December 18, 2007

ഡിസംബര്‍ ഓര്‍മകളിലൂടെ -ഒന്നാം ഭാഗം

അങ്ങിനെ ക്രിസ്തുമസ് അവധിയും വന്നു.. സത്യത്തില്‍ നാട്ടില്‍ പോകണമെന്നു തോന്നിയതെ ഇല്ല..
കാരണങ്ങള്‍ പലതാണ്.. പഴയ ചങ്ങാതി മുതല്‍ പുതിയ ബോസ്സ് വരെ..
എല്ലാവര്‍ക്കും അവരുടെ നീതികരണം കാണും.. നിഷ ജനലിലൂടെ താഴെ വാഹനങ്ങള്‍ പോകുന്നതും കടകളില്‍ തൂങ്ങുന്ന ക്രിസ്തുമസ് നക്ഷത്രങ്ങളെയും നോക്കി നിന്നു..

മനസ്സെങ്ങോട്ടോ പ്രയാണം തുടരകുയാണ്..


വര്‍ഷങ്ങള്‍ക്ക് മുമ്പ് ബാംഗ്ലൂരില്‍ എത്തിയ ആ രാത്രി ഓര്‍മയില്‍ ഓടിയെത്തി..
അതൊരു ഡിസംബര്‍ മാസം, ജോലിക്കുള്ള ഇന്റര്‍വ്യൂ ആയി വന്നതാണ്‌..
അറിയാവുന്ന ആരും ഉണ്ടായിരുന്നില്ല ബാംഗ്ലൂരില്‍, എങ്കിലും വീട്ടുകാരുടെ എതിര്‍പ്പ് നോക്കാതേ യാത്ര പുറപ്പെട്ടു, യാത്രയാക്കാന്‍ അനുജന്‍ വന്നിരുന്നു റെയില്‍വേ സ്‌റ്റേഷനില്‍.

ട്രെയിനില്‍ ഉറങ്ങി സമയം തിര്‍ത്തു, പുലര്‍ച്ചെ ബാംഗ്ലൂരില്‍ എത്തി..
ക്രിസ്ത്യന്‍ വിമന്‍സ് ഹോസ്റ്റലില്‍ റൂം ബുക്ക് ചെയ്തിരുന്നതിനാല്‍ താമസപ്രശ്നം ഒഴിവായി. ഓട്ടോറിക്ഷ പിടിച്ചു ഹോസ്റ്റലില്‍ എത്തി, തിരക്കിട്ട് കുളിച്ചു, ഇന്റര്‍വ്യൂ ചെയ്യുന്ന ഇടത്തിലേക്ക് എത്തി. ദൈവം കഴിഞ്ഞാല്‍ പിന്നെ ഓട്ടോറിക്ഷക്കാരനാണ് എന്ന് നിഷക്ക് ബോധ്യമായ ദിവസം.. അഞ്ചു മിനുട്ടിനു മുന്‍പ് എങ്ങനെയോ..എത്തിപ്പെട്ടു..
ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല..അതുകൊണ്ട് എന്തോ ഒരു ആത്മ വിശ്വാസം പോലെ തോന്നി.. ജീവിതത്തിലെ ഒന്നാമത്തെ ഇന്റര്‍വ്യൂ ആയതു കൊണ്ടു ചെറിയ ഒരു പേടി തോന്നി.. പുറത്തു കാണിക്കതിരിക്കാന്‍ ആവുന്ന അത്ര ശ്രമിച്ചു... നിഷയെ ഇന്റര്‍വ്യൂ റൂമിലേക്ക്‌ വിളിച്ചു.. സര്‍ട്ടിഫിക്കറ്റ്‌ ഫയലും എടുത്തു റൂമില്‍ കയറുമ്പോള്‍ ഇന്റര്‍വ്യൂ പാനലില്‍ ഇരിക്കുന്നയാളെ ശ്രദ്ധിച്ചു..എവിടെയോ കണ്ട മുഖം..
സ്വയം പരിചയ പെടുത്തി, " ഐ അം നിഷ, ഫ്രം തൃശൂര്‍" മറുപടിയായി " ഐ അം വിനയന്‍, വര്‍ക്കിംഗ്‌ ഹിയര്‍ എസ് മാനേജര്‍ കസ്റ്റമര്‍ സര്‍വീസ്‌ "

" ബിഫോര്‍ വി സ്റ്റാര്‍ട്ട്‌ ദ ഇന്റര്‍വ്യൂ, ടു യു വാണ്ട്‌ ടു ഹാവ് എനി തിന്ഗ് ടു ട്രിന്ക് ? "

പഴയ പൊങ്ങച്ചത്തോടെ തട്ടിവിട്ടു, " നതിംഗ് സാര്‍, ലെത്സ് സ്റ്റാര്‍ട്ട്‌ "

സത്യത്തില്‍ തൊണ്ടയില്‍ വെള്ളം ഇല്ലാതെ ഉമിനീര്‍ ഇറക്കി ഒരു പരുവത്തിലാണെന്ന് പുറത്തു പറഞ്ഞില്ല. അങ്ങിനെ ഇന്റര്‍വ്യൂ തുടങ്ങി.. ജനനം തുടങ്ങി കോളേജ് അവസാനിപ്പിച്ചത് വരെയുള്ള ചരിത്രം വിളമ്പി. പിന്നെ വീട്ടുകാരെ കുറിച്ചും ഈ ജോലിയുടെ അത്യാവശ്യത്തെ കുറിച്ചും സംസാരിച്ചു...
വിനയനു മായുള്ള ഇന്റര്‍വ്യൂ കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തീര്‍ന്നു..

നിഷയോടു ഫൈനല്‍ റൌണ്ടിനു വേണ്ടി അടുത്ത ദിവസം വരുവാന്‍ അറിയിച്ചു.. നിഷക്ക് സന്തോഷവും പിന്നെ അല്പം കൂടുതല്‍ ടെന്‍ഷനും, ഹോസ്റ്റലില്‍ ഒരു ദിവസമേ ബുക്കിംഗ് ഉള്ളു, എന്തും സംഭവിക്കാം. ഇന്റര്‍വ്യൂ കഴിഞ്ഞ വിവരത്തിനു അനുജന് മൊബൈലി ല്‍മെസ്സേജ് അയച്ചു..

ഉച്ചയായിട്ടും ഭക്ഷണം കഴിക്കുവാന്‍ തോന്നിയില്ല, ഓഫീസിനു പുറത്തിറങ്ങി..

വയസ്സായ ഒരു മനുഷ്യന്‍ ആയിരുന്നു ഡ്രൈവര്‍, തമിഴില്‍ ചോദിച്ചു.. " എന്ഗ്ഗെ മാ പോണോം" , നിഷ ഹോസ്റ്റല്‍ അഡ്രസ്സ് മലയാളത്തില്‍ പറഞ്ഞു...ഡ്രൈവര്‍ ചിരിച്ചു കൊണ്ടു ചോദിച്ചു.. "മലയാളത്ത ആവാ ?"
നിഷ തല കുലുക്കി അതെ എന്ന് സമ്മതിച്ചു ...

ഡ്രൈവര്‍ വിടാനുള്ള ഭാവമില്ല, കൂടുതല്‍ ചോദ്യങ്ങള്‍.. എന്തിനാണ് ബാംഗ്ലൂരില്‍ വന്നത് എന്ന് തുടങ്ങി വീട്ടില്‍ ഉള്ള ആളുകളുടെ എണ്ണം വരെ.. നിഷക്ക് വിശപ്പും തമിഴന്‍റെ വധവും ചേര്‍ന്നപ്പോള്‍ ക്ഷമ നശിച്ചു.. പിന്നെ കിട്ടാവുന്ന തമിഴില്‍ കാച്ചി.. " തലൈവലി എനക്ക്, അതിനാലെ പേസ മുടിയിലേ"..
തമിഴന്‍ മനസില്ലായ പോലെ ചിരിച്ചു.. " മാത്ര വേണ മാ ? "
നിഷയുടെ തമിള്‍ അവിടെ തീര്‍ന്നു.. മനസില്ലവാത്ത ഭാവത്തില്‍ തമിഴനെ നോക്കി..

തമിഴന്‍ പുറത്തു നോക്കുകയാണ്.. അടുത്ത മെഡിക്കല്‍ ഷോപ്പിന്നരികില്‍ വണ്ടി നിര്‍ത്തി. നിഷക്ക് കാര്യം മനസിലായ്.. ഇപ്പോള്‍ ആങ്ങ്യ ഭാഷയില്‍ പേഴ്സ് ചൂണ്ടി കാണിച്ചു..
തമിഴന് മനസ്സിലായില്ല എങ്കിലും, വണ്ടിഎടുത്തു ഹോസ്റ്റല്‍ ലകഷ്യമാക്കി.

നിഷ ഹോസ്റ്റലില്‍ എത്തി, ഓഫീസില്‍ തിരക്കായിരുന്നു..
തന്‍റെ ഊഴത്തിനായ്‌ കാത്തു നില്‍ക്കുമ്പോള്‍, മലയാളിയെ പോലെ തോന്നിക്കുന്ന ഒരു യുവാവിനെ കണ്ടു. എന്തോ പ്രത്യേകിച്ച് പരിച്ചയപെടാണോ സംസാരിക്കണോ തോന്നിയില്ല..
പക്ഷെ..അയാള്‍ നിഷയെ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

നിഷ കൌണ്ടറില്‍ എത്തി.. കാര്യം അവതരിപ്പിച്ചു.. ഒരു നൈറ്റ് കൂടെ കൂട്ടി തരണം..വേറെ നിവൃത്തി ഇല്ലാതേ ആണ്.. കൌണ്ടറില്‍ ഇരുന്ന സിസ്റ്റര്‍ കാത്തു നില്ക്കാന്‍ ആംഗ്യം കാണിച്ചു.. അവര്‍ അവിടെ നിന്നൊരു പെണ്‍കുട്ടിയോട് എന്തൊക്കെയോ സംസാരിച്ചു.. പിന്നീട്..നിഷയെ ചൂണ്ടി കാണിച്ചു.. എന്നിട്ട്, നിഷയുടെ അടുത്തുവന്നു പറഞ്ഞു.. ഇവിടെ റൂം ഇല്ല, പക്ഷെ ആ നില്ക്കുന്ന പെണ്‍കുട്ടിക്ക് റൂം ഷെയര്‍ ചെയ്യാന്‍ സമ്മത മാണ്, പറ്റു മെങ്കില്‍ എടുത്തോളൂ.. നിഷ ആ പെണ്‍കുട്ടിയുടെ അടുത്ത് ചെന്നു പരിചയ പെട്ടു.. മിനി എന്നാണ് പേര്‌.. മലയാളിയാണ്.. നിഷക്ക് സമാധാനം..സന്തോഷം ചിരിയിലൂടെ പുറത്തെത്തി..
മിനി അവിടെ കണ്ട യുവാവിനെ പരിചയ പെടുത്തി.. സണ്ണി കുര്യന്‍ എന്‍റെ കസിന്‍ ആണ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു. നിഷയെ കുറിച്ചു സണ്ണിയോട് മിനി പറഞ്ഞു.. നിഷ തൃശ്ശൂരില്‍ നിന്നാണ്, ഇവിടെ ജോലിക്കായി എത്തിയതാണ്.. നാളെയാണ് ഫൈനല്‍ ഇന്റര്‍വ്യൂ..

" ഞങ്ങള്‍ പുറത്തു പോയി ലഞ്ച് കഴിക്കുവാനായ് പോകുകയാണ്, വരുന്നോ.". എന്ന് സണ്ണി തിരക്കി.. നിഷ മിനിയുടെ മുഖത്തേക്ക് നോക്കി..മിനി വിളിച്ചു.. "വരൂ നിഷാ.. നിങ്ങള്ക്ക് ഈ നഗരം അത്ര അറിയാത്തതു കൊണ്ടു പറയുകയാണ്.."

നിഷ സണ്ണിയുടെയും മിനിയുടെയും കൂടെ കാറില്‍ കയറി പോയി.
സണ്ണിയെ കുറിച്ചു മിനി പറഞ്ഞു തുടങ്ങി.. സണ്ണി സ്വന്തമായി ഒരു സോഫ്റ്റ്‌വെയര്‍ കമ്പനി നടത്തുന്നു, ജയ നഗറില്‍.. അന്‍പതു പേര്‍ സണ്ണിയുടെ കമ്പനിയില്‍ ജോലി ചെയ്യുന്നുട് ഇന്ത്യയിലും പുറത്തു മായ്. മിനി സണ്ണിയുടെ കസിന്‍ ആണ്.
സണ്ണി കാര്‍ കാഫെ ഡേ യുടെ മുന്നില്‍ നിര്‍ത്തി. മിനിയോട്‌ ചോദിച്ചു.. " ഭക്ഷണം ഇവിടെ വേണമോ അതോ മലയാളി ഹോട്ടലില്‍ വേണമോ? " മിനി നാക്ക്‌ പുറത്തോട്ടു നീട്ടി ഭക്ഷണം എത്ര രുചികരമാണ് എന്ന് കാണിച്ചു.. എന്തെങ്കിലും സണ്ണി പറയും മുന്‍പ് കാറിന്‍റെ ഡോര്‍ തുറന്നു മിനി പുറത്തെത്തി.. നിഷയും കൂടെയിറങ്ങി .. സണ്ണി കാര്‍ പാര്ക്ക് ചെയ്തു കാഫെ ഡയിലോട്ടു കയറി..

7 comments:

ശ്രീ said...

അടുത്ത ഭാഗങ്ങള്‍‌ കൂടി പോരട്ടേ...
:)

നവരുചിയന്‍ said...

ഇത് ഒരുമാതിരി മനോരമ വീക്കിലി വായിക്കുന്ന പോലെ ആയല്ലോ
രസം പിടിച്ചു വരുമ്പോള്‍ "ഡിം "
ബാക്കി അടുത്ത ലെക്കത്തില്‍ വായിക്കാം
ബാക്കി
ഭാഗങ്ങള്‍ കൂടി പെട്ടെന്ന് പോന്നോടെ ...

ബാജി ഓടംവേലി said...

ThUDarum......

Gopan | ഗോപന്‍ said...

ശ്രീ, നവരുച്ചിയന്‍, ബാജി മാഷ്,

മലയാള മനോരമ എന്നോ ഒരു കാലത്തു വായിച്ചതാണ്.. ജീവിതത്തിലോരിക്കലും ഒരു തുടരാന്‍ കഥ എഴുതേണ്ടി വരുമെന്ന് കരുതിയതല്ല.. പക്ഷെ അങ്ങിനെ എഴുതേണ്ടി വന്നു.. ഒന്നാമത്തെ കാരണം ഭാഷ.. രണ്ടാമത്തേതു സോഫ്റ്റ്‌വെയര്‍.. എന്ത് തന്നെ ആയാലും ഇതു നൂറു എപിസോട് ഓടാതെ നോക്കാം.. സ്നേഹത്തോടെ..

ഗോപന്‍

നിരക്ഷരൻ said...

അഞ്ചാം ഭാഗം വരെ പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് വായിക്കാനുള്ള സമയം ഇല്ല. എന്തായാലും മുഴുവന്‍ വായിച്ചതിനുശേഷം വീണ്ടും കമന്റടിക്കാം .

അനു said...

കാത്തിരിക്കുന്നു.. പെട്ടന്ന് മുഴുമിച്ചോളൂ

Gopan | ഗോപന്‍ said...

നിരക്ഷരന്‍.. നന്ദി..
അമ്പിളി : നന്ദി.. ഞാന്‍ കഥ പറഞ്ഞു തീര്‍ത്തു. :-)