ആ ദിവസം കറുത്തതും തണുപ്പേറിയതും ആയിരുന്നു..
മഴ തോരാതെ പെയ്തുകൊണ്ടെയിരുന്നു..
കാറ്റിന്റെ വേഗതക്ക് ശമനമേ ഉണ്ടായിരുന്നില്ല..
ചുവരിലെ വള്ളി ചെടികള്‍ ശക്തിയേറിയ കാറ്റിലും
ഭിത്തികളെ അള്ളി പിടിച്ചുകൊണ്ടേയിരിക്കുന്നു..
ഇലകള്‍ പോഴിഞ്ഞുകൊണ്ടേയിരുന്നു..
മഴ തോരാതെ പെയ്തുകൊണ്ടെയിരുന്നു..
കാറ്റിന്റെ വേഗതക്ക് ശമനമേ ഉണ്ടായിരുന്നില്ല..
ചുവരിലെ വള്ളി ചെടികള്‍ ശക്തിയേറിയ കാറ്റിലും
ഭിത്തികളെ അള്ളി പിടിച്ചുകൊണ്ടേയിരിക്കുന്നു..
ഇലകള്‍ പോഴിഞ്ഞുകൊണ്ടേയിരുന്നു..
ജീവിതം തണുത്തതും അന്ധകാരം നിറഞ്ഞതും ആയി മാറിയിരിക്കുന്നു
മഴ പിന്നെയും പെയ്തു കൊണ്ടേയിരിക്കുന്നു..
കാറ്റിനു ശമനമേയില്ല..
ചിന്തകള്‍ ഇന്നലെകളെ അള്ളി പിടിച്ചുകൊണ്ടേയിരിക്കുന്നു..
വേര്പിരിയലുകള് കൂടുതല്‍ അര്‍ത്ഥ പൂര്ണമാകയാണ്..
വേര്പിരിയലുകള് കൂടുതല്‍ അര്‍ത്ഥ പൂര്ണമാകയാണ്..
ശാന്തമാകൂ മനസ്സേ..
വേദനിക്കുന്ന ഓര്‍മകളില്‍ നിന്നും തിരികെ വരൂ..
നീ ഓര്‍ക്കുക,
കറുത്ത മേഘങ്ങള്‍ക്ക് പുറകില്‍ സൂര്യനിപ്പോഴും എരിയുന്നുണ്ടു
നിന്റെ വിധിയും മറ്റുള്ളവരെ പോലെ വേദന നിറഞ്ഞതാണ്..
നിന്റെ വിധിയും മറ്റുള്ളവരെ പോലെ വേദന നിറഞ്ഞതാണ്..
ജീവിതത്തില്‍ മഴനിറഞ്ഞ കറുത്ത ദിനങ്ങള്‍ ഉണ്ടാകണം...
വെളിച്ചമുള്ള ദിനങ്ങളെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍..
വെളിച്ചമുള്ള ദിനങ്ങളെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍..
15 comments:
ജീവിതത്തില്‍ മഴനിറഞ്ഞ കറുത്ത ദിനങ്ങള്‍ ഉണ്ടാകണം...
വെളിച്ചമുള്ള ദിനങ്ങളെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍..
അതു പരമാര്‍ത്ഥം. അതിരിക്കട്ടെ, ഇതെന്താ, കഥയോ, കവിതയോ അതോ ഓര്‍മ്മക്കുറിപ്പോ, അതോ ആ പടത്തിന്റെ അടിക്കുറിപ്പോ?
ഇത് കവിത ആയാലും അല്ലെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു മാഷേ...
“ശാന്തമാകൂ മനസ്സേ... വേദനിക്കുന്ന ഓര്‍മകളില്‍ നിന്നും തിരികെ വരൂ... നീ ഓര്‍ക്കുക,കറുത്ത മേഘങ്ങള്‍ക്ക് പുറകില്‍ സൂര്യനിപ്പോഴും എരിയുന്നുണ്ടു
നിന്റെ വിധിയും മറ്റുള്ളവരെ പോലെ വേദന നിറഞ്ഞതാണ്...
ജീവിതത്തില്‍ മഴനിറഞ്ഞ കറുത്ത ദിനങ്ങള്‍ ഉണ്ടാകണം... വെളിച്ചമുള്ള ദിനങ്ങളെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍...”
:)
ആ പൂക്കള്‍ക്ക് നിറം നല്‍കൂ .. മഴനിറഞ്ഞ കറുത്ത ദിനങ്ങളേ.. ഇനിയെങ്കിലും ആ പൂക്കള്‍ക്ക് നിറം നല്‍കൂ..
ജീവിതത്തില്‍ മഴനിറഞ്ഞ കറുത്ത ദിനങ്ങള്‍ ഉണ്ടാകണം...
വെളിച്ചമുള്ള ദിനങ്ങളെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍..
അതാണ്.അപ്പറഞ്ഞതാണ് കാര്യം.
.......നീ ഓര്‍ക്കുക,
കറുത്ത മേഘങ്ങള്‍ക്ക്
പുറകില്‍ സൂര്യനിപ്പോഴും
എരിയുന്നുണ്ടു ......
മനസ്സിലെന്നും ഓര്‍മ്മിക്കാന്‍ പറ്റിയവരികള്‍
ഏതു വികാരത്തിനും അകമ്പടി ആകാന്‍
മഴക്കു കഴിയുന്നു .....
ആ സൂര്യന് അധികം വൈകാതെ ഉഷാറായി പുറത്തു വരട്ടേ..):
നല്ല വരികള്‍
കറുത്ത മേഘങ്ങള്‍ക്ക് പുറകില്‍ സൂര്യനിപ്പോഴും എരിയുന്നുണ്ടു
നിന്റെ വിധിയും മറ്റുള്ളവരെ പോലെ വേദന നിറഞ്ഞതാണ്..
ജീവിതത്തില്‍ മഴനിറഞ്ഞ കറുത്ത ദിനങ്ങള്‍ ഉണ്ടാകണം...
വെളിച്ചമുള്ള ദിനങ്ങളെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍..
മനോഹരം ഈ വരികള്‍...
ഗോപന് ജീ
ആശംസകള്‍
ഗോപേട്ടാ,
മൂന്നാമത്തെ വരി...ന്റെ എന്നാവണം വേഗതയ്ക്ക് യ വേണം
നാലമത്തേ വരിയില്‍ " ശമനമേ" എന്നാവണം
അവസാനത്തിലും ഒരു പ്രശ്നമുണ്ട് ന്റെ
ഇതൊക്കെയാണെങ്കിലും നല്ല വായനാനുഭവം നല്കി കേട്ടോ..
പിന്നേ, ശര്യായാല് നമ്മുടെ ഭാഷയ്ക്ക് നന്ന് അത്ര മാത്രമേ ഉദ്ദേശ്യമുള്ളൂ.. ചിത്രങ്ങള്‍ എല്ലാം കിടിലനാണ്...
എന്ത് നല്ല വരികള്‍
ആശംസകള്‍ ഭായ്
:)
ഉപാസന
"ജീവിതത്തില്‍ മഴനിറഞ്ഞ കറുത്ത ദിനങ്ങള്‍ ഉണ്ടാകണം...
വെളിച്ചമുള്ള ദിനങ്ങളെ കുറിച്ച് കൂടുതല്‍ അറിയണമെങ്കില്‍.."
ഈ വരികള്‍ പപ്പൂസിനെ പിടിച്ചിരുത്തിക്കളഞ്ഞു... :(
പക്ഷേ, മഴ എനിക്കിഷ്ടമാണ്, മനസ്സില്പ്പെയ്താലും പറമ്പില്പ്പെയ്താലും...
ഓ.ടോ: ബൈക്കോടിക്കുമ്പോള്‍ റോഡില്‍ പെയ്യുന്ന മഴയെ പപ്പൂസിനിഷ്ടമല്ല... :)
വാല്മീകി മാഷേ : എന്റെ പഴയ ഒരു ഇംഗ്ലീഷ് കവിതയെ തര്‍ജ്ജമ ചെയ്യുവാന്‍ ശ്രമിച്ചു പദ്യവും ഗദ്യവും അല്ലാത്ത അവസ്ഥയായി .. പിന്നെ കുറച്ചു അടി വാങ്ങാം എന്നുകരുതി പോസ്ടി..വായിച്ചതിനും അഭിപ്രായമെഴുതിയതിനും പിന്നെ തെറി പറയാതിരുന്നതിനും പ്രത്യേകം നന്ദി..
ശ്രീ : വളരെ നന്ദി..പലപ്പോഴും പ്രതീക്ഷകളാണ് നമ്മെ നയിക്കുന്നത്..
ശ്രീലാല്‍: നന്ദി, നിങ്ങളുടെ ആഗ്രഹം പോലെ പടം മാറ്റിയിരിക്കുന്നു.. :-)
നിരക്ഷരന്: നന്ദി..:-)
മാണിക്യം: വളരെ നന്ദി.. മഴ ഒരു നിമിത്തമാണ് .. കടലിനെ പോലെ..
നിലാവര്‍ നിസ: വളരെ നന്ദി.. :-)
ഹരിശ്രീ : വളരെ നന്ദി..:-)
എം പി അനസ് : വളരെ നന്ദി തെറ്റു ചൂണ്ടി കാണിച്ചതില്‍. തിരുത്തിയിരിക്കുന്നു.. :-)
ഉപാസന : നന്ദി.. :-)
പപ്പൂസേ: നന്ദി..:-) അടുത്ത ഓസിയാര്‍ കഥയുടെ ഒരു സീന്‍ മഴയിലാകട്ടെ..
അതെയതേ... കാര്‍മേഘം മാറി സൂര്യന് പുറത്തുവരികതന്നെ ചെയ്യും. എന്നും ഇരുട്ടായി ഇരിക്കില്ലല്ലോ. (ചിത്രം നന്നായി. എക്സ്പോഷര്‍ ലോക്ക് ഉപയോഗിച്ച് ഒന്നു കൂടെ പൂവിന്റെ എക്സ്പോഷര്‍ ലോക്ക് ചെയ്ത്, വീണ്ടും കമ്പോസ് ചെയൂ.)
അപ്പു മാഷേ..
വന്നതിനും അഭിപ്രായമെഴുതിയതിനും നന്ദി..
തന്ന ടിപ്പിനു നന്ദി.
ഇനി അതൊന്നു പരീക്ഷിച്ചിട്ട് തന്നെ കാര്യം.. :-)
സ്നേഹത്തോടെ
ഗോപന്
ശാന്തമാകൂ മനസ്സേ..
വേദനിക്കുന്ന ഓര്‍മകളില്‍ നിന്നും തിരികെ വരൂ..
അതേ എനിക്കും പറയാനുള്ളൂ
നല്ല ചിത്രങ്ങള്‍ … കവിതയും
kmf, സാക്ഷരന്‍,
വളരെ നന്ദി,
വന്നതിലും അഭിപ്രായമെഴുതിയത്തിലും
സ്നേഹത്തോടെ
ഗോപന്
Post a Comment