January 04, 2008

പക്ഷികളും പൂമ്പാറ്റകളും - 2



കഴിഞ്ഞ പോസ്റ്റില്‍ ചേര്‍ക്കാന്‍ കഴിയാതിരുന്ന ചില ചിത്രങ്ങള്‍ ഇവിടെ നിങ്ങള്‍ക്കായ്‌ ചേര്‍ക്കുന്നു.. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ എഴുതുക..

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

ഗീത ഗീതികളുടെ കവിത....



hornbill bird
"ശെടാ, ഇതെങ്കിലും പടം പിടിക്കാതിരുന്നു കൂടെ.."






victoria crowned pigeon
" പേരിനൊരു കുറവുമില്ല, തല്‍ക്കാലം സര്‍ക്കാരു ജോലി..
ജീവിക്കേണ്ടേ ചേട്ടാ.. "


madagascar teal duck

"ചേട്ടാ ദേ ക്യാമറ..ശോ..നാണമില്ലാത്തവന്‍"




ഇലപൊഴിയും കാലത്ത്..










" സുഖമായി ഒന്നു ഇരുന്നതിപ്പഴാണ്.. ശല്യം ചെയ്യല്ലേ.. പ്ലീസ്.."






"ആമിനാ, ഇയ്യെബിടെന്‍റെ ഖല്‍ബെ..

ഞമ്മന്‍ സല്‍മാന്‍റെ പോലെ മസ്സില് പിടിച്ചു

നി‍ക്കാന്‍തോടങ്ങീട്ട് ഇമ്മിണി നേരായി.."












January 03, 2008

പക്ഷികളും പൂമ്പാറ്റകളും

കഴിഞ്ഞ വര്‍ഷം ലണ്ടന്‍ മൃഗശാല സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചില ചിത്രങ്ങള്‍ നിങ്ങള്‍ക്കായ്‌ ഇവിടെ ചേര്‍ക്കുന്നു... പക്ഷികളെ കുറിച്ചോ, പൂമ്പാറ്റകളെ കുറിച്ചോ അധികം ഗവേഷണത്തിന് ഞാന്‍ തുനിഞ്ഞിട്ടില്ല.. സമയ കുറവുകൊണ്ടാണ് ക്ഷമിക്കുക..


ങ്ഹാ, ഞാന്‍ കണ്ണടച്ചു, നീയെട്..



ഞാന്‍ പോസു തരാം, ഇനി ചോദിക്കരുത്..

ആദ്യമേ പറഞ്ഞില്ല എന്ന് വേണ്ട..

നീയെന്നെ പേടിപ്പിക്കല്ലേ..,

ഇതൊക്കെ ഞാന്‍ എത്ര കണ്ടതാ..


എന്‍റെ പടം നന്നായില്ലെങ്കില്‍..നിന്നെ.. ങ്ഹാ..

പൂവേ, നിന്നക്ക് എന്നേകാളും നിറമോ.. ?

കൊച്ചേ..നീ അങ്ങനെ നില്‍ക്ക്..

ചെടീലിരുന്നിട്ടു എനിക്ക് ബോറടിച്ചിട്ടു വയ്യ..


പ്രകൃതിയുടെ നിറങ്ങള്‍..

December 31, 2007

ഡിസംബറിന്‍റെ ഓര്‍മകള്‍ - അവസാന ഭാഗം

നിഷയുടെ ബാംഗളൂരില്‍ ഉള്ള വീട്:
താഴെയുള്ള റോഡിലേക്ക്‌ നോക്കി നില്‍ക്കുന്ന നിഷ.. വഴിയിലൂടെ പോകുന്ന വാഹനങ്ങളിലെ പുറകുവശത്തുള്ള വിളക്കിന്‍ ചുവപ്പു നിറങ്ങള്‍ .. നേരം ഇരുട്ടിയത് അറിഞ്ഞില്ലെന്നു തോന്നുന്നു.. കയ്യില്‍ സനലിന്‍റെ വിവാഹക്ഷണകത്ത്..ഫോണ്‍ അടിക്കുന്ന ശബ്ദം കേട്ടു ചിന്തകളില്‍ നിന്നുണര്‍ന്നു..
കണ്ണ് തുടച്ചു കൊണ്ട് ഫോണ്‍ എടുത്തു..അമ്മയാണ്.. തലവേദനയാണ്, പിന്നീട് ഫോണ്‍ ചെയ്യാം എന്ന് പറഞ്ഞു ഫോണ്‍ താഴെ വച്ചു..

നിഷ കരയുവാന്‍ ശ്രമിച്ചു..തലയിണയില്‍ മുഖം ചേര്‍ത്തുകൊണ്ട്‌..മനസ്സു തകരുകയാണ്‌, സനലിനൊരു സൂചനയെങ്കിലും നല്‍കാമായിരുന്നു..താന്‍ പ്രാണന് തുല്യം സ്നേഹിച്ചിട്ടും അവന്‍ എന്താണിങ്ങനെ ചെയ്യാന്‍ കാരണം.. തന്‍റെ ജീവിതത്തിന് ഉണ്ടായിരുന്ന ദിശ തന്നെ നഷ്ടപ്പെടുന്നതു പോലെ നിഷക്ക് തോന്നി..
കഴിഞ്ഞ തവണ സനലിനെ മുംബെയില്‍ വച്ചു കാണുമ്പോഴും പഴയ ചിരിയും അടുപ്പവും കാണിച്ചത് ഓര്‍ത്തു ... പുതിയ നഗര ജീവിതം സനലിനും മുഖം മൂടി സമ്മാനിച്ചിരിക്കാം..തനിക്കറിയാതെ പോയ ഈ മനം മാറ്റത്തെ എന്ത് വിളിക്കാന്‍.. തനിക്ക് വിധിച്ചിട്ടില്ല എന്ന് കരുതുകയെ നിവര്‍ത്തിയുള്ളൂ..

കഴിഞ്ഞ വര്‍ഷങ്ങളില്‍ തനിക്ക് വന്ന മാറ്റം നിഷ ഓര്‍ക്കുകയായിരുന്നു..

ഒരു ശരാശരി പെണ്‍കുട്ടിയില്‍ നിന്നും സീനിയര്‍ മാനേജര്‍ വരെ.. ഇന്നു തനിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന നാല്‍പ്പതോളം കണ്‍സള്‍ട്ടന്‍സുണ്ട്, പിന്നെ കമ്പനിയുടെ കാര്‍, സ്വന്തമായ് വീട്, അത്യാവശത്തിനുള്ള പണവും.. അനുജനും അമ്മയും സുഖമായി നാട്ടില്‍.. ഇത്രയും താന്‍ പ്രതീക്ഷിച്ചിരുന്നോ ആദ്യമായി ഇവിടെ വന്നപ്പോള്‍.?

തന്‍റെ ഉയര്‍ച്ചയില്‍ അമ്മയ്ക്കും അനുജനും വന്ന മാറ്റവും നിഷ ഓര്‍ത്തു നോക്കുകയായിരുന്നു.. നടന്നു കോളേജില്‍ പോയിരുന്ന അനുജന്‍ ഇപ്പോള്‍ ബൈക്ക് ഇല്ലാതെ പുറത്തിറങ്ങില്ല, അമ്മക്ക് ഇപ്പോള്‍ ഇല്ലാത്തവരെന്നു പറയുന്നതു കുറച്ചിലാണ്..

വീട്ടുകാരും നാട്ടുകാരും കാലത്തിനനുസരിച്ചു മാറി.. പക്ഷെ, തന്‍റെ മനസ്സിനു മാത്രം ഒരു മാറ്റവും വന്നില്ല..

മനസില്ലാ മനസ്സോടെ സനലിന്‍റെ വിവാഹത്തിന്‍റെ ക്ഷണകത്ത് തുറന്നു നോക്കി..
നോര്‍ത്ത് ഇന്ത്യന്‍ സ്റ്റൈലില്‍ ചെയ്തിരിക്കുന്ന കാര്‍ഡ്. സനല്‍ വര്‍മ weds സ്മിത റ്റെല്‍കര്‍
അടുത്ത വര്‍ഷമാണ്‌ വിവാഹം.. താനെയില്‍ വച്ചു..ഫാമിലി നെയിം വച്ചു നോക്കുമ്പോള്‍ സനലിന്‍റെ പെണ്‍കുട്ടി മഹാരാഷ്ട്രിയന്‍ ആണ് എന്ന് തോന്നുന്നു.. താഴെ സനലിന്‍റെ അച്ചന്‍റെയും, അമ്മയുടെയും പേരുകള്‍ വച്ചിട്ടുണ്ട്.. വൈകീട്ടുള്ള റിസപ്ഷനിനാണ് ക്ഷണിച്ചിരിക്കുന്നത് ..നിഷ കണ്ണടച്ചിരുന്നു കുറച്ചു നേരം.. എന്നിട്ട് കത്ത് കവരിലേക്ക് തിരികെ ഇടുവാന്‍ ശ്രമിക്കുമ്പോള്‍ കവറിനകത്ത്‌ ഉണ്ടായിരുന്ന മഞ്ഞ നിറത്തിലുള്ള ഒരു കടലാസ് കണ്ണില്‍ പെട്ടു.

അത് സനലിന്‍റെ കുറിപ്പായിരുന്നു..
നിഷക്ക്,
ഇങ്ങനെ ഒരു ക്ഷണകത്ത് അയക്കേണ്ടി വന്നതില്‍ വളരെ ഖേദ മുണ്ട്..
പക്ഷെ എന്‍റെ സാഹചര്യങ്ങള്‍ എന്‍റെ ആഗ്രഹങ്ങള്‍ക്ക്‌ എതിരാണിപ്പോള്‍
സ്മിത എന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു കുട്ടിയാണ്, ഇവിടത്തുകാരി..
വര്‍ഷങ്ങളായ്‌ ജോലി സ്ഥലത്തും ട്രെയിനിലും ഉള്ള ചങ്ങാത്തം വളര്‍ന്നത്‌ വളരെ പെട്ടന്നായിരുന്നു.. യുവത്വത്തിന്‍റെ തിളപ്പും അവളുടെ അഴകും ചേര്‍ന്നപ്പോള്‍ എനിക്ക് എന്നെ തന്നെ നഷ്ട മായി, പിന്നെ തനിക്ക് നല്കിയ വാക്കും.. പകരം അപേക്ഷിക്കാനായ് ഒന്നേയുള്ളൂ.. എന്നെ മനസ്സുകൊണ്ട്‌ ശപിക്കരുത്,

കഴിഞ്ഞ തവണ തമ്മില്‍ കണ്ടപ്പോള്‍ ഇതേ പറ്റി പറയണം എന്ന് ഞാന്‍ കരുതിയാതാണ്, പക്ഷെ അന്ന് തന്‍റെ സ്നേഹം കണ്ടിട്ടു എനിക്ക് തുറന്നു പറയുവാന്‍ കഴിഞ്ഞില്ല. അതിനുശേഷം ഇവിടെ പല സംഭവങ്ങളും നടന്നു. സ്മിതക്ക് തന്‍റെ ശരീരത്തില്‍ വളരുന്ന കുഞ്ഞിനെ പറ്റി പുറത്തു പറയേണ്ടി വന്നു, എന്നെ സ്മിതയുടെ വീട്ടുകാര്‍ വന്നു ഭീഷണിപ്പെടുത്തി, പിന്നെ നാട്ടില്‍ ഉള്ള എന്‍റെ അച്ഛനും അമ്മയും ഇവിടെ വന്നു സ്മിതയുടെ വീട്ടുകാരോടു സംസാരിച്ചു തീര്‍ത്തപ്പോള്‍ അത് വിവാഹത്തില്‍ കലാശിച്ചു..

ഈ നിസ്സഹായാവസ്ഥക്ക് ഞാന്‍ തന്നെയാണ് കാരണം..
എന്നോട് പൊറുക്കുക..
ഈ ജീവിതത്തില്‍ ഞാന്‍ തന്ന വേദനകള്‍ക്കായി,
ഞാന്‍ നല്കിയ പാഴ് സ്വപ്നങ്ങള്‍ക്കായി,
എനിക്ക് നല്‍കിയ ആത്മാര്‍ത്ഥമായ സ്നേഹത്തിനായി
എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനായി

തന്‍റെ കണ്ണില്‍പ്പെടാതിരിക്കുവാനായി ഞാന്‍ ശ്രമിക്കാം ..
പക്ഷെ കഴിഞ്ഞില്ലെങ്കില്‍, ഒരു ചെറു പുഞ്ചിരിയെങ്കിലും ബാക്കി വെക്കുക
ഈ അപരിചിതനായ്..

വേദനയോടെ,
സനല്‍

സനലിന്‍റെ കത്ത് വായിച്ചതിനു ശേഷം നിഷ തരിച്ചിരിക്കുകയാണ് ..
പിന്നെ പ്രാര്‍ത്ഥിച്ചു .. ദൈവമേ സനലിനെ സഹായിക്കേണമേ..
തന്നെക്കാള്‍ അവനാണിപ്പോള്‍ ദൈവ സഹായം വേണ്ടത്..

പിന്നെ എഴുന്നേറ്റു മ്യൂസിക് സിസ്റ്റം ഓണ്‍ ചെയ്തു..
പഴയ ഗാനം മുറി നിറഞ്ഞു..

സ്നേഹം വിടപറയും….
ആത്മാവില്‍ ശോകം കരകവിയും
പ്രിയനേ നിന്‍ ഹൃദയം
അറിയാതെ കേഴുന്നോ…

കളിചിരിതന്‍ മണി നോപുരമേതോ
ഇരുളലയില്‍ സ്വയം തേങ്ങുന്നു..
നീയെന്തേ..ഒരു പാട്ടു
പാടാതെ പോകുന്നോ....

സ്വര മിടരും കള കൂജന മേതോ..
മറവികളില്‍ സ്വയം മായുന്നോ..
നിയെന്നില്‍ ഒരു നാളും
മായാതെ പോവുന്നോ ..

സ്നേഹം വിടപറയും….
ആത്മാവില്‍ ശോകം കരകവിയും
പ്രിയനേ നിന്‍ ഹൃദയം
അറിയാതെ കേഴുന്നോ…

സോഫയില്‍ കിടന്നു ഉറങ്ങിയതറിഞ്ഞില്ല..
---------------------------------------------------------------
ക്രിസ്തുമസ് ഈവ്

നിഷയുടെ വീട് - പ്രഭാതം:
ടി വിയും കണ്ടു കൊണ്ടിരിക്കുന്ന നിഷ.
ഫോണ്‍ ബെല്‍ കേട്ടു വിളിക്കുന്നതാരെന്നു നോക്കാതെ ഹലോ പറഞ്ഞു..
"ഹായ് നിഷ, ദിസ് ഈസ് സണ്ണി. ഗുഡ് മോര്‍നിംഗ്, ഹൌ ആര്‍ യു ടുഡേ?, വാട്ട് ആര്‍ യൌര്‍ പ്ലാന്‍ ഫോര്‍ ക്രിസ്തുമസ് ഈവ്‌ ?, ആര്‍ യു കമിംഗ് ഫോര്‍ മിഡ്നൈറ്റ് മാസ്സ് ? യു വില്‍ ഹാവ് എ സര്‍പ്രൈസ് ദിസ് ടൈം, ബിലീവ് മി "

കുറച്ചു നേരത്തേക്ക് സംസാരിക്കുവാന്‍ പറ്റാതെ നിഷ ഇരുന്നു..
സണ്ണിയുടെ തുടരെയുള്ള ഹലോ വിളികള്‍ക്കിടയില്‍ നിഷ പറഞ്ഞു..
" ഹലോ സണ്ണിച്ചായ, എനിക്ക് സുഖം തന്നെ, ഇചായന്‍ എങ്ങിനെ ഇരിക്കുന്നു..അമ്മച്ചിയെന്തു പറയുന്നു.. ഇചായന്‍ കമ്പനി വിട്ടതില്‍ പിന്നെ തമ്മില്‍ കാണുന്നത് പോലും ഇപ്പോള്‍ വളരെ ചുരുക്കം..ഇപ്പോള്‍ ഇവിടെ ബാംഗളൂരില്‍ തന്നെ ഉണ്ടോ അതോ സിലികോണ്‍ വാലിയിലോ ?"

"എനിക്ക് പരമ സുഖം, കമ്പനിയുടെ ഷേയരുകള്‍ വിറ്റതിന് ശേഷം പഴയ പങ്കാളികളും ആയി പുതിയ കമ്പനി തുടങ്ങി സന്നോസെയില്‍ ..ഇ ബിസിനസ്സ് സമ്പന്തിച്ച പുതിയ ഒരു വര്‍ക്ക്‌ സ്ട്രീം ആണ് എടുത്തത്‌...തുടക്കമായതിനാല്‍ എന്‍റെ സമയം മുഴുവനും ബിസിനസ്സ് മീറ്റിംഗില്‍ പോകും.. ക്രിസ്തുമസ്സിനായ് നാട്ടില്‍ അവധിക്കു വന്നതാണ്.. അതാണ് എന്‍റെ വിശേഷം, അമ്മച്ചിക്ക് വയസ്സായി..സാബുവും രമ്യയും ഉള്ളത് കൊണ്ട് സമാധാനം.. അപ്പോള്‍ ഇന്നു വൈകീട്ട്‌ ഞാന്‍ വീട്ടില്‍ വരാം, പള്ളിയില്‍ പോകുവാന്‍..വേറെ പരിപാടിയെന്തെങ്കിലും നിഷ പ്ലാന്‍ ചെയ്തിട്ടുണ്ടെങ്കില്‍ വേണ്ട കേട്ടോ.."

" ഇല്ല സണ്ണിച്ചായ, എനിക്ക് പ്രത്യേകിച്ച് പ്ലാന്‍ ഒന്നും ഇല്ല. ഇച്ചായന്‍ വരുന്നെങ്കില്‍ സന്തോഷമേ ഉള്ളൂ.. നമുക്കൊരുമിച്ചു പള്ളിയില്‍ പോകാം.., ഞാന്‍ വെയിറ്റ് ചെയ്യാം. ബായ്, സീ യു ടുനൈറ്റ് "

രാത്രി നിഷയുടെ വീട്.
സണ്ണിക്കായി കാത്തിരിക്കുന്ന നിഷ.
കുറച്ചു സമയത്തിന് ശേഷം, ഡോര്‍ ബെല്‍ ശബ്ദിച്ചു..
നിഷ വാതില്‍ തുറന്നു.. സണ്ണി പുറത്തു നില്ക്കുന്നു. കറുത്ത സ്യൂടും ഇളം നീല നിറത്തിലുള്ള ഷര്‍ട്ടും പിന്നെ ചുവപ്പു നിറത്തിലുള്ള ടൈയും ആണ് സണ്ണി ധരിച്ചിരിക്കുന്നത്‌ ..കയ്യില്‍ ഒരു ഗിഫ്റ്റ് പാക്കും ഒരു ബോക്കെയും.. നിഷയെ കണ്ടയുടന്‍ ക്രിസ്തുമസ് ആശംസകള്‍ പറഞ്ഞു കൊണ്ട് കൈകള്‍ നീട്ടി. നിഷ വീട്ടിന്നകത്തേക്ക് സണ്ണിയെ ക്ഷണിച്ചു.. സണ്ണി വീടിനകത്തേക്ക്‌ കയറി.. പിന്നെ ബോക്കെയും ഗിഫ്ടും നിഷക്ക് നല്കി... എന്നിട്ട് പറഞ്ഞു.. "ഞാനാണ് ഇയാളുടെ ക്രിസ്തുമസ് അപ്പൂപ്പന്‍"

"അപ്പൂപ്പന് താടിയും മുടിയും ഇല്ല.., പിന്നെ വയറും കുറച്ചു കുറവാണ്.". ചിരിച്ചു കൊണ്ട് നിഷ പറഞ്ഞു.. "പള്ളിയിലേക്ക് പോകാന്‍ ഇനിയും സമയമുണ്ട്.. ഇച്ചായനു കുടിക്കാനെന്തെങ്കിലും എടുക്കട്ടെ.. നിഷ ചോദിച്ചു..സണ്ണി സമ്മതത്തോടെ തലയാട്ടി.. എന്നിട്ട് സോഫയിലെക്കിരുന്നു..പഴയ കമ്പനിയിലെ വിശേഷങ്ങള്‍ ചോദിക്കുകയാണ് നിഷയോട്, പുതിയ മാനേജ്മെന്ടിനെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചും..

താമസിയാതെ അവര്‍ പള്ളിയിലേക്കിറങ്ങി..

നിഷ കാറില്‍ കയറി...സണ്ണി കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്തു..പതുക്കെ റോഡിലെക്കിറക്കി..

"ഇചായനു ഓര്‍മയുണ്ടോ എന്നറിയില്ല, ബാംഗളൂരിലെ എന്‍റെ ആദ്യത്തെ ക്രിസ്തുമസ് പ്രാര്‍ത്ഥനക്ക്‌ നമ്മള്‍ രണ്ടു പേരും ചേര്‍ന്നാണ്‌ പോയത്...വര്‍ഷങ്ങള്‍ക്ക് മുന്‍പ്.. അതുവരെ പള്ളിയില്‍ പോകാതെ ഇരുന്നിരുന്ന ഇച്ചായനും എനിക്ക് വേണ്ടി വരേണ്ടി വന്നു.. ഇപ്പോഴും അങ്ങിനെ എനിക്ക് വേണ്ടിയാണോ വരുന്നേ..?"

"ഇയാള്‍ക്ക് ഒരു കമ്പനി തരാം എന്ന് കരുതി, പിന്നെ ക്രിസ്തുമസ് പ്രാര്‍ത്ഥന തനിയെ അറ്റന്‍ഡ് ചെയ്‌താല്‍ ഒരു ത്രില്ലും ഇല്ല.. ഈശോ മിശിഹായക്ക്‌ എന്നെ കാണുമ്പോള്‍ ബോറടിക്കുന്നുണ്ടാകും, പിന്നെ താനും കൂടെ ഉണ്ടാകുമ്പോള്‍ എന്നെ പിന്നെ ശ്രദ്ധിക്കാന്‍ പുള്ളിക്ക് സമയം കിട്ടതില്ല.."

നിഷ ചിരിച്ചു, എന്നിട്ട് ചോദിച്ചു.. " സീരിയസ് ആയിട്ട് പറ സണ്ണിച്ചായ, വൈ ആര്‍ യു കമിംഗ് ടു ചര്‍ച്ച് , ഇഫ്‌ യു ഡോണ്ട് എന്ജോയ് പ്രെയിംഗ് ദേര്‍ "

നിഷയെ നോക്കുന്ന സണ്ണി, പിന്നീട് ശ്രദ്ധ റോഡിലേക്ക്‌ മാറ്റി പറഞ്ഞു..
" ആക്ച്വലി, ആദ്യം വന്നപ്പോള്‍, ഇയാളെ അടുത്തറിയാനുള്ള ഒരു ആകാംക്ഷയായിരുന്നു എന്ന് കൂട്ടിക്കോ.. ഇപ്പോള്‍ പിന്നെ ദൈവത്തോട് പ്രത്യേകിച്ച് റിക്വസ്റ്റ് ചെയ്യാനായാണ് വന്നിരിക്കുന്നത്..ഇയാളുടെ മനസ്സു എളുപ്പത്തില്‍ മാറ്റി തരേണമേ എന്നും പറഞ്ഞു.."

നിഷ സണ്ണി പറഞ്ഞതു മനസ്സിലാകാത്തത്‌ പോലെ നോക്കുകയാണ്..

" എനിക്ക് ഇയാളെ ഇവിടെ കണ്ടത് മുതലേ ഇഷ്ടമായിരുന്നു..പക്ഷെ പല കാരണങ്ങള്‍ ക്കൊണ്ട് ഞാന്‍ ഇയാളോട് പറഞ്ഞില്ലായിരുന്നു.. പക്ഷെ, വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നൊരു ക്രിസ്തുമസ് ദിവസം എന്‍റെ വീട്ടില്‍ വന്നപ്പോള്‍, അമ്മച്ചി എന്‍റെ മനസ്സു വായിച്ചതു പോലെ ഇയാളോട് സമ്മതം ചോദിച്ചായിരുന്നു. അന്ന് ഇയാള്‍ക്ക് ഞങ്ങളുടെയും നിങ്ങളുടെയും വ്യത്യാസങ്ങളില്‍ ആയിരുന്നു ശ്രദ്ധ. ഇന്നു ആ പഴയ സിറ്റുവേഷന്‍ തന്നെ.. അമ്മച്ചിക്ക് പകരം ഞാന്‍ ആണെന്ന് മാത്രം.. എന്നതാ സമ്മതമാണോ കുരിയന്‍റെ മകന്‍റെ കൂടെ പൊറുക്കാന്‍.." നിഷ പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നു അത്..

" ഇന്നു എന്‍റെ അവസ്ഥ പഴയതില്‍ നിന്നും അല്‍പ്പം വ്യത്യാസമുള്ളതാണ്, ഞാന്‍ സ്നേഹിച്ചിരുന്ന എന്‍റെ സുഹൃത്തിന്‍റെ വിവാഹമാണ് അടുത്ത മാസം..പ്രതീക്ഷിക്കാതെയുള്ള ഈ മാറ്റം എനിക്ക് ആലോചിക്കുവാന്‍ തന്നെ പ്രയാസം..പിന്നെ അനുഭവിക്കുമ്പോള്‍ പറയേണ്ടതുണ്ടോ.. പിന്നെ ഇച്ചായനോട് എനിക്കെന്നും ആദരവേ ഉണ്ടായിരുന്നിട്ടുള്ളൂ.. ഇന്നു ഞാന്‍ എന്തോക്കെയാണോ അതെല്ലാം ഇച്ചായന്‍ സഹായിച്ചത് കൊണ്ട് മാത്രം.., കടപ്പാട് ഞാന്‍ മറക്കില്ല മരിക്കും വരെ.."

"എന്‍റെ ചോദ്യത്തിന് മറുപടി പറയൂ നിഷ.."

"എനിക്ക് ആലോചിക്കണം സണ്ണിച്ചായാ, ഗിവ് മി ടൈം ടു തിങ്ക്‌.. "

" ഐ നീഡ് യുര്‍ ആന്‍സര്‍ ടുഡേ, കാന്‍ ദാറ്റ് ബി ഗിവെന്‍ ? "

നിഷ വാച്ച് നോക്കുന്നു...പാതിരാ കുറുബാനക്ക് ഇനിയും അഞ്ചു മിനുട്ട് ബാക്കി
ഇന്നിനി സമയം ബാക്കിയില്ല..എന്തായാലും കുറുബാന കഴിയട്ടെ..

ഐ വില്‍ ടെല്‍ യു അഫ്ടെര്‍ ദ മാസ്സ്, ഈസ് ദാറ്റ് ഫൈന്‍ വിത്ത് യു ?
ശെരിയെന്നു സണ്ണി തലയാട്ടി, എന്നിട്ട് കാറില്‍ നിന്നും ഇറങ്ങി ..
നിഷയും സണ്ണിയും പള്ളിയിലേക്ക്..
പ്രാര്‍ത്ഥന തുടങ്ങി.. സണ്ണി നിഷയെ നോക്കുന്നുണ്ട് ഇടക്കിടെ..
പ്രാര്‍ത്ഥന കഴിഞ്ഞു പുറത്തിറങ്ങി.. സണ്ണിയും നിഷയും കാറിലേക്ക്..
സണ്ണി കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യാതെ സീറ്റില്‍ ഇരിക്കുകയാണ്..

" പറയൂ, വില്‍ യു മാരി മി ? "

" എനിക്ക് എതിര്‍പ്പില്ല...പക്ഷെ എന്‍റെ അമ്മയുടെ അഭിപ്രായം അറിയാതെ ഒന്നും ഉറപ്പിച്ചു പറയുവാന്‍ കഴിയുകയില്ല.."

" എതിര്‍പ്പില്ല എന്ന് പറഞ്ഞാല്‍, ഇയാള്‍ക്ക് സമ്മതം എന്ന് ഞാന്‍ എടുക്കുന്നു.., പിന്നെ ഇയാളുടെ അമ്മയോട് ചോദിച്ചു അഭിപ്രായം നാളെ അറിയിചേക്കണം.., ഇനി ടെന്‍ഷന്‍ തന്നേക്കരുത് ..."

നിഷ ചിരിച്ചു കൊണ്ട് ചോദിച്ചു..."ഇച്ചായന്‍ സര്‍പ്രൈസ് ഉണ്ട്‌ എന്ന് പറഞ്ഞതു ഇതാണോ ?"

"ഓ അതോ.. ഇല്ല സര്‍പ്രൈസ് ഇപ്പോള്‍ കാണിച്ചു തരാം".. ഫോണ്‍ ചെയ്യുന്നു. പിന്നെ ഡോര്‍ തുറന്നു പുറത്തിറങ്ങി കൈ വീശി കാണിക്കുന്നു..

അകലെ നിന്നും മിനിയും ഭര്‍ത്താവും, സണ്ണിയുടെ അമ്മച്ചിയും നടന്നു വരുന്നതു കാണാം..

നിഷയെ കണ്ടയുടനെ മിനി ഓടിക്കൊണ്ട് വന്നു ചേര്‍ത്തു പിടിച്ചു.. അവര്‍ക്ക്
തമ്മില്‍ പറയുവാന്‍ ഒരുപാടു കഥകള്‍ ബാക്കി.. സണ്ണിയുടെ അമ്മച്ചി നിഷയെ കവിളില്‍ ചുംബിച്ചുകൊണ്ട്‌ ക്രിസ്തുമസ് ആശംസകള്‍ നല്‍കി.. പിന്നെ സണ്ണിയോടായി ചോദിച്ചു..

"സണ്ണിയേ, എന്നതാഡാ കൊച്ചനെ നീ ചെയ്യുവാന്‍ പോകുന്നെ.. നിഷയെയും കൊണ്ട് അങ്ങ് വീട്ടിലോട്ടു വാ, അവിടെ വെച്ചാകാം ക്രിസ്തുമസ്.. കേട്ടോടീ മോളെ..യേവന്‍റെ കൂടെ വന്നോണം ഉടനെ തന്നെ.. "

പിന്നെ ശബ്ദം താഴ്ത്തി അമ്മച്ചി സണ്ണിയോട് ചോദിക്കുന്നു... " യെവള് സമ്മതിചോടാ മോനേ ?"

" ഉവ്വ് അമ്മച്ചി, നിഷക്ക് സമ്മതം.." സണ്ണി പറഞ്ഞു..

" ഓ ഇനിയെനിക്ക്‌ ചത്താലും വേണ്ടില്ല എന്‍റെ ഗുരുവായൂരപ്പാ.., യെവളെ സമ്മതിപ്പിക്കുവാന്‍ വലിയ പാടാണല്യോടാ ?, നീ ഇനി കൂടുതല്‍ ബുദ്ധിമുട്ടുവാന്‍ പോകുന്നതെയുള്ളൂ " അമ്മച്ചി പറഞ്ഞു..

സണ്ണിയും നിഷയും ചിരിച്ചു.. പിന്നെ കൈ കോര്‍ത്ത് പിടിച്ചു കൊണ്ട് കാറിനെ ലകഷ്യമാക്കി നടന്നു.

December 30, 2007

ഈ വാനം

എല്ലാ ബ്ലോഗ് വാസികള്‍ക്കും വേണ്ടി ഈ ഗാനം ഇവിടെ പോസ്റ്റ് ചെയ്യട്ടെ.. ഇതൊരു ലളിത ഗാനമാണ്, പി കെ ഗോപി എഴുതി, ശരത് ഈണം നല്കി, കെ എസ് ചിത്ര പാടിയ ഗാനം.

ഗാനത്തിന് ദൃശ്യ ആവിഷ്കാരം നടത്തുവാന്‍ ഫ്ലിക്കര്‍ സൈറ്റിലെ ചിത്രങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു... (but the objective was to share the song).

പുതുവത്സരാശംസകളോടെ