Photo: Dean_Forbes:
ജനറല്‍ ഓവര്‍വ്യൂ കഴിഞ്ഞപ്പോള്‍ ബ്രേക്ക് ഉണ്ടായിരുന്നു.. ടീമില്‍ ഉള്ള മറ്റുള്ള വരെ അടുത്തറിയുവാന്‍ ശ്രമിച്ചു..പുഷ്പലതയെന്ന ഒരു കുട്ടിയെ പരിചയപ്പെട്ടു.. പുള്ളിക്കാരി വിജയവാഡയില്‍ നിന്നാണ്.
ജോലിയില്‍ ജോയിന്‍ ചെയ്തിട്ടു രണ്ടു മാസമായി.. പിന്നീട് അവര്‍ വിവാഹം കഴിച്ചതാണെന്നും രണ്ടു മക്കള്‍ ഉണടെന്നും അറിയാന്‍ കഴിഞ്ഞു .. ക്ലാസ്സ് വീണ്ടും ആരംഭിച്ചു..
ഇനി വിസ്തരിച്ചുള്ള ക്ലാസ്സുകള്‍ ആണ്.. നിഷ പ്രോഗ്രാമിങ്ങ് ആണ് സെലക്റ്റ് ചെയ്തത്.. അതുകൊണ്ട് ടെക്നോളജി ഗ്രൂപ്പിന്റെ കൂടെ ആണ് ഇനിയുള്ള ട്രെയിനിംഗ്.. ഓപറേറ്റിങ്ങ് സിസ്റ്റം, സിസ്റ്റം ലാന്‍ഡ് സ്കേപ്പ്, കെര്നെല്സ്, നെറ്റ് വീവേര്‍ പ്ലാറ്റ്ഫോം, ചേഞ്ച് കണ്ട്രോള്, കോര്‍ പ്രോഗ്രാമിംഗ് അങ്ങിനെ പോകുന്നു പഠിക്കുവാനുള്ള വിഷയങ്ങള്‍.. കുറച്ചു ബുദ്ധിമുട്ടു തോന്നി..
ഹലോ വേള്ടില് നിന്നു തുടങ്ങി.. ABAP എന്ന പ്രൊപ്രൈറ്റരി പ്രോഗ്രാമിങ്ങ് ഭാഷയുടെ ആദ്യ പാഠങ്ങള്‍.. മുന്‍പ് കോടെഴുതിയിരുന്നതിനാല് എളുപ്പത്തില്‍ സീന്ടാക്സ് മനസിലാക്കാന്‍ കഴിഞ്ഞു .. സാമ്പിള്‍ കോട്സ് എഴുതുവാനും ഡയലോഗ് പ്രോഗ്രാമിങ്ങ്, സബ് റൂട്ടിന്, റിപ്പോര്‍ട്ട് പ്രോഗ്രാമിങ്ങ് , ഫംഗ്ഷന് പൂള്സ്, ഇന്റര്‍ഫേസ് എന്നിവ മനസിലാക്കുവാനും കഴിഞ്ഞു .. മുന്‍പ് പഠിച്ചിരുന്ന സി, കോബോള് എന്നീ ഭാഷകള്‍ മായി താരതമ്യം ചെയ്തു വ്യത്യാസങ്ങള്‍ മനസ്സിലാക്കുവാന്‍ ശ്രമിച്ചു..
Photo: amsterdamned
നിഷക്ക് കുറച്ചു സമാധാനം തോന്നി..
ഇനി കൂടുതലായി പ്രാക്ടീസ് ചെയ്താലേ കാര്യങ്ങള്‍ നടക്കൂ.. ഓഫീസില്‍ പ്രാക്ടീസ് ചെയ്യാന്‍ സാന്ട്ബോക്സ് ഉണ്ടായാല്‍ രക്ഷയായി.. മനസ്സില്‍ പറഞ്ഞു.. അതിനിടെ ഫംക്ഷ്ണല് പ്രോസിസ്സെസിനെ കുറിച്ചു കൂടുതല്‍ അറിയാതെ ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ല എന്ന് ട്രെയിനിംഗ് ഇന്സ്ട്രക്ടെര് പറഞ്ഞറിഞ്ഞു.. തലവേദന തോന്നി..
ആദ്യ ദിവസത്തെ ട്രെയിനിംഗ് കഴിഞ്ഞു തിരിച്ചു ഓഫീസില്‍ എത്തി..
സന്ധ്യയെ കണ്ടപ്പോള്‍ ഐടെന്റ്റിറ്റി കാര്‍ഡും ക്യാഷ് അട്വാന്സും റെഡി ആയിട്ടുണ്ട് കളക്റ്റ് ചെയ്യുവാന്‍ പറഞ്ഞു. ഓഫീസില്‍ നിന്നു ഇറങ്ങുതിനു മുന്‍പ് സണ്ണിയെ കണ്ട്. സണ്ണി ട്രെയിനിംഗ്നെ കുറിച്ചു ചോദിച്ചു.. നന്നായി ഫോളോ ചെയ്യുവാന്‍ കഴിയുന്നുണ്ട് എന്ന് പറഞ്ഞു.. കോഴ്സ് കമ്പ്ലീറ്റ് ചെയ്താല്‍ ഓഫീസിലെ സിസ്ടത്തില്‍ ഡമ്മി പ്രൊജക്റ്റ് ചെയ്തു പ്രാക്ടീസ് ചെയ്യുവാന്‍ സണ്ണി പറഞ്ഞു.. പിന്നെ SAP സര്റ്റിഫിക്കെഷന് നല്ല മതിപ്പാണ്. കഴിയുമെങ്കില്‍ ചെയ്യുക, കോന്ഫിടെന്റെങ്കില് മാത്രം..
നന്ദി പറഞ്ഞു നിഷ ഓഫീസില്‍ നിന്നും ഇറങ്ങി..
ആട്ടോ റിക്ഷ കിട്ടാനേ ഇല്ല, വന്ന വണ്ടികളാണേങ്കില് പോകുവാന്‍ തയാറുമല്ല
എന്ത് ചെയ്യണമെന്നറിയാതെ നില്ക്കുമ്പോള് സണ്ണി കാറുമായ് അതിലൂടെ വന്നു.
നിഷയെ കണ്ടപ്പോള്‍ കാര്‍ നിര്‍ത്തി.. വിന്‍ഡോ മിറര്‍ താഴ്ത്തി എന്ത് പറ്റിയെന്നു
ചോദിച്ചു.. ആട്ടോ കിട്ടിയില്ല എന്ന് നിഷ പറഞ്ഞു.. സണ്ണി കാറില്‍ കയറുവാന്‍ പറഞ്ഞു..
നിഷ ഒന്നും പറയാതെ കയറി...കാര്‍ എയര്‍പോര്‍ട്ട് റോഡിലെ തിരക്കിലൂടെ നീങ്ങി കൊണ്ടിരിക്കുകയാണ്..
സണ്ണി കമ്പനിയെ കുറിച്ചു പറഞ്ഞു തുടങ്ങി..
അഞ്ചു പേര് കൂടെ തുടങ്ങിയതാണ്.. ഈ സംരംഭം
ബാക്കി നാലു പേരും സന്നോസേയിലാണ്, ഇവിടുത്തെ കാര്യങ്ങള്‍ സണ്ണി നോക്കി നടത്തുന്നു.. ജയ നഗറിലെ ഓഫീസ് എയര്‍പോര്‍ട്ട് റോഡിലുള്ള ബ്രാഞ്ചിലേക്ക് ഷിഫ്റ്റ് ചെയ്യണം.. പുതിയ ഒരു കസ്റ്റമര്‍ കോന്ട്രാക്ട്ട് കിട്ടിയിട്ടുണ്ട്.. സപ്പോര്‍ട്ട് പ്രൊജക്റ്റ് ആണ്.. തല്‍ക്കാലത്തേക്ക് അഞ്ചു രാജ്യങ്ങള്‍ നോക്കിയാല്‍ മതി.. പിന്നീട് പേര്ഫോര്മന്സിന് അനുസരിച്ച് ബിസിനസ്സ് കിട്ടു മെന്നു പ്രതീക്ഷിക്കുന്നു.. ഇതെല്ലാം സന്നോസേയിലുള്ള ആളുകളുടെ സ്വാധീനം കൊണ്ടു സാധിച്ചതാണ്.. ഇനി എല്ലാം ഇവിടത്തെ എക്സിക്യുഷന്‍ പോലെയിരിക്കും. നല്ലൊരു ടീമിനെ ശെരിയാക്കണം ഉടനെ തന്നെ.. നിഷ പ്രോഗ്രാമിങ്ങ് പിക് അപ് ചെയ്താല്‍ ഈ പ്രോജെക്ടില്‍ കയറാം.. ഇതു ലൈഫ് ലോങ്ങ് പ്രൊജക്റ്റ് ആണ്.. അത് കൊണ്ടു മിസ്സ് ചെയ്യരുത്..
കസ്റ്റമര്‍ വിസിറ്റിനു മുന്‍പേ പുതിയ ഓഫീസും ടീമിനെയും ശെരിയക്കണം..
ഞാന്‍ അല്‍പ്പം ടെന്‍ഷനിലാണ്.. എല്ലാം നടക്കണ മെങ്കില്‍ മിറാകിള്‍ തന്നെ സംഭവിക്കണം
സണ്ണി ചിരിച്ചു.. നിഷ ശ്രദ്ധിച്ചു കേള്‍ക്കുകയാണ്..
ക്രിസ്തുമസ് അവധിക്കു പുറത്തുള്ള പാര്ട്ട്നെഴ്സ് വരുന്നുണ്ട്, ജനുവരിയില്‍ പുതിയ കസ്ടമറും ഇവിടെയുണ്ടാകും .. ഫുള്‍ ടീമിന്റെ ഇന്റര്‍വ്യൂ ഉണ്ടായേക്കാം.. കോണ്ട്രാക്റ്റ് ഒഫീഷ്യല്‍ ആയിട്ടില്ല ഇതുവരെ.. അത് കൊണ്ടു കുറച്ചു ടെന്‍ഷന്‍.. ഇവിടെ ബ്ലൂ ചിപ്പ് കമ്പനികള്‍ ഇല്ലതെയല്ല അവര്‍ നമുക്കു കോണ്ട്രാക്റ്റ് തരുന്നത്.. അവരുടെ ഹെഡ് ഓഫീസില്‍ സിസ്റ്റം ഇമ്പ്ലിമെന്ടു ചെയ്തത് സന്നോസെയില്‍ ഉള്ള നമ്മുടെ ടീം ആണ്. അത് കൊണ്ടു തല്‍ക്കാലത്തേക്ക് പിടിച്ചു നില്ക്കാം.. പക്ഷെ ബിസ്സിനസ്സില്‍ ഒന്നും ഉറപ്പിച്ചു പറയാന്‍ പറ്റില്ല.. കസ്ടമാര് കോന്ട്രാക്ട്ട് ഒപ്പിടാതേ..
ഇതെല്ലാം പോയി ആരോടെങ്കിലും പറഞ്ഞെക്കല്ലേ..
ഈ ബിസ്സിനസ്സില്‍ മറ്റുള്ള ബിസിനസ്സിലെന്ന പോലെ സ്വകാര്യത വളരെ ആവശ്യമാണ്..
നിഷ തലകുലുക്കി.
കാര്‍ ഹോസ്റ്റലിന്റെ പുറത്തു നിര്‍ത്തിയപ്പോഴാണ് നിഷ ഹോസ്റ്റലില്‍ എത്തിയ തു തന്നെ അറിഞ്ഞത്.. നന്ദി പറഞ്ഞു.. നിഷ കാറില്‍ നിന്നും ഇറങ്ങി..
Photo: Mark Pritchard
സണ്ണി കാറില്‍ തിരിച്ചു പോയി.. ശോഭയെ വിളിക്കാന്‍ മറന്നുപോയത് നിഷക്ക് ഓര്മ വന്നു.. ഹോസ്റ്റലിലെ പബ്ലിക് ഫോണില്‍ നിന്നു നാണയം ഇട്ടു കൊണ്ടു ഫോണ്‍ ചെയ്തു നോക്കി..ആരും എടുക്കുന്നില്ല.. നിഷ ഫോണ്‍ വെച്ചു മുകളില്‍ ഉള്ള റൂമിലേക്ക് പോയി.. നിഷ മുറിയില്‍ ചെന്നപ്പോള്‍ മിനി ഉറങ്ങുകയായിരുന്നു..
വാതില്‍ തുറന്ന ശബ്ദം കേട്ടു എണീറ്റു..
നിഷ ഉറങ്ങികോളാന് പറഞ്ഞെന്കിലും മിനി കേട്ടില്ല. ഉറക്ക ചടവോടെ എണീറ്റിരുന്നു.. പിന്നെ ദിവസം എങ്ങിനെയിരുന്നു എന്ന് നിഷയോട് ചോദിച്ചു.. വളരെ നന്നായി എന്ന് നിഷ മറുപടി പറഞ്ഞു..പിന്നെ വണ്ടി കിട്ടാതേ സണ്ണി ആണ് ഇവിടെ കൊണ്ടു വിട്ടത് എന്നും പറഞ്ഞു.. മിനി ചിരിച്ചു...
മിനി വാച്ചില്‍ സമയം നോക്കി, എട്ടു മണി.. താഴെ പോയ് ഭക്ഷണം കഴിക്കേണ്ട സമയമായ്
നിഷ ഡ്രസ്സ് മാറ്റി എത്തി.. രണ്ടുപേരും ചേര്‍ന്നു മെസ്സില്‍ എത്തി..
അത്താഴത്തിനു പതിവു കറികളും വിഭവങ്ങളും തന്നെ..
മിനി നിഷയുടെ ചെവിയില്‍ പറഞ്ഞു " ഇവിടെയുള്ള കുക്ക് നേപ്പാളി ആണ്, ഈ പരിപ്പ് കറിയുണ്ടല്ലോ ഇതു അദ്ദേഹത്തിന്റെ സ്പെഷ്യാലിറ്റി ആണ്.. ഇത്രയ്ക്കും രുചിയില്‍ ഞാന്‍ പരിപ്പ് കറി കഴിച്ചിട്ടില്ല.." നിഷ പറഞ്ഞു.. "എനിക്ക് ഇഷ്ടപ്പെട്ടു.. വളരെ നന്നായിരിക്കുന്നു.. എങ്ങിനെ പാചകം ചെയ്യണം എന്ന് ഒരു പക്ഷെ അയാളോട് ചോദിച്ചു പഠിക്കണ മായിരിക്കും.. " മിനി ചിരിച്ചു കൊണ്ടു പറഞ്ഞു. “ ഇപ്പൊ പഠിക്കുവാന്‍ വിഷയങ്ങള്‍ പോരാഞ്ഞിട്ടോ നിഷക്ക്, പിന്നെ കെട്ടുമ്പോഴത്തെ കാരിയമല്ലേ, അത് അപ്പഴെങ്ങാനും നോക്കാം.., നീ ചുമ്മാതിരി..”
**** ***** *****
ദിവസങ്ങള്‍ കടന്നു പോയി..
മിനിക്ക് സന്നോസേക്ക് പോകേണ്ട ദിവസവും വന്നു..
നിഷക്കാണ് ഇപ്പോള്‍ ടെന്‍ഷന്‍.. സിങ്കപ്പൂര്‍ എയര്‍ലൈന്‍സില്‍ ആണ് ടിക്കറ്റ്.. പല തവണ പോയിട്ടുള്ളതിനാല്‍ മിനിക്ക് തമാശ.. മമ്മിയോടു ഫോണില്‍ സംസാരിച്ചിരുന്നു.. മിനിയുടെ മമ്മിയോടു നിഷയും സംസാരിച്ചു....എയര്‍പോര്‍ട്ടില്‍ പോകാന്‍ സണ്ണി കാറുമായ് ഹോസ്റ്റലില്‍ എത്തി... നിഷയും കാറില്‍ കയറി.. എയര്‍പോര്‍ട്ടില്‍ പോകുന്നതിനു മുന്‍പ് CCD യില്‍ പോകാമോ എന്ന് മിനി ചോദിച്ചു..
സണ്ണി ചിരിച്ചു.. എന്നിട്ട് പറഞ്ഞു.. " ഇയാള്‍ പോയാല്‍ പിന്നെ ഈ കട അടക്കേണ്ട ഗതികേടാണ് എന്ന് തോന്നുന്നു.., എനിക്ക് നല്ല ലാഭവും ഉണ്ടാകും " അതത്ര മിനിക്ക് രസിച്ചില്ല.. പിന്നെ പറഞ്ഞു.. " ഇച്ചായനു വയ്യെങ്കില്‍ അത് പറയാന്‍ മേലായോ, അല്ല പിന്നെ..ഒരു തമാശ"
" ഇയാളുടെ ഒരു കാര്യം.. CCD യില്‍ തന്നെ പോയാലെ ശെരിയാകൂ..
ബോംബെ പോസ്റ്റ് എന്ന പേരില്‍ ഒരു ജോയിന്റ് ഉണ്ട് പോകുന്ന വഴിയില്‍ പിന്നെ പോകാനും എളുപ്പമാണ്.. എന്ത് പറയുന്നു.." സണ്ണി ചോദിച്ചു.
" അങ്ങിനെയെങ്കില്‍ അങ്ങിനെ.. ബോംബെ പോസ്ടോ, കോരിയരോ ഇച്ചായന്റെ ഇഷ്ടം പോലെ.. എനിക്ക് പട്ടിണി കിടക്കാന്‍ മേലാ." മിനി പറഞ്ഞു..
സണ്ണിയുടെ കാര്‍ ടി ജി ഐ ഫ്രൈഡേയുടെ സൈഡില്‍ പാര്‍ക്ക് ചെയ്തു എല്ലാവരും ഇറങ്ങി.. ബോംബെ പോസ്റ്റില്‍ പഴയ ഹിന്ദി സിനിമയുടെ നടീനടന്മാരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ചുവരില്‍ നിറയെ.. നല്ല ആമ്പിയന്‍സ്. മിനി പറഞ്ഞു..
സണ്ണിയെ പരിചയമുള്ള വെയിറ്റര്‍ വന്നു മെനു കാര്‍ഡ് നല്കി..
" സാബ് ആപ്കാ ഫവ്റൈറ്റ് കരാരാ പാലക്ക് ലെക്കെ ആവൂം ? " അയാള്‍ ചോദിച്ചു..
സണ്ണി മിനിയെ നോക്കി.. മിനി കൈ മലര്‍ത്തി.. " ആ എനിക്കെങ്ങിനെ അറിയാം.. ഇചായന് ഇവിടെ വന്നിട്ടുണ്ട് മുന്‍പ്..അതുകൊണ്ട് ഇന്നത്തെ ഓര്‍ഡര്‍ ഇചായന്റെ വക.." മിനി പറഞ്ഞു..
സണ്ണി ചിരിച്ചു.. എന്നിട്ട് പറഞ്ഞു..
" ശെരി, ഇന്നു ഞാന്‍ ഓര്‍ഡര്‍ ചെയ്യുന്നു..നിങ്ങള്‍ രണ്ടു പേരും കഴിക്കുന്നു..അല്ല നമ്മള് മൂന്നു പേരും കഴിക്കുന്നു.. " വെയിറ്റര്‍ കാത്തുനില്‍ക്കുകയാണ്..
"ഏക് കരാരാ പാലക്ക്, ഓര് തീന് ആം കാ പന്ന, മെയിന്‍ കോഴ്സ് കേലിയെ ഓര് തോടാ വക്ത് ദോ.. , ഓര് സുനോ..ഇന്‍കോ അഭി ഫ്ല്യട്ട് മേ ജാനാ ഹൈ, ഇസ്ലിയെ ലേറ്റ് മത് കര്‍നാ" സണ്ണി പറഞ്ഞു..
തല കുലുക്കി കൊണ്ടു വെയിറ്റര്‍ പോയി..
നിഷയും മിനിയും മെനു അരിച്ചു പെറുക്കുകയാണ്..
അവസാനം ഖോഷ്ട്ട് മസാലയും കടായ് മുര്‍ഗും നാനും..പറഞ്ഞു
സണ്ണിയെ സഹായിച്ചു.. ഇതിനിടെ സ്റ്റാര്ട്ടെഴ്സ് എത്തി..
മിനിക്കും നിഷക്കും വലിയ ഇഷ്ടമായ്..
മിനി പറഞ്ഞു.. " നല്ല ജോയിന്റ് ആണിത് ..ഇവിടെ മുന്‍പ് വരാതിരുന്നതെന്തേ ഇചായാ ?" സണ്ണി ചിരിച്ചു കൊണ്ടു പറഞ്ഞു... " ഇയാള്‍ക്ക് CCD കഴിഞ്ഞു കൊതി തീര്ന്നിട്ടു വേണ്ടേ പുതിയതെന്തെങ്കിലും ആലോചിക്കുവാന്‍ "
ഭക്ഷണം കഴിഞ്ഞു ..ഉടനെ തന്നെ റെസ്ടോറെന്റ്റില്‍ നിന്നു ഇറങ്ങി..
സണ്ണി പറഞ്ഞു.. " വേണ്ടത്ര സമയം ഉണ്ട്..ചെക്ക് ഇന്‍ ചെയ്യാന്‍.. പക്ഷെ എയര്‍പോര്‍ട്ട് റോഡില്‍ എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം, മന്ത്രിയുടെ സന്ദര്‍ശനം മുതല്‍ ബസ്സ് കത്തിക്കല്‍ വരെ.. , നമുക്കു എയര്‍പോര്‍ട്ട് എത്തുവാന്‍ നോക്കാം.."
അഞ്ചു മിനിറ്റില്‍ അവര്‍ എയര്‍പോര്‍ട്ട് എത്തി...
ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്:
എന്‍ട്രി പോയിന്റ് കഴിഞ്ഞാല്‍ പിന്നെ യാത്രക്കാര്‍ക്ക് മാത്രമേ പ്രവേശനമുള്ളു..
പോകുന്നതിനു മുന്‍പ്.. മിനി നിഷയെ കെട്ടിപിടിച്ചു.. നിഷ കരയുകയാണ്..
പറയുവാന്‍ ഒരു വാക്കും വായില്‍ വന്നില്ല നിഷക്ക് ..
അവസാനം ടേക്ക് കെയര്‍ എന്ന് മാത്രം പറഞ്ഞു..
സണ്ണി മിനിയെ തോളോട് ചേര്‍ത്തു.. നെറ്റിയില്‍ ചുംബിച്ചു.. എന്നിട്ട് പറഞ്ഞു..
" ഓള് ദ ബെസ്റ്റ്, എന്ജോയ് യുര്‍ ക്രിസ്തുമസ് വിത്ത് മമ്മി ആന്‍ഡ് പപ്പ, ടേക്ക് കെയര്‍ "
മിനി പോകുന്നതും നോക്കി സണ്ണിയും നിഷയും നില്‍ക്കുകയാണ്..
കരയുന്ന നിഷ..
സണ്ണി നിഷയുടെ തോളില്‍ തട്ടി സമാധാനിപ്പിക്കുന്നൂ
കാറില്‍ സണ്ണിയും നിഷയും, രണ്ട് പേരും ഒന്നും സംസാരിക്കുന്നില്ല..
നിഷയുടെ കണ്ണുകള്‍ നിറഞ്ഞു തന്നെ കാണാം
സണ്ണി ഡ്രൈവ് ചെയ്യുന്നതിനിടെ നിഷയെ നോക്കുന്നുണ്ട്.
നിഷയുടെ കണ്ണുകള്‍ ദൂരെ എവിടെയോ ആണ്..
വഴികളില്‍ ക്രിസ്തുമസ് നക്ഷത്രങ്ങള്‍ തെളിയുന്നു..മായുന്നു..
മൊബൈലില്‍ വന്ന മെസ്സേജിന്റെ ശബ്ദം നിഷയെ ഉണര്‍ത്തി..
മിനിയുടെതാണ് .. “Friendship is a thread that ties two souls together.. Miss you”
3 comments:
മോശമായില്ല ഗോപാ...കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കല്ലെ...
വാല്മീകി സാറേ,
നന്ദി...ഡിസംബര്‍ തീരുന്നതിനു മുന്‍പ് ഈ ഓര്മ കുറിപ്പ് തീര്‍ക്കണമല്ലോ എന്നാലോചിക്കുമ്പോള്‍ എനിക്കാണ് ടെന്‍ഷന്‍..
സസ്നേഹം
ഗോപന്
ഡിസംബര്‍ അവസാനത്തോടെ തീര്‍ക്കണമല്ലേ?
:)
Post a Comment