കാത്തു നിന്നു, പിന്നെ നന്ദി പറഞ്ഞെഴുന്നേറ്റു. സണ്ണിയുടെ അമ്മച്ചി സണ്ണിയോടെന്തോ ആംഗ്യം കാണിച്ചു..

ലിവിംഗ് റൂം:
സണ്ണി സാബു രമ്യ നിഷ അമ്മച്ചി എല്ലാവരും സോഫയില്‍ ഇരിക്കുകയാണ്
ടി വി യില്‍ എന്തോ പ്രോഗ്രാം നടക്കുന്നു..സാബുവും സണ്ണി യും ടി വിയില്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ്.. അമ്മച്ചി നിഷയെയും വിളിച്ചു കൊണ്ടു പുറത്തോട്ടിറങ്ങി.. നിഷയുടെ മുഖത്ത് ഉത്കണ്ട..

വീടിന്‍റെ മുറ്റത്തു വളര്‍ത്തിയ ചെടികള്‍ക്കിടയിലൂടെ സണ്ണിയുടെ അമ്മച്ചി നടക്കുകയാണ്..
നിഷയും പുറകിലുണ്ട്.. നിഷയുടെ വീട്ടുകാരെകുറിച്ചും പുതിയ ജോലിയെ കുറിച്ചും സണ്ണിയുടെ അമ്മച്ചി ചോദിച്ചു. തന്‍റെ അപ്പനെയും അമ്മയെയും അവരുടെ വിവാഹവും വീട്ടുകാരുടെ എതിര്‍പ്പും അപ്പന്‍റെ മരണവും അമ്മയുടെ ജോലിയും അനുജനും പുതിയ ജോലിയും തന്‍റെ ആഗ്രഹങ്ങളും നിഷ പറഞ്ഞു.

സണ്ണിയുടെ അമ്മച്ചി പറഞ്ഞു തുടങ്ങി.. " സണ്ണി കോളേജില്‍ പഠിക്കുന്ന കാലത്തു കൂടെ പഠിച്ചിരുന്ന ഒരു കുട്ടിയുമായ് അടുപ്പത്തിലായിരുന്നു.. അത് പിന്നീട് ആ കൊച്ചിന്‍റെ വീട്ടു കാരറിഞ്ഞു ഒരു പാടു പ്രശ്നങ്ങള്‍ ആയി..ഇപ്പോള്‍ ആ കൊച്ചു അമേരിക്കയില്‍ ആണ്. ആ കൊച്ചിന്‍റെ കല്യാണം കഴിഞ്ഞെങ്കിലും അത് ടിവോഴ്സായി. സണ്ണിക്ക് അതിന് ശേഷം വിവാഹം വേണ്ട എന്ന് പറഞ്ഞു ഒരേ വാശിയാണ്. "

" സാബുവിനെ കല്യാണം കഴിപ്പിച്ചതും എവന്‍റെ പിടിവാശി കൊണ്ടാണ്..ഞാന്‍ പറഞ്ഞാല്‍ ഒന്നും കേള്‍ക്കത്തില്ല. ഇപ്പോള്‍ എല്ലാം തനിയെ തീരുമാനിക്കുന്നതാ.. "
"മോളുടെ പ്ലാന്‍ ഇനി എന്നതാ ?, യെവനെപ്പോലെ ആരെയെന്കിലും മനസ്സില്‍ കണ്ടു വെച്ചിട്ടുണ്ടോ..ഇനി..?"

നിഷ ചിരിച്ചു.. പിന്നെ പറഞ്ഞു.. " കോളേജില്‍വച്ചു എനിക്കും പ്രേമം തലക്ക് കയറിയിരുന്നു..പക്ഷെ അതിന് കോളേജിനപ്പുറം ജീവനുണ്ടായില്ല.." അമ്മച്ചി ചെറുതായി ചിരിച്ചു.. പിന്നെ പുറകില്‍ പിടിച്ചു കൊണ്ടു പറഞ്ഞു..

" മിനി പറഞ്ഞറിയാം മോളെ പറ്റി.. അതുകൊണ്ട് ഞാന്‍ പറഞ്ഞതാ സണ്ണിയോട് ക്രിസ്തുമസിനെങ്കിലും മോളെ ഇവിടെ വിളിച്ചുകൊണ്ട് വരുവാന്‍.." നിഷ അത്ഭുതത്തോടെ സണ്ണിയുടെ അമ്മച്ചി യെ നോക്കി..

"മോളെ നിനക്കു എതിര്‍പ്പില്ലെങ്കില്‍ ഞാന്‍ നിന്‍റെ അമ്മച്ചിയോട് ഒന്നാലോചിച്ചു നോക്കട്ടെയോ?" സണ്ണിയുടെ അമ്മച്ചി നിഷയോട് ചോദിച്ചു..നിഷക്ക് വാക്കുകള്‍ കിട്ടുന്നില്ല.
പിന്നെ പതുക്കെ പറഞ്ഞു..

" അമ്മച്ചി.. ഞാന്‍ വളരെ പാവപ്പെട്ട വീട്ടില്‍ നിന്നാണ്..ഞങ്ങള്‍ക്കു വലിയ തറവാടോ, ഭൂ സ്വത്തോ ഇല്ല. ഞാനാണ് വീട് നോക്കേണ്ടത്‌, എന്‍റെ അനുജനെയും എന്‍റെ അമ്മയെയും. ഇവിടെ ഇന്നിങ്ങിനെ അമ്മച്ചിയുടെ മുന്നില്‍ നില്‍ക്കുവാനും സംസാരിക്കുവാനും കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു ഞാന്‍.. സണ്ണിച്ചായന്‍ സഹായിച്ചത് കൊണ്ട് ജോലി കിട്ടി.. സണ്ണിച്ചായനെ എന്‍റെ സ്വന്തം ചേട്ടനായി മാത്രമെ ഞാന്‍ കരുതിയിട്ടുള്ളൂ.. അതില്‍ കൂടുതല്‍ ഒരാഗ്രഹവും ഈ എനിക്കില്ല..പൊറുക്കണം "

സണ്ണിയുടെ അമ്മച്ചി ചിരിച്ചു.. എന്നിട്ട് പറഞ്ഞു.. " മോളേ, നിന്നെ എനിക്ക് വളരെ ഇഷ്ടമായി.. ധൃതി പിടിച്ചു ഒന്നും തീരുമാനിക്കരുത്. ആലോചിച്ചു നോക്കൂ.. ഞാന്‍ പറയുന്നതില്‍ കാര്യ മുണ്ടോ എന്ന്. പണവും പ്രശസ്തിയുമൊന്നും ഞാന്‍ ഉദ്ദേശിച്ചതയെ ഇല്ല.. സണ്ണിക്കൊരു പെണ്‍ കൊച്ചിനെ വേണം അത്ര മാത്രം.."

സണ്ണിയുടെ ശബ്ദം കേട്ടാണ് നിഷയും അമ്മച്ചിയും നോക്കിയത്‌..

"എന്നാ ആനകാര്യമാ അമ്മച്ചി നിഷയോട് പറയുന്നെ ?",

" ഞങ്ങള്‍ പഴയ കാര്യങ്ങള്‍ പറയുകയായിരുന്നു..നിനക്കും ചേരാം ഇഷ്ടമാണെങ്കില്‍" അമ്മച്ചി പറഞ്ഞു..

സണ്ണി നടന്നു വന്നു നിഷയെ നോക്കി..എന്തോ സീരിയസ് ആയ കാര്യങ്ങള്‍ പറഞ്ഞതു പോലെയുള്ള മുഖഭാവം.. പിന്നെ അമ്മച്ചിയോടായി പറഞ്ഞു.. "അമ്മച്ചി.. എനിക്ക് ഒരാളെ കാണുവാന്‍ പുറത്തു പോകണം, ..അതുകൊണ്ട് നിഷയെ ഞാന്‍ ഹോസ്ടലില്‍ ഡ്രോപ്പ് ചെയ്തിട്ടവിടെ പോയേക്കാം എന്ന് കരുതി.."

നിഷയും അമ്മച്ചിയും സണ്ണിയുടെ പുറകെ വീട്ടിന്നകത്തേക്ക്..നിഷക്ക് തല്‍ക്കാലത്തേക്ക് രക്ഷപെട്ട ആശ്വാസം..

എല്ലാവരോടും നന്ദി പറഞ്ഞു നിഷ പുറത്തിറങ്ങി.
സണ്ണിയുടെ അമ്മച്ചി വീണ്ടും വരുവാന്‍ പറഞ്ഞു നിഷയോട്..
ശെരിയെന്നു പറഞ്ഞു നിഷ സണ്ണിയുടെ കാറില്‍ കയറി..


സണ്ണി കാര്‍ ഓടിക്കുകയാണ്..നിഷ പുറത്തേക്ക് നോക്കിയിരിക്കുന്നു..
പഴയ ലവ് സോങ്സ് പതിഞ്ഞ സ്വരത്തില്‍ കാറില്‍ കേള്‍ക്കാം.. ഗാരി മോറിസ് ആണെന്ന് തോന്നുന്നു..സണ്ണി നിഷയോട് അമ്മച്ചിയുടെ ചോദ്യങ്ങളെ കുറിച്ചു ചോദിച്ചു..
നിഷ മറക്കാതെ ചോദിച്ചതെല്ലാം പറഞ്ഞു.. സണ്ണി ചിരിച്ചു.. എന്നിട്ട് പറഞ്ഞു.." ഈ അമ്മച്ചിയുടെ ഒരു ഭ്രാന്ത്‌, ഞാന്‍ എന്നതാ പുര നിറഞ്ഞു നില്‍ക്കുന്നോ ഇത്രക്കും ധൃതി വക്കാന്‍? "

നിഷ ഒന്നും പറഞ്ഞില്ല..
സണ്ണി തന്നെ കുറിച്ചു പറഞ്ഞു, പഴയ പ്രേമവും വീട്ടുകാരുടെ എതിര്‍പ്പും, ലിസയുടെ വിവാഹവും, ടിവോഴ്സും, ഇപ്പോഴത്തെ ബന്ധവും എല്ലാം..

അതിന് ശേഷം നിഷയോട് ചോദിച്ചു.." ഇയാള്‍ പ്രേമിച്ചിട്ടുണ്ടോ ? ".
നിഷ പാതി മനസ്സോടെ പറഞ്ഞു.. " എനിക്ക് അടുപ്പമുണ്ടായിരുന്ന ഒരാളുണ്ടായിരുന്നു.. കോളേജ് കഴിഞ്ഞപ്പോള്‍ ജോലിക്കും ഉപരി പഠനത്തിനുമായി പിരിഞ്ഞു..എന്നെങ്കിലും ഒരിക്കല്‍ കാണാം എന്ന് പറഞ്ഞു."

സണ്ണി നിഷയെ നോക്കി..” Sorry, if I bothered you ”

നിഷ പറഞ്ഞു " സാരമില്ല സണ്ണിച്ചായ, നിങ്ങളെ ഒരു ചേട്ടനെന്നതിലുപരി ഞാന്‍ കണ്ടിട്ടില്ല. അതുകൊണ്ട് അമ്മച്ചിയോട് അങ്ങിനെ സംസാരിക്കേണ്ടിവന്നു.. എന്നോട് ക്ഷമിക്കുക."

സണ്ണി ചിരിച്ചു.. എന്നിട്ട് പറഞ്ഞു.. "നിഷ ഇപ്പോഴാണ് ഞങ്ങളുടെ കുടുംബ സുഹൃത്തായത്.. നിഷ അമ്മച്ചിയോട് സമ്മതമല്ല എന്ന് പറഞ്ഞ സ്ഥിതിക്ക് ഇനി കുറച്ചു കാലം എനിക്ക് സമാധാനം കിട്ടും "

നിഷ പറഞ്ഞു.." അമ്മച്ചിയെ വിഷമിപ്പിച്ചു ഇച്ചായനു എന്ത് കിട്ടുവാനാണ്.., ഇഷ്ടമുള്ള ഒരാളെ കെട്ടി സുഖമായി കഴിയരുതോ.. "

സണ്ണി പറഞ്ഞു " നിഷ ഇതെല്ലാം പറയുവാന്‍ എളുപ്പം..എന്‍റെ മനസ്സിനു ഇഷ്ടപെട്ട ആള്‍ക്ക് എന്നെ കൂടെ ഇഷ്ടമാകണം.. അതിന് സമയം പിടിക്കും..അതല്ലാതെ, അമ്മച്ചി കരുതും പോലെ മാര്‍ക്കറ്റില്‍ പോയി വാങ്ങുവാന്‍ പറ്റില്ല ".

നിഷ ചിരിച്ചു തമാശയായ് പറഞ്ഞു.. " ഇച്ചായന്‍റെ അമ്മച്ചി എന്നോട് ആലോചിക്കുവാനാണ് പറഞ്ഞിരിക്കുന്നത്..അതുകൊണ്ട് അത്രക്കും മനസുഖത്തില്‍ നടക്കേണ്ട.."


സണ്ണി ചിരിച്ചു.. നിഷ ഹോസ്റ്റലില്‍ ഇറങ്ങി.

9 comments:

ശ്രീ said...

:)

അപ്പു ആദ്യാക്ഷരി said...

ഗോപന്‍മാഷേ, ഏഴുഭാഗങ്ങളും ഒന്നിച്ചാണു വായിച്ചത്. നല്ല രചനാ രീതി. അഭിനന്ദനങ്ങള്‍!

Gopan | ഗോപന്‍ said...

അപ്പു, ശ്രീ
വളരെ നന്ദി ..
സ്നേഹപൂര്‍വ്വം,
ഗോപന്‍

Unknown said...

ഗോപന്‍,

എല്ലാം ഇന്നാണു് വായിച്ചതു്. അക്ഷരത്തെറ്റുകളും, വാക്യങ്ങള്‍ അവസാനിപ്പിക്കുമ്പോഴത്തെ വിരസമായ ആവര്‍ത്തനങ്ങളും, അപാകതകളുമെല്ലാം തിരുത്താന്‍ ശ്രമിച്ചാല്‍ നന്നായിരിക്കും. തുടരുക! ആശംസകള്‍!

Gopan | ഗോപന്‍ said...

സി കെ ബാബു സാറിനു വന്നതിലും അഭിപ്രായ മെഴുതിയതിലും വളരെ നന്ദി.. തെറ്റുകള്‍ തിരുത്താന്‍ തീര്‍ച്ചയായും ശ്രമിക്കാം..
സ്നേഹത്തോടെ,
ഗോപന്‍

ദിലീപ് വിശ്വനാഥ് said...

നന്നാവുന്നുണ്ട് ഗോപാ... തുടരൂ..

മാണിക്യം said...

ബാക്കി കൂടി അറിയാന്‍ കാത്തിരിക്കുന്നു..
ആശംസകള്‍..

ഏ.ആര്‍. നജീം said...

നന്നായി പുരോഗമിക്കുന്ന കഥ..
അഭിനന്ദനങ്ങള്‍....!

Gopan | ഗോപന്‍ said...

വാല്‍മീകി സാര്‍, മാണിക്യം, നജീം ഭായ്,
വളരെ നന്ദി.. വന്നതിലും അഭിപ്രായമെഴുതിയതിലും
സ്നേഹപൂര്‍വ്വം
ഗോപന്‍