December 26, 2007

ഡിസംബറിന്‍റെ ഓര്‍മകള്‍ - ആറാം ഭാഗം


Photo: Rohan Phillips


രാത്രി: ഹോസ്റ്റല്‍ റൂം
നിഷ തനിച്ചാണ്.. ഉറക്കം വരുന്നില്ല, കൊണ്ടു വന്ന ഇംഗ്ലീഷ് നോവല്‍ തീര്‍ന്നു കഴിഞ്ഞതിനാല്‍ വേറെ പ്രത്യേകിച്ച് ഒന്നും ചെയ്യുവാനും ഇല്ല.. ക്രിസ്തുമസിനു രണ്ടു ദിവസം മാത്രം ബാക്കി. നാട്ടില്‍ പോകുവാന്‍ കഴിയുമോ എന്നറിയില്ല, അങ്ങിനെ ആണെങ്കില്‍ ആദ്യമായ് അമ്മയും അനുജനും ഇല്ലാതെയുള്ള ക്രിസ്തുമസ് ആകും ഇതു.. ദുഖം തോന്നി.. പാവം അമ്മ, എന്ത് ചെയ്യുണ്ടാകും ആവോ..

മിനി പോയതില്‍ പിന്നെ ഒന്നിനും ഒരു ഉഷാറില്ല..സണ്ണിയെ കാണുന്നതും വളരെ ചുരുക്കമാണ്.. ട്രെയിനിംഗ്‌ തീര്‍ന്നതും ABAP സര്ട്ടിഫിക്കെഷന്‍ എക്സാം പാസ് ആയതും കടം കഥ പോലെ തോന്നുന്നു.. എവിടെയോ കിടന്നിരുന്ന ഈ ഞാന്‍ ഇപ്പോള്‍ ERP പ്രൊഫഷണല്‍ ആയോ..വിശ്വാസം വരുന്നില്ല.. ദൈവത്തിനോട് നന്ദി പറഞ്ഞേ പറ്റൂ. അടുത്ത ആഴ്ച പുതിയ പ്രൊജക്റ്റ് ഇന്റര്‍വ്യൂ ആണ്.. എങ്കിനെയെങ്കിലും കടന്നു കൂടിയാലെ രക്ഷയുള്ളു.. മുന്‍ പരിചയ മുള്ളവര്‍ക്കാണ് പരിഗണന എന്ന് രമേഷ് പറഞ്ഞറിയാം..
സമയം നീങ്ങാത്തതു പോലെ തോന്നി..
നിഷ പിന്നെയും ചിന്തകളിലേക്ക്..


മിനിയുടെ ഇമെയില്‍ ഉണ്ടായിരുന്നു.. പപ്പയും മമ്മിയും
മിനിക്ക് അവിടെ തന്നെ ചെറുക്കനെ നോക്കുന്നെന്നും പറഞ്ഞു..
ഇനി ഒരുപക്ഷെ മിനി വരുവാന്‍ താമസിക്കുമോ..
ഇവിടെ തനിയെ ജീവിക്കുക എളുപ്പമല്ല.. പ്രത്യേകിച്ചും ആരെയും പരിചയം ഇല്ലാത്ത ഈ നഗരത്തില്‍.. മിനിയുണ്ടായത്‌ ഒരു സമാധാനമായിരുന്നു..

ടീം ഗെറ്റ് ടുഗതെര്‍ ഉണ്ട് ക്രിസ്തുമസ് ഈവിന്‍റെ അന്ന്..
നാട്ടില്‍ പോകുന്നെങ്കില്‍ അത് പറഞ്ഞു ഒഴിവാക്കാമായിരുന്നു..

ബാഗില്‍ ഇരുന്ന തന്‍റെ പഴയ ഡയറി നിഷ തുറന്നു നോക്കി..

പണ്ടു കോറിയിട്ട ചില വരികളിലൂടെ കലാലയവും പ്രണയവും സുഹൃത്തുക്കളും ഓര്‍മകളില്‍ ഓടിയെത്തി.. തന്‍റെ കൂട്ടുകാരെല്ലാം എവിടെയാണോ എന്തോ.. താജുനിസ്സയും കൊമളവും ലില്ലിയും പുഷ്പലതയെല്ലാം.. രാജശ്രിയുടെ വിവാഹം കഴിഞ്ഞതായി അറിയാം.. ചെത്ത്‌ സ്റ്റൈലില്‍ വരുന്ന അപ്പുകുട്ടനും.. സ്ഥിരം പ്രേമനായകന്‍ സതീശും, ഒരുപാടു തവണ ക്ലാസ് കട്ട് ചെയ്തു കൂട്ടുകാരോടുത്തു സമയം ചിലവിട്ട കലാലയത്തിന്‍റെ ഊട്ടിയെന്നു വിളിക്കുന്ന പുറക് വശവും, കേശവന്‍ ചേട്ടന്‍റെ ചായ കടയും.. എല്ലാം എല്ലാം.. ഒരു മിന്നായം പോലെ ഓടി മറഞ്ഞു..

Photo:DrGen

അടുത്ത പേജുകള്‍ സനലിനെ കുറിച്ചായിരുന്നു
കണ്ണുനീര്‍ വീണു മഷി പുരണ്ട ആ താളുകള്‍ പല ഓര്‍മകളും നിഷക്ക് നല്‍കി.. കലാലയത്തിന്‍റെ ഒഴിഞ്ഞ വരാന്തകളും ബസ്സ് സ്ടോപ്പും താന്‍ നടന്നു പോയിരുന്ന കലാലയത്തിലേക്കുള്ള പാതയും കവിതാ അരങ്ങും യൂത്ത് ഫെസ്ടിവലും നിഷയുടെ മനസ്സില്‍ ചേമ്പിലയിലെ വെള്ളം പോലെ ഉരുളുകയാണ്.. സനലിനോട് വിടചൊല്ലിയ ആ ദിനവും..

" നിഷ, ഈ പ്രണയത്തിനു കലാലയത്തിനുമപ്പുറം ജീവന്‍ ഉണ്ട് എന്ന് എന്‍റെ പ്രണയം നിറഞ്ഞ കാമുക മനസ്സു പറയുന്നു. പക്ഷെ പ്രായോഗിക ബുദ്ധിവെച്ചു നോക്കുമ്പോള്‍ എനിക്കും തനിക്കും നേടുവാന്‍ ഇനിയും ഒരുപാടു ബാക്കിയാണ്. അതൊരു പ്രണയം കൊണ്ടു തടയാതിരിക്കാന്‍ നമുക്കു ശ്രമിക്കാം.. ഇപ്പോള്‍ മനസ്സിനെ നിയന്ത്രിക്കേണ്ടത് നമ്മുടെ ആവശ്യമാണ്‌.. ഞാന്‍ ഇവിടം വിട്ടു പോകയാണ്.. ജോലിക്കും പിന്നെ കൂടുതല്‍ പഠിക്കുവാനും.. വീണ്ടും തമ്മില്‍ കാണുവാനായ് പ്രാര്‍ത്ഥിക്കാം.."

ഉറക്കം കണ്‍പോളകളില്‍ വന്നു തൂങ്ങി തുടങ്ങിയപ്പോള്‍ നിഷ കിടക്കയില്‍ കയറി കിടന്നു..

*********

Photo:arkworld



ക്രിസ്തുമസ് രാത്രി..

നിഷ ടീം ഗെറ്റ് ടുഗതറും കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ ക്രിസ്തുമസ് പാതിരാ കുറുബാനക്ക്‌ വേണ്ടി പള്ളയില്‍ കൊണ്ടു പോകാന്‍ സണ്ണി വരാമെന്ന് ഏറ്റു.. നിഷക്ക് സന്തോഷം തോന്നി സണ്ണിച്ചായന്‍ പള്ളിയില്‍ പോകാന്‍ തുടങ്ങിയോ.. സണ്ണി കാറുമായ് ഹോസ്റെലിനു മുന്‍പില്‍ എത്തി.. നിഷ കാറില്‍ കയറി..

സണ്ണി വീട്ടിലെ വിശേഷങ്ങള്‍ ചോദിച്ചു, മിനിയുടെ ഇമെയില്നെ കുറിച്ചും പറഞ്ഞു..
കാറില്‍ കാരോളിന്‍റെ ഗാനങ്ങള്‍.. സണ്ണിച്ചായന്‍ ആളാകെ മാറിയ മട്ടുണ്ട്.. അവര്‍
സേന്‍ട് മേരീസ്‌ പള്ളിയിലെത്തി.. പ്രാര്‍ത്ഥന ഇംഗ്ലീഷില്‍ ആയതിനാല്‍ നിഷക്ക് അല്‍പ്പം വ്യത്യാസം തോന്നി.. കുറുബാന കഴിഞ്ഞു അപ്പവും വീഞ്ഞും കഴിച്ചു പള്ളിയില്‍ നിന്നും പുറത്തിറങ്ങി..
നിഷ സണ്ണിക്ക് ക്രിസ്തുമസ് ആശംസകള്‍ നല്‍കാനും മറന്നില്ല. കാറില്‍ കയറുന്നതിനു മുന്പ് സണ്ണി തന്‍റെ വീട്ടിലേക്ക് നിഷയെ ക്ഷണിച്ചു.. ക്രിസ്തുമസ് ദിവസത്തെ ഉച്ചയൂണു അവിടെ നിന്നാകാം എന്നും പറഞ്ഞു..

5 comments:

ദിലീപ് വിശ്വനാഥ് said...

നന്നാവുന്നുണ്ട്. ഇനി അങ്ങോട്ട് ഇത്തിരി സൂക്ഷിക്കണം.

ശ്രീ said...

ബാക്കി കൂടി വായിയ്ക്കാന്‍‌ കാത്തിരിയ്ക്കുന്നു.
:)

Gopan | ഗോപന്‍ said...

വാല്‍മീകി സാര്‍, ശ്രീ
വളരെ നന്ദിയുണ്ട് നിങ്ങളുടെ തുടരുന്ന പ്രോത്സാഹനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും.. ഞാന്‍ കഴിയുന്നത്ര ശ്രദ്ധിക്കാം കഥയുടെ വേഗതയിലും കഥ പറയുന്ന ശൈലിയിലും..
സ്നേഹപൂര്‍വ്വം,
ഗോപന്‍

ഹരിശ്രീ said...

കൊള്ളാം ഭായ്,

തുടരൂ...

Anonymous said...
This comment has been removed by a blog administrator.